കിലോ 28 രൂപയ്ക്കു സപ്ലൈകോയ്ക്കു നെല്ലു വിൽക്കുന്നവരുടെ ഇടയിൽ കിലോ 300 മുതൽ 450 വരെ രൂപ വിലയ്ക്ക് അരി കൊടുക്കുന്ന കർഷകനാണ് പാലക്കാട് മാത്തൂർ പഞ്ചായത്തിലെ ജൈവ നെൽക്കർഷകനായ പുത്തൻവീട്ടുകളത്തിൽ രഘു മാത്തൂർ.

കിലോ 28 രൂപയ്ക്കു സപ്ലൈകോയ്ക്കു നെല്ലു വിൽക്കുന്നവരുടെ ഇടയിൽ കിലോ 300 മുതൽ 450 വരെ രൂപ വിലയ്ക്ക് അരി കൊടുക്കുന്ന കർഷകനാണ് പാലക്കാട് മാത്തൂർ പഞ്ചായത്തിലെ ജൈവ നെൽക്കർഷകനായ പുത്തൻവീട്ടുകളത്തിൽ രഘു മാത്തൂർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിലോ 28 രൂപയ്ക്കു സപ്ലൈകോയ്ക്കു നെല്ലു വിൽക്കുന്നവരുടെ ഇടയിൽ കിലോ 300 മുതൽ 450 വരെ രൂപ വിലയ്ക്ക് അരി കൊടുക്കുന്ന കർഷകനാണ് പാലക്കാട് മാത്തൂർ പഞ്ചായത്തിലെ ജൈവ നെൽക്കർഷകനായ പുത്തൻവീട്ടുകളത്തിൽ രഘു മാത്തൂർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിലോ 28 രൂപയ്ക്കു സപ്ലൈകോയ്ക്കു നെല്ലു വിൽക്കുന്നവരുടെ ഇടയിൽ കിലോ 300 മുതൽ 450 വരെ രൂപ വിലയ്ക്ക് അരി കൊടുക്കുന്ന കർഷകനാണ് പാലക്കാട് മാത്തൂർ പഞ്ചായത്തിലെ ജൈവ നെൽക്കർഷകനായ പുത്തൻവീട്ടുകളത്തിൽ രഘു മാത്തൂർ. കിലോ 300 രൂപയ്ക്കു രക്തശാലി അരിയും കിലോ 450 രൂപയ്ക്കു നവരയും അതേ വിലയ്ക്കു തന്നെ ബ്ലാക്ക് റൈസും വിൽക്കുന്ന കർഷകൻ. എന്നു കരുതി കോടീശ്വര കർഷകനാണു രഘുവെന്നു കരുതരുത്. സാധാരണ രീതിയിലുള്ള രാസവളക്കൃഷി ചെയ്താൽ ഏക്കറിനു രണ്ടര ടൺ നെല്ലുകിട്ടുന്ന പാടത്തു രക്തശാലി ചെയ്യുമ്പോൾ ലഭിക്കുക അതിന്റെ മൂന്നിലൊന്ന് ഉൽപാദനം മാത്രം. എങ്കിലും ഔഷധ നെല്ലിനങ്ങളിൽത്തന്നെ മികച്ച വിപണനമൂല്യമുള്ള ഇനമാണ് രക്തശാലി. അതുകൊണ്ടുതന്നെ, അരിയാക്കി അതിഷ്ടപ്പെടുന്ന ഉപഭോക്താക്കളിലേക്കു നേരിട്ടെത്തിക്കുന്നതിലൂടെ വരുമാനം ഇരട്ടിയാക്കാൻ രഘുവിനു കഴിയുന്നു. 

വിപണി

ADVERTISEMENT

പത്തു വർഷം മുൻപാണ് രഘു ജൈവകൃഷിയിലേക്കു തിരിയുന്നത്. ആരോഗ്യഭക്ഷണത്തോടുള്ള തൽപര്യം തന്നെ കാരണം. അതേ ചിന്തകൾ പങ്കിടുന്നവരുമായുള്ള സൗഹൃദങ്ങളും കൂട്ടായ്മകളും വളർന്നതോടെ ജൈവോൽപന്നളുടെ ലാഭവിപണനത്തെക്കുറിച്ചും ചിന്തിച്ചു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ചർച്ചകളും ആശങ്കകളും സമൂഹത്തിൽ ശക്തിപ്രാപിച്ചതാണ് ജൈവവിപണിയുടെ വളർച്ചയ്ക്കു തുണയായതെന്നു രഘു. ഔഷധ നെല്ലിനങ്ങളും തവിട് ഒട്ടും നീക്കാത്ത അരിയും പാതി നീക്കിയ അരിയുമൊക്കെ ആരോഗ്യ ചർച്ചകളിൽ ഇടംപിടിച്ചു. നമൂഹമാധ്യമങ്ങളിൽ അവയ്ക്കായി അന്വേഷണങ്ങളും സജീവമായി. രക്തശാലിയിലേക്കും നവരയിലേക്കുമൊക്കെ ചുവടു മാറ്റുന്നത് അങ്ങനെയെന്നു രഘു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ, ഉപഭോക്താക്കളിലേക്കു നേരിട്ടെത്താനുള്ള അവസരം കൂടിയായി മാറി അത്. കൃഷി ലാഭത്തിലേക്കു നീങ്ങിയതും അതോടെയെന്നു രഘു.

നെൽപ്പാടത്ത്

ഇന്നും നമ്മുടെ ജൈവവിപണി വളർച്ചയുടെ ആദ്യ ഘട്ടങ്ങൾ മാത്രമെ പിന്നിട്ടിട്ടുള്ളൂ. സമൂഹമാധ്യമങ്ങളിലുൾപ്പെടെ, ലഭിക്കുന്ന വേദികളിലെല്ലാം സ്വന്തം ഉൽപന്നത്തെക്കുറിച്ചു കർഷകൻ തന്നെ പറഞ്ഞു പ്രചരിപ്പിച്ചുമാണ് നിലവിൽ വിപണി നേടുന്നതെന്നു രഘു. മറിച്ച് സപ്ലൈകോയ്ക്ക് നെല്ലു കൊടുക്കുമ്പോൾ ഈ അധ്വാനമാന്നുമില്ല. പക്ഷേ നേട്ടവും അതിനസരിച്ചു കുറയും. നിലവിൽ ജൈവകൃഷിയിലേക്കു തിരിഞ്ഞവരിൽ ചെറിയൊരു പങ്കു കർഷകരെങ്കിലും അതിനോടു തീവ്രമായ താൽപര്യം പലർത്തുന്നവരാണ്. തങ്ങളുൽപാദിപ്പിക്കുന്ന ജൈവോൽപന്നങ്ങൾ ഉപഭോക്താക്കൾ വാങ്ങുന്നതും അതവരുടെ ആരോഗ്യത്തിനു നേട്ടമുണ്ടാക്കുന്നതും കണ്ട് ആവേശപ്പെടുന്നവരാണവർ. ഈ ആവേശം തന്നെയാണ് അവർക്കു വിപണി നേടിക്കൊടുക്കുന്നതും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്യാൻ അവർ ഉത്സാഹിക്കുന്നു. ചുരുക്കത്തിൽ, ജൈവക്കൃഷിയിൽ നേട്ടമുണ്ടാക്കുന്ന ഒരോ കർഷകരും അവരുടേതായ ഉപഭോക്തൃസമൂഹത്തെ കണ്ടെത്തി നിലനിർത്തുന്നവരാണ്. അതിനു തുനിയാത്തവർക്കും അതിനു കഴിയാത്തവർക്കും ജൈവക്കൃഷി നഷ്ടമേ നൽകൂ എന്നും രഘു പറയുന്നു.

ADVERTISEMENT

കൂട്ടായ്മയിലൂടെ നേട്ടം

മാത്തൂരിലെ 10 ജൈവകർഷകർ ചേരുന്ന നന്മ കൃഷിക്കൂട്ടത്തിന്റെ ഭാഗമാണു രഘുവും. ഉൽപന്നങ്ങൾ ഒരുമിച്ചു വിപണനം ചെയ്യുന്ന രീതിയാണ് ഇവരുടേത്. ഓരോരുത്തരും ഓരോ വിളയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉദാഹരണമായി, എല്ലാവരുടെയും നെല്ല് അരിയാക്കി വിൽക്കുന്ന ചുമതല രഘുവിനാണ്. അരിയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നേതൃത്വം മറ്റൊരാൾക്ക്. എല്ലാവരും ചേർന്ന് വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെ സൃഷ്ടിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം അയ്യായിരത്തോളം വരും. ഇവരെല്ലാം പതിവായി ഉൽപന്നങ്ങൾ വാങ്ങണമെന്നില്ല. എന്നിരുന്നാലും അവരും അവരിലൂടെ ലഭിക്കുന്ന ഇതര അന്വേഷണങ്ങളുമെല്ലാം ചേരുമ്പോൾ സ്ഥിരവിപണി ഉറപ്പാകുന്നു

ശേഖരത്തിലുള്ള നെല്ലിനങ്ങൾ
ADVERTISEMENT

കൃഷിച്ചിട്ട 

അഞ്ചേക്കർ നിലമാണ് രഘുവിനുള്ളത്. ആണ്ടിൽ 2 കൃഷി. ഒന്നാം വിളയ്ക്ക് ഉമയും തവളക്കണ്ണനും രക്തശാലിയും. രണ്ടാം വിളയ്ക്ക് നവരയും രക്തശാലിയും ബ്ലാക്ക് റൈസും. രക്തയോട്ടവും ശരീരബലവും വർധിപ്പിക്കാൻ രക്തശാലിക്കു കഴിയുമെന്നാണു പാരമ്പര്യവിശ്വാസം. ചികത്സയ്ക്കും സൗന്ദര്യവർധനയ്ക്കുമാണു നവര ഗുണപ്പെടുക. പുറവും അകവും ഒരുപോലെ കറുത്ത തായ്‌ലാൻഡ് ബ്ലാക്ക് റൈസ് അമിതവണ്ണത്തിന് ആശ്വാസം നൽകും.

മേടത്തുടക്കത്തിൽ പച്ചിലവളമായ ഡെയ്ഞ്ച വിതച്ചാണ് കൃഷിയൊരുക്കം തുടങ്ങുക. പുതുമഴയ്ക്ക് ഉഴുതുകൂട്ടി മണ്ണിന്റെ ജൈവഗുണം വർധിപ്പിച്ച ശേഷം നടീൽ. ചാണകവും മണ്ണിര കംപോസ്റ്റും ജീവാമൃതവുമാണു തുടർവളങ്ങൾ. കീടങ്ങളെ പ്രതിരോധിക്കാൻ ഫിഷ് അമിനോ ആസിഡ്. വളങ്ങൾ തയാറാക്കുന്നതുൾപ്പെടെ കൃഷിപ്പണികൾക്കെല്ലാം സ്വന്തം അധ്വാനം പരമാവധി ഉപയോഗിക്കുന്നതിനാൽ ചെലവ് ഒട്ടൊക്കെ കുറയ്ക്കാനാകുമെന്നും രഘു. 

ഉമയും തവളക്കണ്ണനും പോലുള്ള ഇനങ്ങളുടെ അരിവില കിലോ 80–120 രൂപ എത്തും. ഉപഭോക്താക്കൾ താൽപര്യപ്പെടുന്ന അളവിൽ തവിടു നീക്കിയാണ് നൽകുക. ചെറു പായ്ക്കുകളായാണ് ഔഷധ അരിയിനങ്ങളുടെ വിൽപന. ഓർഡർ ലഭിക്കുന്നതിനനുസരിച്ചു കുറിയർ ചെയ്യുന്നു. പ്രോഡക്ട് ഡിസൈനറായ മകൻ ശ്രീഹരിയും ഇപ്പോൾ രഘുവിനൊപ്പം വിപണനത്തിൽ സഹായത്തിനുണ്ട്. ജൈവോൽപന്നങ്ങൾ കൂടുതൽ ആകർഷകമായ രീതിയിൽ ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. 

ഫോൺ: 7560899513

English Summary:

Palakkad’s Organic Rice Revolution: Raghu Mathur Leads the Way

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT