ബോളിവുഡ് താരങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യവും ആരാധകർക്ക് സുപരിചിതമാണ്. അക്കൂട്ടത്തിൽ ഒന്നാണ് കോടികൾ മുടക്കി താരങ്ങൾ സ്വന്തമാക്കിയ ആഡംബര ഭവനങ്ങൾ. മുൻനിര താരങ്ങളുടെ വീടുകൾക്ക് മുൻപിൽ അവരെ ഒരു നോക്കു കാണാനായി ആരാധകരുടെ തിരക്കും ഉണ്ടാകാറുണ്ട്. എന്നാൽ സമൂഹമാധ്യമ പേജുകളിലൂടെ മാത്രമാണ് അത്യാഡംബരങ്ങൾ നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളുടെ ജീവിതവും വിശേഷങ്ങളും പിന്തുടരാൻ പലർക്കും കൗതുകമാണ്. അക്കൂട്ടത്തിൽ ഒന്നാണ് കോടികൾ മുടക്കി താരങ്ങൾ സ്വന്തമാക്കിയ ആഡംബര ഭവനങ്ങൾ. മുൻനിര താരങ്ങളുടെ വീടുകൾക്ക് മുൻപിൽ അവരെ ഒരു നോക്കുകാണാനായി ആരാധകരുടെ തിരക്കും ഉണ്ടാകാറുണ്ട്. എന്നാൽ സമൂഹമാധ്യമ പേജുകളിലൂടെ മാത്രമാണ് അത്യാഡംബരങ്ങൾ നിറഞ്ഞ ഈ വീടുകളുടെ അകത്തളങ്ങൾ  കാണാനാവുക.

ഇതിൽ നിന്നും വ്യത്യസ്തമായി ചുരുക്കം ചില ബോളിവുഡ് താരങ്ങൾ തങ്ങളുടെ മറ്റുവീടുകളിൽ പുറത്തുനിന്നുള്ള അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. റെന്റൽ സൈറ്റുകളിലൂടെയാണ് വീടുകൾ ദിവസ വാടകയ്ക്ക് വിട്ടു നൽകുന്നത്. സൂപ്പർതാരം ഷാറൂഖ് ഖാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ADVERTISEMENT

ജാൻവി കപൂറിന്റെ ചെന്നൈയിലെ വീട്

ഈ വർഷം മെയിലാണ് ജാൻവി കപൂർ ചെന്നൈയിലെ തന്റെ വസതി എയർ ബിഎൻബിയിലൂടെ വാടകയ്ക്ക് പരസ്യപ്പെടുത്തിയത്. അമ്മ ശ്രീദേവിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ വീട് ജാൻവിക്കും സഹോദരി ഖുശിക്കും ഒട്ടേറെ ഓർമകൾ സമ്മാനിച്ച ഒന്നാണ്. വിശാലമായ പുൽത്തകിടിയും പച്ചപ്പും മുറ്റത്തെ വാട്ടർ ഫൗണ്ടനും എല്ലാം മനോഹരമായ ഈ വീടിന് ഒരു പ്രത്യേക ആംബിയൻസ് നൽകുന്നുണ്ട്. ഒരു സമയം രണ്ട് അതിഥികൾക്കാണ് ജാൻവിയുടെ വസതിയിൽ താമസിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ഷാറൂഖിന്റെ പഞ്ചശീൽ പാർക്കിലെ വീട്

ഷാറൂഖ് ഖാൻ എയർ ബിഎൻബിയുമായി കൈകോർത്താണ് വീട് വാടകയ്ക്ക് വിട്ടു നൽകുന്നത്. സൗത്ത് ഡൽഹിയിലെ പഞ്ചശീൽ പാർക്കിൽ സ്ഥിതിചെയ്യുന്ന വീട് ആവശ്യക്കാർക്ക് ബുക്ക് ചെയ്യാം. അത്യാഡംബരങ്ങളോടെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഷാറൂഖും കുടുംബവും ഏറെക്കാലം ഇവിടെ  താമസിച്ചതിനാൽ കുടുംബത്തിന്റെ ഓർമകൾ തങ്ങിനിൽക്കുന്ന ഇടമാണിത് എന്ന പ്രത്യേകതയുമുണ്ട്. 2020 മുതലാണ് എയർബിഎൻബിയിലൂടെ വീട് വാടകയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
ADVERTISEMENT

യുവരാജ് സിങ്ങിന്റെ ഗോവ വസതി

മുൻ ക്രിക്കറ്റ് താരം യുവരാജ് എയർ ബിഎൻബിയുടെ സെലിബ്രിറ്റി പട്ടികയിൽ അടുത്തത്. ഗോവയിലെ അതിമനോഹരമായ തന്റെ ഗസ്റ്റ് ഹൗസാണ് യുവരാജ് വാടകയ്ക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്. കുന്നിനു മുകളിൽ കടലിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ അതിമനോഹരമായി നിർമിച്ചിരിക്കുന്ന വീടിന് കാസാ സിംഗ് എന്നാണ് പേര്. സെലിബ്രിറ്റി ഹോം എന്നതിലുപരി സ്ഥിതി ചെയ്യുന്ന ലൊക്കേഷനും വാസ്തു ഭംഗിയും കൊണ്ട് ഈ വീട് താമസത്തിന് എത്തുന്നവരുടെ മനംകവരുമെന്ന് ഉറപ്പ്.

മന്ദിരാ ബേദി

അഭിനേത്രിയും ഫാഷൻ ഡിസൈനറുമായ മന്ദിരാ ബേദി മുംബൈയിലെ മധ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന തന്റെ വീട് എയർ ബിഎൻബിയിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രശാന്ത സുന്ദരമായ ഈ വീടിന് ബൊഗൈൻവില്ല എന്നാണ് പേര് നൽകിയിരിക്കുന്നത്. വിശാലമായ കിടപ്പുമുറികളും സ്വിമ്മിങ്  പൂളും അടക്കമുള്ള സൗകര്യങ്ങൾ അതിഥികൾക്ക് ആസ്വദിക്കാം. പച്ചപ്പിന് നടുവിൽ കടൽ കാഴ്ചകളും കാണാനാവുന്ന വിധത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്.