ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലും മനുഷ്യനു ഭക്ഷണം ലഭിക്കണമെങ്കിൽ കൃഷി ചെയ്താലേ മതിയാകൂ. മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം കാലം കൃഷിയുടെ സാധ്യത മറക്കുന്നില്ല. കാർഷിക പാരമ്പര്യത്തിന്റെ അടിത്തറയുള്ള പാലാ സെന്റ് തോമസ് കോളജിൽ കാർഷികാഭിമുഖ്യമുള്ള വിദ്യാർഥികൾക്ക് ബി. വോക് സസ്റ്റൈനബിൾ അഗ്രികൾചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലും മനുഷ്യനു ഭക്ഷണം ലഭിക്കണമെങ്കിൽ കൃഷി ചെയ്താലേ മതിയാകൂ. മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം കാലം കൃഷിയുടെ സാധ്യത മറക്കുന്നില്ല. കാർഷിക പാരമ്പര്യത്തിന്റെ അടിത്തറയുള്ള പാലാ സെന്റ് തോമസ് കോളജിൽ കാർഷികാഭിമുഖ്യമുള്ള വിദ്യാർഥികൾക്ക് ബി. വോക് സസ്റ്റൈനബിൾ അഗ്രികൾചർ പഠിക്കാൻ അവസരം. ആറു സെമസ്റ്ററുകളുള്ള മൂന്നു വർഷത്തെ തൊഴിലധിഷ്ഠിത ബിരുദ കോഴ്സാണിത്. വിദ്യാര്‍ഥികളിൽ തൊഴിൽ നൈപുണ്യം വളർത്താനുള്ള പ്രായോഗിക പരിശീലനം ബി. വോക് കോഴ്സുകളുടെ പ്രത്യേകതയാണ്. ചെടികളുടെ പ്രജനനരീതികൾ, നഴ്സറി പരിപാലനം, ജൈവ കൃഷിരീതികൾ, വിവിധ വിളകളുടെ ഉൽപാദനം, കാർഷിക യന്ത്രങ്ങളുടെ ഉപയോഗം, നൂതന ജലസേചന രീതികൾ, കാർഷിക വ്യവസായ കേന്ദ്രങ്ങളിലേക്കും, ഗവേഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also: പ്ലസ്ടുവിനു ശേഷം കാർഷിക കോഴ്സുകൾ: തൊഴില്‍ നേടാന്‍ ഉപകരിക്കുന്ന കോഴ്സുകള്‍ പരിചയപ്പെടാം

ADVERTISEMENT

ബി.വോക് കോഴ്സിന്റെ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ National Skill Development Corporation (NSDC)ന്റെ കീഴിലുള്ള Agricultural Skill Counsil of India (ASCI)യുടെ പരീക്ഷ എഴുതി Diploma (NSQF Level 5) നേടാം. രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ Advanced Diploma (NSQF Level 6) നേടാം. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്ലാന്റേഷനുകൾ, ലാൻഡ് സ്കേപിങ് കമ്പനികൾ, ഫാമുകൾ, ടിഷ്യൂകൾചർ കമ്പനികൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലിക്ക് അവസരമുണ്ട്. കാർഷിക മേഖലയിൽ സംരംഭകരാകാനും സാധിക്കും. 

കേരള പിഎസ്‌സി നടത്തുന്ന ഡിഗ്രി മാനദണ്ഡമായിട്ടുള്ള ഏതു തസ്തികയിലേക്കും ബി. വോക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. Department of Industrial Trainingലേക്ക് PSC വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ബി. വോക് അഗ്രികൾചർ ബിരുദവും യോഗ്യതയായി പരിഗണിച്ചിട്ടുണ്ട് (Scale of pay  ₹37,400 - 79,000). ഭാവിയിൽ ഗവൺമെന്റിലെ കൃഷിയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിലേക്ക് ബി. വോക് അഗ്രികൾചർ ബിരുദമുള്ളവരെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

ADVERTISEMENT

Read also: കർഷകർക്ക് കാർഷിക അറിവുകൾ പങ്കുവച്ച് പാലായിലെ കൃഷിവിദ്യാർഥികൾ

2014ൽ യുജിസിയുടെ അംഗീകാരത്തോടെ തുടങ്ങിയ കോഴ്സിൽ 50 വിദ്യാർഥികൾക്കാണ് പ്രവേശനം. പ്ലസ് ടു, VHSE, പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്വാശ്രയ രീതിയിലാണ് കോഴ്സ് നടത്തപ്പെടുന്നത്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: stcp.ac.in