തക്കാളിയുടെ ഇല കരിച്ചിലിനുള്ള ഒറ്റമൂലി; പൂർണ നിയന്ത്രണം സാധ്യം; 3 വർഷമായി അനുഭവം
വേനൽക്കാലത്തു നനയ്ക്കേണ്ടതിനാല്‍ തടമെടുത്താണ് പച്ചക്കറികൾ നടേണ്ടത്. നനയ്ക്കുമ്പോൾ വെള്ളം ചെടിയുടെ വേരുപടലഭാഗത്തുനിന്നു പുറത്തേക്ക് ഒഴുകിപ്പോകാത്തത്ര ഉയരത്തിൽ വേണം തടങ്ങൾക്കു വരമ്പ് പിടിപ്പിക്കാൻ. വെണ്ട, പയർ, മത്തൻ, വെള്ളരിപോലുള്ളവ നേരിട്ട് തടത്തിൽ വിത്തിട്ടും തക്കാളി, ചീര, മുളക്, വഴുതനപോലുള്ളവ

വേനൽക്കാലത്തു നനയ്ക്കേണ്ടതിനാല്‍ തടമെടുത്താണ് പച്ചക്കറികൾ നടേണ്ടത്. നനയ്ക്കുമ്പോൾ വെള്ളം ചെടിയുടെ വേരുപടലഭാഗത്തുനിന്നു പുറത്തേക്ക് ഒഴുകിപ്പോകാത്തത്ര ഉയരത്തിൽ വേണം തടങ്ങൾക്കു വരമ്പ് പിടിപ്പിക്കാൻ. വെണ്ട, പയർ, മത്തൻ, വെള്ളരിപോലുള്ളവ നേരിട്ട് തടത്തിൽ വിത്തിട്ടും തക്കാളി, ചീര, മുളക്, വഴുതനപോലുള്ളവ തൈകൾ നട്ടും കൃഷി ചെയ്യാം. പ്രോട്രേകളിൽ ഉൽപാദിപ്പിച്ച തൈകൾ നടുമ്പോൾ ചുവട്ടിൽ അമർത്തി മണ്ണിൽ ഉറപ്പിക്കാൻ പാടില്ല. മണ്ണിൽ ചുവട് അമർത്തി ഉറപ്പിക്കുമ്പോൾ അവയുടെ വേര് മുറിഞ്ഞുപോകുകയും തൈകൾ ചുവടുപിടിക്കാതെ ഉണങ്ങുകയും ചെയ്യുന്നു.
Also read: 8 രാജ്യങ്ങളിൽനിന്ന് 106 തക്കാളി ഇനങ്ങൾ; പത്തര മീറ്റർ കോറിഡോറിൽ തക്കാളിവിപ്ലവവുമായി വീട്ടമ്മ
തക്കാളിയിൽ മൈറ്റുകളുടെ ശല്യവും ഇല കരിച്ചില്‍ (blight) രോഗവും പലയിടത്തും കാണുന്നു. മൈറ്റ് നിയന്ത്രണത്തിന് വെര്‍ട്ടിസിലിയം (verticillium) 30 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിൽ പുതുതലമുറയിൽപ്പെട്ട നോണ്‍ അയോണിക് അഡ്ജുവന്റ് (Non ionic adjuvant) കൂടി ചേർത്ത് വൈകുന്നേരം ചെടി മുഴുവനും ചെടിയുടെ താഴെ ഉള്ള മണ്ണിലും സ്പ്രേ ചെയ്യുക. ഇല കരിച്ചിലും ഇല ചെറുതാകലുമാണ് ബ്ലൈറ്റ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇതു നിയന്ത്രിക്കാന്‍ ബാസില്ലസ് സബ്ടിലിസ് 30 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി പുതു തലമുറ അഡ്ജുവന്റ് കൂടി ചേർത്ത് ചെടി കുളിർപ്പിച്ച് സ്പ്രേ ചെയ്യുക. ബാസില്ലസ് സബ്ടിലിസ് സ്പ്രേയ്ക്കു ശേഷം ഉണ്ടാകുന്ന ഇലകൾക്കു രോഗബാധ കാണില്ല. സ്പ്രേ രണ്ടാഴ്ചയ്ക്കു ശേഷം ആവർത്തിച്ചാൽ പൂർണ നിയന്ത്രണം സാധ്യമെന്ന് 3 വർഷമായി അനുഭവം.