വാഴ മണക്കും മടിക്കൈ

ചിത്രം: ഫഹദ് മുനീർ

കൃഷിപ്പെരുമയിൽ കാസർകോട് ജില്ലയുടെ വാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈക്ക് ഏതു സീസണിലും വാഴയുടെ മണമാണ്. കൃഷിയുടെ സ്ഥിതി അനുസരിച്ച് ചിലപ്പോൾ കിളച്ചെടുത്ത വാഴക്കന്നിന്റെ, മറ്റു ചിലപ്പോൾ വാഴക്കുല വെട്ടിയെടുക്കുമ്പോഴും വാഴത്തട വെട്ടിയിടുമ്പോഴും ഊറി വരുന്ന വാഴക്കറയുടെ. വാഴയിലയുടെ.

പച്ചപ്പ് അതിരിടുന്ന ഗ്രാമീണ പാതകളിലൂടെ ഒരിക്കൽക്കൂടി പോകാൻ തോന്നിക്കും വിധം ഹൃദ്യമാണ് ഈ മണം. മടിക്കൈയുടെ ഏതു ഭാഗത്തു കൂടി ഏതു സീസണിൽ സഞ്ചരിച്ചാലും വാഴയുടെ വ്യത്യസ്ത മണങ്ങൾ നുകരാം.