ക്ഷീരകർഷക വിധു രാജീവിന് ഐഡിഎ പുരസ്കാരം
ക്ഷീരകർഷക വിധു രാജീവിന് ഇന്ത്യൻ ഡെയറി അസോസിയേൻ (കേരള ചാപ്റ്റർ) പുരസ്കാരം. 2024ലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരത്തിനാണ് കോട്ടയം മുട്ടുചിറയിലെ പറദീസ ഫാം ഉടമ അരൂക്കുഴുപ്പിൽ വിധു രാജീവിനെ തിരഞ്ഞെടുത്തത്.

ക്ഷീരകർഷക വിധു രാജീവിന് ഇന്ത്യൻ ഡെയറി അസോസിയേൻ (കേരള ചാപ്റ്റർ) പുരസ്കാരം. 2024ലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരത്തിനാണ് കോട്ടയം മുട്ടുചിറയിലെ പറുദീസ ഫാം ഉടമ അരൂക്കുഴുപ്പിൽ വിധു രാജീവിനെ തിരഞ്ഞെടുത്തത്. കാഷ് അവാർഡും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 27ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി സമ്മാനിക്കും.
കേരളത്തിൽനിന്നു മികച്ച ക്ഷീരകർഷകയായി തിരഞ്ഞെടുത്തതോടെ 2025 ജനുവരി 11ന് ബെംഗളൂരുവിൽ നടക്കുന്ന ഐഡിഎ സതേൺ ഡെയറി സമ്മിറ്റിൽ പങ്കെടുക്കാൻ വിധുവിനു കഴിയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച വനിത ക്ഷീരകർഷകരിൽനിന്ന് സൗത്ത് സോണിലെ മികച്ച ക്ഷീരകർഷകയെ തിരഞ്ഞെടുക്കും.
പാലക്കാട് സ്വദേശിനിയായ ലീമ റോസ്‌ലിൻ 2023ലെ മികച്ച സൗത്ത് സോൺ ക്ഷീരകർഷകയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.