കറികൾക്ക് എരിവ് കിട്ടാൻ ഈ എണ്ണ അൽപം ഉപയോഗിച്ചാൽ മതി
എണ്ണയൊഴിച്ചാൽ കറികൾക്ക് എരിവ് ലഭിക്കുമോ? ആർക്കും സംശയം തോന്നാം. പക്ഷേ, സംഗതി ശരിയാണ്. ചൈനക്കാർ കറികളിൽ ഉപയോഗിക്കുന്ന ചില്ലി ഓയിലിനെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും എരിവുള്ള വിവിധതരം മുളക് കലർത്തിയ ഒലിവ് ഓയിലിൽനിന്ന് ഉണ്ടാക്കുന്ന ഒരു മസാലയാണ് ഈ ചില്ലി ഓയിൽ അഥവാ ഹോട്ട് പെപ്പെർ ഒലിവ് ഓയിൽ. വ്യത്യസ്ത

എണ്ണയൊഴിച്ചാൽ കറികൾക്ക് എരിവ് ലഭിക്കുമോ? ആർക്കും സംശയം തോന്നാം. പക്ഷേ, സംഗതി ശരിയാണ്. ചൈനക്കാർ കറികളിൽ ഉപയോഗിക്കുന്ന ചില്ലി ഓയിലിനെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും എരിവുള്ള വിവിധതരം മുളക് കലർത്തിയ ഒലിവ് ഓയിലിൽനിന്ന് ഉണ്ടാക്കുന്ന ഒരു മസാലയാണ് ഈ ചില്ലി ഓയിൽ അഥവാ ഹോട്ട് പെപ്പെർ ഒലിവ് ഓയിൽ. വ്യത്യസ്ത തരം മുളകുകളും ഒലിവ് ഓയിലും ഇതിനായി ഉപയോഗിക്കുന്നു. വേണമെങ്കിൽ തൈം, ഒറിഗാനോ, മിന്റ് എന്നിവയും ഉൾപ്പെടുത്താം. ചൈനീസ് പാചകരീതികളിലും, കിഴക്ക്–തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും ഇത് സാധാരണയായി ഉപയോഗിക്കുന്നു. സിചുവാൻ പാചകരീതി, ഹുനാൻ പാചകരീതി, ഷാൻക്സി പാചകരീതി എന്നിവയിൽ പ്രത്യേകിച്ചും പ്രചാരമുള്ള ഇത് വേവിച്ച വിഭവങ്ങളിൽ ഒരു ചേരുവയായും ഒരു മസാലയായും ഉപയോഗിക്കുന്നു. മത്സ്യം, മാംസം, നൂഡിൽസ് എന്നിവയിലും എരിവ് കൂടുതൽ വേണ്ടുന്നവർക്ക് മറ്റ് കറികളിലും, മറ്റു വിശിഷ്ട ഭക്ഷണത്തിലും ഉപയോഗിക്കാം. കൊറിയൻ, ചൈനീസ് നൂഡിൽസ്, സൂപ്പ് വിഭവത്തിലും ഇത് ഉപയോഗിക്കുന്നു.
ചില്ലി ഓയിൽ ഇപ്പോൾ കേരളത്തിൽ അവതരിപ്പിക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശിയും 2018ലെ സംസ്ഥാന ഹൈ ടെക് ഫാർമർ അവാർഡ് ജേതാവുമായ അനീഷ് എൻ. രാജ്. കഴിഞ്ഞവർഷം സുഹൃത്ത് ജോൺസൺ അമേരിക്കയിൽനിന്നു വന്നപ്പോൾ അനീഷിന് സമ്മാനിച്ചതാണ് ചോക്കലേറ്റ്, ഓറഞ്ച്, റെഡ് ഹെബാറിനോ എന്ന ചൂടൻ മുളകുകളുടെ വിത്തുകൾ. കൂട്ടത്തിൽ നാഗാലാൻഡിൽനിന്ന് അനിൽകുമാർ കൊണ്ടുവന്ന നാഗമറിച്ചിയുടെ വിത്തുകളും ലഭിച്ചു. ഈ മുളകുകളെല്ലാം കൃഷിചെയ്ത് അതിൽനിന്നാണ് ഹോട്ട് പെപ്പെർ ഒലിവ് ഓയിൽ തയാറാക്കിയത്.
വിളവെടുത്ത 4 - 5 മുളകുകൾ വൃത്തിയായി കഴുകി ഒരു കുപ്പിഭരണിയിൽ ഇട്ടതിനുശേഷം ആവശ്യത്തിന് ഒലിവ് ഓയിൽ (താൽപര്യം പോലെ ഏതു ഭക്ഷ്യ എണ്ണയും ഉപയോഗിക്കാം) ചേർത്ത് കുറഞ്ഞത് 30 ദിവസമെങ്കിലും സൂക്ഷിക്കണം. അതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
ഫോൺ: 9496209877