രാജ്യത്ത് കോടിക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ഐടി. ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയും ഐടിയാകും. എന്നാൽ ഐടി മേഖലയിൽ ജോലിചെയ്ത് സമ്പാദിച്ച പണംകൊണ്ട് ഒരു വീട് വച്ചതിന്‍റെ പേരിൽ സമൂഹമാധ്യമത്തിൽ അവഹേളനം കേൾക്കുകയാണ് ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഒരു ടെക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുവച്ചത് തന്റെ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്ന ഇദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിച്ചു കൊടുക്കാനാവില്ല എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. അനിമേഷ് ചൗഹാൻ എന്ന യുവാവാണ് സ്വപ്നഭവനം യാഥാർത്ഥ്യമാക്കിയതിന്റെ ചിത്രങ്ങൾ എക്സിലൂടെ പങ്കുവച്ചത്. ഖരക്പൂർ ഐഐടിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷം ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് അനിമേഷ്. മൂന്ന് നിലകളുള്ള വമ്പൻ വീടാണ് അനിമേഷ് നിർമിച്ചത്. വീടിന്റെ പുറത്തുനിന്നുള്ള ചിത്രമാണ് അനിമേഷ് പങ്കുവച്ചിരിക്കുന്നതെങ്കിലും അകത്തളം എത്രത്തോളം പ്രൗഢമായിരിക്കുമെന്ന് പുറംകാഴ്ചയിൽ നിന്നും ഊഹിക്കാവുന്നതേയുള്ളൂ. വീടിന് സുരക്ഷ ഒരുക്കാൻ വലിയ ഗേറ്റും ചുറ്റുമതിലുമുണ്ട്.

ADVERTISEMENT

തന്റെ ജോലിയാണ് ഈ സൗഭാഗ്യങ്ങളെല്ലാം കൊണ്ടുവന്നത് എന്ന് വിശ്വസിക്കുന്ന അനിമേഷ് ജോലിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. തന്നെ തൊഴിലിൽ സഹായിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജായ പൈതണിന് നന്ദി എന്നായിരുന്നു പോസ്റ്റ്. എന്നാൽ ചില ആളുകൾക്ക് ഇത് അംഗീകരിക്കാനായില്ല. അനിമേഷ് മുൻതലമുറയെ അവഹേളിക്കുകയാണെന്ന ചിന്തയാണ് അവർക്കുള്ളത്. ഇത്രയും വലിയ വീട് നിർമിക്കാൻ തൊഴിൽകൊണ്ട് മാത്രം സാധിക്കില്ലെന്നും പരമ്പരാഗതമായി ലഭിച്ച സമ്പത്ത് തീർച്ചയായും ഉൾപ്പെട്ടിട്ടുണ്ടാകും എന്നുമായിരുന്നു ഇവരുടെ കണ്ടെത്തൽ. തൊഴിലിനു പകരം പാരമ്പര്യ സ്വത്തിന് നന്ദി പറയണമെന്ന് വരെ ആളുകൾ അഭിപ്രായം പ്രകടിപ്പിച്ചു. കഷ്ടപ്പെട്ട് പണം സമ്പാദിച്ച അച്ഛനും മുത്തച്ഛനുമാണ് അനിമേഷ് നന്ദി അറിയിക്കേണ്ടത് എന്നായിരുന്നു മറ്റുചില കമന്റുകൾ.

എന്നാൽ ഈ വിമർശനങ്ങൾക്കൊന്നും താൻ ചെവി കൊടുക്കുന്നില്ല എന്ന് അനിമേഷ് പ്രതികരിക്കുന്നു. തന്റെ സ്വപ്നഭവനം കുടുംബത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിൽപരം മറ്റൊന്നിനും ചെവികൊടുക്കുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. 

ADVERTISEMENT

ഇതിനുപുറമേ തന്റെ കുടുംബത്തിലെ ആദ്യ തലമുറയിൽപ്പെട്ട എൻജിനീയർമാരിൽ ഒരാളാണ് താനെന്നും അനിമേഷ് വിശദീകരിക്കുന്നുണ്ട്. ഇത്രയധികം സ്വത്ത് പാരമ്പര്യമായി കിട്ടാനുള്ള സാധ്യതയില്ലെന്ന് തെളിയിക്കാനായിരുന്നു ഈ വിശദീകരണം. ഒറ്റയടിക്ക് വീട് വയ്ക്കുകയായിരുന്നില്ലെന്നും ഘട്ടം ഘട്ടമായിയാണ് നിർമ്മാണം പൂർത്തിയാക്കിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. വിമർശനങ്ങൾ ഉയർത്തുന്നവർ ധാരാളമുണ്ടെങ്കിലും അനിമേഷിന്റെ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. വീട് മനോഹരമാണെന്നും അകത്തളത്തിന്റെ ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും മറ്റുചിലർ പ്രതികരിക്കുന്നു.

English Summary:

Techie Thanks IT Job for New House- Receive Criticism; News