ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്ക്‌ ചുവടുമാറ്റിയത്‌ അവധിവിലകളെ തളർത്തി. ക്രൂഡ്‌ ഓയിൽ നിരക്ക്‌ കുറഞ്ഞത്‌ കൃത്രിമ റബറിനെ ബാധിക്കുമെന്നു വിലയിരുത്തലാണ്‌ ഫണ്ടുകളെ റബറിൽ വിൽപ്പനക്കാരാക്കിയത്‌. ജപ്പാനിൽ റബറിനു നേരിട്ട തളർച്ച ഇതര വിപണികളുടെ മുന്നേറ്റത്തെയും ബാധിച്ചതോടെ റബർ കയറ്റുമതി രാജ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്ക്‌ ചുവടുമാറ്റിയത്‌ അവധിവിലകളെ തളർത്തി. ക്രൂഡ്‌ ഓയിൽ നിരക്ക്‌ കുറഞ്ഞത്‌ കൃത്രിമ റബറിനെ ബാധിക്കുമെന്നു വിലയിരുത്തലാണ്‌ ഫണ്ടുകളെ റബറിൽ വിൽപ്പനക്കാരാക്കിയത്‌. ജപ്പാനിൽ റബറിനു നേരിട്ട തളർച്ച ഇതര വിപണികളുടെ മുന്നേറ്റത്തെയും ബാധിച്ചതോടെ റബർ കയറ്റുമതി രാജ്യങ്ങൾ നിരക്ക്‌ താഴ്‌ത്തി. മാസാരംഭത്തിൽ കിലോ 254 രൂപയിൽ നീങ്ങിയ  ബാങ്കോക്കിൽ ഇന്ന്‌ 223 രൂപയിലാണ്‌ വ്യാപാരം അവസാനിച്ചത്‌. അവധി ദിനങ്ങൾക്കു ശേഷം ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ റബർ മാർക്കറ്റിൽ തിരിച്ചെത്തിയെങ്കിലും വിദേശത്തെ തളർച്ച അവരെയും നിരക്ക്‌ താഴ്‌ത്താൻ പ്രേരിപ്പിച്ചു. അഞ്ചാം ഗ്രേഡ്‌ കിലോ 188 രൂപയിലും നാലാം ഗ്രേഡ്‌ 193 രൂപയിലും വ്യാപാരം നടന്നു. 

കുരുമുളകിനെ ബാധിച്ച മാന്ദ്യം തുടരുന്നു. വിയറ്റ്‌നാമിൽനിന്ന് ആദ്യ ഒൻപത്‌ മാസങ്ങളിൽ 9284 ടൺ മുളക്‌ ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കുമതി നടന്നു. വിദേശ ചരക്ക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ ശേഖരിച്ചവർ ഉൽപ്പന്നം വിറ്റുമാറാൻ മത്സരിച്ചതു മൂലം ഒരാഴ്‌ച്ചയിൽ മുളകുവില ക്വിന്റലിന്‌ 1600 രൂപ ഇടിഞ്ഞ്‌ 62,800 രൂപയായി. വ്യവസായികൾ ക്വിന്റലിന്‌ അരലക്ഷം രൂപയിൽ താഴ്‌ന്ന വിലയ്ക്ക്‌ ശേഖരിച്ച കുരുമുളകായതിനാൽ നിലവിലെ ആഭ്യന്തര വില പോലും അവർക്ക്‌ ലാഭകരം തന്നെ. അതേസമയം വിപണിയിലെ തളർച്ച കണ്ട്‌ ഹൈറേഞ്ചിലെ കർഷകർ വിൽപ്പന ചുരുക്കിയ സാഹചര്യത്തിൽ വാങ്ങലുകാർ നാടൻ മുളകിൽ പിടിമുറുക്കാം. 

ADVERTISEMENT

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലക്കയിൽ വലിയ പങ്കും കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പെന്ന്‌ ഉൽപാദന മേഖല. നടപ്പ്‌ സീസണിലെ പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനത്തിൽ ഇടിവ്‌ സംഭവിച്ചതിനാൽ പുതിയ ഏലക്കയുടെ ലഭ്യത ഹൈറേഞ്ചിൽ കുറവാണ്‌.  ഉത്സവ ഡിമാൻഡിൽ കിലോ 2300 രൂപ വരെ ഉയർന്ന്‌ ശരാശരി ഇനങ്ങളുടെ ഇടപാടുകൾ നടന്നു. മികച്ചയിനങ്ങൾ ഇന്ന്‌ 2654 രൂപയിൽ ലേലം കൊണ്ടു.  

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200
ADVERTISEMENT

കുരുമുളക്‌

  • ഗാർബിൾഡ്‌: 64,800
  • അൺഗാർബിൾഡ്‌ : 62,800
  • പുതിയ കുരുമുളക്‌ :  61,800

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000
ADVERTISEMENT

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 18,300-18,800
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 19,300
  • ഒട്ടുപാൽ: 12,800
  • ലാറ്റക്‌സ്‌: 12,200   
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT