പിൻകാലുകൾ മടങ്ങി പുറത്തേക്കു വരാനാകാതെ കുട്ടി; പെരുമഴയിലെ വിഷമപ്രസവം
കഴിഞ്ഞ രണ്ടു ദിവസമായി ഫെയ്ൻജൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ചെന്നൈയും പുതുച്ചേരിയും. അതിന്റെ ബാക്കിയെന്നോണം ഇവിടെയും മഴയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടുകൂടി ആയിരുന്നു ഞാൻ ജോലി ചെയ്യുന്ന തിരുമാറാടിയിലെ കക്കാട്ട് താട്ടിയിൽ ഔസേപ്പച്ചൻ എന്ന ക്ഷീരകർഷകന്റെ വിളി

കഴിഞ്ഞ രണ്ടു ദിവസമായി ഫെയ്ൻജൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ചെന്നൈയും പുതുച്ചേരിയും. അതിന്റെ ബാക്കിയെന്നോണം ഇവിടെയും മഴയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടുകൂടി ആയിരുന്നു ഞാൻ ജോലി ചെയ്യുന്ന തിരുമാറാടിയിലെ കക്കാട്ട് താട്ടിയിൽ ഔസേപ്പച്ചൻ എന്ന ക്ഷീരകർഷകന്റെ വിളി വന്നത്. ഞായറാഴ്ച പള്ളിയിലായിരുന്നതിനാൽ മൊബൈൽ ഫോൺ വൈബ്രേഷൻ മോഡിൽ ആയിരുന്നു. എങ്കിലും പോക്കറ്റിൽ വൈബ്രേഷൻ മോഡിൽ കിടന്ന ഫോണിൽ തുടർച്ചയായുള്ള കോൾ അതീവ പ്രാധാന്യമുള്ളതാണെന്നു മനസിലാക്കി പള്ളിയിൽനിന്നു പുറത്തിറങ്ങി തിരിച്ചുവിളിച്ചു.
ഔസേപ്പച്ചന്റെ ജീവിത മാർഗം കൂടിയായ പശു പൂർണഗർഭിണിയാണ്. ശനിയാഴ്ച വൈകിട്ട് മുതൽ പശു പ്രസവത്തിന്റെതായ അസ്വസ്ഥതകൾ കാണിക്കുന്നുണ്ട്. കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, വെള്ള മാച്ചോ മറ്റു സ്രവമോ ഒന്നും പുറത്തേക്കു വരുന്നില്ല. രാത്രി മുഴുവനും ഔസേപ്പച്ചനും കുടുംബവും ഉറക്കമിളച്ച് കാത്തിരുന്നതിനു ശേഷമാണു എന്നെ വിളിക്കുന്നത്. ചില പ്രസവത്തിന്റെ വിളികൾ അങ്ങനെയാണ്. ആകെ ഒരു വെപ്രാളത്തിലാണ്. ചിലപ്പോൾ പാതിവഴിയിൽ പശു പ്രസവിച്ചു എന്നറിഞ്ഞു തിരിച്ചു പോരേണ്ടിവരും. എങ്കിലും ഔസേപ്പച്ചന്റെ വിളിയിലെ ഗൗരവം മനസിലായതിനാൽ ഒരു ഓട്ടോറിക്ഷയിൽ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി.
പശു വീടിനോടു ചേർന്നുള്ള പറമ്പിൽ നിൽക്കുന്നു. ചെറുതായി മഴയും പെയ്യുന്നുണ്ട്. പശുവിനെ പരിശോധിച്ചപ്പോൾ ചെറുതായി മാച്ചു വരുന്നുണ്ട്. പശു മുക്കുന്നുമുണ്ട്. പശുവിന്റെ മട്ടും ലക്ഷണവും കണ്ടിട്ട് ടോർഷൻ അഥവാ ഗർഭാശയം പിരിഞ്ഞു കിടക്കുന്ന അവസ്ഥ അല്ലെങ്കിൽ കിടാവിന്റെ പിൻകാലുകൾ ആയിരിക്കും പുറത്തേക്ക് വരാനുള്ളതെന്ന് മനസ്സിൽ ഓർത്തു. മഴയുടെ ശക്തി കൂടിക്കൂടി വരികയുമാണ്. പശു കൂടുതൽ മുക്കാനും തുടങ്ങി. നിന്ന പശു ഇതിനോടകം കിടക്കുകയും ചെയ്തു. കാലുകളും കൈകളും നീട്ടി വളരെ ശക്തിയോടെ മുക്കുകയും വെപ്രാളം കാണിക്കുകയും ചെയ്യുന്നുണ്ട്.
പെരുമഴയത്ത് പശുവിനെ പറമ്പിൽനിന്ന് എഴുന്നേൽപ്പിച്ച് വീട്ടിലെ തൊഴുത്തിൽ എത്തിച്ച് പ്രസവം എടുക്കാം എന്നു കരുതാനും കഴിയാത്ത അവസ്ഥ. ഒടുവിൽ പെരുമഴയത്തു തന്നെ ഔസേപ്പച്ചൻ പിടിച്ചു തന്ന കുടക്കീഴിൽ പ്രസവ പരിശോധന തുടങ്ങുകയായിരുന്നു. കിടാവ് പിൻകാലുകളിൽ പുറത്തേക്കു വരാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. പിൻകാലുകൾ രണ്ടും മടങ്ങി കിടക്കുന്ന അവസ്ഥയിലുമാണ്. സർവശക്തിയുമെടുത്ത് മഴയത്ത് നനഞ്ഞ് മുട്ടുകുത്തിയിരുന്ന് പിൻകാലുകളുടെ കിടപ്പ് ശരിയാക്കി. ഏറെ ശാരീരിക അധ്വാനത്തിനുശേഷം കുട്ടിയെ വലിച്ചു പുറത്തെടുക്കുമ്പോഴേക്ക് മഴയുടെ ശക്തി കൂടിയിരുന്നു. പെരുമഴയിൽ നനഞ്ഞു നിൽക്കുമ്പോഴും ജീവനുള്ള കിടാവിനെ അമ്മ നക്കി തുടയ്ക്കുന്ന കാഴ്ച ഏറെ സന്തോഷം നൽകി.
ഏകോപനം: ഡോ. ഡി.ബീന