കർഷകർക്ക് ടെക്നോപാർക്ക് മോഡലിൽ അടിസ്ഥാന സൗകര്യം; ഒരൊറ്റ വർഷം കൊണ്ട് 3705 കോടി രൂപയുടെ വിളവെടുക്കാം
ചോദ്യം 7 വളരാനും സ്വത്ത് ആർജിക്കാനും സർക്കാർ സംവിധാനങ്ങൾ പോലും ഇന്നു തടസം സൃഷ്ടിക്കുന്നില്ലേ? തരിശുകിടന്ന പാടത്ത് അധികം കൃഷി ചെയ്താൽ സപ്ലൈകോ നെല്ല് വാങ്ങില്ലെന്നത് ഒരു ഉദാഹരണം. അതേസമയം ഒരു ബിസിനസുകാരനു കൂടുതൽ ശാഖകൾ തുടങ്ങി വരുമാനം വർധിപ്പിക്കാൻ തടസമില്ല താനും സർക്കാരിന്റെ പരിമിതമായ ബജറ്റ് ഏറ്റവും
ചോദ്യം 7 വളരാനും സ്വത്ത് ആർജിക്കാനും സർക്കാർ സംവിധാനങ്ങൾ പോലും ഇന്നു തടസം സൃഷ്ടിക്കുന്നില്ലേ? തരിശുകിടന്ന പാടത്ത് അധികം കൃഷി ചെയ്താൽ സപ്ലൈകോ നെല്ല് വാങ്ങില്ലെന്നത് ഒരു ഉദാഹരണം. അതേസമയം ഒരു ബിസിനസുകാരനു കൂടുതൽ ശാഖകൾ തുടങ്ങി വരുമാനം വർധിപ്പിക്കാൻ തടസമില്ല താനും സർക്കാരിന്റെ പരിമിതമായ ബജറ്റ് ഏറ്റവും
ചോദ്യം 7 വളരാനും സ്വത്ത് ആർജിക്കാനും സർക്കാർ സംവിധാനങ്ങൾ പോലും ഇന്നു തടസം സൃഷ്ടിക്കുന്നില്ലേ? തരിശുകിടന്ന പാടത്ത് അധികം കൃഷി ചെയ്താൽ സപ്ലൈകോ നെല്ല് വാങ്ങില്ലെന്നത് ഒരു ഉദാഹരണം. അതേസമയം ഒരു ബിസിനസുകാരനു കൂടുതൽ ശാഖകൾ തുടങ്ങി വരുമാനം വർധിപ്പിക്കാൻ തടസമില്ല താനും സർക്കാരിന്റെ പരിമിതമായ ബജറ്റ് ഏറ്റവും
ചോദ്യം 7
വളരാനും സ്വത്ത് ആർജിക്കാനും സർക്കാർ സംവിധാനങ്ങൾ പോലും ഇന്നു തടസം സൃഷ്ടിക്കുന്നില്ലേ? തരിശുകിടന്ന പാടത്ത് അധികം കൃഷി ചെയ്താൽ സപ്ലൈകോ നെല്ല് വാങ്ങില്ലെന്നത് ഒരു ഉദാഹരണം. അതേസമയം ഒരു ബിസിനസുകാരനു കൂടുതൽ ശാഖകൾ തുടങ്ങി വരുമാനം വർധിപ്പിക്കാൻ തടസമില്ല താനും
സർക്കാരിന്റെ പരിമിതമായ ബജറ്റ് ഏറ്റവും പാവപ്പെട്ടവർക്കു കൂടുതൽ നീക്കിവയ്ക്കുന്നതിൽ തെറ്റില്ല. ഒരു കർഷകന് ഉൽപാദനം നന്നായി വർധിപ്പിക്കാൻ സാധിക്കുന്നെങ്കിൽ മറ്റുള്ളവരെ അപേക്ഷിച്ച് സ്വന്തം കാലിൽ നിൽക്കാറായി എന്നും അർഥമുണ്ട്. വലിയ സ്കേലിൽ കൃഷി ചെയ്യുന്നവർക്ക് ഉൽപാദനത്തിനെക്കാൾ സംസ്കരണത്തിലാണു കൂടുതൽ സർക്കാർ സഹായം നൽകുന്നത്. കാർഷിക സബ്സിഡി പരിമിതപ്പെടുത്തുന്ന അന്താരാഷ്ട്ര കരാറുകളുടെ പശ്ചാത്തലത്തിൽ വേണം ഇതിനെ മനസിലാക്കാൻ. മൂല്യവർധിത സംസ്കരണശാലകൾക്കും വേർഹൗസുകളും മറ്റുമുള്ള ധനസഹായവും ഒക്കെ സമ്പത്ത് സൃഷ്ടിക്കാനാണല്ലോ. മറ്റു ബിസിനസുകൾക്കില്ലാത്ത സൗജന്യങ്ങളും നികുതി ഒഴിവുമുണ്ട്. എങ്കിലും 2 ഹെക്ടറിനു മേലെ കൃഷി ചെയ്യുന്നവരെ ശത്രുവായി കാണുന്നതു തെറ്റു തന്നെയാണ്! നല്ല കൃഷിയെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.
ഉദാരവൽക്കരണത്തിനു മുമ്പു വരെ ലൈസൻസും പെർമിറ്റും വരിഞ്ഞു മുറുക്കിയ ഫാക്ടറിയിൽ എത്ര ഉൽപാദിപ്പിക്കാമെന്നു സർക്കാർ നിയന്ത്രിച്ചിരുന്നു. ഉൽപാദനം കൂടിയാൽ ശിക്ഷാനടപടിയുണ്ടായിരുന്നു. കാലത്തിനനുസരിച്ച് അവയിൽ മാറ്റം വന്നു. നാം ഓർക്കേണ്ടത് ഭൂനിയമങ്ങളും ചട്ടങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്നാണ്. കൃഷിയെന്നാൽ സമ്പത്ത് സൃഷ്ടിക്കയല്ല, മറിച്ച് ദാരിദ്ര്യ ലഘൂകരണമാണെന്ന തെറ്റായ പൊതുബോധവും നിലനിൽക്കുന്നുണ്ട്. മൂന്ന് കോടി ജനങ്ങളിൽ 40 ലക്ഷം പേരും കർഷകരാണെന്ന് അവകാശപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്നമാണിത്. നയരൂപീകരണവേളയിലും സ്കീമുകൾ രൂപപ്പെടുത്തുമ്പോഴും ലക്ഷക്കണക്കിന് നാമമാത്ര കർഷകർക്കിടയിൽ പെട്ടുപോയ യഥാർഥ കർഷകനെ പരിഗണിക്കാൻ കഴിയാതെ പോകും.
ചോദ്യം 8
തരിശു കിടക്കുന്ന കേരളത്തിലെ കൃഷിയിടങ്ങളെ ആദായത്തിലേക്ക് തിരികെ എത്തിക്കാൻ എന്തു നിർദ്ദേശമാണുള്ളത്?
കേരളം പോലെ ഫലഭൂവിഷ്ടമായ നാട്ടിൽ ഒരു തുണ്ട് ഭൂമി പോലും തരിശായി കിടക്കുന്നത് കുറ്റകരമാണ്. ഒരു ലക്ഷത്തോളം ഹെക്ടർ ഭൂമിയാണ് ഇങ്ങനെ ഉപയോഗിക്കാതെ കിടക്കുന്നത്. എഫ്‌പിഒ/ കൃഷിക്കൂട്ടങ്ങൾ/കാർഷിക സംരംഭകർ വഴി ഇങ്ങനെ കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത് വിളവെടുക്കാനുള്ള സമഗ്രമായ പദ്ധതിക്ക് ഇപ്പോൾ ഉത്തരവായി. നവോധാൻ എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കാർഷിക മേഖലയിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാനാകും. വലിയ വിസ്തൃതിയിൽ പാട്ടക്കരാറെടുത്ത് വിജയകരമായി കൃഷി ചെയ്യുന്നവരുടെ ഡാറ്റാബേസ് തയാറാക്കിവരികയാണ്. തരിശു ഭൂമി കൃഷി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇവരുമായി സഹകരിച്ച്, ഒരുമിച്ച് വളരാനുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമം. ഇതോടൊപ്പം ഫണ്ടിങ് ഏജൻസികളെയും നിക്ഷേപകരെയും ഈ കർഷകരുമായി ബന്ധിപ്പിക്കുന്നതായിരിക്കും.
62,500 ഹെക്ടർ എങ്കിലും തിട്ടപ്പെടുത്തി ടെക്നോപാർക്ക് മോഡലിൽ അടിസ്ഥാന സൗകര്യം ഒരുക്കി പത്തേക്കർ വീതം കൃഷി ചെയ്യാൻ കർഷകർക്ക് അനുവദിക്കുകയാണെങ്കിൽ ഒരൊറ്റ വർഷം കൊണ്ട് 3,705 കോടി രൂപയുടെ വിളവെടുക്കാം. 3,705 കോടി രൂപ നമ്മുടെ കർഷകരുടെ കൈളിലേക്കാണു വരുന്നത് എന്നോർക്കുക. 25,000 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കാനാവുക. മൂല്യവർധിത മേഖലയിലെ സാധ്യതകൾ കൂടി നോക്കുകയാണെങ്കിൽ 50,000 കോടി രൂപയ്ക്കു മുകളിലുള്ള കാർഷിക വിപ്ലവമാണ് സാധ്യമാകുന്നത്. സാധാരണ സർക്കാർ പദ്ധതികളെപ്പോലെ വലിയ ആസൂത്രണവും കെട്ടിടനിർമാണവും എസ്റ്റിമേറ്റും ഒന്നും ഇതിന് ആവശ്യമില്ല. ചങ്ങലയ്ക്കിട്ട കൃഷിസംരംഭകരെ സ്വതന്ത്രരാക്കിയാൽ മതി. പഴം പച്ചക്കറി വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ ഒരു വർഷത്തിനകം തന്നെ യാഥാർഥ്യമാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ 25% എങ്കിലും നടന്നാൽ പോലും വലിയ മാറ്റമായിരിക്കും അതു സൃഷ്ടിക്കുക. നമുക്ക് ശ്രമിച്ച് നോക്കാം.