ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിൽ സംരംഭസാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു കേരള വെറ്ററിനറി സർവകലാശാലയിലെ അനിമൽ ന്യൂട്രീഷൻ വിഭാഗം പരിചയപ്പെടുത്തുന്ന ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്. നാലര കിലോ വരുന്ന രണ്ടോ മൂന്നോ തീറ്റക്കട്ട പൊടിച്ച് മൂന്നോ നാലോ നേരമായി പശുവിന് കൊടുക്കുക,

ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിൽ സംരംഭസാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു കേരള വെറ്ററിനറി സർവകലാശാലയിലെ അനിമൽ ന്യൂട്രീഷൻ വിഭാഗം പരിചയപ്പെടുത്തുന്ന ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്. നാലര കിലോ വരുന്ന രണ്ടോ മൂന്നോ തീറ്റക്കട്ട പൊടിച്ച് മൂന്നോ നാലോ നേരമായി പശുവിന് കൊടുക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിൽ സംരംഭസാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു കേരള വെറ്ററിനറി സർവകലാശാലയിലെ അനിമൽ ന്യൂട്രീഷൻ വിഭാഗം പരിചയപ്പെടുത്തുന്ന ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്. നാലര കിലോ വരുന്ന രണ്ടോ മൂന്നോ തീറ്റക്കട്ട പൊടിച്ച് മൂന്നോ നാലോ നേരമായി പശുവിന് കൊടുക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയിൽ സംരംഭസാധ്യതകൾ തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു കേരള വെറ്ററിനറി സർവകലാശാലയിലെ അനിമൽ ന്യൂട്രീഷൻ വിഭാഗം പരിചയപ്പെടുത്തുന്ന ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്. നാലര കിലോ വരുന്ന രണ്ടോ മൂന്നോ തീറ്റക്കട്ട പൊടിച്ച് മൂന്നോ നാലോ നേരമായി പശുവിന് കൊടുക്കുക, കുടിക്കാൻ ആവശ്യത്തിന് വെള്ളവും; ഇത്രയേ വേണ്ടൂ ഒരു ദിവസത്തെ ആഹാരം. അതല്ല, ഇനിയൽപം പച്ചപ്പുല്ലു കൊടുത്താലെ കർഷകന് സന്തോഷമാകൂ എങ്കിൽ അതുമായിക്കോളൂ. ഏതായാലും മേൽപ്പറഞ്ഞ സമീകൃത പുൽക്കട്ടകൊണ്ടു മാത്രം പശുവിന് ഒരു ദിവസത്തേക്ക് ആവശ്യമായ സമ്പൂർണ പോഷകം ലഭിച്ചിരിക്കും. മികച്ച ആരോഗ്യവും ഉയർന്ന പാലുൽപാദനവും ഉറപ്പാവുകയും ചെയ്യും. കർഷകനുമുണ്ട് നേട്ടം; അലച്ചിലും അധ്വാനവും കുറവ്, വിശ്രമവും വരുമാനവും കൂടുതൽ.

സമീകൃത തീറ്റപ്പുൽക്കട്ട തയാറാക്കുന്നു. ഇൻസെറ്റിൽ ഡോ. അല്ലി

എന്താണ് സമീകൃത പുൽക്കട്ട

ADVERTISEMENT

പശുക്കൾക്കാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ കാലിത്തീറ്റയായ ടിഎംആർ അഥവാ ടോട്ടൽ മിക്സഡ് റേഷൻ തന്നെയാണ് മേൽപ്പറഞ്ഞ തീറ്റക്കട്ട. കാലിത്തീറ്റയും പരുഷാഹാരവും (പുല്ല്, വൈക്കോൽ) വെവ്വേറെ കൊടുക്കുന്നതിനു പകരം ഒന്നിച്ചാക്കി റേഷനായി നൽകുന്ന രീതി യാണല്ലോ ടിഎംആർ. നുറുക്കിയെടുത്ത പരുഷാഹാരവും കാലിത്തീറ്റയുടെ പോഷക ഘടകങ്ങളും നിശ്ചിത അനുപാതത്തിൽ കലർത്തി ഓരോ പശുവിനും നൽകുന്ന ടിഎംആർ മെഷീൻ വൻകിട ഫാമുകളിൽ കാണാം. ഈ മിശ്രിതത്തെ നീണ്ട സൂക്ഷിപ്പു കാലാവധിയോടെ കൈകാര്യം ചെയ്യാനും കൈമാറ്റം ചെയ്യാനും കൂടുതൽ എളുപ്പമായ കട്ടയാക്കി മാറ്റുന്നതാണ് ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക്.

കൃത്രിമത്തീറ്റ മാത്രം നൽകി ഇറച്ചിക്കോഴിയെ വളർത്തുംപോലെ കാലിത്തീറ്റ മാത്രം നൽകി പശുവിനെ വളർത്താനാവില്ല. കാലിത്തീറ്റയ്ക്കൊപ്പം പരുഷാഹാരവും ആവശ്യമാണ്. അതേസമയം പരിമിതമായ സ്ഥലസൗകര്യത്തിൽ പശുവളർത്തുന്നവർക്കും നഗരങ്ങളിൽ പശുക്കളെ പരിപാലിക്കുന്നവരുമെല്ലാം പച്ചപ്പുല്ലിന്റെ ദൗർലഭ്യം നേരിടുന്നുണ്ട്. വേനൽക്കാലത്തു ഗ്രാമങ്ങളിൽപ്പോലും ആവശ്യമായ പുല്ല് ലഭിക്കാറില്ല. അതിനു പരിഹാരം കൂടിയാണ് പോഷകത്തീറ്റയും പരുഷാഹാരവും ചേരുന്ന ഈ പുൽക്കട്ടയെന്ന് അനിമൽ ന്യൂട്രീഷൻ വിഭാഗം മേധാവി ഡോ. അല്ലി പറയുന്നു. 

വയർനിറയെ പുല്ല് കൊടുത്തതുകൊണ്ട് അത്ര മെച്ചമില്ലെന്നും ഡോ. അല്ലി ഓർമിപ്പിക്കുന്നു. ദിവസം 35 കിലോ പുല്ലു കൊടുക്കുന്നുണ്ടെങ്കിൽ അതിൽനിന്നു പശുവിന് ലഭിക്കുന്ന ഖരപദാർഥം 6.5–7 കിലോ മാത്രമാണ്. ബാക്കിയത്രയും വെള്ളം. അതായത്, വയർ നിറയെ തീറ്റ കൊടുത്താലും പശു രണ്ടു തവണ മൂത്രമൊഴിക്കുമ്പോഴേക്കും വയറൊട്ടും. അതുകണ്ട് സങ്കടം തോന്നുന്ന കർഷകൻ  വീണ്ടും തീറ്റ നൽകും, പശുവിന്റെ ദഹനവ്യവസ്ഥയില്‍ അത് പ്രശ്നമുണ്ടാക്കും. പശുവിന്റെ ശരീരഭാരത്തിന് അനുസൃതമായ അളവിൽ ടിഎംആറും ആവശ്യത്തിനു വെള്ളവും യഥാസമയം നൽകിയാൽ മതിയെന്നു സാരം. 

സംരംഭകർ, ക്ഷീരകർഷകരുടെ കൂട്ടായ്മ, ക്ഷീര സഹകരണസംഘങ്ങൾ എന്നിവർക്കെല്ലാം ഡെൻസിഫൈഡ് കംപ്ലീറ്റ് ഫുഡ് ബ്ലോക്ക് നിർമാണ സംരംഭം തുടങ്ങാനാവും. 

ADVERTISEMENT

സംരംഭകർക്ക് സാധ്യത

പശുവിന് അതതു ദിവസം തന്നെ നൽകാനുള്ള  ടിഎംആർ തയാറാക്കുമ്പോൾ പച്ചപ്പുല്ലു  ചേർക്കാം. എന്നാൽ സൂക്ഷിച്ചു വയ്ക്കാനുള്ള ടിഎംആർ പുൽക്കട്ടയാകുമ്പോൾ പുല്ലിനു പകരം വൈക്കോൽ ഉപയോഗിക്കാം. അരിയൽ യന്ത്രം, മിക്സർ യന്ത്രം, മിശ്രിതത്തെ കട്ടയാക്കാനുള്ള pneumatic press യന്ത്രം എന്നിവയാണ് ഈ സംരംഭത്തിനാവശ്യമായ പ്രധാന യന്ത്രസംവിധാനങ്ങൾ. 4.5 മുതൽ 14 കിലോവരെ തൂക്കത്തില്‍ കട്ടകള്‍ നിർമിക്കാന്‍ പറ്റിയ യന്ത്രങ്ങളുണ്ട്. നാലര കിലോയുടെ പുല്‍ക്കട്ട നിർമിക്കുന്ന യന്ത്രം മണ്ണുത്തി ക്യാംപസിൽ പരിചയപ്പെടാം. 

ഒരു കിലോയുടെ  പുൽക്കട്ട നിർമാണത്തിന് 20 രൂപയിൽ താഴെയാണ് ചെലവു വരിക. കറവയുള്ള ഉരുവിന് ദിവസം ശരാശരി 11കിലോ വേണ്ടിവരുമ്പോൾ ചെലവ് 220 രൂപ. കാലിത്തീറ്റയുടെയും തീറ്റപ്പുല്ലിന്റെയും വില കണക്കെടുക്കുമ്പോൾ അതു കൂടുതലെന്നു  പറയാനാവില്ലെന്ന് ഡോ. അല്ലി. ചെലവ് അൽപം ഉയർന്നാൽപോലും പശുവിന്റെ ആരോഗ്യത്തിലും പാലുൽപാദനത്തിനുമുണ്ടാകുന്ന മെച്ചം ലാഭം വർധിപ്പിക്കും. കറവയാരംഭിച്ച് ഒരു മാസമാകുന്നതോടെയാണ് പശുവിന്റെ പാലുൽപാദനം പരമാവധി(peak)യിലെത്തുക. എന്നാൽ പിന്നീടങ്ങോട്ട് കുത്തനെ ഇടിയുന്ന അനുഭവമാണ് പല കർഷകർക്കും. എന്നാൽ പരമാവധിയിലെത്തി തുടർന്ന് അൽപം കുറഞ്ഞ് ഉൽപാദന സ്ഥിരതയിലേക്കു നയിക്കാൻ ടിഎംആർ സഹായിക്കും. പാലിന്റെ കൊഴുപ്പു വർധിക്കും, ദഹനവ്യവസ്ഥ സുഗമമാകുന്നതോടെ രോഗങ്ങളും അകലും.

 ടിഎംആർ തീറ്റ ബ്ലോക്ക് രൂപത്തിലാക്കാനുള്ള യന്ത്രസംവിധാനം വാങ്ങാൻ പാങ്ങില്ലാത്ത കർഷകർക്കും സംരംഭകർക്കും പച്ചപ്പുല്ല് നുറുക്കിയതും പോഷകമിശ്രിതവും കൂട്ടിയിളക്കി ചാക്കിൽ നിറച്ച് അതത് ദിവസത്തെ തീറ്റയായി നൽകുന്ന സംരംഭവും ആലോചിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പുല്ലിനു പകരം പ്രാദേശികമായി ലഭിക്കുന്ന ശീമക്കൊന്നയില, മുരിങ്ങയില എന്നിവയൊക്കെ പ്രയോജനപ്പെടുത്താം.

ADVERTISEMENT

പുൽക്കട്ടയ്ക്കു പിന്നാലെ ആയുർവേദ മരുന്നുകളുടെ ചണ്ടി പ്രയോജനപ്പെടുത്തി പശുക്കുട്ടികൾക്ക് മികച്ച പോഷകത്തീറ്റയും വികസിപ്പിച്ചിട്ടുണ്ട് ന്യൂട്രീഷൻ വിഭാഗം. ക്ഷീരബല, ധന്വന്തരം തൈലം എന്നിവയുടെ ചണ്ടിക്കു മികച്ച പോഷകമൂല്യമുണ്ട്. പശുക്കുട്ടികളുടെ തീറ്റയിൽ 40 ശതമാനം വരെ അവ ചേർക്കാം. മികച്ച വളർച്ചയ്ക്കത് വഴിതെളിക്കും.

ഫോൺ: 0487 2370344

എക്സ്റ്റൻഷൻ: 234

English summary: Densified Complete Feed Blocks for Dairy Animals