നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി  പ്രധാന വരുമാനമാർഗമാക്കുന്നവർ കുറവാണ്. സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം  നല്ല പങ്കും ഇന്നും  അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അതേസമയം വാഴക്കുലയുമായി വിപണിയിലെത്തുന്ന  കേരളത്തിലെ കൃഷിക്കാർക്ക് ആദായകരമായ വില കിട്ടുന്നത്  അപൂര്‍വം. വില ഉയരുന്ന അവസരത്തിൽ ഉൽപാദനം  തീരെ കുറവായിരിക്കുമെന്നതിനാൽ അതിന്റെ നേട്ടം നമ്മുടെ കൃഷിക്കാരിലെത്താറില്ലതാനും.

എവിടെ, എത്ര 

ADVERTISEMENT

യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് വാഴക്കൃഷിയുടെ ആദ്യ നടപടി. മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം  എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.  കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കു കുറ്റിവിളയിലൂടെ വരുമാനം മെച്ചപ്പെടുത്താം. 10 മാസം വെള്ളം കോരിയശേഷം  പ്രതിവർഷം കുറഞ്ഞത് 1,20,000 രൂപ (പ്രതിമാസം ശരാശരി 10,000 രൂപ) വരുമാനമില്ലെങ്കിൽ എന്തു കൃഷി? കുറഞ്ഞ തോതിൽ വാഴക്കൃഷി ചെയ്യുന്നവർ ജീവിതം മുന്നോട്ടുനീക്കാൻ മറ്റു ജോലികൾ ക്കു കൂടി സമയവും ഊർജവും കണ്ടെത്തേണ്ടിവരും. നിങ്ങൾക്ക് എന്തു വരുമാനം വേണമെന്നു തീരുമാനി ച്ച്  ആനുപാതികമായി വാഴയുടെ എണ്ണവും സ്ഥലവിസ്തൃതിയും തീരുമാനിക്കണം. സ്വന്തമായി കൃഷിയിടമില്ലെന്നത്  തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം. ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള അതിസാന്ദ്രതാരീതി പരമാവധി ആദായത്തിനു സഹായിക്കും. ലഭിക്കാവുന്ന കുറഞ്ഞ വില  അടിസ്ഥാനമാക്കിയാവണം കണക്കുകൂട്ടല്‍. കുറഞ്ഞ വിലനിലവാരത്തിൽപോലും ഒരു വാഴയിൽനിന്ന് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന വിധത്തിൽ ഉൽപാദനച്ചെലവ് ക്രമീകരിക്കുമെന്നും ആദ്യമേതന്നെ നിശ്ചയിക്കണം. 

എന്തിന്, എങ്ങനെ

‌ഈ ചോദ്യത്തിനു കൂടി ഉത്തരം നൽകിയാൽ മാത്രമേ കൃഷി ആരംഭിക്കാനാവൂ. ആർക്കുവേണ്ടിയാണ് നിങ്ങൾ വാഴക്കുല ഉൽപാദിപ്പിക്കുന്നത്. ഓരോ കർഷകനും മനസ്സിൽ ഒരു വിപണിയുണ്ടാകും.  ചിലർക്ക് നാട്ടിലെ വിപണിയായിരിക്കും. മറ്റു ചിലർക്ക് മഹാനഗരത്തിലെ സൂപ്പർമാർക്കറ്റാവാം, ജൈവോൽപന്ന ശൃംഖലയാകാം, വിഎഫ്പിസികെ  സ്വാശ്രയകർഷക വിപണിയാവാം. മറ്റ് സംസ്കരണ സംരംഭങ്ങൾക്കുവേണ്ടിയും കയറ്റുമതിക്കാർക്കുവേണ്ടിയും  സ്വന്തമായി മൂല്യവർധന ചെയ്യുന്നതിനും വാഴക്കൃഷി ചെയ്യുന്നവരുണ്ട്. ഓരോ വിപണിക്കും ചേർന്നതാവണം കൃഷിരീതി. വിളവായ ശേഷം വിപണി അന്വേഷിക്കുന്നതു ബുദ്ധിയല്ല. വളപ്രയോഗത്തിലും കീടനീയന്ത്രണത്തിലുമൊക്കെ വിപണിതാൽപര്യം പരിഗണിക്കണം. പാളയൻകോടൻ പഴം വാങ്ങാൻ ആളുകൾക്കു താൽപര്യം കുറയുന്നതായി കണ്ടാൽ ഞാലിപ്പൂവനിലേക്കോ മറ്റിനങ്ങളിലേക്കോ മാറാൻ കഴിയുന്നതിലാണ് കൃഷിക്കാരന്റെ വിജയം. 

വർഷം മുഴുവൻ വരുമാനം

ADVERTISEMENT

ഏതെങ്കിലും ഒരു സീസണിനെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും വിപണി നോക്കി ഉൽപാദനം ക്രമീകരിക്കുകയും ചെയ്താൽ  മാത്രമേ വാഴ ആദായകരമാവൂ.  ഒരുമിച്ചു വിളവെടുക്കുന്ന രീതിക്കു നഷ്ടസാധ്യത ഏറും. ഓണവിപണിക്കായി നേന്ത്രന്‍ ചെയ്യുന്നവർ നേരിടുന്ന പ്രശ്നമാണിത്. നേന്ത്രക്കായവില ഇടിക്കാൻ സർക്കാർതന്നെ മുന്നിട്ടിറങ്ങുന്ന ഓണവിപണിയിൽ നേട്ടത്തിനു സാധ്യത കുറയും.

12 മാസവും വിളവു ലഭിക്കുന്ന വിധത്തിൽ  പല ബാച്ചായി കൃഷി ക്രമീകരിച്ചാൽ പലതാണ് നേട്ടം. അധ്വാനം വർഷം മുഴുവനുമായി വിഭജിക്കപ്പെടുന്നതിനാൽ എറക്കുറെ എല്ലാ ജോലികളും കൃഷിക്കാരനുതന്നെ ചെയ്യാം. പല ബാച്ചായി ചെയ്യുമ്പോൾ വർഷം മുഴുവൻ വരുമാനം ലഭിക്കും. കാലാവസ്ഥാമാറ്റത്തിന്റെ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ബാച്ചിനു  നാശമുണ്ടായാലും  നഷ്ടം താരതമ്യേന കുറയും. തൊട്ടുപിന്നാലെ അടുത്ത ബാച്ച് വിളവെടുപ്പിനു പാകമാകുന്നതിനാൽ അടുത്ത വരുമാനം വൈകില്ല.  

കേരളത്തിൽ നെടുനേന്ത്രൻ ഇനങ്ങളാണ് പൊതുവെ കൃഷി ചെയ്തുവരുന്നത്. ഇവ പത്താം മാസം  വിളവെടുക്കാം. എന്നാൽ മഞ്ചേരി നേന്ത്രൻ (11 മാസം), ആറ്റുനേന്ത്രൻ (12 മാസം), ക്വിന്റൽ അഥവാ മിന്റോളി (13–14 മാസം) എന്നിങ്ങനെ വ്യത്യസ്ത വിളദൈർഘ്യമുള്ള നേന്ത്രൻ ഇനങ്ങളുമുണ്ട്. ഓഗസ്റ്റ്– ഒക്ടോബർ മാസങ്ങളിലും തുടർന്ന് മേയ്–ജൂൺ മാസങ്ങളിലും വ്യത്യസ്ത ഇനങ്ങൾ യുക്തിസഹമായി കൃഷി ചെയ്താൽ വർഷം മുഴുവൻ നേന്ത്രക്കുല ലഭിക്കുന്ന സാഹചര്യമുണ്ടാകും.

മാസം 10,000 രൂപ വരുമാനം

ADVERTISEMENT

പ്രതിമാസം 10,000 രൂപ വരുമാനം കിട്ടുന്ന യൂണിറ്റുകളായി നേന്ത്രന്‍കൃഷി എങ്ങനെ ക്രമീകരിക്കാമെന്നു നോക്കാം. ഒരു നേന്ത്രൻ കുലയ്ക്ക് ശരാശരി 180 രൂപ കൃഷിച്ചെലവ് വരുമെന്നാണ് കണക്ക്.  അതിന്റെ 50 ശതമാനമെങ്കിലും വരുമാനം കിട്ടണമെന്നാണല്ലോ കേന്ദ്രസർക്കാർ പറയുന്നത്. അത്രയും വരുമാനം വേണ മെന്ന നിർബന്ധം കൃഷിക്കാരനും വേണം. അതായത്, 180 രൂപ  കൃഷിച്ചെലവുള്ള  നേന്ത്രക്കുലയ്ക്ക് 90 രൂപ ലാഭവും ചേർത്ത് 270 രൂപയെങ്കിലും വില നേടുകയാവണം കർഷകന്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ 30 രൂപ താങ്ങുവില പ്രഖ്യാപിച്ചിര‌‌ിക്കുന്നതിനാൽ 9 കിലോയെങ്കിലും തൂക്കമുള്ള നേന്ത്രക്കുലയ്ക്ക് ഈ വില ഉറപ്പാക്കാനാവും. പക്ഷേ, വാഴ നട്ട് 2 മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന്റെ എയിംസ് (AIMS) പോർട്ടലിൽ റജിസ്റ്റർ ചെയ്താലേ ഇത് ഉറപ്പിക്കാനാവുകയുള്ളൂ.  ഒപ്പം ഇൻഷുർ ചെയ്യാനും മറക്കാതിരിക്കാം. 

പത്തും പന്ത്രണ്ടും കിലോ തൂക്കമുള്ള വാഴക്കുലകൾ ഉൽപാദിപ്പിക്കാന്‍ കേരളത്തിലെ കൃഷിക്കാർക്ക്  പ്രയാസമില്ല.  ഉത്സാഹികള്‍ക്ക് 100–120 രൂപ അറ്റാദായം ഒരു കുലയിൽനിന്നു നേടാവുന്നതേയുള്ളൂ. മാസം തോറും 120 വാഴ വീതം (ദിവസേന ശരാശരി 4 വാഴക്കുല) വിളവെടുക്കാവുന്ന വിധത്തിൽ 1500 വാഴ കൃഷി ചെയ്താൽ 10,000  രൂപ മാസവരുമാനമെന്നു സാരം. എല്ലാ മാസവും ഒരേ ഉൽപാദനം വേണമെന്നില്ല, ഡിമാൻഡും സീസണുമനുസരിച്ച് അത് ക്രമീകരിച്ചാൽ മതി. 

താങ്ങുവില പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്തവർ എന്തുചെയ്യും? 25–30 രൂപയെങ്കിലും വില കിട്ടുന്ന വിപണി ഉറപ്പാക്കുകയാണ് അവർ ചെയ്യേണ്ടത്. അതിനായി മൂല്യവർധന, കരാർകൃഷി, ജൈവ വിപണി തുടങ്ങിയ വഴികള്‍ നോക്കേണ്ടിവരും. അതിനും സാഹചര്യമില്ലാത്തവർക്ക് ഒരു കുലയ്ക്കു ശരാശരി 15 കിലോ തൂക്കം ഉറപ്പാക്കാനുള്ള സാമർഥ്യമെങ്കിലും കൂടിയേ തീരൂ. ചെറുപഴങ്ങളുടെ കാര്യത്തിലും സമാന ചിന്തയാണ് നയിക്കേണ്ടത്. ചെലവിന് ആനുപാതികമായ വില ഉറപ്പുണ്ടെങ്കിൽ മാത്രം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുക.

സുസ്ഥിര രീതികള്‍

നഗരങ്ങളിലെ ഉയർന്ന വരുമാനക്കാർ ജൈവ വാഴപ്പഴത്തിനു മുന്തിയ വലിയ നൽകും. അവർക്കുവേണ്ടിയുള്ള ഓർഗാനിക് ഷോപ്പുകളിൽ  കുല എത്തിക്കാനാകുമെങ്കിൽ ജൈവകൃഷി നല്ലതുതന്നെ.  എന്നാൽ സൽകൃഷിരീതിയാണെങ്കില്‍ വിപണിയിൽ നിങ്ങളുടെ വാഴക്കുലയ്ക്ക്  കൂടുതൽ സ്വീകാര്യതയുണ്ടാകും. ആവശ്യത്തിനു പോഷകലഭ്യത വാഴയ്ക്ക് ഉറപ്പാകുന്നതിനാൽ വിളവു കുറയുകയുമില്ല. രീതി ഏതായാലും കൃഷിച്ചെലവ് നിശ്ചിത പരിധിയിൽ നിർത്തണം. പ്രാദേശികമായി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഉൽപാദനോപാധികൾ കണ്ടെത്തുക. രോഗ, കീടശല്യം  പ്രതിരോധിക്കുന്ന  പരിപാലനവും ആദായസാധ്യത കൂട്ടും. ഇതിനായി ജീവാണുക്കളെയും മറ്റും പ്രയോജനപ്പെടുത്താം. ജൈവരീതികൾ സ്വീകരിക്കുന്നവർ മുൻകൂട്ടി കയറ്റുമതി ഏജൻസികളുമായി ധാരണയിലെത്തുന്നത് അധികാദായം നേടാൻ സഹായിക്കും. നിശ്ചിത തോതില്‍ ഉൽപാദനം ഉറപ്പാക്കിയാൽ മാത്രമേ ഇതിനു സാധ്യതയുള്ളൂ. കൃഷിക്കാരുടെ കൂട്ടായ്മകളിൽ പങ്കുചേരുകയാണ് ഇതിനു വഴി. കൂട്ടായ വിലപേശലും പ്രാഥമിക സംസ്കരണവുമൊക്കെ കൂട്ടായ്മ വഴി സാധ്യമാകും. അതിന് ഉൽപാദനകമ്പനിതന്നെ വേണമെന്നില്ല. നിങ്ങളുടെ ഗ്രാമത്തിലെ 10 കർഷകർ  ധാരണയോടെ പ്രവർത്തിച്ചാൽ മതി. 

മിത്ര നിമാവിരകൾ കൊന്ന കീടം (നിമാവിരകളെ കാണാം), കഡാവറുകൾ

രോഗ, കീടത്തിനെതിരേ കഡാവര്‍

വിഷരഹിതമായി രോഗ, കീടങ്ങളെ നിയന്ത്രിക്കുന്നതിന് അടുത്ത കാലത്ത് പ്രചാരത്തിലായ രീതിയാണ് ഇപിഎൻ കഡാവറുകൾ. മിത്ര നിമാവിരകളെ ഉപയോഗിച്ച് പിണ്ടിപ്പുഴുവിനെ നശിപ്പിക്കുന്ന രീതിയാണിത്.  പിണ്ടിപ്പുഴുവിന്റെ ശരീരഭാഗങ്ങൾ കരണ്ടുതിന്നുന്ന മിത്രനിമാവിരകളെ ശൈശവദശയിൽതന്നെ മെഴുകുപുഴുക്കളുടെ ശരീരത്തിലേക്കു കയറ്റിവിടുന്നു. മെഴുകുപുഴുക്കൾ ചത്താലും നിമാവിരകൾ ജഡത്തിൽ വളരും.  പരാദങ്ങളായ നിമാവിരകളെ വഹിക്കുന്ന മെഴുകുപുഴുക്കളുടെ ജഡത്തിനാണ് കഡാവർ എന്നു പറയുന്നത്.  വാഴയ്ക്ക് 5 മാസം പ്രായമാകുമ്പോൾ പുറംഭാഗത്തെ രണ്ടെണ്ണമൊഴികെയുള്ള എല്ലാ ഇലക്കവിളുകളിലും ഓരോ കഡാവർവീതം ഇട്ടുകൊടുത്താൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം പ്രതിരോധിക്കാം. 2 മാസം കൂടി ഇതേപോലെ കഡാവർ നിക്ഷേപിക്കണം. പിണ്ടിപ്പുഴുവിന്റെ ആക്രമണമുള്ള വാഴകളിലെ ദ്വാരത്തിലേക്ക് ശൈശവദശയിലുള്ള നിമാവിര അടങ്ങിയ ലായനി കുത്തിവയ്ക്കുകയും ചെയ്യാം. വാഴ നടുമ്പോഴും രണ്ടാം മാസത്തിലും അഞ്ചാം മാസത്തിലും മിത്രനിമാവിര അടങ്ങിയ 4 കഡാവർ വീതം പ്രയോഗിച്ചാൽ മതി. 

ടിഷ്യു കൾച്ചർ തൈകൾ

ടിഷ്യുകള്‍ച്ചര്‍ തൈകള്‍

വാഴക്കന്നുകളിലൂടെ കീട, രോഗബാധകൾ അടുത്ത തലമുറയിലേക്ക് പകരാതിരിക്കാനും മികച്ച ഇനങ്ങളുടെ പാരമ്പര്യഗുണം നേർത്തുപോകാതിരിക്കാനും യോജ്യമായ സാങ്കേതികവിദ്യയെന്ന നിലയിൽ ടിഷ്യുകൾച്ചറിനു വാഴക്കൃഷിയിൽ ഏറെ പ്രാധാന്യമുണ്ട്. എന്നാൽ പൂർണതയില്ലാത്ത സാങ്കേതികവിദ്യയിലൂടെ വിപണിയിലെത്തിയ ടിഷ്യുകൾച്ചർ വാഴത്തൈകൾ അവയുടെ സൽപേരിനു മങ്ങലേൽപിച്ചിച്ചിട്ടുണ്ട്. എങ്കിലും മികച്ച ഇനങ്ങളുടെ തൈകൾ വൻതോതിൽ ലഭിക്കാൻ ഏറ്റവും യോജിച്ച മാർഗം ഇതുതന്നെ. നിലവാരമുള്ള  ടിഷ്യുകൾച്ചർ തൈകൾ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവതന്നെ പ്രയോജനപ്പെടുത്തുക. വൈറസ് ഇൻഡക്സിങ് നടത്തി രോഗവിമുക്തമെന്ന്  ഉറപ്പാക്കുന്ന ലാബുകളിൽനിന്നു മാത്രം വാഴത്തൈകൾ വാങ്ങുകയാണ് ഇതിനു വഴി. 

ആരോഗ്യമുള്ള കന്നുകളായാലും നല്ലതുതന്നെ. രുചിയിലും വളർച്ചയിലും ഗുണനിലവാരത്തിലും  മികവേറിയ ഒരു വാഴ നിങ്ങളുടെ കൃഷിയിടത്തിലുണ്ടെന്നു കരുതുക. അതിന്റെ 20–30 തൈകൾ വരെ ഒരുമിച്ച് ലഭ്യമാക്കുന്ന മാക്രോ പ്രൊപ്പഗേഷൻ രീതി അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മുന്തിയ വാഴകൾ കൃഷിയിടത്തിൽ നിറയ്ക്കുന്നതിനു മാത്രമല്ല, അവ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനും ഈ രീതി സഹായിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ ലഭിക്കും 

ഹൈഡ്രോ ജെൽ

വരള്‍ച്ചയില്‍ രക്ഷിക്കാന്‍

അവിചാരിതമായെത്തുന്ന പ്രളയം, കൊടുങ്കാറ്റ്, വരൾച്ച  എന്നിവയ്ക്കു മുൻകരുതൽ എടുത്തുകൊണ്ടു മാത്രമേ ഇനി കൃഷി ചെയ്യാനാവൂ. അതിവേഗം വെള്ളക്കെട്ടുണ്ടാകുന്ന പറമ്പുകൾ ഒഴിവാക്കുക, കൂനകളെടുത്തു വാഴ നടുക എന്നിവ പ്രളയത്തിനെതിരെ  മുൻകരുതൽ. വരൾച്ച മറ്റൊരു വെല്ലുവിളി. ആഴ്ചയിൽ ഒന്നോ രണ്ടോ നനയ്ക്കുപോലും വെള്ളമില്ലാത്ത സാഹചര്യമാണ് പലയിടത്തും. ഈ സാഹചര്യത്തിൽ കൃഷിയെ  സംരക്ഷിക്കാന്‍ ചില കൃത്രിമവസ്തുക്കൾ ഇപ്പോൾ വിപണിയിലുണ്ട്. 

ഹൈഡ്രോജെൽ, പൊട്ടാസ്യം സിലിക്കേറ്റ് എന്നിവയാണ് പ്രധാനമായും വെള്ളക്കുറവ് മൂലം വിളകൾക്കു‌ണ്ടാവുന്ന സമ്മർദം കുറയ്ക്കാന്‍ ഉപയോഗിക്കുന്നത്. സ്വന്തം ഭാരത്തിന്റെ 400 മുതൽ1000 മടങ്ങുവരെ ജലം ആഗിരണം ചെയ്തു സൂക്ഷിക്കുകയും നേരിയ തോതിൽ ചെടികൾക്കു ലഭ്യമാക്കുകയും ചെയ്യുന്ന സൂപ്പർ അബ്സൊർബന്റ് പോളിമറുകളാണ് ഹൈഡ്രോജെല്ലുകൾ. ഇവ വാഴയുടെ തടത്തിൽ ചേർക്കുന്നതു വഴി നനയുടെ ഇടവേള ഗണ്യമായി വർധിപ്പിക്കാം. രണ്ടാഴ്ചവരെ നന മുടങ്ങിയാലും ഹൈഡ്രോജെൽ ഉപയോഗിച്ച മണ്ണിലെ വാഴയ്ക്കു വാട്ടമുണ്ടാവില്ല. ഇവ മണ്ണിൽ ചേർക്കുന്നതുമൂലം വിളകൾക്കോ മണ്ണിനോ ദോഷമില്ലെന്നാണ് അനുഭവം. 

നനജലത്തിൽ കലർത്തിയാണ് പൊട്ടാസ്യം സിലിക്കേറ്റ്  നൽകുക. ഇത് ആഗിരണം ചെയ്ത വാഴയുടെ ഇലകളിൽനിന്നു ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തീരെ കുറയും. ഏതാനും ദിവസം നന മുടങ്ങി യാലും വാഴ വാടാതിരിക്കാൻ  ഇതു സഹായിക്കും. തുള്ളിനന ഏറ്റവുമധികം  പ്രയോജനപ്പെടുത്താവുന്ന വിളയാണ്  വാഴ. ഹോസ് ഉപയോഗിച്ചുള്ള നനയെക്കാൾ ജലവും  സമയവും ലാഭിക്കാം. വെള്ളത്തിലൂടെ പോഷകങ്ങൾ നൽകുന്ന ഫെർട്ടിഗേഷനും  നടപ്പാക്കാം. വളങ്ങളുടെ ദുർവിനിയോഗം തടഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കാം. ദീർഘകാലാടിസ്ഥാനത്തിൽ കൃഷിച്ചെലവ് കുറയ്ക്കാനും മെച്ചപ്പെട്ട വിളവ് ലഭിക്കാനും ഇത് ഉപകരിക്കും.

വിളവെടുത്ത ശേഷം

ഒന്നാംതരം വാഴക്കുലയുണ്ടാക്കാൻ കേരളത്തിലെ കൃഷിക്കാർക്ക് അറിയാം. എന്നാൽ അതു വെട്ടിയെടുത്ത് കൈകാര്യം ചെയ്യുന്നതാവട്ടെ, പ്രാകൃതമായും. വിളവെടുപ്പിനു ശേഷമുള്ള തെറ്റായ കൈകാര്യത്തിലൂടെ വലിയ നഷ്ടമുണ്ടാകുന്നതായി കണക്കുകൾ പറയുന്നു. കുല വാഴയിൽ നിൽക്കുമ്പോൾ പൊതിഞ്ഞു സൂക്ഷിക്കാനും ചതവും മുറിവുമില്ലാതെ വെട്ടി സൂക്ഷിക്കാനുമൊക്കെ നാം ഇനിയും ശീലിക്കേണ്ടതുണ്ട്. വാഴക്കുല പടലകൾ വേർപെടുത്തി തരംതിരിച്ചു വിൽക്കുന്ന രീതിയും കേരളത്തിൽ ഇല്ല. എന്നാല്‍ ഇത്തരം മൂല്യവർധനകളിലൂടെ മാത്രമേ തമിഴ്നാട്ടിൽനിന്നും  മറ്റുമെത്തുന്ന വില കുറഞ്ഞ കായ്കളോടു മത്സരിക്കാനാകൂ. ഏറ്റവും മികച്ച നേന്ത്രക്കായ്കൾ അവ വിളഞ്ഞ സ്ഥലവും ഉൽപാദനരീതിയുമൊക്കെ വ്യക്തമാക്കിയ കാർഡ്ബോർഡ് പെട്ടികളിൽ നൽകിയാൽ മെച്ചപ്പെട്ട വില നേടാം. മാടക്കടകളിൽ തൂക്കിയിടുന്ന കുലകളുടെ കാലം മറയുകയാണ്. സൂപ്പർ മാർക്കറ്റ് ഷെൽഫുകളിൽ ഭംഗിയായി പ്രദർശിപ്പിക്കാവുന്ന ഉൽപന്നങ്ങളാണ് ഇന്നത്തെ ആവശ്യം. 

വിപണനം, മൂല്യവർധന

നേരിട്ടു ചന്തയിൽ വിറ്റാൽ ന്യായവില കിട്ടുമോയെന്ന് ആശങ്കയുള്ള സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ തേടണം. ഒട്ടേറെ പഴം സംസ്കരണ സംരംഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വർഷം മുഴുവൻ നിശ്ചിത വിലയ്ക്ക് വാഴപ്പഴം എത്തിക്കാമെന്ന് ധാരണയുണ്ടാക്കിയാൽ ഇരുകൂട്ടര്‍ക്കും നേട്ടം.  വാഴക്കർഷകർക്ക് ഗ്രാമ തലത്തിൽ ആരംഭിക്കാവുന്ന ഒട്ടേറെ  മൂല്യവർധിത ഉൽപന്നങ്ങളുണ്ട്– കായ്പൊടി, ചിപ്സ്, ജാം, പൾപ്, ബനാനാ ഫിഗ്. കൃഷി ആരംഭിക്കുമ്പോൾതന്നെ ഇത്തരം സംരംഭങ്ങൾക്കുള്ള സാധ്യത പഠിച്ചു തുടങ്ങണം. ചെറിയ തോതിൽ ആരംഭിച്ച ശേഷം പടിപടിയായി ഉൽപാദനം വർധിപ്പിക്കുന്ന രീതിയാവും നല്ലത്.  മറ്റു കർഷകരെയും സംരംഭങ്ങളിൽ പങ്കാളിയാക്കാം. എല്ലാവരും ഒരുമിച്ചു വിളവെടുക്കുന്ന സ്ഥിതി ഒഴിവാക്കാൻ മതിയായ ആസൂത്രണവും വേണ്ടിവരും.

വിളവെടുക്കലും പഴുപ്പിക്കലും

പുക കൊള്ളിച്ചു വാഴക്കുല പഴുപ്പിക്കുന്ന പരമ്പരാഗതരീതി വീട്ടാവശ്യത്തിനുള്ളതാണ്. എന്നാൽ വ്യത്യസ്തമായ ഒരു രീതി കൂടി പഠിച്ചോളൂ. മൂപ്പെത്തിയ കുലകൾ വിളവെടുത്ത ശേഷം പടലകളാക്കി കറ വാർന്നുപോകാൻ അനുവദിക്കുക. തുടർന്ന് വായു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക. പാത്രം അടയ്ക്കുന്നതിനു മുൻപ് 1000 പിപിഎം എത്തഫോൺ ലായനി 2–3 ചെറുപാത്രങ്ങളിലാക്കി കായ വച്ചിരിക്കുന്ന പാത്രത്തിൽ വയ്ക്കുകയാണ് വേണ്ടത്. ഇതിലേക്ക് ഏതാനും സോഡിയം ഹൈഡ്രോക്സൈഡ് പെല്ലറ്റുകൾ ചേർത്ത് വായുകടക്കാതെ അടച്ചു സൂക്ഷിക്കുക. 

പിണ്ടിചീയൽ രോഗം ബാധിച്ച വാഴ

വാഴത്തോപ്പിൽ പുതിയ രോഗങ്ങൾ

കേരളത്തിലെ വാഴക്കൃഷി നേരിടുന്ന പുതിയ രോഗങ്ങളാണ് പിണ്ടിചീയലും കുഴിപ്പുള്ളിയും. ‘സ്ക്ലിറോഷ്യം റോൾഫസി’ എന്ന കുമിൾമൂലമുണ്ടാകുന്ന പിണ്ടിചീയൽ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കിൽ കുഴിപ്പുള്ളിരോഗം ബാധിച്ചാല്‍ മൂപ്പെത്തിയ കായ്കളിൽ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകൾ വിറ്റഴിക്കാൻ സാധിക്കാതെ വരികയും ചെയ്യും. പുതിയ ഇനം ഫ്യൂസേറിയം വാട്ടവും കണ്ടുവരുന്നുണ്ട്. 

പൂവൻ, ഞാലിപ്പൂവൻ, കദളിമൊന്തൻ എന്നീ ഇനങ്ങൾക്കുപുറമേ ഗ്രാൻഡ്നെയിൻ, നേന്ത്രൻ  ഇനങ്ങളെയും ബാധിക്കാൻ ശേഷിയുള്ളതാണ് പുതിയ ഫ്യൂസേറിയം കുമിൾ. കുലയ്ക്കാറായ വാഴകളിലുണ്ടാകുന്ന മാണം അഴുകലും  കേരളത്തില്‍ പുതിയ പ്രശ്നമാണ്.  ഇലപ്പുള്ളി, ഫ്യുസേറിയം വാട്ടം, മാണം അഴുകൽ എന്നിവയ്ക്ക് ഫലപ്രദമായ നിയന്ത്രണമാർഗങ്ങള്‍ കണ്ണാറ വാഴഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. ഇലപ്പുള്ളി രോഗനിയന്ത്രണത്തിന് സ്യൂഡോമോണാസ് ഫ്ലോറസൻസ് ലായനിയിൽ കന്ന് മുക്കുന്നതും ബേക്കി ങ് സോഡ– വെജിറ്റബിൾ ഓയിൽ മിശ്രിതം ഇലകളിൽ തളിക്കുന്നതും ഫലപ്രദം.  ഗോമൂത്രം പത്തിരട്ടി  വെള്ളം ചേർത്ത് ഇലകളിൽ തളിക്കുന്നതുവഴിയും ഈ രോഗത്തെ നിയന്ത്രിക്കാം. ഈ രോഗത്തിന് ഫല പ്രദമായ കുമിൾനാശിനികൾ കണ്ടെത്തിയിട്ടുണ്ട്. മിനറൽ ഓയിൽ കുമിൾനാശിനികളുടെ കൂടെ ചേർത്ത് ഇലകളിൽ തളിക്കുന്നതും രോഗനിയന്ത്രണത്തിന് ഉപകരിക്കും. 

കുഴിപ്പുള്ളി രോഗം ബാധിച്ച കായ്‌കൾ

ഫ്യൂസേറിയം വാട്ടം നിയന്ത്രിക്കുന്നതിന് കുമ്മായം മണ്ണിൽ ചേർക്കുക, കാർബൺഡാസിം മണ്ണിൽ ഒഴിക്കുക, കാർബൺഡാസിം പിണ്ടിയിൽ കുത്തിവയ്ക്കുക, സ്യൂഡോമോണാസ് / ട്രൈക്കോഡെർമ  എന്നീ ജീവാണുക്കളെ മണ്ണിൽ ചേർക്കുക. മാണം അഴുകൽ നിയന്ത്രിക്കാൻ തുരിശടങ്ങിയ കുമിൾനാശിനി മണ്ണിൽ ഒഴിക്കുന്നതും ബ്ലീച്ചിങ് പൌഡർ കിഴികെട്ടി  ചാലുകളിൽ നിക്ഷേപിക്കുന്നതും ഡെയിഞ്ച, പയർ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നതും ഫലപ്രദം. വൈറസ് വിമുക്തമായ ടിഷ്യുകൾച്ചർഴതൈകൾ മാത്രം ഉപയോഗിക്കുന്നതാണ്  മറ്റൊരു പ്രതിരോധ മാർഗം.

മിത്രനിമാവിരകൾ

നിമാവിരകളെന്നു കേൾക്കുമ്പോൾ വിളകൾക്കു രോഗമുണ്ടാക്കുന്നതും നീണ്ടുരുണ്ടു നിറമില്ലാത്തതുമായ ജീവികളെയാണ്  ഓർമ വരിക. എന്നാൽ ഉപ്രദവകാരികളായ ഷ്ഡപദങ്ങളെ നശിപ്പിക്കുന്ന മിത്രനിമാവിരകളു( എൻഡമോ പതോജനിക് നെമറ്റോഡ്– എൻപിഎൻ)മുണ്ട്. 250ലേറെ ഷഡ്പദങ്ങളെ നശിപ്പിക്കാൻ കഴിവുള്ള രണ്ടിനം മിത്രനിമാവിരകളുണ്ട്. സസ്യങ്ങളെയോ മറ്റു ജീവജാലങ്ങളെയോ ബാധിക്കാത്ത ഇവയെ കീടനാശകങ്ങളായി പ്രയോജനപ്പെടുത്താം. ഇവ ശത്രുകീടത്തിന്റെ ശരീരത്തിലെ ദ്വാരങ്ങളിലൂടെ ഉള്ളിൽ പ്രവേശിക്കുകയും പ്രത്യേക ഇനം ബാക്ടീരിയകളെ പുറംതള്ളുകയും ചെയ്യുന്നു. ഇവ പെരുകുന്ന തോടെ കീടശരീരത്തിന്റെ ഉൾഭാഗം ദ്രവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഈ വിരകൾ വളരെ വേഗം വംശവർധന നടത്തും. കീടശരീരത്തിലെ ബാക്ടിരീയ  നിമാവിരകൾക്ക് പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും മറ്റു സൂക്ഷ്മാണുക്കളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. മിത്രനിമാവിര ബാധിച്ചു ചത്ത കീടങ്ങൾക്ക് ദുർഗന്ധമുണ്ടാകാത്തതിനു കാരണമിതാണ്. 

ഉള്ളിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം കീടങ്ങളെ കൊല്ലുമെന്നത് ഇവയുടെ ആക്രമണശേഷി വ്യക്തമാക്കുന്നു. ഇപ്രകാരം മിത്രനിമാവിര ബാധിച്ച കീടശരീരത്തിൽനിന്ന്  ആയിരക്കണക്കിനു ലാർവകൾ പുറത്തുവരുന്നു. അനുകൂല  സാഹചര്യത്തിൽ ഒന്നര വർഷം വരെ മണ്ണിൽ സജീവമായുണ്ടാകുന്ന ഈ മിത്രനിമാവിരകൾ കീടശല്യത്തെ ഫലപ്രദമായി ചെറുക്കും.

പ്രകൃതിക്ക്  യോജ്യവും  ഫലപ്രദവും മറ്റു ജീവജാലങ്ങളെ ബാധിക്കാത്തതുമായ കീടനിയന്ത്രണമാർഗമാണ് ഇപിഎൻ അഥവാ മിത്ര നിമാവിരകൾ. ഇവയെ മെഴുകുപുഴുക്കളുടെ ശരീരത്തിൽ കയറ്റി കഡാവറുകളായോ  ലായനികളായോ സ്പോഞ്ചിനുള്ളിലാക്കിയോ വിപണിയിലെത്തിക്കാറുണ്ട്. ചത്ത പുഴുക്കളുടെ ശരീരത്തിൽ ( കഡാവറുകൾ) കയറ്റിവിൽക്കുന്ന രീതിയാണ് ലളിതവും  സൗകര്യപ്രദവും.  ഈ രീതിയി ലുള്ള കഡാവർ ഉൽപാദനം ഒരു കുടിൽ വ്യവസായമായി ചെയ്യാനാകും.

വേരുതീനിപ്പുഴു, മാണവണ്ട് എന്നിവയ്ക്കെതിരെയാണ് കഡാവർ കൂടുതൽ ഫലപ്രദം. മറ്റ് പുഴുക്കൾ, പു ൽച്ചാടി എന്നിവയ്ക്കെതിരെയും ഉപയോഗിക്കാം ഒരു കഡാവറിൽ രണ്ടര ലക്ഷത്തോളം ജുവനൈൽ നിമാ വിരകളുണ്ടായിരിക്കും. ഇവയെ ആവശ്യാനുസരണം വേരിനോടു ചേർത്തോ ആക്രമണസാധ്യതയുള്ള ഭാ ഗത്തോ വച്ചാൽ മതി. ഈർപ്പമുള്ള സാഹചര്യത്തിൽ മിത്രനിമാവിരകൾ ഇരകളെ തേടിപ്പിടിച്ച് ആക്രമി ക്കും. വാഴ നടുമ്പോഴും 2, 5 മാസങ്ങളിലും 4 കഡാവർ വീതം വാഴച്ചുവട്ടിൽ നിക്ഷേപിക്കുന്നത് ഫലപ്രദം.  കണ്ണാറ വാഴഗവേഷണകേന്ദ്രത്തിൽ ഇവ ലഭ്യമാണ്. ഒന്നിന്  ഒന്നര രൂപയാണ് വില.

(വിവരങ്ങൾക്കു കടപ്പാട്: ഡോ. പി. ബി. പുഷ്പലത, ഡോ. മഞ്ജു. പി. ആർ., ഡോ. ഗവാസ് രാജേഷ് )

അഗ്രി ക്ലിനിക്ക്

ലേഖനത്തിലെ വിവരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ അറിവുകള്‍ക്കും വാഴക്കൃഷി സംബന്ധിച്ച പൊതു സംശയനിവാരണത്തിനും കണ്ണാറ വാഴഗവേഷണകേന്ദ്രത്തിലെ വിദഗ്ധരുമായി ബന്ധപ്പെടാം.

കീടനിയന്ത്രണം: ഡോ. ഗവാസ് രാഗേഷ്– 9495756549

വിളപരിപാലനം: ഡോ. പി.ആർ.മഞ്ജു– 9847102430

രോഗനിയന്ത്രണം: ഡോ. വിമി ലൂയിസ്– 9447619019

English summary: Banana Farming; Planting; Care; Harvesting Guide