പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ലഖ്നൗ ഡെവലപ്പ്മെന്റ് അതോറിറ്റി (എൽ ഡി എ). 1000 ചതുരശ്ര അടിയോ അതിലധികമോ വിസ്തീർണമുള്ള വീടുകളിൽ റൂഫ് ടോപ്പ് സോളാർപാനലുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് അതോറിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസ്ഥിര ഊർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാപരമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ലഖ്നൗ ഡെവലപ്പ്മെന്റ് അതോറിറ്റി. 1000 ചതുരശ്ര അടിയോ അതിലധികമോ വിസ്തീർണമുള്ള വീടുകളിൽ റൂഫ് ടോപ്പ് സോളർപാനലുകൾ നിർബന്ധമാക്കി അതോറിറ്റി ഉത്തരവ് പുറത്തിറക്കി. പ്രധാനമന്ത്രി സൂര്യഘർ പദ്ധതി പ്രകാരമാണ് റൂഫ് ടോപ്പ് സോളർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. 

മുൻപ് 2000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളിൽ മാത്രമായിരുന്നു റൂഫ് ടോപ്പ് സോളർ പാനൽ നിർബന്ധമാക്കിയിരുന്നത്. പുതിയ നിർദേശമനുസരിച്ച്  കെട്ടിട നിർമ്മാണത്തിന് യോഗ്യമായ വലുപ്പത്തിലുള്ള പ്ലോട്ടുകളിൽ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നവർ ഇനിമുതൽ ബിൽഡിങ് പ്ലാനുകളിൽ റൂഫ് ടോപ് സോളർ സംവിധാനവും ഉൾപ്പെടുത്തണം.

ADVERTISEMENT

പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജിലി യോജനയ്ക്കു കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വകാര്യ ഭവനങ്ങളിൽ റൂഫ് ടോപ് സോളർപാനലുകൾ സ്ഥാപിക്കുന്നതിന് 45,000 രൂപ മുതൽ 108000 രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. ഇത് കണക്കിലെടുത്താണ് സോളർപാനലുകൾ നിർബന്ധമാക്കി ഉത്തരവിറങ്ങിയിരിക്കുന്നത്. അതേസമയം പുതിയതായി നിർമിക്കുന്ന  കെട്ടിടങ്ങളിൽ മാത്രമാണ് ഉത്തരവ് ബാധകം.  

Image generated using AI Assist

ഇതിനോടൊപ്പം എൽഡിഎയുടെ 14 ഹൗസിങ് സൊസൈറ്റികളിൽ റൂഫ് ടോപ്പ് സോളർ പ്ലാന്റുകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്. 10 കിലോവാട്ട് മുതൽ 200 കിലോവാട്ട് വരെ ശേഷിയുള്ള ഈ ഓൺ-ഗ്രിഡ് സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകളും പുറത്തിറക്കി കഴിഞ്ഞു. ഏകദേശം 4.5 കോടി രൂപയാണ് സോളർ പവർ പ്ലാന്റുകൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ബില്ലിൽ 70 മുതൽ 80 ശതമാനം വരെ കുറവുണ്ടാകും എന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി ഏറെ ഗുണകരമാണെന്ന് അധികൃതർ വിലയിരുത്തുന്നു.

English Summary:

Solar Panels must in houses above 1000 sq.ft in lucknow