‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു...’’ ആ ഡയലോഗ് പോലെയല്ല, പശുക്കൾക്ക് തീറ്റ നൽകേണ്ടതിങ്ങനെ
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട് സാധിക്കും. അതാണ് ആ ചിത്രത്തിലൂടെ കണ്ടത്. സത്യത്തിൽ ഈ തീറ്റ നൽകിയാൽ ഘടാഘടിയന്മാരായ പശുക്കൾ 25ഉം 30ഉം ലീറ്റർ പാൽ ചുരത്തുമോ? ഇല്ല എന്ന് നിസംശയം പറയാം.
കാര്യമായ തീറ്റ നൽകാതെതന്നെ പശു ഈ അളവിൽ പാൽ തരുന്നുണ്ടെങ്കിൽ അത് അതിന്റെ ശരീരത്തിൽ സൂക്ഷിച്ച കൊഴുപ്പിൽനിന്നാണ് ആ പാൽ ഉൽപാദിപ്പിക്കുന്നത്. ആവശ്യമായ പോഷകം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്നവ എടുക്കുമെന്ന് മുൻപത്തെ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ഇത് തുടർച്ചായി മുൻപോട്ടു പോയാൽ പശു വൈകാതെ വെട്ടുകത്തിക്ക് ഇരയായി മാറുമെന്ന് ചുരുക്കം.
സത്യത്തിൽ എങ്ങനെയാണ് പശുവിന് തീറ്റ നൽകേണ്ടത്? പലരും ചിന്തിക്കാത്ത കാര്യമാണ്. മികച്ച പശുക്കൾക്കു പോലും ശാസ്ത്രീയമല്ലാത്ത പരിചരണ രീതി മൂലം പാൽ ലഭിക്കാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്. പശുക്കൾക്ക് പാലുൽപാദനം അനുസരിച്ച് അവയുടെ ശരീരഭാരത്തിന്റെ 3.5 മുതൽ 5.5 വരെ ശതമാനം ഡ്രൈ മാറ്റർ അഥവാ ശുഷ്കാഹാരമാണ് ഒരു ദിവസം ലഭിക്കേണ്ടത്. പ്രധാനാഹാരം പുല്ലും സൈലേജുമൊക്കെ ആകുമ്പോൾ നൽകേണ്ട അളവിലും വ്യത്യാസം വരും.
ഒരു കിലോ ശുഷ്കാഹാരം ലഭിക്കാൻ 5 കിലോ പുല്ലോ അതല്ലെങ്കിൽ 4 കിലോ സൈലേജോ നൽകേണ്ടതായി വരും. അതിനൊപ്പം പശുവിന് ആവശ്യമായ അളലിൽ മാംസ്യം, അന്നജം, മറ്റു ധാതുലവണങ്ങൾ എന്നിവയും ലഭിച്ചിരിക്കണം. എങ്കിൽ മാത്രമേ പശുവിന്റെ ആരോഗ്യവും പാലുൽപാദനവും മെച്ചപ്പെടൂ. ശ്രീധരീയം 22 എന്ന പശുവിന് നൽകിയ തീറ്റ രീതിയെക്കുറിച്ച് അറിയുമ്പോൾ കാര്യങ്ങൾ ലളിതമായി മനസിലാക്കാൻ കഴിയും.
37 ലീറ്ററിനു മുകളിൽ പാൽ ചുരത്തിക്കൊണ്ടിരുന്നപ്പോൾ ഈ പശുവിന് 410 കിലോയായിരുന്നു ഭാരം. ഈ ഭാരത്തിന്റെ 5.5 ശതമാനം അഥവാ 22.55 കിലോയായിരുന്നു ഡ്രൈമാറ്റർ ആയി നൽകിക്കൊണ്ടിരുന്നത്. പിന്നീട് പാലുൽപാദനം 27 ലീറ്ററിനും 36 ലീറ്ററിനും ഇടയിൽ ആയിരുന്നപ്പോൾ 18.45 കിലോയും (4.5%) 18–27 ലീറ്റർ പാലുൽപാദിപ്പിച്ചപ്പോൾ 14.35 കിലോയും (3.5%) ശുഷ്കാഹാരമായി നൽകി.
∙ ശുഷ്കാഹാരം തീറ്റയിലേക്ക് മാറ്റുമ്പോൾ
22.55 കിലോ ഡ്രൈമാറ്റർ നൽകിയ പശുവിന് പകുതിയോ അതിൽ അൽപം താഴെയോ ഡ്രൈമാറ്റർ ലഭിക്കുന്ന വിധത്തിൽ പുല്ലോ സൈലേജോ നൽകാം. ഇത് നിർബന്ധമാണ്. 9 കിലോ ഡ്രൈമാറ്റർ സൈലേജിൽനിന്നും 13 കിലോ ഡ്രൈമാറ്റർ സാന്ദ്രിത തീറ്റയിൽനിന്നും നൽകാം. 9 കിലോ ഡ്രൈമാറ്ററിനായി 36 കിലോ സൈലേജ് നൽകേണ്ടിവരും.
ശേഷിക്കുന്ന 13 കിലോ ഡ്രൈമാറ്ററിലൂടെയാണ് പശുക്കൾക്ക് ആവശ്യമായ മാംസ്യവും അന്നജവും ധാതുലവണങ്ങളുമെല്ലാം ലഭിക്കേണ്ടത്. ഇത് കാലിത്തീറ്റയായോ സ്വയം കൂട്ടുന്ന തീറ്റയായോ നൽകാം. ഇത്തരം സാന്ദ്രിത തീറ്റകളിൽനിന്ന് 90 ശതമാനം ഡ്രൈമാറ്റർ ലഭിക്കുന്നുവെന്ന് കണക്കാക്കാം. കൊടുക്കാനുള്ള സൗകര്യാർഥം 13നെ രണ്ടായി ഭാഗിക്കാം. ആദ്യ പകുതി ഏതെങ്കിലും കമ്പനിയുടെ ബിഐഎസ് മുദ്രയുള്ള 22 ശതമാനം പ്രോട്ടീൻ ഉള്ള 6–6.5 കിലോ പെല്ലെറ്റ് തീറ്റ നൽകാം. ശേഷിക്കുന്ന 6.5–7 കിലോയെ മൂന്നായി ഭാഗിക്കാം. ഇതിൽ ഒരുഭാഗം പിണ്ണാക്കുകൾ ആയിരിക്കണം (പാലുൽപാദനം അനുസരിച്ച് സോയാബീൻ, ഡിഡിജിഎസ്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക് ഉൾപ്പെടുത്താം. രണ്ടാം ഭാഗം ഊർജമാണ്. ഇതിനായി ചോളപ്പൊടി ചേർക്കാം. അരി, ഗോതമ്പ് എന്നിവ കൂടുതൽ ഊർജദായകമായവയാണെങ്കിലും അത് വേഗം ദഹിക്കുന്നതിനാൽ അസിഡിറ്റിക്ക് കാരണമാകും. മൂന്നാം ഭാഗത്തിൽ തവിട് ചേർക്കാം.
മേൽപ്പറഞ്ഞ ഭക്ഷണത്തോടൊപ്പം പശുവിന് ആവശ്യമായ വിധത്തിൽ സപ്ലിമെന്റുകൾകൂടി ചേർക്കണം. പാലുൽപാദനം കൂടിയ പശുവിന് മതിയായ അളവിൽ ഊർജം ലഭിക്കുന്നതിനു വേണ്ടി ഡ്രൈഫാറ്റ് നൽകണം. ഒപ്പം മികച്ച ഉൽപാദനമുള്ള പശുക്കളുടെ വയറിനുള്ളിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യം നിലനിർത്തുന്നതിനുവേണ്ടി ദിവസവും 5 ഗ്രാം യീസ്റ്റ് (ഏതു കമ്പനിയുടെയും ഉപയോഗിക്കാം) നൽകണം. കൂടാതെ ആവശ്യത്തിൽ കൂടുതൽ ശുദ്ധജലം ലഭ്യമായിരിക്കുകയും വേണം. ഈ ഭക്ഷണപദാർഥങ്ങളെല്ലാം ദഹിക്കണമെങ്കിൽ ശുദ്ധജലം ഉറപ്പായും ലഭിച്ചിരിക്കണം. ഇവയ്ക്കെല്ലാം ഒപ്പംതന്നെ നല്ല കമ്പനിയുടെ ധാതുലവണ മിശ്രിതം നൽകണം. പശുക്കൾക്കാവശ്യമായ കാത്സ്യം, ഫോസ്ഫറസ്, അയൺ, കോപ്പർ, കൊബാൾട്ട്, സൂക്ഷ്മ മൂലകങ്ങൾ മുതലായവ ലഭിക്കുന്നത് ഇതിലൂടെയാണ്. പാലുൽപാദനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇത് നിർബന്ധമായും നൽകിയിരിക്കണം.
അസിഡോസിസ് കുറയ്ക്കുന്നതിനായി 40–50 ഗ്രാം അപ്പക്കാരം കറവയുള്ള എല്ലാ പശുക്കളുടെയും തീറ്റയിൽ ഉൾപ്പെടുത്തിയിരിക്കണം. പ്രസവത്തിന്റെ അന്നു മുതൽ എട്ടാം ദിവസം വരെ നിർബന്ധമായും അപ്പക്കാരം നൽകിയിരിക്കണം. ഇത് പാലുൽപാദനം ഉയർത്താനും അതുപോലെ അകിടുവീക്കം ഒരു പരിധിവരെ ഒഴിവാക്കാനും സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഏബ്രഹാം മാത്യു