പശുക്കളുടെ എണ്ണമല്ല ഉൽപാദനക്ഷമതയാണ് കൂട്ടേണ്ടത്: മന്ത്രി ജെ.ചിഞ്ചുറാണി
‘സുസ്ഥിര ക്ഷീരോൽപാദനം’ എന്ന ലക്ഷ്യം കൈവരിക്കാൻ പശുക്കളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സർക്കാരിനു വേണ്ടി തിരുവനന്തപുരം ആനയറ സമേതിയിൽ മൃഗസംരക്ഷണ വകുപ്പ്, കേരള

‘സുസ്ഥിര ക്ഷീരോൽപാദനം’ എന്ന ലക്ഷ്യം കൈവരിക്കാൻ പശുക്കളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സർക്കാരിനു വേണ്ടി തിരുവനന്തപുരം ആനയറ സമേതിയിൽ മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, ഡെയറി ഡവലപമെന്റ് ഡിപാർട്ട്മെന്റ്, കേരള കോ–ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, കേരള ഫീഡ്സ് എന്നിവ ഒന്നിച്ച ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര ക്ഷീരോൽപാദനം കൈവരിക്കുന്നതിന് കാലാനുസൃതമായി എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് വിലയിരുത്തി അവ നടപ്പിലാക്കുകയാണ് ഈ സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശുക്കളുടെ എണ്ണമല്ല ഉൽപാദനക്ഷമത കൂട്ടുകയാണ് വേണ്ടത്. കേരളത്തിലെ പശുക്കളുടെ ജനിതകപരമായുള്ള പാലുൽപാദന ക്ഷമത പൂർണമായി പ്രയോഗത്തിൽ വരുത്താൻ നമ്മുടെ കർഷകർക്ക് സാധിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്തുകയും ഒപ്പം പ്രത്യുൽപാദനക്ഷമത വർധിപ്പിക്കുന്നതിന് മുന്നിലുള്ള തടസ്സങ്ങളായ ഉയർന്ന തീറ്റച്ചെലവ്, പരിപാലനച്ചെലവ്, രോഗങ്ങൾ എന്നീ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും കൂടിയാണ് കെഎൽഡിബിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് ശിൽപശാല സംഘടിപ്പിച്ചത്. ആജീവനാന്ത ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന മാനേജ്മെന്റ്, ബ്രീഡിങ് മാനേജ്മെന്റ്, തീറ്റ ഉൾപ്പെടെയുള്ള കന്നുകാലി പരിപാലന തന്ത്രങ്ങൾ, ചെലവ് കുറഞ്ഞ സമ്പൂർണ്ണ പോഷകാഹാര രൂപവൽകരണം, ക്ഷീര സഹകരണ മേഖലയുടെ പരിപോഷണം, ഉൽപാദനച്ചെലവ് കുറയ്ക്കൽ, മൂല്യവർധന, ലാഭകരമായ ക്ഷീരോൽപാദന വിപണന തന്ത്രങ്ങൾ എന്നീ കാര്യങ്ങൾ ആണ് ശിൽപശാലയിൽ ഉരുത്തിരിഞ്ഞു വന്നത്. ശില്പശാലയിൽനിന്നും സംഗ്രഹിച്ച നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ മേൽ നടപടികൾക്കായി സമർപ്പിക്കും.
നെതർലാൻഡ് സ്വദേശിയും ക്ഷീരരംഗ വിദഗ്ധനുമായ ഡോ. ജാൻ മാസ്‌കെൻസും ശിൽപശാലയിൽ പങ്കെടുക്കാനെത്തി അദ്ദേഹത്തിന്റെ പ്രയോഗികാനുഭവങ്ങൾ വിവരിച്ചു. കെഎൽഡി ബോർഡിന്റെ ജീനോമിക് ലാബിന് ലഭിച്ച NABL അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് പ്രകാശനം മന്ത്രി ജെ.ചിഞ്ജുറാണി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിനു നൽകി നിർവഹിച്ചു.
English summary: Productivity should be increased not the number of cows: Minister J. Chinchurani