ആഫ്രിക്കൻ ഒച്ചിന്റെ വരവ് കേരളത്തിലെ ചില പ്രദേശങ്ങളിൽ കൃഷിക്കു വൻ നാശമാണ് വരുത്തിയത്. മഴക്കാലത്താണ് ഒച്ചിന്റെ വരവു കൂടുന്നതെങ്കിലും ഈർപ്പമുള്ളിടത്ത് ഏതു കാലാവസ്ഥയിലും ഇവ പെരുകുന്നു. റബർത്തൈ, വാഴ, ഏലം, പച്ചക്കറിക്കൃഷി, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവയൊക്കെ നേരിട്ടു നശിപ്പിക്കുകയാണ് ഒച്ചിന്റെ രീതി. ഇലയും തണ്ടും വളരെ വേഗം തിന്നും. നെല്ല് ഒഴികെ എല്ലാ വിളകളും തിന്നു നശിപ്പിക്കും. റബർത്തൈകൾപോലും തിന്നു നശിപ്പിക്കുന്നു.
ഉപ്പു മാത്രമായിരുന്നു ഒച്ചിനെതിരെയുള്ള മരുന്ന്. രാത്രിയിൽ കൂട്ടത്തോടെ ഇറങ്ങുന്ന ഒച്ചുകളെ ഓരോന്നിനെയും കണ്ടെത്തി ഉപ്പു വിതറുന്നതു പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പ്രമുഖ കൃഷിമരുന്നു നിർമാതാക്കളായ പിഐ ഇൻഡസ്ട്രീസ് സ്നെയിൽ കിൽ എന്ന പ്രതിവിധി കേരളത്തിലുടനീളം വിപണിയിലെത്തിച്ചിട്ടുള്ളത്.
ഒച്ചിന് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരവിഭവമായ അമരപ്പയർ വിഭാഗത്തിൽപ്പെട്ട വിളയിൽനിന്നാണ് ഈ മരുന്ന് ഉരുത്തിരിച്ചിട്ടുള്ളത്. ഇതിനൊപ്പം മെറ്റാൽ ഡിഹൈഡ് എന്ന രാസവസ്തു (രണ്ടര ശതമാനം) കൂടി ചേർത്തിരിക്കുന്നു. അമരപ്പയർ പൊടിച്ചു മെറ്റാൽ ഡിഹൈഡും ചേർത്ത് പിണ്ണാക്കു പരുവത്തിൽ ചെറിയ കഷണങ്ങളാക്കുന്നതാണ് ഇതിന്റെ നിർമാണ രീതി. കൃഷിമരുന്നുകളുടെ ഗണത്തിൽ വീര്യം കുറയുന്ന നീലത്രികോണത്തിൽ (കുറഞ്ഞ വിഷവീര്യം) പെടുന്നതാണ് ഉൽപന്നം. കൃഷിയിടത്തിലും വീടിന്റെ പരിസരങ്ങളിലും വിതറിയിട്ടാൽ മതി, ഒച്ച് അങ്ങോട്ടു ചെല്ലും. കഴിച്ചാലുടനെ ചാവും. ആന്ധ്രയിലും മറ്റും വ്യാപകമായി പരീക്ഷിച്ചതാണിത്. റബർബോർഡും കർഷകർക്കായി ഈ മരുന്ന് ശുപാർശ ചെയ്യുന്നു. കേരളത്തിലെ വിതരണക്കാരായ കോട്ടയം ഉപ്പൂട്ടിൽ അഗ്രികൾച്ചർ സർവീസിന്റെ ഓഫിസിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കു മറുപടി ലഭിക്കും.
ഫോൺ: 0481–2561592, 94469 28365, 8589071880
Email: oaskerala@gmail.com