ആപ്പിൾ പോലെ പച്ചക്കപ്പയ്ക്കും മെഴുകാവരണം; പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം രണ്ടു മാസം
ഓസ്ട്രേലിയയിൽ രണ്ടു മാസം മുന്‍പ് വിളവെടുത്ത ആപ്പിൾ നമ്മുടെ നാട്ടിൽ പുതുമ ചോരാതെ വിൽക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ നാടൻ പച്ചക്കപ്പ ഓസ്ട്രേലിയയിൽ കൊണ്ടുപോയി എത്ര നാൾ കഴിക്കാനാകും? ഏറിയാൽ ഒരാഴ്ച, അല്ലേ? എന്താണു കാരണം – ടെക്നോളജി തന്നെ. ആപ്പിളിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന വാക്സ് കോട്ടിങ് ടെക്നോളജി

ഓസ്ട്രേലിയയിൽ രണ്ടു മാസം മുന്‍പ് വിളവെടുത്ത ആപ്പിൾ നമ്മുടെ നാട്ടിൽ പുതുമ ചോരാതെ വിൽക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ നാടൻ പച്ചക്കപ്പ ഓസ്ട്രേലിയയിൽ കൊണ്ടുപോയി എത്ര നാൾ കഴിക്കാനാകും? ഏറിയാൽ ഒരാഴ്ച, അല്ലേ? എന്താണു കാരണം – ടെക്നോളജി തന്നെ. ആപ്പിളിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന വാക്സ് കോട്ടിങ് ടെക്നോളജി ഓസ്ട്രേലിയയിലുണ്ട്. കപ്പയ്ക്കു മെഴുകുപൊതിയാൻ നമുക്കറിയില്ലതാനും. ഈ ദുസ്ഥിതി മാറുകയാണ്. വാക്സ് കോട്ടിങ് നൽകി മരച്ചീനി ദീർഘനാൾ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം.
കപ്പ വൃത്തിയാക്കിയശേഷം ക്ലോറിൻ വെള്ളത്തിൽ കഴുകി പുറമേ ഉണങ്ങാൻ അനുവദിക്കുന്നു. തുടർന്ന് ഉരുകിയ പാരാഫിൻ വാക്സിലോ ബദൽ ഉൽപന്നങ്ങളിലോ മുക്കി കൃത്രിമ ആവരണമുണ്ടാക്കുന്നു. മെഴുകിന്റെ ആവരണം എല്ലായിടത്തും തുല്യ നിലയിലാകാൻ ശ്രദ്ധിക്കണമെന്നു മാത്രം. അന്തരിക്ഷവായുവിലെ ഓക്സിജൻ, കാർബൺഡയോക്സൈഡ്, നീരാവി എന്നിവ കപ്പയുമായി സമ്പർക്കത്തിലാകാതെ മെഴുകാവരണം തടയുന്നു. ഈ രിതിയില്‍ പരമാവധി രണ്ടു മാസം പച്ചക്കപ്പ പുതുമയോടെ സൂക്ഷിക്കാം.
വിവരങ്ങൾക്ക്: പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, ശ്രീകാര്യം, തിരുവനന്തപുരം. ഫോൺ: 944158546