നാലു വിഭാഗങ്ങളിലായി 49 ഇനം വിളകള്‍; കോവിഡ് കാലത്തെ ആശയം: നാൽവർ സംഘത്തിന്റെ ഹൈടെക് ഫാം കൊച്ചിയിൽ
രണ്ടു സോഫ്റ്റ്‌വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയില്‍ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതല്‍മുടക്കും സന്നാഹങ്ങളുമായി
രണ്ടു സോഫ്റ്റ്‌വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയില്‍ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതല്‍മുടക്കും സന്നാഹങ്ങളുമായി
രണ്ടു സോഫ്റ്റ്‌വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയില്‍ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതല്‍മുടക്കും സന്നാഹങ്ങളുമായി
രണ്ടു സോഫ്റ്റ്‌വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയില്‍ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതല്‍മുടക്കും സന്നാഹങ്ങളുമായി ഇറങ്ങിയിരിക്കുന്നതു കൃഷിയിലേക്കാണ്.
കൊച്ചി നഗരപ്രാന്തത്തിൽ തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപം മലേപ്പള്ളി റോഡിന് അരികില്‍ ആറു മാസമായി ഹൈഡ്രോപോണിക്സ് രീതിയില്‍ അൻപതോളം പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുന്നു ഈ യുവ കൂട്ടായ്മ. സോഫ്റ്റ്‌വെയർ പ്രഫഷനലുകളായ അശ്വതി പി. കൃഷ്ണൻ, അരുൺ ചന്ദ്രശേഖരൻ, കൗൺസലർ വി.വി.ജിഷ, സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ കിരൺ ചന്ദ്രശേഖരൻ എന്നിവരാണ് കൃഷിസംരംഭം തുടങ്ങി യുവതലമുറയ്ക്കു മാതൃകയാകുന്നത്. ഇവരിൽ അരുണും കിരണും സഹോദരങ്ങള്‍.
കൃഷിരീതി ഇങ്ങനെ
മണ്ണില്ലാതെയും പൂർണമായും യന്ത്രവൽകൃത സംവിധാനത്തിലും പോളിഹൗസില്‍ ഇലവർഗ പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. രണ്ടു പോളിഫാമുകളിലായി 3000 ചതുരശ്ര അടി സ്ഥലത്താണ് കൃഷി. ഇറക്കുമതി ചെയ്യുന്ന മുന്തിയ ഇനം വിത്തുകൾ മൊത്തവ്യാപാരികളിൽനിന്നു ശേഖരിക്കുന്നു. ജൈവ വിഘടനത്തിനുതകുന്ന തരത്തിലുള്ള ഒയാസിസ് (oasis) ക്യൂബുകളില്‍ ഈ വിത്തുകള്‍ പാകുന്നു. 6-7 ദിവസം കഴിയുമ്പോഴേക്കും വിത്തു മുളച്ച് മാറ്റിനടാൻ പാകമായ ചെടികളാവും. ഇവയെ നെറ്റ് (net) പോട്ടുകളിലാക്കി പിവിസി പൈപ്പ് കൊണ്ടുണ്ടാക്കിയ ചാനൽ സംവിധാനത്തിലേക്കു മാറ്റിനടുന്നു. സമാന്തര (Horizontal) ബെഡ് പോലെ കിടക്കുന്ന ഈ പൈപ്പുകളിലൂടെ മൂലകങ്ങൾ അടങ്ങിയ വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ചെടികളുടെ വേരുകൾക്ക് ആവശ്യമായ അളവില്‍ വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു.
വെള്ളം ശേഖരിച്ചു നിർത്താൻ ചാനൽ ബെഡിനു സമീപം ചെടികൾക്കാവശ്യമായ അളവിലൊരുക്കിയതും പോഷകമൂലകങ്ങൾ അടങ്ങിയതുമായ ജലസംഭരണികളുണ്ട്. ഈ സംഭരണികളിൽ ഘടിപ്പിച്ച പൈപ്പുകൾ വഴി ഓരോ ചാനലിലേക്കും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. പൈപ്പുകളിൽ വച്ചിട്ടുള്ള ഓട്ടമാറ്റിക് ടൈമർ സംവിധാനം ഓരോ ചെടിക്കും ആവശ്യമായ അളവില്‍ വെള്ളം വേരുകൾക്ക് വലിച്ചെടുക്കാൻ സഹായകമായ വിധത്തിൽ പ്രവർത്തിക്കുന്നു. 10 ഫൈബർ ജലസംഭരണികൾ പോളിഫാമില്‍ സ്ഥാപിച്ചിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അമ്ലക്ഷാരനില(പിഎച്ച് മൂല്യം) കൃഷിക്ക് ആവശ്യമായ അളവില്‍ നിജപ്പെടുത്തിയിരിക്കുന്നു.
നിശ്ചിത അളവിൽ മൂലകങ്ങൾ കലർത്തിയും വെള്ളത്തിന്റെ പിഎച്ച് നിയന്ത്രിച്ചും ഫാൻ ആൻഡ് പാഡ് സിസ്റ്റം ഉപയോഗിച്ച് പോളിഫാമിലെ അന്തരീക്ഷോഷ്മാവ് ക്രമീകരിച്ചുമുള്ള കൃഷി ആയതിനാൽ കീടനാശിനിപോലുള്ള അനാരോഗ്യകരമായ വസ്തുക്കളൊന്നും ഉപയോഗിക്കാതെ തികച്ചും വിഷരഹിതവും പോഷകസമ്പന്നവുമായ പച്ചക്കറികൾ വളർത്തിയെടുക്കാൻ സാധിക്കുന്നു. കീടങ്ങളെയും പ്രാണികളെയും കുടുക്കാൻ ഇരുവശത്തും പശയുള്ള ‘സ്റ്റിക്കി ട്രാപ്പുകള്‍’ (പശക്കെണികള്‍) ചെടികൾക്കിടയിലൂടെ കിഴുക്കാംതൂക്കായി ഇട്ടിട്ടുണ്ട്. കാലുറകൾ ഊരി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കാലുകൾ ശുദ്ധീകരിച്ചാണ് ഫാമിലേക്കു പ്രവേശിക്കുന്നത്.
ലെറ്റൂസ് വിഭാഗത്തിൽ ലോല റോസ, ലോല ബിയോണ്ട, ബട്ടർഹെഡ് ഗ്രീൻ, ബട്ടർഹെഡ് റെഡ്, ഓക്ക് ലീഫ് റെഡ്, ഓക്ക് ലീഫ് ഗ്രീൻ, ബറ്റാവിയ റെഡ്, ബറ്റാവിയ ഗ്രീൻ, റൊമൈൻ ഗ്രീൻ, റൊമൈൻ റെഡ്, ഐസ് ബെർഗ്, കാറ്റലോഗ്‌ന, എൻഡൈവ് എന്നിങ്ങനെ 13 ഇനങ്ങളും ലീഫി ഗ്രീൻ വിഭാഗത്തില്‍ ബോക് ചോയ്, റ്റാറ്റ് സോയ്, മിസുനാ, കേർലി കൈൽ, അമേരിക്കൻ കൈൽ, ചിക്കറി നാരോ ലീഫ്, കോമറ്റ്സുന, അരുഗുള, സ്വിസ് ചാഡ് യെല്ലോ സ്റ്റം, സ്വിസ് ചാഡ് റെഡ് സ്റ്റം, ബീറ്റ്‌സ്, ചൈനീസ് കബാജ്, ന്യൂസീലൻഡ് സ്പിനാച്, ലീക് എന്നിങ്ങനെ 15 ഇനങ്ങളുമാണ് പച്ചക്കറികളില്‍ പ്രധാനം. ഔഷധ (ഹെർബ്) വിഭാഗത്തിൽ ഇറ്റാലിയൻ ബേസിൽ, ലെമൺ ബേസിൽ, ദിൽ, സെലറി, തൈമെ, മിന്റ്, ഒറിഗാനോ, സാജ് തുടങ്ങി 8 ഇനങ്ങളുമുണ്ട്.
മൈക്രോ ഗ്രീൻ വിഭാഗത്തിൽ സൺ ഫ്ലവർ, റാഡിഷ് (ചുവന്ന തണ്ടോടു കൂടിയത്), സൊറൽ, കടുക് ( പച്ച, മഞ്ഞ, വെള്ള ) ബ്രോക്കോളി, ഉലുവ, ടണിപ്, ബീറ്റ്‌സ്, അമരാന്തസ്, പാലക്, പിയ, സാംഗോ പർപ്പിൾ, ക്യാരറ്റ് എന്നിങ്ങനെ 13 ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതായത്, 4 വിഭാഗങ്ങളിലായി ആകെ 49 ഇനം വ്യത്യസ്ത വിളകള്‍.
വിപണനം
ഓരോ ആഴ്ചയിലും വിളവെടുക്കാൻ പാകത്തിൽ ചെടികൾ വളര്‍ത്തുകയും പല വിഭാഗത്തിൽപെട്ട ചെടികളുടെ ഇലകൾ നേരിട്ട് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയുമാണ്. നെറ്റ് പോട്ടിൽനിന്നു വിളവെടുത്തു കഴിഞ്ഞാൽ വീണ്ടും അടുത്ത ബാച്ച് ചെടികൾ നടുന്നതിനു മുന്‍പ് പോളിഫാമും, പൈപ്പുകളും ജലാസംഭരണിയും പോട്ടും എല്ലാം വൃത്തിയാക്കും.
നിമിത്തമായതു കോവിഡ്
കോവിഡ് കാലത്തെ വിരസതയില്‍നിന്നാണ് ഈ ആശയത്തിന്റെ പിറവി. ആരോഗ്യകരമായ ഭക്ഷണം, രോഗപ്രതിരോധം, അതിനുതകുന്ന പുതുകൃഷിരീതി എന്നിവ ചർച്ച ചെയ്തു. പ്രചാരത്തിലായ ജൈവകൃഷിക്കു പകരം ആരോഗ്യകരമായ മറ്റൊരു കൃഷിരീതി എന്ന അന്വേഷണമാണ് നാല്‍വര്‍ സംഘത്തെ ‘ഹൈഡ്രോപോണിക്സി’ല്‍ എത്തിച്ചത്. ‘‘നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം. മനുഷ്യനു പ്രകൃതിയിൽനിന്നു മാറി ജീവിക്കാനാവില്ലല്ലോ’’, അശ്വതിയും ജിഷയും അരുണും കിരണും ഒരേ സ്വരത്തിൽ പറയുന്നു.
മുതൽമുടക്ക് ഇങ്ങനെ
അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (എഐഎഫ്) നിന്ന് 16 ലക്ഷം രൂപ വായ്പയും 24 സെന്റ് സ്ഥലം പാട്ടത്തിനും എടുത്താണ് ഇക്കൊല്ലം ഏപ്രിലിൽ കൃഷി ആരംഭിച്ചത്. സഹായികളായി ഏതാനും ജോലിക്കാരും കാര്‍ഷിക കോഴ്സ് പഠിക്കുന്ന ഇന്റേണുകളുമുണ്ട്. പോളിഫാമിന് ഒരു ചതുരശ്ര മീറ്ററിന് 500 രൂപ നിരക്കിൽ സബ്സിഡി ഉടന്‍ അനുവദിക്കുമെന്ന് തൃക്കാക്കര കൃഷി ഓഫിസർ ശില്‍പ വർക്കി അറിയിച്ചു. ഈ ഹൈടെക് വിളകൾ വിറ്റഴിക്കുന്നതിനു പ്രാദേശിക കർഷക കൂട്ടായ്മ വഴി പ്രചാരം നൽകുമെന്നും ശില്‍പ പറഞ്ഞു.
സ്ഥലപരിമിതിയുള്ളവര്‍ക്കും കൃഷിചയ്യാനുതകുന്ന മികച്ച മാര്‍ഗമാണ് ഹൈഡ്രോപോണിക്സ്. വീട്ടുമുറ്റത്തും ടെറസിലും ചെയ്യാനാവും. പ്രാരംഭ മുടക്കുമുതൽ കൂടുതലാണെങ്കിലും ഇതിലൂടെ ഉല്‍പാദിപ്പിക്കുന്ന ആരോഗ്യവിളകള്‍ക്ക് അല്‍പം കൂടുതല്‍ വില നല്‍കി വാങ്ങാന്‍ ഇന്നത്തെ ഉപഭോക്താക്കള്‍ തയാറാവുമെന്നാണ് ഈ യുവസംഘത്തിന്റെ പ്രതീക്ഷ.
ഫോൺ(ജിഷ): 8138888192