ആദ്യം ഓഡിറ്റർമാർ, ഇപ്പോൾ ഉദ്യോഗസ്ഥർ; മിൽമയിൽ തട്ടിപ്പ് കണ്ടെത്തിയവരുടെ കസേര തെറിച്ചു
അയൽ സംസ്ഥാനങ്ങളിൽനിന്നു പാൽ കൊണ്ടുവന്നതിലെ തട്ടിപ്പിലൂടെ മിൽമയ്ക്കു വൻ നഷ്ടമുണ്ടായെന്നു കണ്ടെത്തിയ ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെ, തട്ടിപ്പ് സ്‌ഥിരീകരിച്ച ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കസേര തെറിച്ചു. 2022-23, 23-24 വർഷങ്ങളിൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള

അയൽ സംസ്ഥാനങ്ങളിൽനിന്നു പാൽ കൊണ്ടുവന്നതിലെ തട്ടിപ്പിലൂടെ മിൽമയ്ക്കു വൻ നഷ്ടമുണ്ടായെന്നു കണ്ടെത്തിയ ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെ, തട്ടിപ്പ് സ്‌ഥിരീകരിച്ച ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കസേര തെറിച്ചു.
2022-23, 23-24 വർഷങ്ങളിൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു പാൽ കൊണ്ടുവന്നതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതു 'മനോരമ' നേരത്തെ പുറത്തു കൊണ്ടുവന്നിരുന്നു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലും ഇതു സ്ഥിരീകരിച്ചു.
തുടർന്നു വിശദമായ അന്വേഷണത്തിനു ക്ഷീരവികസന വകുപ്പ് അസി. ഡയറക്‌ടർ എം. ഫഹദ്, സീനിയർ ക്ഷീര വികസന ഓഫിസർ പി.കെ.ശ്രീലേഖ, ക്ഷീര വികസന ഓഫിസർ മുഹമ്മദ് റിസ് എന്നിവരെ ഡയറക്ടർ ചുമതലപ്പെടുത്തി.
വൻ നഷ്‌ടമുണ്ടായ ഇടപാടുകളിൽ മാനേജിങ് ഡയറക്ടറുടെയും കമേഴ്സ്യൽ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഉന്നത ഉദ്യോഗസ്‌ഥരുടെയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടറുടെ റിപ്പോർട്ട്. ക്രമക്കേടു കണ്ടെത്തിയ 18 ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെ, അസി. ഡയറക്ടർ, ക്ഷീര വികസന ഓഫിസർ എന്നിവരെയും ഇപ്പോൾ സ്ഥലം മാറ്റി.
തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഡെയറികളിലേക്കു പാൽ കൊണ്ടു വരാൻ മഹാരാഷ്ട്രയിലെ സ്വകാര്യ ലോജിസ്റ്റിക് കമ്പനിക്കു കരാർ നൽകിയതു നടപടിക്രമം പാലിക്കാതെയാണെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ഡെയറിയിൽ, ഈ കമ്പനിയിൽനിന്നു മാത്രം ഓഫർ വാങ്ങി ടാങ്കർ ലോറി വാടകയായി കിലോമീറ്ററിന് അവർ പറഞ്ഞ 60 രൂപ നിരക്കിൽ കരാർ നൽകിയതിലൂടെ 2022-23ൽ 93 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഇതേ കമ്പനിക്കു വീണ്ടും കരാർ നൽകിയതിലൂടെ 92 ലക്ഷം രൂപ വേറെയും നഷ്ടം. അഴിമതി പുറത്തായതോടെ പുതിയ ടെൻഡർ വിളിച്ചു. അപ്പോൾ 47 രൂപ നിരക്കിൽ പാൽ കൊണ്ടുവരാൻ ആളുണ്ടായി.
കൊല്ലം ഡെയറിയിലേക്കു പാൽ കൊണ്ടുവന്ന ഇടപാടിൽ 2 വർഷങ്ങളിലായി 43.24 ലക്ഷം, 78.99 ലക്ഷം രൂപ ക്രമത്തിലും നഷ്ടമുണ്ടായെന്നും ഓഡിറ്റിൽ കണ്ടെത്തി.
സംഭവം ഒതുക്കാനും നീക്കം
ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നു സ്‌ഥിരീകരിച്ചിട്ടും സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല നീക്കം. നഷ്‌ടമുണ്ടായതിൽ കുറച്ചു തുക ബന്ധപ്പെട്ടവരിൽ നിന്നു തിരിച്ചു പിടിച്ചുവെന്നു നാളെ നടക്കുന്ന വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ചു ഫയൽ മടക്കാനാണു നീക്കം. മഹാരാഷ്ട്ര കമ്പനിക്കു കൊടുക്കാതെ പിടിച്ചു വച്ചിരുന്ന ലക്ഷങ്ങൾ നൽകാൻ മന്ത്രിതലത്തിൽ തീരുമാനിച്ചതും വിവാദമായിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടക്കുന്ന ഇടപാടിലാണു നിയമോപദേശം ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനിക്കു ലക്ഷങ്ങൾ നൽകിയത്.