Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളവെടുപ്പിനു പാകമായി മരത്തക്കാളി

mara-thakkali-tree-tomato മരത്തക്കാളി

ഇടുക്കി കാന്തല്ലൂരിലെ പെരുമല, കീഴാന്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണു മരത്തക്കാളി വിളയുന്നത്. വൈകി എത്തിയ മഴയിൽ ഹരിതാഭമായി തീർന്ന തോട്ടങ്ങളിൽ ചുവന്നുതുടുത്ത പഴങ്ങൾ വിളഞ്ഞു കിടക്കുന്നതു മനംമയക്കുന്ന കാഴ്ചയാണ്.

കാലാവസ്ഥാ വ്യതിയാനം വിളവ് പകുതിയോളം കുറയാൻ കാരണമായിത്തീർന്നിട്ടുണ്ടെന്നു കർഷകർ പറയുന്നു. മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങളിൽ സന്ദർശനത്തിനായി എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ. കിലോയ്ക്ക് 80 രൂപവരെ കർഷകനു ലഭിക്കുന്നുണ്ട്. ഓവൽ ആകൃതിയിൽ കാണപ്പെടുന്ന പഴത്തിന്റെ ഉള്ളിൽ തക്കാളിയുടെ ഉൾവശത്തിനു സമാനമായി വിത്തുകളുള്ള ഭാഗമാണു ഭക്ഷ്യയോഗ്യം. ഒട്ടും മധുരമില്ലാതെ തന്നെ ആസ്വാദ്യകരമായ രുചി അനുഭവം.

ഒരു ടണ്ണിനടുത്ത് ഉൽപാദമാണു നിലവിൽ കാന്തല്ലൂർ -മറയൂർ പ്രദേശങ്ങളിൽ ഉള്ളത്. ഈ പഴം ‘ശീമകത്തിര’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഓഗസ്റ്റ് -സെപ്‌റ്റംബർ മാസങ്ങളിലാണ് ഇവ സുലഭമായി വിളയുന്നത്. പതിനഞ്ച് മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെടിയിൽനിന്ന് ഇരുപതു കിലോഗ്രാംവരെ വിളവ് ലഭിക്കും.

പഴത്തിനുള്ളിലെ വിത്തിൽനിന്നുള്ള തൈ വളർത്തിയാണ് കൃഷി ആരംഭിക്കൂന്നത്. നാലു വർഷത്തിനുള്ളിൽ വിളവ് ലഭിച്ചു തുടങ്ങും 10 അടി അകലത്തിലാണ് ചെടികൾ നടാറുള്ളത്. ചാണകം മാത്രമാണു നിലവിൽ വളമായി നൽകാറ്. വൈറ്റമിൻ എയും അയണും ധാരളമായി അടങ്ങിയിട്ടൂള്ള മരത്തക്കാളിക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്. ഇതിനാൽതന്നെ മാർക്കറ്റുകളിൽ മരത്തക്കാളി ലഭിക്കാറില്ല. പഴങ്ങൾ മാർക്കറ്റിൽ ലഭിക്കാത്തതിനാൽ തോട്ടത്തിൽനിന്നു നേരിട്ടാണു സഞ്ചാരികൾ വാങ്ങുന്നത്.