കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിററിയിലെ ഹൈടെക്റിസേർച്ച് ആന്റ് ട്രയിനിങ്ങ്യൂണിററിൽ ഫ്ളാററിലും ചെറുവില്ലകളിലും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൃഷിചെയ്യുന്നതിനായി നൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉയർന്ന ഫ്ളാററുകളിൽ ജീവിക്കുന്നവർക്ക് കൃഷിചെയ്യുന്നതിന് മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്ക് കൃഷിചെയ്യുന്നതിന് വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ. ഇതിനായിഹൈഡ്രോപോണിക്സ് കൃഷിരീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനുള്ള ടെക്നോളജിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. വ്യവസായികരീതിയിൽ അനുവർത്തിക്കാവുന്നതും ഒരുവീട്ടിലേക്ക് വേണ്ടരീതിയിലുള്ളതുമായ രൂപകൽപ്പനകൾ ഇവിടെ വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇൗ കൃഷിരീതികളെകുറിച്ച്അറിയുന്നതിന് കേരളത്തിലെവിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളും റിസർച്ച്സ്റ്റേഷനിൽ വരുന്നുണ്ട്. ഇൗ റിസർച്ച് സ്റ്റേഷനിൽ പോളിഹൗസ് ഫാമിങ്ങ്, ഹൈടെക്ക്അടുക്കളത്തോട്ടം, അക്വാപോണികസ്, ഹൈഡ്രോപോണിക്സ് എന്നിവയുടെ പരിശീലന പരിപാടികളും നടത്തിവരുന്നുണ്ട്.
ഹൈഡ്രോപോണികസ് ജൈവരീതിയിലും വെള്ളത്തിൽഅലിയുന്ന രാസവളങ്ങൾ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. സാധാരണകൃഷിക്ക്വേണ്ടതിന്റെ 5 10% ജലം മാത്രമേ ഇൗ കൃഷിക്ക്ആവശ്യമായിവരുന്നുള്ളൂ. വളലായനി പരിചംക്രമണംചെയ്യുന്നതുകൊണ്ട് വളവും വെള്ളവും നഷ്ടപ്പെടാതെ പൂർണ്ണമായി ഉപയോഗിക്കാനാകും.
എന്താണ് ഹൈഡ്രോപോണിക്സ്
ഹൈഡ്രോപോണിക്സ് എന്നാൽ വർക്കിംഗ് വാട്ടർ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സിൽ വെള്ളം നമ്മുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവർത്തിക്കുന്നത്. ചെടികൾ, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.
മണ്ണിൽ കൃഷി ചെയ്യുമ്പോൾ ചെയ്യേണ്ട നിലം ഒരുക്കുക, കളകൾ പറിക്കൽ, ചെടികൾക്ക് വെള്ളവും വളവും നൽകൽ, ഇടയിളക്കൽ, കാഠിന്യമുള്ള മററു ജോലികൾ എന്നിവ ഹൈഡ്രോപോണിക്സിൽ ഒഴിവാക്കാനാകും. ഒാരോ ചെടികളുടെയും വേരു മണ്ഡലത്തിൽ വെള്ളവും വളവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികൾ തമ്മിൽ വെള്ളത്തിനോ വളത്തിനോ വേണ്ടി മൽസരം ഉണ്ടാകുന്നില്ല. അതിനാൽ ഒരു യൂണിററു സ്ഥലത്തിൽ 10 മുതൽ 30 ശതമാനം വരെ കൂടുതൽ ചെടികൾ വളർത്താനാകും.
ഹൈഡ്രോപോണിക്സിൽ വെള്ളം പരിചംക്രമണം ചെയ്യുന്നതിനാൽ മണ്ണിൽ കൃഷി ചെയ്യുമ്പോൾ ജലസേചനത്തിനു വേണ്ടി വരുന്ന വെള്ളത്തിന്റെ 5 10 ശതമാനം മാത്രമെ വേണ്ടി വരുന്നുള്ളൂ. കൂടാതെ വെള്ളത്തിലെ വളവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. മണ്ണിൽ വളരുന്ന ചെടികളെക്കാൾ വേഗത്തിൽ വളരുന്നു. സിസ്റ്റം ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ അദ്ധ്വാനം കുറവായതിനാൽ 14 വയസ്സിനു മുകളിലുള്ള കുട്ടികൾക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീൽ ചെയർ ഉപയോഗിക്കുന്ന വികലാംഗനായ ഒരാൾക്കോ വേണമെങ്കിലും ഹൈഡ്രോപോണി ണിക്സ് കൃഷി മാനേജ് ചെയ്യാൻ കഴിയും. പുറത്തും ഗ്രീൻഹൗസുകളിലും ഇൻഡോറിലും ഇത്തരം കൃഷി രീതി ചെയ്യാനാകും. ഒരു വീട്ടിൽ ആവശ്യത്തിനായുള്ള ചെറിയ യൂണിററുകൾ മുതൽ വ്യാവസായിക ആവശ്യത്തിനായുള്ള വലിയ യൂണിററുകൾ വരെ കുററമററതായി (വേണ്ട സംവിധാനങ്ങൾ ഒരുക്കി) പ്രവർത്തിക്കും വിധം ഒരുക്കാനാകും.
ഇൗ കൃഷി രീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം സൃഷിടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളായ മരുഭൂമി, മണൽ പ്രദേശം, ഉപ്പു മണ്ണുള്ള സ്ഥലം എന്നിവടങ്ങളിലും ഇൗ കൃഷി രീതികൾ അനുവർത്തിക്കാം. സിസ്ററം സ്ഥാപിച്ചതിനു ശേഷം പ്രവർത്തിക്കുന്നതിന് വളരെ കൂറച്ച് കായികാധ്വാനം മാത്രമെ വേണ്ടി വരുന്നുള്ളു. ആയതിനാൽ കൂലിയിനത്തിൽ ലാഭിക്കാനാകും. രോഗകീട ബാധ താരതമ്യേന കുറവായിരിക്കും.
എന്നാൽ ഹൈഡ്രോപോണിക്സ് കൃഷി രീതിക്ക് ദോഷങ്ങളും ഉണ്ട്. മണ്ണിലെ കൃഷിയേക്കാളും മുതൽ മുടക്ക് കൂടുതലാണ്. വെള്ളത്തിലെ pH, E.C,, ഡിസോൾവ്ഡ് ഒാക്സിജൻ (വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഒാക്സിജന്റെ അളവ്) താപ നില എന്നിവയുടെ അളവ് ചെടികൾക്ക് അനുകുലമായ അവസ്ഥയിൽ നിലനിർത്തേണ്ടതിനാൽ ഒാരോ ഘടകങ്ങളുടെ അളവും ശരിയായി നിരീഷിക്കുകയും ശരിയായി നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്.ബ്ലോക്കുകൾ/തടസ്സം ഉണ്ടാകാതിരിക്കാനും, അനിറോബിക്സോണുകൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൈഡ്രോപോണിക്സ് സിസ്റ്റം- ചെടികളെ വളർത്തുന്നതിനായ് ന്യൂട്രിയന്റ് ഫിലിം ടെക്കനിക്ക് ഉപയോഗിച്ചുള്ള ബഡ്ഡ് സിസ്റ്റമോ റാഫ്ററ് ബഡ്ഡ് സിസ്റ്റം അഥവാ ഡീപ് വാട്ടർ കൾച്ചർ സിസ്റ്റം ഡച്ച് ബക്കററ് സിസ്റ്റം. തുടങ്ങിയവ ഉപയോഗപ്പെടുത്താം. ബഡ്ഡിന് ആവശ്യത്തിന് (70 സെ.മീ മതൽ 1 മീ വരെ) വീതി ഉണ്ടായിരിക്കണം. റാഫ്ററ് ബഡ്ഡ് അഥവാ ഡീപ് വാട്ടർ കൾച്ചറിൽ വെള്ളത്തിനു മുകളിൽ പോളി ഫോം/ഫൈബർ ഫോം ഫ്ളോട്ട് ചെയ്യിപ്പിച്ച് അതിൽ ആവശ്യത്തിന് വലുപ്പത്തിലുള്ള തുളയിട്ട് അതിൽ നെററ് പോട്ട് ഇറക്കി വച്ച് ഇൗ നെററ്പോട്ടിൽ മീഡിയ (മെററൽ/ഹൈഡ്രോടോൺ/ഒാടുമുറി) നിറച്ച് അതിൽ ചെടികൾ നടുകയാണ് ചെയ്യുന്നത്. ന്യൂട്രിയന്റ് ഫിലിം ടെക്ക്നിക്കിൽ 4” മുതൽ 6” വ്യാസമുള്ളതോ/വീതിയുള്ളതോ ആയ റൗണ്ട്/സ്ക്വയർ പൈപ്പുകൾ ചെറിയ ചെരിവോടുകൂടി ഘടിപ്പിച്ച് ഇതിലൂടെ ന്യൂട്രിയന്റ് അടങ്ങിയ വെള്ളം ഒഴുക്കുന്നു. പൈപ്പിൽ തുളയിട്ട് അതിൽ നെററ് പോട്ട് വച്ച് ചെടികൾ നടുന്നു. ഉണഇ യിലും ചഎഠ യിലും ചെടികളുടെ പകുതി വേരുകൾ വായുവിലും പകുതി വേരുകൾ വെള്ളത്തിലും ആയി നിൽക്കുന്നതു കൊണ്ട് ചെടികൾക്ക് ആവശ്യമായ വായുവും ന്യൂട്രിയൻസും ലഭ്യമാകുന്നു. ന്യൂട്രിയന്റ് ഫിലിം ടെക്കനിക്കിൽ ലെററ്യൂസ്, പാലക്ക്, ചീര, ബാസിൽ, ചൈനീസ് കാബേജ് തുടങ്ങിയ ഇല ചെടികളും, മുളകും. കൃഷി ചെയ്യുന്നത് നല്ലതായിട്ടാണ് കണ്ടിട്ടുള്ളത്. റാഫ്ററ് ബഡ്ഡ് സിസ്റ്റം അഥവാ ഡീപ് വാട്ടർ കൾച്ചർ സിസ്റ്റത്തിലും ഡച്ച് ബക്കററ് സിസ്റ്റത്തിലും മുളക,് വെണ്ട, തക്കാളി, പയർ, സാലഡ് കുക്കുമ്പർ, കാപ്സിക്കം തുടങ്ങിയ ഫലങ്ങളുണ്ടാകുന്ന പച്ചക്കറികളും ലെററ്യൂസ്, പാലക്ക്, ചീര, ബാസിൽ, ചൈനീസ് കാബേജ് തുടങ്ങിയ ഇല ചെടികളും കൃഷി ചെയ്യുന്നത് നല്ലതായിട്ടാണ് കണ്ടിട്ടുള്ളത്.
ഹൈഡ്രോപോണിക്സ് സിസ്റ്റത്തിൽ ടാങ്കിൽ നിന്നും വെള്ളം ചെടികൾ വളർത്തുന്ന ബഡ്ഡുകളിലേക്കും തിരിച്ച് ടാങ്കിലേക്കും പമ്പ് ചെയ്യുന്നതിനായി പമ്പുസെററും വെള്ളം പരിചംക്രമണം ചെയ്യുകയും ചെയ്യുന്ന സംവിധാനവും ഉപയോഗപ്പെടുത്തുന്നു. വെള്ളത്തിൽ ഇടാവുന്ന സബ്മേഴ്സിബിൾപമ്പ് സെററും ആവശ്യത്തിന് വലിപ്പമുള്ള പൈപ്പ് സിസ്റ്റവും ഇതിനായ് ഉപയോഗിക്കാം.
വെള്ളത്തിൽ ഒാക്സിജൻ ലയിപ്പിക്കുന്നതിന് എയറേററിങ്ങ് സംവിധാനം (എയർ ബ്ലോവർ) ഉപയോഗപ്പെടുത്തുന്നു. ഇത് വായുവലുള്ള ഒാക്സിജനെ വെള്ളത്തിൽ ലയിപ്പിച്ച് ഒാക്സിജന്റെ ലഭ്യത ഉറപ്പു വരുത്തുന്നു. വെള്ളത്തിൽ 7 - 9 ഒാക്സിജൻ ലെവൽ നിലനിർത്തേണ്ടതുണ്ട്.
ഡോ.പി.സുശീല, പ്രൊഫസർ, ഹൈടെക്ക് റിസർച്ച്& ട്രെയിനിങ്ങ് യൂണിററ്, ഇൻസ്ട്രക്ഷണൽ ഫാം, കേരള കാർഷിക സർവ്വകലാശാല, വെള്ളാനിക്കര
9961533547