കാപ്പിക്കർഷകർക്കു മുന്നിൽ കാലാവസ്ഥ വീണ്ടും ചോദ്യച്ചിഹ്നമാകുന്നു. വയനാടൻ ഉൽപാദകമേഖലിൽ നിലനിൽക്കുന്ന മൂടൽ കാപ്പിക്കുരു പഴുക്കുന്നതിനു കാലതാമസം സൃഷ്‌ടിച്ചു. ഒട്ടുമിക്ക ഭാഗങ്ങളിലെ തോട്ടങ്ങളിലും കാപ്പി മൂത്തെങ്കിലും പഴുക്കാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു. വേണ്ടത്ര വെയിൽ ലഭിച്ചാൽ മാത്രമേ വിളവെടുപ്പിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാപ്പിക്കർഷകർക്കു മുന്നിൽ കാലാവസ്ഥ വീണ്ടും ചോദ്യച്ചിഹ്നമാകുന്നു. വയനാടൻ ഉൽപാദകമേഖലിൽ നിലനിൽക്കുന്ന മൂടൽ കാപ്പിക്കുരു പഴുക്കുന്നതിനു കാലതാമസം സൃഷ്‌ടിച്ചു. ഒട്ടുമിക്ക ഭാഗങ്ങളിലെ തോട്ടങ്ങളിലും കാപ്പി മൂത്തെങ്കിലും പഴുക്കാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു. വേണ്ടത്ര വെയിൽ ലഭിച്ചാൽ മാത്രമേ വിളവെടുപ്പിനു സാഹചര്യം ഒത്തുവരു. സാധാരണ ഗതിയിൽ ഡിസംബർ മധ്യത്തിന്‌ മുന്നേ ഉൽപാദകർ പുതിയ ചരക്കുമായി വിപണിയെ സമീപിക്കാറുണ്ടെങ്കിലും ഇക്കുറി സ്ഥിതിഗതികൾ പാടെ മാറിമറിയുന്ന അവസ്ഥയിലാണ്‌. മൂ‌ടൽ ഒരാഴ്‌ച കൂടി ഇതേ നില തുടർന്നാൽ ചെറുകിട കർഷകർ വിളവെടുപ്പിന്‌ ഇറങ്ങാൻ നിർബന്ധിതരാവും. പച്ചക്കുരുവുമായി വിപണിയെ സമീപിച്ചാൽ പ്രതീക്ഷിക്കുന്ന വില ഉറപ്പു വരുത്താനാവില്ല. നിലവിൽ കിലോയ്ക്ക് 75–80 രൂപയിലാണ്‌ നീങ്ങുന്നത്‌. പഴുക്കും മുന്നേ വിളവെടുക്കാൻ കർഷകർ തോട്ടങ്ങളിലേക്ക്‌ തിരിഞ്ഞാൽ നിരക്ക്‌ ഇടിയാം. കൽപ്പറ്റയിൽ 54 കിലോ ഉണ്ടക്കാപ്പി 12,000 രൂപയിലും കാപ്പി പരിപ്പ്‌ 40,000 രൂപയിലുമാണ്‌. വയനാടൻ കാപ്പി വിപണിയുടെ അമ്പതു വർഷത്തെ ചരിത്രം വിലയിരുത്തിയാൽ സീസൺ ആരംഭത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്‌. ഇതിനിടെ മഴ കനത്തതോടെ കർണാടകത്തിൽ വിളവെടുപ്പ്‌ നാലാഴ്‌ച വരെ വൈകുമെന്ന അവസ്ഥ. ന്യൂനമർദ്ദ ഫലമായുള്ള മഴ മൂലം കൂർഗ്ഗ്‌, ഹസ്സൻ, ചിക്കമംഗലൂർ മേഖലയിലും വിളവെടുപ്പ്‌ വൈകും. അറബിക്ക കിലോ 195–208 രൂപയിലും റോബസ്റ്റ 190-195 രൂപയിലുമാണ്‌.  

ആഭ്യന്തര മാർക്കറ്റിൽനിന്നുള്ള വാങ്ങൽ താൽപര്യം ശക്തമായത്‌ മുൻ നിർത്തി കർഷകർ കുരുമുളക്‌ നീക്കം നിയന്ത്രിക്കുന്നതായി പല ഭാഗങ്ങളിൽനിന്നും ലഭ്യമാവുന്ന വിവരം. വിലക്കയറ്റം തന്നെയാണ്‌ ഉൽപാദകരെ ചരക്ക്‌ പിടിക്കാൻ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ഹൈറേഞ്ച്‌, വയനാടൻ ചരക്കിന്‌ കറിമസാല, പൗഡർ യൂണിറ്റുകളിൽനിന്നും ആവശ്യക്കാരുണ്ട്‌. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതിനാൽ കുരുമുളക്‌ പൊടിക്കുമ്പോൾ ഉണ്ടാവുന്ന നഷ്‌ട സാധ്യത കുറയും. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന്‌ 300 രൂപ വർധിച്ച്‌ 62,800 രൂപയായി. 

ADVERTISEMENT

ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക പ്രവാഹം വാങ്ങലുകാർക്ക്‌ ആവേശം പകർന്നു. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും സുന്ധറാണിയോടു കാണിച്ച ഉത്സാഹത്തിനിടെ 61,406 കിലോ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 59,304 കിലോയും വിറ്റഴിഞ്ഞു. വിദേശ ഓർഡറുകൾ ലഭിച്ചവർ ചരക്ക് വാങ്ങാൻ ഉത്സാഹിച്ചു. വലുപ്പം കൂടിയ ഇനങ്ങൾ 3262 രൂപയിലും ശരാശരി ഇനങ്ങൾ 2931 രൂപയിലും കൈമാറ്റം നടന്നു. ഹൈറേഞ്ചിൽ അനുകൂല കാലാവസ്ഥ ആയതിനാൽ പുതുവർഷത്തിലും മെച്ചപ്പെട്ട വിളവ്‌ പ്രതീക്ഷിക്കുന്നു. 

തെക്കൻ കേരളത്തിൽ അൽപ്പം തെളിഞ്ഞ കാലാവസ്ഥയ്‌ക്ക്‌ ഇടയിൽ റബർ ടാപ്പിങ്ങിന്‌ ഉൽപാദകർ വീണ്ടും ഉത്സാഹം കാണിച്ചതോടെ സ്റ്റോക്കിസ്റ്റുകൾ ലാറ്റക്‌സ്‌ വിൽപ്പനയ്‌ക്ക്‌ തിടുക്കം പ്രകടിപ്പിച്ചു. കിലോ 120 രൂപയിൽ വിൽപ്പനയ്‌ക്ക്‌ തുടക്കം കുറിച്ച ലാറ്റക്‌സ്‌ വിൽപന സമ്മർദ്ദത്തിൽ 117ലേക്ക്‌ താഴ്‌ന്നു. അതേസമയം, നാലാം ഗ്രേഡ്‌ 198 രൂപയായി ഉയർന്നു. 

English Summary:

Pepper Prices Soar as Farmers Hold Back Stock Amidst Strong Demand