മാംസ സംസ്‌കരണ രംഗത്ത് താൽപര്യം ഉളളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന് അവരെ പ്രാപ്തമാക്കുതിനും വേണ്ടി കേരള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്‌നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവധതരം ട്രെയ്‌നിങ്ങുകള്‍ നടത്തിവരുന്നു. മറ്റു ട്രെയ്‌നിങ് കോഴ്‌സുകളില്‍നിന്നു വ്യത്യസ്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാംസ സംസ്‌കരണ രംഗത്ത്  താൽപര്യം ഉളളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന് അവരെ പ്രാപ്തമാക്കുതിനും വേണ്ടി കേരള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്‌നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം ട്രെയ്‌നിങ്ങുകള്‍ നടത്തിവരുന്നു. മറ്റു ട്രെയ്‌നിങ് കോഴ്‌സുകളില്‍നിന്നു വ്യത്യസ്തമായി സ്റ്റൈപെൻഡ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

കോഴ്‌സുകള്‍

ADVERTISEMENT

1. മീറ്റ് പ്രോസസിങ് കം പ്ലാന്റ് ഓപ്പറേഷന്‍

ദൈര്‍ഘ്യം  - 2 വര്‍ഷം 

പ്രതിമാസം സ്റ്റൈപെൻഡ് - 5,500 രൂപ. 

വിദ്യാഭ്യാസയോഗ്യത: വിഎച്ച്എസ്ഇ, ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ്- ഡെയറി ഹസ്ബൻഡറി/ ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ് - പൗള്‍ട്രി ഹസ്ബൻഡറി, സര്‍ട്ടിഫിക്കറ്റ് ഇന്‍ കാനിങ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ 

ADVERTISEMENT

2. ഹോള്‍സം മീറ്റ് പ്രൊഡക്ഷന്‍ ആൻഡ് മീറ്റ് പ്രോസസിങ്  

ദൈര്‍ഘ്യം     - 1 വര്‍ഷം  

പ്രതിമാസം സ്റ്റൈപെൻഡ് - 4,500 രൂപ 

വിദ്യാഭ്യാസയോഗ്യത: വിഎച്ച്എസ്ഇ, ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ്- ഡെയറി ഹസ്ബൻഡറി/ ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ് - പൗള്‍ട്രി ഹസ്ബൻഡറി/ sslc

ADVERTISEMENT

3. മീറ്റ് പ്ലാന്റ് ഓപ്പറേഷന്‍ ആൻഡ് മെയിന്റനന്‍സ്

ദൈര്‍ഘ്യം - 1 വര്‍ഷം 

 പ്രതിമാസം സ്റ്റൈപെൻഡ് - 5,500 രൂപ.

വിദ്യാഭ്യാസയോഗ്യത: ഐടിഐ/NCVT സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് - എയര്‍കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍/ഇലക്ട്രിക്കല്‍/+2/SSLC

സ്റ്റൈപെന്‍ഡിയറി ട്രൈനിങ്ങിനു താല്‍പര്യമുളളവര്‍ക്ക് https://forms.gle/pGLdjpQ7CGXbtECT7 ലിങ്ക് വഴി ഓലെനായോ അല്ലെങ്കില്‍ പോസ്റ്റല്‍ വഴിയോ അപേക്ഷിക്കാം.

(വെള്ള കടലാസില്‍ എഴുതി തയാറാക്കിയ അപേക്ഷയോടൊപ്പം പിന്‍ ഉള്‍പ്പെടെ പൂര്‍ണമായ അഡ്രസും ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍ അടങ്ങിയ ബയോഡാറ്റയും, ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും, 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും പ്ര‌ഫസര്‍ ആൻഡ് ഹെഡ്, മീറ്റ് ടെക്‌നോളജി യൂണിറ്റ്, മണ്ണുത്തി പിഒ, തൃശൂര്‍, 680651 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ട്രെയിനിങ്ങിന്റെ പേരെഴുതണം.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 15/08/2024.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 0487 2370956, 8301860956, 8943784557