ഹരിശ്രീ അശോകന്റെ വീട്ടിലും സംഭവിച്ചു: ലക്ഷങ്ങൾ മുടക്കി വിരിച്ച ടൈലുകൾ പൊട്ടിപ്പൊളിയുന്നു: എന്താകാം കാരണം?
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലും തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ. അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലും തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ. അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലും തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ. അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിൽ തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ.
അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി പോയിരിക്കുന്നു. നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ച അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും സങ്കടംതോന്നി.
നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഞാൻ, കഴിഞ്ഞ ഏതാനും വർഷങ്ങളായി, സമാനമായ പ്രശ്നങ്ങൾ വേറെ പലയിടത്തായി കേൾക്കുന്നു. ഇങ്ങനെയുള്ള മിക്ക കേസുകളിലും ടൈലുകൾ കുറച്ചുകുറച്ചായി ഇളകിപ്പോരുകയല്ല ചെയ്യുന്നത്. ഒരു പ്രേതസിനിമയിൽ എന്നപോലെ അപ്രതീക്ഷിതമായ നേരത്ത് പെട്ടെന്ന് ഇളകിപ്പോരുകയോ പൊട്ടിത്തെറിക്കുകയോ ആണ് ചെയ്യുന്നത്. ഈ പൊട്ടിത്തെറിക്കൽ പല ഘട്ടങ്ങളായി നടക്കാം.
വിഡിയോയിലെ കമന്റുകളിൽ ഭൂരിഭാഗവും 'എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു' എന്നറിയാനുള്ള അന്വേഷണങ്ങളായിരുന്നു. പല സ്വയംപ്രഖ്യാപിത സോഷ്യൽ മീഡിയ വിദഗ്ധന്മാരും ഇതിനെക്കുറിച്ച് വായിൽത്തോന്നിയ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് തോന്നി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോലുള്ള ശ്രേഷ്ഠസ്ഥാപനങ്ങളിൽ പഠിച്ച ചില അധ്യാപകരുമായും, അറിവും അനുഭവസമ്പത്തും കൈമുതലായുള്ള ചില പഴയകാല എൻജിനീയർമാരുമായും ചർച്ച നടത്തി. ആ അന്വേഷണത്തിലെ ചില കണ്ടെത്തലുകളാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ആദ്യം മനസ്സിലാക്കേണ്ടത് നിലത്തുവിരിച്ച ടൈൽ ഇളകിപ്പോരുന്നതിന് ഒറ്റ കാരണമല്ല ഉള്ളത്. സാഹചര്യമനുസരിച്ച് വിവിധങ്ങളായ പത്തോ ഇരുപതോ കാരണങ്ങൾ മൂലം ഇത് സംഭവിക്കാം.
ടൈൽ വിരിച്ചതിലെ പാകപ്പിഴ മൂലം ടൈൽ ഇളകിപ്പോരാം, ഗുണനിലവാരത്തിലെ അപാകത മൂലം ടൈൽ പൊട്ടിപ്പൊളിയാം. ഇതിനെക്കുറിച്ച് ഭൂരിഭാഗത്തിനും ബോധ്യമുള്ളതിനാൽ, ഇതിനപ്പുറമുള്ള ചില കാരണങ്ങളെക്കുറിച്ച് പറയാം.
ഏതൊരു എൻജിനീയറിങ് നിർമിതിയും രൂപകൽപന ചെയ്യുമ്പോൾ അത് കടന്നുപോകേണ്ട സാഹചര്യങ്ങളെപ്പറ്റി, അതിൽ അനുഭവപ്പെടാവുന്ന ലോഡുകളെപ്പറ്റി ഒരു മുൻധാരണ നിർമിക്കുന്നവർക്കുണ്ടാകും. ഒരു ടൈൽ രൂപകൽപന ചെയ്യുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്ന ലോഡ് പൊതുവെ നിസ്സാരമാണ്. പ്രസ്തുത ടൈലിന് മുകളിലൂടെ നടക്കുന്ന ആളുകളുടെ ഭാരം, ടൈലിന്മേൽ ഫർണിച്ചറുകൾ സൃഷ്ടിക്കുന്ന ഭാരം, ഈ ഭാരങ്ങളുടെ ദിശ എന്നിവയ്ക്ക് അപ്പുറം കാര്യമായ പരിഗണനകൾ ഒന്നും ഇവിടെ വരുന്നില്ല, സാധാരണ ഗതിയിൽ ആവശ്യവും ഇല്ല.
എങ്കിൽ പിന്നെ എവിടെനിന്നാണ് ഈ അപ്രതീക്ഷിത ലോഡുകൾ വരുന്നത്..? പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം, അതാണ് പത്തോ ഇരുപതോ കാരണങ്ങളുണ്ടെന്ന് പറഞ്ഞത്. മുഴുവൻ ചർച്ച ചെയ്യാൻ നിന്നാൽ നിങ്ങൾക്ക് ബോറടിക്കും. അതുകൊണ്ടു പ്രധാനമായ ഒന്നുരണ്ടു കാരണങ്ങൾ പറയാം.
ഇതിൽ ഒന്നാണ് സ്ട്രക്ചറൽ എൻജിനീയർമാർ 'ബെൻഡിങ് സ്‌ട്രെസ്' എന്ന് വിളിക്കുന്ന, നമുക്കൊന്നും കണ്ണുകൊണ്ടു കാണാൻ കഴിയാത്ത ഒരു സാധനം. ലളിതമായി വിശദമാക്കാം.
ഒരു ബീമോ, സ്ളാബോ ലോഡ് ചെയ്യപ്പെടുമ്പോൾ, അഥവാ സ്വയം ഭാരം അതിൽ അനുഭവപ്പെടുമ്പോൾ അത് നേരിയ തോതിൽ ഒന്ന് താഴോട്ടു വളയും. ഈ വളയലിനെ 'സാഗിങ്' എന്ന് വിളിക്കും. ഇങ്ങനെ സ്ളാബ് താഴോട്ടു വലയുമ്പോൾ അതിന്റെ അടി ഭാഗത്തെ ലെയറുകൾ വലിഞ്ഞു മുറുകും. മുകൾവശത്തെ ലെയറുകൾ ഒന്ന് ഞെരിയും. ഇതിനെയാണ് 'ബെൻഡിങ് സ്‌ട്രെസ്' എന്ന് വിളിക്കുന്നത്. ഇനിയും ഈ വിഷയം മനസ്സിലാവാത്തവർ സ്വന്തം കൈപ്പത്തി ഒന്ന് താഴോട്ടു വളച്ചു നോക്കിയാൽ മതി, ഈസിയായി കാര്യം പിടികിട്ടും. ഉള്ളം കൈയിലെ പേശികൾ വലിഞ്ഞു മുറുകുമ്പോൾ, മുകൾ വശത്തെ പേശികൾ ഞെരിഞ്ഞമരും. ഈ ഞെരിയലാണ് ബെൻഡിങ് സ്‌ട്രെസ് എന്ന് സാമാന്യമായി പറയാം.
സ്ളാബിന്റെ കേസിൽ ഈ ഞെരിയൽ ഏറ്റവും അധികം അനുഭവപ്പെടുന്നത് ഏറ്റവും മുകളിലുള്ള ടൈലിലാണ്. കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നാമെങ്കിലും ഇത്തരം സമ്മർദ്ദങ്ങളും, വലിവ് ബലങ്ങളും ഒക്കെ നമ്മുടെ ചിന്താശേഷിക്കും മുകളിലാണ്.
മുൻനിശ്ചയിക്കാത്ത ഒരു ലോഡ്, നിശ്ചയിക്കപ്പെടാത്ത ദിശയിൽ നിന്ന് അനുഭവപ്പെടുമ്പോൾ ടൈൽ പൊട്ടും, ഒരു സംശയവും വേണ്ട. സിറാമിക് ടൈലിന്റെ 'ബ്രിട്ടിൽനെസ്' എന്ന സ്വഭാവസവിശേഷത കൂടിയാകുമ്പോൾ ഈ പൊട്ടിത്തെറിയുടെ ആക്കം കൂടും.
അപ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യംമുതൽ ഇവിടെ ടൈൽ ഉപയോഗം വ്യാപകമാണ്. എന്നിട്ടും ഇപ്പോൾ മാത്രം ഇത് കൂടുതലായി കാണപ്പെടാൻ എന്താണ് കാരണം ..?
ചോദ്യം ന്യായമാണ്. ഉത്തരവും ഉണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ചു വീടുകളിലെ റൂം വലുപ്പം കൂടി. എൻജിനീയറിങ് ഭാഷയിൽ പറഞ്ഞാൽ സ്പാനുകൾ വർധിച്ചു. കൃത്യമായ സ്ട്രക്ചറൽ കൺസൾട്ടേഷൻ, സൂപ്പർവിഷൻ ഇല്ലാതെ സ്പാനുകൾ വർധിപ്പിക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ സാഗിങ് വർധിക്കും, ആനുപാതികമായി ബെൻഡിങ് സ്‌ട്രെസ് വർധിക്കും.
ടൈലുകളുടെ വലുപ്പം കൂടിയതും. ടൈലുകൾക്കിടയിലെ നേരിയ സമ്മർദ്ദങ്ങളെ ആവാഹിക്കാൻ കഴിവുണ്ടായിരുന്നു ജോയിന്റുകൾ 'ജോയിന്റ് ഫ്രീ ടൈലുകളുടെ' വരവോടെ അപ്രത്യക്ഷമായതും ഈ സമ്മർദ്ദം ടൈലുകളിൽ തന്നെ നിക്ഷിപ്തമാക്കി.
എന്നാൽ ഈ സ്ളാബ് പ്രശ്നങ്ങൾ ഇല്ലാത്ത ഗ്രൗണ്ട് ഫ്ളോറിലും ഈ വിഷയം ഉണ്ടാകുന്നുണ്ടല്ലോ ..?
ഉണ്ട്. സാഗിങ് എന്നത് സ്ളാബിൽ മാത്രം ഉണ്ടാകുന്ന ഒന്നല്ല, കൃത്യമായി നിർമിക്കാത്ത ഫ്ളോറിലും ഇതുണ്ടാകാം. നിലവിൽ വലിയൊരു ശതമാനം സൈറ്റുകളിലും ഫ്ലോർ കോൺക്രീറ്റിങ് നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ല.
എന്നാൽ ഹരിശ്രീ അശോകൻ ചേട്ടന്റെ വീട്ടിലും, സമാന സംഭവങ്ങൾ അരങ്ങേറിയ ഇടങ്ങളിലും മേൽപറഞ്ഞ ഒരൊറ്റ കാരണം കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ഞാൻ പറയുന്നില്ല. മേൽ പ്രസ്താവിച്ച പത്തിരുപതു കാരണങ്ങൾ ഏതുമാകാം, ഒന്നിലധികം കാരണങ്ങളുടെ സംയുക്ത ഫലമാകാം.
ഇതൊക്കെ വിശദമായ പരിശോധനകൾക്കു ശേഷം മാത്രം തീരുമാനിക്കേണ്ട കാര്യമാണ്, യഥാർഥ വിദഗ്ദന്മാർ അഭിപ്രായം പറയേണ്ട വിഷയമാണ്. അല്ലാതെ ഇതിന്റെയൊന്നും ഹരിശ്രീ പോലും അറിയാത്ത സോഷ്യൽ മീഡിയാ വിദഗ്ധരെ അല്ല ഇവിടെയൊന്നും അഭിപ്രായം പറയാൻ ആശ്രയിക്കേണ്ടത്.
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com