100 രൂപയ്ക്ക് പന്നി വാങ്ങി കൊള്ളലാഭം ഉണ്ടാക്കിയിരുന്ന ഇടനിലക്കാർക്കെതിരേ പ്രതിഷേധവുമായി കോഴിക്കോട്ടെ യുവ കർഷകർ. ഇടനിലക്കാരുടെ ചൂഷണംമൂലം പിടിച്ചുനിൽക്കാൻ കഴിയാതെവന്നതോടെയാണ് സ്വന്തമായി കട തുടങ്ങാൻ കർഷകർ തീരുമാനിച്ചത്. ഈസ്റ്റർ വിപണി പ്രതിഫലിക്കുന്ന ഏപ്രിൽ എട്ടിന് ഒന്നല്ല ആറു കർഷകരുടെ വിതരണകേന്ദ്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100 രൂപയ്ക്ക് പന്നി വാങ്ങി കൊള്ളലാഭം ഉണ്ടാക്കിയിരുന്ന ഇടനിലക്കാർക്കെതിരേ പ്രതിഷേധവുമായി കോഴിക്കോട്ടെ യുവ കർഷകർ. ഇടനിലക്കാരുടെ ചൂഷണംമൂലം പിടിച്ചുനിൽക്കാൻ കഴിയാതെവന്നതോടെയാണ് സ്വന്തമായി കട തുടങ്ങാൻ കർഷകർ തീരുമാനിച്ചത്. ഈസ്റ്റർ വിപണി പ്രതിഫലിക്കുന്ന ഏപ്രിൽ എട്ടിന് ഒന്നല്ല ആറു കർഷകരുടെ വിതരണകേന്ദ്രങ്ങളാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനമാരംഭിക്കുക. മൂന്നു കടകൾ നേരത്തേതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. പുതിയ 6 കടകൾകൂടി വരുമ്പോൾ അടുത്ത കാലത്ത് കർഷകർ തുടങ്ങിയ കടകളുടെ എണ്ണം 9 ആകും. സ്വന്തം ഫാമിലെ പന്നി സ്വന്തമായി വിൽക്കുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് കർഷകരുടെ ഈ നീക്കം. അതുകൊണ്ടുതന്നെ ലാഭം നേടാനാകുമെന്നും കർഷകർ കണക്കുകൂട്ടുന്നു.

Read also: ടര്‍ക്കി വളര്‍ത്താം 3 രൂപ ചെലവില്‍; വിപണി ഉറപ്പാക്കിയാല്‍ മികച്ച ലാഭം 

ഏതാനും മാസങ്ങളായി കർഷകരിൽനിന്ന് വില ഇടിച്ചാണ് ഇടനിലക്കാർ പന്നികളെ എടുത്തിരുന്നതെന്ന് കോഴിക്കോട് കൂടരഞ്ഞിയിലെ കർഷകനായ ജിൽസൺ ജോസഫ് കർഷകശ്രീയോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. കർഷകരിൽനിന്ന് 85 രൂപയ്ക്കുപോലും പന്നികളെ എടുത്ത സാഹചര്യമുണ്ടായിരുന്നു. നിലവിൽ 100–110 രൂപയ്ക്കാണ് കർഷകരുടെ പക്കൽനിന്ന് പന്നികളെ ജീവനോടെ ഇടനിലക്കാർ എടുക്കുന്നത്. മാർക്കറ്റ് വിലയിൽ വലിയ മാറ്റമൊന്നുമില്ലാത്ത രീതിയിലായിരുന്നു ഇടനിലക്കാരുടെ കച്ചവടം. അതുവഴി കർഷകർ ദുരിതത്തിലാവുകയും അവർ കൊള്ളലാഭം നേടുകയുമായിരുന്നുവെന്നും ജിൽസൺ. ഇതേത്തുടർന്നാണ് ഇത്തരത്തിൽ സ്വന്തം കടയെന്ന ആശയമുദിച്ചത്. ക്രൈസ്തവരുടെ നോമ്പിനു തൊട്ടു മുൻപായിരുന്നു താൻ കട തുടങ്ങിയത്. അത് മികച്ച വിജയമായിരുന്നെന്ന് കണ്ടതോടെ മറ്റു കർഷകർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകിയെന്നും ജിൽസൺ. 100 രൂപയ്ക്ക് പന്നി വിറ്റിട്ട് പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ മറ്റു കർഷകരും കട തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

Read also: കറവ ലൈവ്, കറന്നുമെടുക്കാം: ഒറിജിനൽ ചൂട് പാൽ, വിൽപന തൊഴുത്തിൽ; മായമില്ല, മന്ത്രവുമില്ല!

ADVERTISEMENT

മൂന്നു കടകൾ നിലവിൽ പ്രവർത്തിച്ചുപോരുന്നതാണ്. ശനിയാഴ്ച ആറു കർഷകർകൂടി സ്വന്തമായി കട തുടങ്ങുമ്പോൾ പന്നമാംസവിപണിയിൽ വലിയൊരു വിപ്ലവം സൃഷിട്ക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ജിൽസണെ കൂടാതെ ഷിബു കൂരാച്ചുണ്ട്, ശ്രീജിത്ത് (ഫാം ഫ്രഷ്) കലുരുട്ടി, ഓർബിൻ (ബെല്ലാരി) അമ്മിണിയാംകുന്ന്, നിതിൻ (അറയ്ക്കൽ) ചെമ്പുകടവ്, ബിജു (ഫാം ഫ്രഷ്) പുന്നയ്ക്കൽ, ബിജു (ഫ്രണ്ട്സ് പിഗ്സ്റ്റാൾ) ഈങ്ങാപ്പുഴ, ബെനറ്റ് സ്റ്റോഴ്സ് കൂടരഞ്ഞി, ജിബിൻ (സിജെ പിഗ് സ്റ്റാൾ) തോട്ടുമുക്കം എന്നിവരാണ് സ്വന്തം ഫാമിലെ പന്നികളെ വിൽക്കുന്നതിനായി കടയിടുന്നത്.