മണ്ണുകൊണ്ട് പണിത നിലം, വല കൊണ്ട് മറച്ച വശങ്ങൾ, പ്ലാസ്റ്റിക് ഷീറ്റിന്റെ മേൽക്കൂര. കോഴി വളർത്തൽ ഷെഡ് ആണെങ്കിലും റവന്യു വകുപ്പിന്റെ കണ്ണിൽ ഇത് ആഡംബര കെട്ടിടമാണ്. കെട്ടിടത്തിന്റെ അളവ് കണക്കാക്കി റവന്യു വകുപ്പ് നൽകിയിരിക്കുന്നത് 1.72 ലക്ഷം രൂപയുടെ നികുതി നോട്ടിസ്. അടയ്ക്കാൻ വിസമ്മതിച്ചതിന് പിഴ അടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണുകൊണ്ട് പണിത നിലം, വല കൊണ്ട് മറച്ച വശങ്ങൾ, പ്ലാസ്റ്റിക് ഷീറ്റിന്റെ മേൽക്കൂര. കോഴി വളർത്തൽ ഷെഡ് ആണെങ്കിലും റവന്യു വകുപ്പിന്റെ കണ്ണിൽ ഇത് ആഡംബര കെട്ടിടമാണ്. കെട്ടിടത്തിന്റെ അളവ് കണക്കാക്കി റവന്യു വകുപ്പ് നൽകിയിരിക്കുന്നത് 1.72 ലക്ഷം രൂപയുടെ നികുതി നോട്ടിസ്. അടയ്ക്കാൻ വിസമ്മതിച്ചതിന് പിഴ അടക്കം 1.80 ലക്ഷം രൂപ ജപ്തി നോട്ടിസും നൽകിയിട്ടുണ്ട്.

ഒറ്റത്തവണ കെട്ടിട നികുതി എന്ന പേരിൽ വ്യാപകമായി നോട്ടിസ് നൽകിയ റവന്യു വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ കോഴിക്കർഷകർക്കിടയിൽ അമർഷം പുകയുകയാണ്. എന്തു വന്നാലും നികുതി അടയ്ക്കില്ലെന്നാണു തീരുമാനം. ജപ്തി നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കും.

ADVERTISEMENT

Read also: ഈ തീരുമാനം നടപ്പിലായാൽ അത് ചരിത്രം; ക്ഷീരകേരളത്തിന്റെ തലവര മാറും

പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഒറ്റത്തവണ നികുതി വില്ലേജ് ഓഫിസിൽ അടയ്ക്കേണ്ടതുണ്ട്. ഈ നിയമത്തിന്റെ പേരിലാണ് കോഴി വളർത്തൽ ഷെഡുകളും കെട്ടിടമായി അളന്ന് നോട്ടിസ് നൽകിയിരിക്കുന്നത്. 2 ലക്ഷം രൂപ വരെ അടയ്ക്കണമെന്നാവശ്യപ്പെട്ടു നോട്ടിസ് കിട്ടിയ കർഷകരുണ്ട്. കോഴിക്കർഷകർക്ക് ആവശ്യമായ നിയമ സഹായം ലഭ്യമാക്കുമെന്ന് കർഷക സംഘടനയായ കിഫ പ്രഖ്യാപിച്ചു. കർഷകരുടെ യോഗം കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി ഉദ്ഘാടനം ചെയ്തു. കിഫ ലീഗൽ സെൽ അംഗം അഡ്വ. ജോഫി ജേക്കബുമായി കർഷകർ സംവാദം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനോയ് ജോർജ്, ഷെല്ലി ജോസ്, ജിജി വെള്ളാവൂർ, അനീഷ് മംഗലത്തിൽ എന്നിവർ പ്രസംഗിച്ചു. കിഫയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

Read also: മൊബൈൽ കണക്ഷൻ പോലെ പ്രീ പെയ്ഡ് പാൽ; ഗുജറാത്തിലെ ഗിർ ഫാം മൊത്തമായി വാങ്ങി; നഗരമധ്യത്തിൽ 60 പശുക്കൾ

അട്ടിമറിച്ചത് 2017ലെ ഉത്തരവ്

ADVERTISEMENT

കന്നുകാലി, പന്നി, കോഴി ഫാമുകൾ, പോളി ഹൗസുകൾ എന്നിവയായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് കെട്ടിട നികുതി നിയമപ്രകാരമുള്ള നികുതി ഈടാക്കേണ്ടതില്ലെന്ന് 15.09.2017ൽ വന്യു വകുപ്പ് വിശദീകരണ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് അട്ടിമറിച്ചാണ് പുതിയ നോട്ടിസ്. അമിത നികുതി ചുമത്തിയതായി പരാതി ഉണ്ടായാൽ തഹസിൽദാർക്കോ കലക്ടർക്കോ തീരുമാനമെടുത്ത് തീർപ്പു കൽപ്പിക്കാം. ഇതിനായി ഫയൽ സർക്കാരിലേക്ക് അയച്ച് കാലതാമസം ഉണ്ടാക്കരുതെന്നും അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT