ഓലചീയൽ എന്ന രോഗമാണു തെങ്ങിനെ ബാധിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ കാറ്റുവീഴ്ച രോഗം ബാധിച്ച തെങ്ങുകളിൽ കൂടുതലായി കാണുന്നു. നാമ്പോലയുടെ ഓലക്കാലുകളിൽ ഓറഞ്ച്, തവിട്ട്, ചുവപ്പ് നിറങ്ങളിലുള്ള നനഞ്ഞ ചെറിയ പൊട്ടുകൾ കൂടിച്ചേർന്നു വലുതായി ഓലക്കാലുകളിൽ ചീയൽ ഉണ്ടാകുന്നു. ഓലക്കാലുകൾ അഗ്രഭാഗത്തുനിന്നു താഴോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓലചീയൽ എന്ന രോഗമാണു തെങ്ങിനെ ബാധിച്ചിരിക്കുന്നത്.

ലക്ഷണങ്ങൾ

ADVERTISEMENT

കാറ്റുവീഴ്ച രോഗം ബാധിച്ച തെങ്ങുകളിൽ കൂടുതലായി കാണുന്നു. നാമ്പോലയുടെ ഓലക്കാലുകളിൽ ഓറഞ്ച്, തവിട്ട്, ചുവപ്പ് നിറങ്ങളിലുള്ള നനഞ്ഞ ചെറിയ പൊട്ടുകൾ കൂടിച്ചേർന്നു വലുതായി ഓലക്കാലുകളിൽ ചീയൽ ഉണ്ടാകുന്നു. ഓലക്കാലുകൾ അഗ്രഭാഗത്തുനിന്നു താഴോട്ട് പറ്റിച്ചേർന്നിരിക്കുന്നതിനാൽ ഓല പൂർണമായി വിടരുകയില്ല. ചീയൽ ബാധിച്ച ഭാഗങ്ങൾ ഉണങ്ങി പൊടിഞ്ഞു താഴെ വീഴുകയും വിടരുന്ന ഓലകൾ വിശറി രൂപേണ ആയിത്തീരുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗങ്ങൾ

ADVERTISEMENT

കാറ്റുവീഴ്ച രോഗത്തിനെതിരെയുള്ള സമഗ്ര വിളപരിപാലന മുറകൾ സ്വീകരിക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കുക, നാമ്പോലയുടെയും അതിനു താഴെയുള്ള രണ്ട് ഓലയുടെയും അഴുകിയ ഭാഗങ്ങൾ നീക്കം ചെയ്ത് തീയിടുക. രോഗബാധയുടെ ആരംഭത്തിൽ 50 ഗ്രാം സ്യൂഡോമൊണാസ് ഫ്ലൂറസൻസ് (Pseudomonas fluroscens) അര ലീറ്റർ വെള്ളത്തിൽ കലക്കി 2-3 പ്രാവശ്യം കൂമ്പിൽ ഒഴിച്ച് കൊടുക്കാം. നാമ്പോലയുടെയും ചുറ്റുമുള്ള ഓലകളുടെയും ചുവട്ടിലും ഹെക്സാകൊണസോൾ 5 EC (Contaf 5EC) @ 2 മില്ലി ലീറ്റർ അല്ലെങ്കിൽ 3 ഗ്രാം മാങ്കോസെബ് (Indofil M-45) 300 മില്ലി ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. ഇതു കൂടാതെ ശുപാർശപ്രകാരമുള്ള വളപ്രയോഗവും വേനൽക്കാലത്തു നനയും തെങ്ങിന് ആവശ്യമാണ്.

വളപ്രയോഗം

ADVERTISEMENT

ഒരു തെങ്ങിന് ഒരു വർഷം 50 കിലോഗ്രാം ജൈവവളം, ഒരു കിലോഗ്രാം കുമ്മായം എന്നിവ നൽകണം. പ്രായപൂർത്തിയായ തെങ്ങിന് (മൂന്നു വർഷം മുതൽ 750 ഗ്രാം യൂറിയ 850ഗ്രാം രാജ്ഫോസ് 1.15 കിലോ ഗ്രാം പൊട്ടാഷ് എന്നിവ ഒരു വർഷം നൽകണം. രണ്ടു തവണയായിട്ടാണു നൽകേണ്ടത്. കൂടാതെ അരക്കിലോ മഗ്നീഷ്യം സൾഫേറ്റ് നൽകണം. ഇതു പ്രധാന വളങ്ങളോടൊപ്പം നൽകാതെ തനിയെയാണു നൽകേണ്ടത്. ഒപ്പം 50 ഗ്രാം ബോറക്സ് ഒരു മാസം ഇടവിട്ട് രണ്ടു തവണ അൽപം ജൈവവളം ചേർത്തു തടത്തിൽ ഇട്ടു കൊടുക്കുക . ബോറക്സ് തനിയെയാണ് ഇടേണ്ടത്. ഒന്നാം വർഷം തെങ്ങിന് 1/3 ഭാഗവും രണ്ടാം വർഷം 2/3 ഭാഗവുമാണ് വളം നൽകേണ്ടത്.