ചക്കയെ പൊതിഞ്ഞ് വെളുത്ത ആവരണം; പുതിയ രോഗം; അവഗണിക്കരുത്
സമീപ സമയത്ത് ചക്കയിൽ കുമിൾരോഗം വ്യാപകമായി കണ്ടു വരുന്നു. നിലവിൽ ഏറ്റവുമധികം ഈ കുമിൾബാധ ഉണ്ടായിരിക്കുന്നത് വിയറ്റ്നാം ഏർലി ഇനത്തിലാണ്. ഒരു കുലയിൽ കൂടുതൽ ചക്കകൾ ഉണ്ടാകുന്നതും ഈ രോഗത്തോട് പ്രതിരോധശേഷി താരതമ്യേന കുറവായതുമാണ് ഈ ഇനത്തിൽ വ്യാപകമായി രോഗം പിടിപെടാനുള്ള കാരണം. മുൻവർഷങ്ങളിൽ മണ്ണിൽ സ്പർശിച്ചു

സമീപ സമയത്ത് ചക്കയിൽ കുമിൾരോഗം വ്യാപകമായി കണ്ടു വരുന്നു. നിലവിൽ ഏറ്റവുമധികം ഈ കുമിൾബാധ ഉണ്ടായിരിക്കുന്നത് വിയറ്റ്നാം ഏർലി ഇനത്തിലാണ്. ഒരു കുലയിൽ കൂടുതൽ ചക്കകൾ ഉണ്ടാകുന്നതും ഈ രോഗത്തോട് പ്രതിരോധശേഷി താരതമ്യേന കുറവായതുമാണ് ഈ ഇനത്തിൽ വ്യാപകമായി രോഗം പിടിപെടാനുള്ള കാരണം. മുൻവർഷങ്ങളിൽ മണ്ണിൽ സ്പർശിച്ചു കിടന്ന ചക്കകളിൽ ചിലതിൽ മാത്രമാണ് രോഗബാധയുണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ മണ്ണിൽനിന്ന് ഉയരത്തിലുള്ളവയ്ക്കും ഈ രോഗം കാണുന്നുണ്ട്. ഇടിച്ചക്ക പരുവത്തിൽ രോഗബാധയുണ്ടാകുമ്പോൾ അവ കറുപ്പ് നിറമായി പൊഴിഞ്ഞു പോകുന്നു. കുമിൾ ബാധ ആയതിനാൽ നിയന്ത്രിക്കുന്നതിന് ദീർഘകാല പ്രവർത്തനങ്ങൾ ആവശ്യമാണ്.
നിയന്ത്രണ മാർഗങ്ങൾ
1. രോഗം ബാധിച്ച് പൊഴിഞ്ഞിട്ടുള്ളവയെ പെറുക്കിക്കൂട്ടി സ്യൂഡോമോണാസ് ബസില്ലസ് സബ്ടിലസ് പ്രയോഗിക്കുക.
2. ഇടിച്ചക്ക പരുവം ആകുമ്പോൾ തന്നെ ചക്കകൾ തമ്മിൽ സ്പർശിച്ച് കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. അധികമുള്ള ചക്കകൾ മുറിച്ചുനീക്കുകയും വേണം.
3. ചക്ക പിടിച്ചു കഴിഞ്ഞാലുടൻ തന്നെ അവയിലും തടിയിലും നന്നായി വീഴത്തക്കവിധം ബാസില്ലസ് സബ്ടിലിസ്/ സ്യൂഡോമോണാസ് ലായനി സ്പ്രേ ചെയ്യുക.
4. ചക്കയുടെ വിളവെടുപ്പിനു ശേഷം പ്ലാവിന്റെ തടിയിൽ നന്നായി വീഴത്തക്കവിധം ബാസില്ലസ് സബ്ടിലിസ്/ സ്യൂഡോമോണാസ് സ്പ്രേ ചെയ്യുക.
5. അടുത്ത മഴക്കാലം ആരംഭിക്കുമ്പോൾ ജൈവവളം ഉപയോഗിക്കുന്നത് ട്രൈക്കോഡർമ ഉപയോഗിച്ച് സമ്പുഷ്ടീകരണം നടത്തിയത് ആക്കുക.
6. മരത്തിന്റെ തടിയിൽ വെളിച്ചം വീഴത്തക്കവിധത്തിലും നിലത്തുനിന്ന് കുറഞ്ഞത് 1 മീറ്റർ ഉയരത്തിലും ശിഖരങ്ങൾ ഒന്നും ഇല്ല എന്ന രീതിയിൽ കമ്പ് കോതൽ നടത്തുക.