പശുവിൻ പാലിനുണ്ട് ജൈവ ബദലുകൾ; ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും ഉപയോഗിക്കാം
പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ലാക്ടോസ് ഇൻടോളറൻസ്. പാൽ കുടിച്ചശേഷം വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയുണ്ടായാൽ അത് ഈ അവസ്ഥയാണെന്നു കരുതാം. ലാക്ടോസ് ഇൻടോളറൻസ് മൂലം പാലോ പാലുൽപന്നങ്ങളോ പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ല. എന്നാൽ

പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ലാക്ടോസ് ഇൻടോളറൻസ്. പാൽ കുടിച്ചശേഷം വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയുണ്ടായാൽ അത് ഈ അവസ്ഥയാണെന്നു കരുതാം. ലാക്ടോസ് ഇൻടോളറൻസ് മൂലം പാലോ പാലുൽപന്നങ്ങളോ പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ല. എന്നാൽ ഉപയോഗിക്കേണ്ട രീതിയിൽ അൽപം മാറ്റം വരുത്തേണ്ടി വരും. ഒരു സമയം പാൽ കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുകയോ മറ്റു ഭക്ഷണത്തിന്റെ കൂടെ കുടിക്കുകയോ ചെയ്താൽ ലാക്ടോസ് ഇൻടോളറൻസ് ഒരു പരിധിവരെ തടയാം. അതുപോലെ, ലാക്ടോസ് കുറവായ ചെഡ്ഡാർ പോലുള്ള ചീസും കട്ടിയുള്ള തൈരും കഴിക്കാം.
ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരാണെങ്കിൽ ദിവസവും ആവശ്യത്തിന് കാത്സ്യവും വിറ്റാമിൻ ഡിയും ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലും പാലുൽപ്പന്നങ്ങളും കാത്സ്യത്തിന്റെ ഉറവിടങ്ങളാണ്. കാത്സ്യത്തിനു വേണ്ടി ലാക്ടോസ് അടങ്ങിയിട്ടില്ലാത്ത ഉൽപന്നങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഓറഞ്ച്, ബ്രൊക്കോളിയും ഇലക്കറികളും, മൃദുവായ അസ്ഥികളുള്ള മത്സ്യം (ടിന്നിലടച്ച സാൽമൺ/മത്തി), ബദാം, ബ്രസീൽ പരിപ്പ്, ഉണങ്ങിയ ബീൻസ്, ചില ധാന്യങ്ങൾ, പഴച്ചാറുകൾ, ബദൽ പാലുകൾ (ബദാം പാൽ, സോയാ പാൽ, തേങ്ങാപ്പാൽ, ഓട്‌സ് പാൽ, അരി പാൽ, കശുവണ്ടിപ്പാൽ) മുതലായവ കാത്സ്യത്തിന്റെ സ്രോതസുകളാണ്.
പാൽ ബദലുകളുടെ പ്രയോജനങ്ങൾ
- സോയ പാൽ
സ്വാഭാവികമായും ഉയർന്ന പ്രോട്ടീൻ (പശുവിൻപാൽ പോലെ), ഐസോഫ്ലേവോൺസ് (സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈസ്ട്രജൻ), കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ബദാം പാൽ
കലോറിയും കൊഴുപ്പും കുറവാണ്, വിറ്റാമിൻ എ, ഡി, ഇ എന്നിവയാൽ സമ്പന്നം, ഫോർട്ടിഫൈഡ് പതിപ്പിന് കാത്സ്യവും പ്രോട്ടീനും നൽകാൻ കഴിയും, പശുവിൻപാലിന് സമാനമായ വിറ്റാമിനുകൾ, ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും.
- തേങ്ങാപ്പാൽ
ആരോഗ്യകരമായ കൊഴുപ്പുകൾ (ഊർജത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും) ഉയർന്ന അളവിൽ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നം, ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും, ദഹനത്തെയും രോഗപ്രതിരോധ സംവിധാനത്തെയും സഹായിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
- ഓട്സ് പാൽ
പശുവിൻപാലിനേക്കാൾ കലോറിയും കൊഴുപ്പും കുറവ്, നാരുകളും വിറ്റാമിനുകളും കൊണ്ട് സമ്പന്നം, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- കശുവണ്ടിപ്പാൽ
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും, പശുവിൻപാലിനേക്കാൾ കലോറിയും കൊഴുപ്പും കുറവ്, മഗ്നീഷ്യം, കോപ്പർ, സിങ്ക് എന്നിവയാൽ സമ്പന്നം.
- അരി പാൽ
പശുവിൻപാലിനേക്കാൾ കലോറിയും കൊഴുപ്പും കുറവ്, കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നം, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിലാസം: എസ്.സഫ്റിൻ, മൂന്നാം വർഷ വിദ്യാർഥിനി, കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി, കോലാഹലമേട്, ഇടുക്കി