ജോലി രാജിവച്ചു കൃഷിയിടത്തിലേക്കു പോയവരുടെ കഥ ഇഷ്ടം പോലെ കേട്ടിട്ടുണ്ടാകും. ജോലി രാജിവയ്ക്കാതെ, തന്റെ ജോലി നൽകുന്ന സാധ്യതകൾ കൂടി കൃഷിയിടത്തിൽ പ്രയോജനപ്പെടുത്തുകയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ എസ്.സന്തോഷ്‌കുമാർ. ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് സന്തോഷ്. ജോലി കിട്ടിയപ്പോൾ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി രാജിവച്ചു കൃഷിയിടത്തിലേക്കു പോയവരുടെ കഥ ഇഷ്ടം പോലെ കേട്ടിട്ടുണ്ടാകും. ജോലി രാജിവയ്ക്കാതെ, തന്റെ ജോലി നൽകുന്ന സാധ്യതകൾ കൂടി കൃഷിയിടത്തിൽ പ്രയോജനപ്പെടുത്തുകയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ എസ്.സന്തോഷ്‌കുമാർ.

ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് സന്തോഷ്. ജോലി കിട്ടിയപ്പോൾ സന്തോഷ് കാര്യവട്ടത്തേക്കു മാറി. ടെറസ് കൃഷിയിലാണ് ആദ്യം കൈവച്ചത്. പിന്നീട് കാര്യവട്ടത്തിനടുത്തു പുല്ലാനിവിളയിൽ 10 സെന്റ് സ്ഥലം വാങ്ങി. നല്ല തിരക്കുള്ള ജോലി. കുറഞ്ഞ സ്ഥ‌ലം. കൃഷിയോടുള്ള ഇഷ്ടം ഉപേക്ഷിക്കാനും വയ്യ. പരിമിതികൾ മറികടക്കാൻ ഹൈഡ്രോപോണിക്സ് കൃഷി എന്നു തീരുമാനിച്ചു. നേരിട്ടു പറമ്പിലെത്താതെയും ജലസേചനം കൃത്യമാകാതെയും വന്നപ്പോൾ കൃഷി വിജയമായില്ല. ജോലിസ്ഥലത്തിരുന്നു കൊണ്ടു പറമ്പിലെ കൃഷിക്ക് എങ്ങനെ പ്രത്യേക പരിചരണം ഉറപ്പാക്കുമെന്നായി അടുത്ത ചിന്ത. അങ്ങനെയാണ് ഫാം ഓട്ടമേഷൻ എന്ന ആശയം ഉടലെടുത്തത്.

ADVERTISEMENT

റിമോട്ട് കൺട്രോൾ കൃഷി

എവിടെ നിന്നും ഏതു സമയത്തും കൃഷിയിടത്തിലെ പാരിസ്ഥിതിക അവസ്ഥ‌ മനസ്സിലാക്കാനും സ്വയം തീരുമാനങ്ങൾ എടുത്തു നടപ്പാക്കാനും കഴിയുന്ന സംവിധാനമാണു സന്തോഷ് രൂപകൽപന ചെയ്തത്. നിശ്ചിത അളവിലും വെള്ളം കുറവാണെങ്കിൽ അതു മനസ്സിലാക്കി ജലസേചനത്തിനുള്ള പമ്പ് ഓണാക്കാനും ആവശ്യത്തിനു നന നൽകിക്കഴിഞ്ഞാൽ ഓഫാക്കാനും ഈ സംവിധാനത്തിനു കഴിയും. വിവരങ്ങളെല്ലാം സ്മാർട്ഫോണിലൂടെ സന്തോഷും അറിയും. കൃഷിയിടത്തിലെ താപനില സെൻസറുകൾ വഴി നിരീക്ഷിക്കാനും ഫോണിൽ അറിയാനും കഴിയും. വളപ്രയോഗം വെള്ളത്തിൽ കൂടിയായതിനാൽ അതിനുവേണ്ടിയും കൃഷിയിടത്തിലേക്കു പോകേണ്ട കാര്യമില്ല. വിളകളുടെ വളർച്ചയും മറ്റും നിരീക്ഷിക്കാൻ 'ഫാം ക്യാം' സഹായിക്കും.

ADVERTISEMENT

Also read: പുതുമയോടെ പുതിനക്കൃഷി: മണ്ണില്ലാതെ പുതിന വളർത്തി സന്തോഷ് 

സ്‌മാർട് കൃഷി, സ്‌മാർട് വിള

ADVERTISEMENT

ഹൈഡ്രോപോണിക്സ് കൃഷിരീതിക്ക് ഉതകുന്ന വിളകളാണ് സന്തോഷിന്റെ ഫാമിലുള്ളത്. മുന്തിരിവള്ളിപോലെ പടരുന്ന തക്കാളി, പുതിന, ചീര എന്നിവയാണ് പ്രധാനം. ഇതിനു പുറമേ പച്ചമുളകും പൊന്നാംകണ്ണി ചീരയും (അക്ഷരച്ചീര) കൃഷി ചെയ്യുന്നു. പുതിന തൈകളുടെ വിൽപനയുമുണ്ട്. തക്കാളി മഴമറ കൃഷിയി ലൂടെയാണു പരിപാലിക്കുന്നത്.

ഫാം ഓട്ടമേഷൻ പ്രത്യേകതകൾ

∙ ചെലവു കുറവ്, ഉപയോഗിക്കാൻ എളുപ്പം.

∙ വിവിധ കാർഷികരീതികളുമായി സംയോജിപ്പിക്കാൻ കഴിയും.

∙ ബാറ്ററി ഉപയോഗിച്ചോ സൗരോർജം കൊണ്ടോ പ്രവർത്തിപ്പിക്കാം.

∙ അടുക്കളത്തോട്ടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാം.

∙ വിവിധ കൃഷിരീതികളെ പിന്തുണയ്ക്കുന്നതിനാൽ ഏതു തരം കൃഷിരീതിയും പരീക്ഷിക്കാം.

എന്താണ് ഫാം ഓട്ടമേഷൻ

പരമ്പരാഗത കാർഷിക രീതികളിലേക്ക് സാങ്കേതികവിദ്യയുടെ സംയോജനമാണ് ഫാം ഓട്ടമേഷൻ. വിദൂര നിയന്ത്രണം, നിരീക്ഷണം, വിവിധ കാർഷിക പ്രവർത്തനങ്ങളുടെ മാനേജ്മെന്റ് എന്നിവ ഇതിലൂടെ സാധിക്കുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും മികച്ച പരിപാലനം ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനും കഴിയും. ഓഫിസിലിരുന്നു സ്മാർട്ഫോണിലൂടെ കൃഷിയിടം നിരീക്ഷിച്ച്, വെള്ളവും വളവും ഓട്ടമാറ്റിക് രീതിയിൽ നൽകി വിളപരിപാലനം ഉറപ്പാക്കി വരുമാനം വർധിപ്പിക്കുകയാണു സന്തോഷ്. പുതിയ സംവിധാനത്തിലൂടെ കൃഷിയിടത്തിൽ മനുഷ്യന്റെ ഇടപെടൽ 80% വരെ കുറയ്ക്കാനാകുമെന്നും ലാഭം ഇരട്ടിയാക്കാനാകുമെന്നും സന്തോഷ് പറയുന്നു.

കൃഷിസ്‌ഥലത്തു സ്ഥാപിക്കുന്ന സെൻസറുകൾ അടങ്ങിയ സംവിധാനവും അതിനെ തന്റെ സ്മ‌ാർട്ട് ഫോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയും കൂടിച്ചേർന്നതാണു സന്തോഷ് രൂപ കൽപന ചെയ്ത സ്മാർട് ഫാം. മൊത്തം മുതൽമുടക്ക് 20,000 രൂപ മാത്രമെന്നു സന്തോഷ് പറയുന്നു.

ഫോൺ: 9746719785