രാജ്യാന്തര സുഗന്ധവ്യഞ്‌ജന വിപണിയിൽ കുരുമുളക്‌ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വർഷാന്ത്യം വരെ കുരുമുളക്‌ ലഭ്യത ഉയരാനുള്ള സാധ്യതകൾക്കു മങ്ങലേറ്റതിനാൽ വാങ്ങലുകാർ ഉയർന്ന വിലയ്‌ക്കും ചരക്ക്‌ സംഭരിക്കാൻ അന്താരാഷ്‌ട്ര മാർക്കറ്റിൽ ഉത്സാഹിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഹോളിഡേ മൂഡിലേക്ക്‌ തിരിയുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര സുഗന്ധവ്യഞ്‌ജന വിപണിയിൽ കുരുമുളക്‌ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വർഷാന്ത്യം വരെ കുരുമുളക്‌ ലഭ്യത ഉയരാനുള്ള സാധ്യതകൾക്കു മങ്ങലേറ്റതിനാൽ വാങ്ങലുകാർ ഉയർന്ന വിലയ്‌ക്കും ചരക്ക്‌ സംഭരിക്കാൻ രാജ്യാന്തര മാർക്കറ്റിൽ ഉത്സാഹിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഹോളിഡേ മൂഡിലേക്ക്‌ തിരിയുന്നതിനാൽ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ ആവശ്യം വർധിച്ചെങ്കിലും അതിന്‌ അനുസൃതമായി ചരക്ക്‌ കൈമാറാൻ പല ഉൽപാദകരാജ്യങ്ങൾക്കാവുന്നില്ല. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്‌ ഉൽപാദിപ്പിക്കുന്ന വിയറ്റ്‌നാമിലെ കയറ്റുമതി സമൂഹം ആഭ്യന്തര മാർക്കറ്റിൽനിന്നും മുളക്‌ സംഭരിക്കാൻ ക്ലേശിച്ചതോടെ അവരുടെ നിരക്ക്‌ ചുരുങ്ങിയ ദിവസങ്ങളിൽ  കുതിച്ചുയർന്നു. മഴ കനത്തതോടെ വയനാട്ടിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നും കൊച്ചിയിലേക്കുള്ള മുളകുവരവ്‌ ഗണ്യമായി കുറഞ്ഞതിനാൽ ക്വിന്റലിന്‌ 300 രൂപ കയറി അൺ ഗാർബിൾഡ്‌ 63,200 രൂപയായി. 

ഏഷ്യൻ റബർ അവധി വ്യാപാരരംഗം മികവ്‌  നിലനിർത്തിയെങ്കിലും മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വിലയിൽ ഇടിവ്‌. അതേസമയം കനത്ത മഴയിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ടാപ്പിങിന്‌ നേരിട്ട തടസം വിട്ടുമാറിയില്ല. കേരളത്തിലും പ്രതികൂല കാലാവസ്ഥ നിലനിന്നതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട് ഇന്ന്‌ തടസപ്പെട്ടു, ഉൽപാദകമേഖലകളിൽ നിന്നുള്ള ഷീറ്റ്‌ നീക്കം കുറഞ്ഞ അളവിലായിരുന്നു. ഉത്തരേന്ത്യൻ വ്യാപാരികളും ചെറുകിട വ്യവസായികളും രംഗത്തുണ്ട്‌. അഞ്ചാം ഗ്രേഡ്‌ റബർ കിലോ 192 രൂപയായും നാലാം ഗ്രേഡ്‌ 196 രൂപയായും ഉയർന്നു.

ADVERTISEMENT

തമിഴ്‌നാട്ടിൽ മഴ കനത്തതോടെ നാളികേരോൽപന്നങ്ങൾക്ക്‌ വിൽപ്പനക്കാർ കുറഞ്ഞു. പച്ചത്തേങ്ങയ്‌ക്ക്‌ ആവശ്യം ശക്തമായതിനാൽ വേണ്ടത്ര കൊപ്ര സംഭരിക്കാൻ മില്ലുകാരും ക്ലേശിച്ചു. ഓഫ്‌ സീസണായതിനാൽ വൻകിട തോട്ടങ്ങളിൽ നിന്നുള്ള നാളികേരത്തിന്റെ നീക്കം കുറവാണ്‌. അതേസമയം മാസാരംഭമായതിനാൽ കേരളത്തിലെ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന മുന്നിൽ കണ്ട്‌ മില്ലുകാർ നിരക്ക്‌ ഉയർത്താൻ  ശ്രമം നടത്താം. വൻകിട ബ്രാൻഡുകൾ ലീറ്ററിന്‌ 200 രൂപയിൽ വിൽപന നടത്തുമ്പോൾ ചെറുകിട മില്ലുകാർ നാടൻ വെളിച്ചെണ്ണ കിലോ 300 രൂപയിലാണ്‌ കൈമാറുന്നത്‌. 

കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്ക ലേലത്തിൽ ചരക്ക്‌ സംഭരിക്കാൻ ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോഗ്രാമിന്‌ 3050 രൂപയായും മികച്ചയിനങ്ങൾ 3306 രൂപയിലും വ്യാപാരം നടന്നു. 45,104 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 44,299 കിലോയും ലേലം കൊണ്ടു.