മൂല്യം ചോരാതെ തേൻ

Representative image

മുന്തിരിത്തേൻ കഴിച്ചിട്ടുണ്ടോ? ഇഞ്ചിത്തേനോ?

തേനിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വരുമാനം ഇരട്ടിയാക്കാൻ കഴിയും. വെളുത്തുള്ളിത്തേൻ, ഇഞ്ചിത്തേൻ, കശുമാശത്തേൻ, തേൻ നെല്ലിക്ക എന്നിങ്ങനെ പലതരം ഔഷധഗുണമുള്ള തേൻ ഉപോൽപന്നങ്ങൾ നിർമിക്കാൻ കഴിയും.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നെടുമുണ്ട മലബാർ ഹണി ആൻഡ് ഫൂഡ് പാർക്കിൽ തേനീച്ചവളർത്തലിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. അവർ ഉല്‍പാദിപ്പിക്കുന്ന തേൻ‌ വിപണിവിലയ്ക്ക് വാങ്ങുമെന്ന് മാനേജിങ് ഡയറക്ടർ ഷാജു ജോസഫ്, ചെയർമാൻ സി. മനോജ് കുമാർ എന്നിവർ പറഞ്ഞു.

മൂന്നു ദിവസത്തെ പരിശീലനത്തിനു ശേഷം തേനീച്ചപ്പെട്ടി സബ്സിഡി വിലയിൽ നൽകും.