ഉത്തരേന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ ഉത്സവാഘോഷങ്ങൾ കഴിഞ്ഞ്‌ വാരമധ്യത്തിനു മുമ്പായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാര രംഗം. നവരാത്രി ആഘോഷങ്ങളുടെ ആലസ്യത്തിലാണ്‌ ടെർമിനൽ വിപണിയെങ്കിലും പുതിയ ഓർഡറുകളെത്തിയാൽ ഉൽപ്പന്നവിലകളിൽ മുന്നേറ്റ സാധ്യത. ഏലക്ക വിളവെടുപ്പിനൊപ്പം ചരക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ ഉത്സവാഘോഷങ്ങൾ കഴിഞ്ഞ്‌ വാരമധ്യത്തിനു മുമ്പായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാര രംഗം. നവരാത്രി ആഘോഷങ്ങളുടെ ആലസ്യത്തിലാണ്‌ ടെർമിനൽ വിപണിയെങ്കിലും പുതിയ ഓർഡറുകളെത്തിയാൽ ഉൽപ്പന്നവിലകളിൽ മുന്നേറ്റ സാധ്യത. ഏലക്ക വിളവെടുപ്പിനൊപ്പം ചരക്ക്‌ സംസ്‌കരണവും ഉൽപാദകമേഖലയിൽ പുരോഗമിച്ചത്‌ ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയർത്തി. വിൽപ്പനയ്‌ക്കു വന്ന 1,03,000 കിലോ ഏലക്ക മുഴുവനായി വിറ്റഴിഞ്ഞു. ഇനി ദീപാവലി മുന്നിൽ കണ്ടുള്ള വാങ്ങലുകൾക്ക്‌ ആഭ്യന്തര വ്യാപാരികൾ ഉത്സാഹിക്കും. സീസൺ കാലയളവായതിനാൽ വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും രംഗത്തുള്ളത്‌ വില മെച്ചപ്പെടുത്താം. വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ ശരാശരി ഇനം ഏലക്ക കിലോ 2283 രൂപയിലും മികച്ചയിനങ്ങൾ 2966 രൂപയിലും ഇടപാടുകൾ നടന്നു.  

അറബ്‌ രാജ്യങ്ങൾ ശൈത്യകാലത്തിന്റെ തുടക്കമായ വാസ്‌മി സീസണിലേക്ക്‌ പ്രവേശിക്കാൻ ഒരുങ്ങുന്നു. മാസത്തിന്റെ രണ്ടാം പകുതി മുതൽ ഗൾഫ്‌ മേഖലയിൽ തണുപ്പ്‌ ആരംഭിക്കും. കാലാവസ്ഥ മാറ്റം അറബ്‌ മേഖലയിൽ ചുക്കിന്‌ ആവശ്യം ഉയർത്തുമെന്നത്‌ കയറ്റുമതിക്കാരെ ഉൽപ്പന്നത്തിലേക്ക്‌ ആകർഷിക്കാം. ജനുവരി വരെയുള്ള കാലയളവിലേക്ക്‌ ഉയർന്ന അളവിൽ ചുക്ക്‌ ഷിപ്പ്‌മെന്റ് പതിവാണ്‌. പല കയറ്റുമതിക്കാരും ഇതിനകം തന്നെ വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചതായി വിപണി വൃത്തങ്ങൾ. മീഡിയം ചുക്ക്‌ കിലോ 300 രൂപയിലും ബെസ്റ്റ്‌ ചുക്ക്‌ 350 രൂപയിലും വ്യാപാരം നടന്നു. 

ADVERTISEMENT

 റബർ ഉൽപാദകരാജ്യങ്ങളിലെ കാലാവസ്ഥ മാറ്റം ഷീറ്റ്‌ വിലയിൽ ചാഞ്ചാട്ടം ഉളവാക്കി. നടപ്പു വർഷം ആദ്യ ഒൻപതു മാസങ്ങളിൽ വിയറ്റ്‌നാമിൽനിന്നുള്ള റബർ കയറ്റുമതി ഉയർന്നത്‌ ഓട്ടോമൊബൈൽ മേഖലയ്‌ക്ക്‌ അനുകൂലമാണ്‌. കേരളത്തിൽ കാലാവസ്ഥ മേഘാവൃതമെങ്കിലും പുലർച്ചെ ഒട്ടുമിക്ക ഭാഗങ്ങളിലും റെയിൻ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ റബർവെട്ടിന്‌ ചെറുകിട കർഷകർ ഉത്സാഹിച്ചു. കാലാവർഷം സംസ്ഥാനത്തുനിന്ന് പിൻവലിയുകയാണ്‌. ജനുവരി വരെയുള്ള മൂന്നു മാസങ്ങളിൽ റബർ ടാപ്പിങ്ങിന്‌ അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. കൊച്ചിയിൽ ലാറ്റക്‌സ്‌ കിലോ 128 രൂപയിലും നാലാം ഗ്രേഡ്‌ 196 രൂപയിലും വ്യാപാരം നടന്നു.

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200
ADVERTISEMENT

കുരുമുളക്‌

  • ഗാർബിൾഡ്‌: 65,500
  • അൺഗാർബിൾഡ്‌ : 63,500
  • പുതിയ കുരുമുളക്‌ :  62,500

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000
ADVERTISEMENT

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 500 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 18,600-19,200
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 19,600
  • ഒട്ടുപാൽ: 12,800
  • ലാറ്റക്‌സ്‌: 12,600