വിപണിയിൽ ഏറെ മൂല്യമുണ്ട് ചെറുതേനിന്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെന്ന അനായാസം വളർത്താമെങ്കിലും കൃത്യമായ രീതിയിൽ കോളനി വിഭജനം നടത്താനോ തേൻ ശേഖരിക്കാനോ സാധാരണക്കാർക്കു കഴിയാറില്ല. അതുകൊണ്ടുതന്നെ തേൻ ശേഖരിക്കുന്നതിനൊപ്പം ഏറിയപങ്കും കോളനികൾ നശിച്ചു പോകുകയാണ് ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ ഈച്ചകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിൽ ഏറെ മൂല്യമുണ്ട് ചെറുതേനിന്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെന്ന അനായാസം വളർത്താമെങ്കിലും കൃത്യമായ രീതിയിൽ കോളനി വിഭജനം നടത്താനോ തേൻ ശേഖരിക്കാനോ സാധാരണക്കാർക്കു കഴിയാറില്ല. അതുകൊണ്ടുതന്നെ തേൻ ശേഖരിക്കുന്നതിനൊപ്പം  ഏറിയപങ്കും കോളനികൾ നശിച്ചു പോകുകയാണ് ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ ഈച്ചകളെ നഷ്ടപ്പെടാതെ കോളനി നശിക്കാതെ അനായാസം കോളനി വിഭജനവും തേൻ ശേഖരണവും നടത്താൻ കഴിയുമെന്ന് പറയുകയാണ് പത്തനംതിട്ട ചിറ്റാർ സ്വദേശിയും തേനീച്ച കർഷകനുമായ അനൂപ്. 

റാണിമുട്ട എടുക്കുന്നു

വേണം ചില ചെറു ഉപകരണങ്ങൾ

ADVERTISEMENT

വൻതേനീച്ചക്കോളനികളിൽനിന്നു തേൻ ശേഖരിക്കുന്നതുപോലെയുള്ള സംവിധാനങ്ങളൊന്നും ഇവിടെ ആവശ്യമില്ല. ചതുരാകൃതിയിലുള്ള ബീ നൈഫ് (കത്തി). പെട്ടികളിൽനിന്ന് തേൻ ശേഖരിക്കാൻ ഈ കത്തി ഉപകരിക്കും (വിഡിയോ കാണുക). ഇതിനൊപ്പം രണ്ട് ഈർക്കിൽ കൂടി ആവശ്യമുണ്ട്. മുട്ട എടുക്കാൻ ഏറ്റവും നല്ല ഉപകരണം ഈർക്കിലുകളാണ്. വൻതേനീച്ചകളേപ്പോലെ അക്രമണകാരികളല്ലെങ്കിലും നമ്മുടെ തലയ്ക്കു ചുറ്റും പറന്നു നടന്നും മുടിയിൽ പറ്റിപ്പിടിച്ചും അസ്വസ്ഥതയുണ്ടാക്കുന്നവരാണ് ചെറുതേനീച്ചകൾ. അതുകൊണ്ടുതന്നെ പെട്ടികൾ തുറക്കുന്നതിനു മുൻപ് നാം ഒരു ബീ വെയിൽ ഉറപ്പായിട്ടും ധരിച്ചിരിക്കണം. കോളനികളിലെ ഈച്ചകൾ നമ്മെ ശല്യപ്പെടുത്താതിരിക്കാനും അവയുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനും ഇത് ഉപകരിക്കും. ഒപ്പം കൈ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് നന്ന്.

തടിപ്പെട്ടിയിലെ ചെറുതേനീച്ച കോളനി തുറന്നപ്പോൾ

കൈകാര്യം ചെയ്യാൻ സൗകര്യം തടിപ്പെട്ടി

ADVERTISEMENT

രണ്ടായി തുറക്കാൻ കഴിയുന്ന തരത്തിലുള്ള തടിപ്പെട്ടികളിൽ ചെറുതേനീച്ചകളെ വളർത്തുന്നതാണ് കൈകാര്യം ചെയ്യാൻ സൗകര്യം. പെട്ടി തുറക്കുമ്പോൾത്തന്നെ റാണി ഈച്ച പെട്ടിയുടെ ഏതു ഭാഗത്താണെന്നു കണ്ടെത്തുന്നത് വിഭജനത്തിന് ഏറെ സഹായിക്കും. റാണിയെ കണ്ടെത്തിക്കഴിഞ്ഞാൽ മുട്ടയുടെ കൂട്ടത്തിൽ റാണിമുട്ടയുണ്ടോ എന്നു നോക്കണം. ഇങ്ങനെ മുട്ട കണ്ടെത്തിയാൽ അതനുസരിച്ച് വിഭജനം നടത്താം. റാണിയും റാണിമുട്ടയും പെട്ടിയുടെ ഒരേ ഭാഗത്താണ് കണ്ടെത്തിയതെങ്കിൽ റാണിമുട്ട ഈർക്കിൽ ഉപയോഗിച്ച് പതുക്കെ എടുത്ത് പെട്ടിയുടെ മറു പാതിയിലേക്ക് വയ്ക്കാം. ഇവിടെ പഴയ മുട്ടയും പുതിയ മുട്ടയും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഒപ്പം ആവശ്യമായ അളവിൽ തേനും പൂമ്പൊടിയും ഉണ്ടായിരിക്കുകയും വേണം. 

വിഭജനം എപ്പോൾ

ADVERTISEMENT

കരുത്തുള്ള കോളനിയാണെങ്കിൽ ഏതു മാസം വേണമെങ്കിലും ചെറുതേനീച്ച കോളനി വിഭജനം നടത്താം. മൂന്നു മാസം കൂടുമ്പോഴെങ്കിലും തുറന്നു പരിശോധിക്കാൻ കഴി​ഞ്ഞാൽ കോളനികളുടെ ഈച്ചയുടെ അളവ് അറിയാം. ഒപ്പം റാണിമുട്ടയുണ്ടോ എന്ന് നോക്കാനും കഴിയും. (കോളനി വിഭജനം കാണാനും കൂടുതൽ അറിയാനും വിഡിയോ പ്രയോജനപ്പെടുത്താം)