ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ

ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ വെറ്ററിനറി ബിരുദ വിദ്യാർഥികൾ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി ചട്ടികൾ നിർമിക്കുന്നതു കാണാം. വേണമെങ്കിൽ ഒരു കൈ പരീക്ഷിക്കുകയുമാവാം.  

ഇന്റേൺഷിപ് വിദ്യാർഥികൾക്കൊപ്പം നിർമാണ യൂണിറ്റിന്റെ ചുമതലയുള്ള അസി. പ്രഫസർമാരായ ഡോ. അഖിലയും ഡോ. പ്രമോദും

പശുവളർത്തലിലെ പ്രധാന പ്രശ്നമാണല്ലോ മാലിന്യസംസ്കരണം. മാലിന്യനിർമാർജന സംവിധാനമില്ലെങ്കിൽ പരിസരവാസികളുടെ നീരസം നേരിടേണ്ടിവരുമെന്നു തീർച്ച; വിശേഷിച്ചും പരിമിതമായ സ്ഥലത്ത് പശുക്കളെ വളർത്തുന്നവർക്ക്. 20–30 പശുക്കളുള്ള ഡെയറി ഫാമുകളെ സംബന്ധിച്ച് വിപുലവും ശാസ്ത്രീയവുമായ മാലിന്യസംസ്കരണ സംവിധാനങ്ങൾതന്നെ ഒരുക്കേണ്ടിവരും. അതിനായി മിക്കവരും ആ ശ്രയിക്കുന്നത് ബയോഗ്യാസ്, മണ്ണിരക്കംപോസ്റ്റ് സംവിധാനങ്ങളെയാണ്. അപൂർവം ചിലർ സോളർ ഡ്രയിങ് ഷെഡുകളും നിർമിക്കുന്നു. മൂന്നും ഫലപ്രദം തന്നെ. അക്കൂട്ടത്തിലേക്ക് ചാണകച്ചട്ടി നിർമാണ സംരംഭവും ആലോചിക്കാമെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. പ്രസാദ് പറയുന്നു. വടക്കേ ഇന്ത്യയിൽ സുപരിതമായ സംരംഭമാണിത്. ഒട്ടേറെ സ്ത്രീകൾ കുടിൽസംരംഭമായി ചട്ടി നിർമിക്കുന്നുമുണ്ട്. ജൈവക്കൃഷിക്കും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്കും വലിയ ഡിമാന്‍ഡ് ഉള്ള കേരളത്തിൽ ചാണകച്ചട്ടിക്കു വിപണനമൂല്യമുണ്ടെന്നും ഡോ. പ്രസാദ്. 

ADVERTISEMENT

ചട്ടിനിർമാണം

ഗവേഷണകേന്ദ്രം 35,000 രൂപ ചെലവിട്ടാണ് ചട്ടിനിർമാണയന്ത്രം വാങ്ങിയത്. അതിൽ ആവശ്യാനുസരണം ചില്ലറ മാറ്റങ്ങൾ വരുത്തി. പച്ചച്ചാണകത്തിലേക്ക് മണ്ണു ചേർത്ത് ഈർപ്പം കുറച്ച് ചട്ടി നിർമിക്കാമെന്നാണു യന്ത്രനിർമാതാക്കാൾ പറയുന്നത്. മണ്ണു ചേർക്കുമ്പോൾ നിർമാണ സമയത്തു ചട്ടി ഉടയാതിരിക്കാനുള്ള ബലം ലഭിക്കും. എന്നാൽ, മണ്ണു പൂർണമായും ഒഴിവാക്കിയാണു തിരുവിഴാംകുന്നിലെ ചട്ടിനിർമാണം. ചാണകത്തിലെ ഈർപ്പം 50 ശതമാനത്തിൽ താഴെ എത്തിച്ച് ദൃഢത വരുത്തി ഉടയാതെ തന്നെ ചട്ടി മെനയുകയാണിവിടെ. 

ചെടിച്ചട്ടിയുമായി ഗവേഷണകേന്ദ്രം മേധാവി ഡോ. എ.പ്രസാദ്
ADVERTISEMENT

മനുഷ്യാധ്വാനം ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവർത്തനം. മണിക്കൂറിൽ ശരാശരി 10 ചട്ടി നിർമിക്കാം. നിലവിൽ 15 സെ.മീ. വലുപ്പമുള്ള ചട്ടികളാണു നിർമിക്കുന്നത്. ഇതിന് ഒരു കിലോയോളം പച്ചച്ചാണകം വേണ്ടിവരും. ഉണങ്ങിക്കഴിയുമ്പോൾ അരക്കിലോ ഭാരമുണ്ടാകും. അച്ചിന് അനൃസൃതമായി ചട്ടിയുടെ വലുപ്പം വർധിപ്പിക്കാം. നിർമിച്ച് ഏതാനും ദിവസം തണലിൽ ഉണക്കിയെടുക്കുന്നതോടെ ചട്ടിക്കു നല്ല ദൃഢത വരും. ചെടി നട്ട് ദിവസേന നനച്ചാലും ചട്ടി തകരില്ല. 4 മാസമെത്തുന്നതോടെ ചെടിയുടെ വേരുകൾ ചട്ടിയുടെ വശങ്ങള്‍ തുളച്ചു മെല്ലെ പുറത്തേക്കു വളരും. ഫലവൃക്ഷങ്ങളുടെ തൈകളാണ് പരിപാലിക്കുന്നതെങ്കിൽ ആ സമയത്ത് ചട്ടി ഉൾപ്പെടെ ചെടി മണ്ണിലേക്കു മാറ്റി നടാം. ചെടിയുടെ വേരുപടലത്തിന് നേരിയ സമ്മർദം പോലും ഏൽപിക്കാതെ നടാമെന്നതാണ് പ്രധാന മെച്ചം. ചുരുക്കത്തിൽ, ഹ്രസ്വകാല പച്ചക്കറി കളുടെ കൃഷിക്കും മണ്ണിലേക്കു മാറ്റിനടേണ്ട ഫലവർഗങ്ങളുടെ ദൃഢീകരണത്തിനും  ചട്ടിയുമാകും,  വളവുമാകും. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം കൊണ്ടും ചട്ടി നിർമിക്കാം. 

ചട്ടി നിർമാണം

പാലുൽപാദക സഹകരണസംഘങ്ങൾക്കും കുടുംബശ്രീക്കൂട്ടങ്ങൾക്കുമൊക്കെ തുടങ്ങാവുന്ന ചെറുസംരംഭം കൂടിയാണിത്. ക്ഷീരകർഷകർക്ക് ഇത് മാലിന്യനിർമാർജനമാർഗവും അനുബന്ധ വരുമാനസാധ്യതയുമാക്കാം. നിലവിൽ ചെറുചട്ടി ഒന്നിന് 20 രൂപയാണു വില. 15 രൂപയിൽ താഴെ നിൽക്കും ഉൽപാദനച്ചെലവ്. വില നോക്കാതെ പരിസ്ഥിതീസൗഹൃദമെന്ന മൂല്യം മനസ്സിലാക്കി വാങ്ങുന്നവർ കേരളത്തിലുണ്ടാ കുമെന്നതില്‍ വിദ്യാർഥികള്‍ക്കു സംശയമില്ല. 

കോഴികളെ ഉപയോഗിച്ച് ചാണകം ഉണക്കൽ
ADVERTISEMENT

യുവി ഷെഡ്

യുവി ഷീറ്റ് ഷെഡിൽ കോഴികളെ ഉപയോഗിച്ചു ചാണകം ഉണക്കിയെടുക്കുന്ന മാതൃകയും തിരുവിഴാംകുന്നിൽ കാണാം. ഇതും കർഷകർക്ക് അനുകരിക്കാവുന്ന മാലിന്യനിർമാർജന മാർഗമാണ്. ഡെയറിഫാം പരിസരത്ത് ഒട്ടും ദുർഗന്ധമുണ്ടാവില്ല. ഡെയറിഫാമിനോടു ചേർന്ന് 1000 ചതുരശ്ര അടി യുവി ഷീറ്റ് മേഞ്ഞ ഷെഡ് ആണ് തിരുവിഴാംകുന്നിലുള്ളത്. ഷെഡിനുള്ളിൽത്തന്നെ കമ്പിവലകൊണ്ടു നിർമിച്ച കോഴിക്കൂട്. അതിൽ നാടൻകോഴികളെപ്പോലെ, ചികഞ്ഞു തീറ്റ ശേഖരിക്കുന്ന സങ്കരയിനം ഗ്രാമശ്രീക്കോഴികൾ. തൊഴുത്തിലെ ഓരോ ദിവസത്തെയും ചാണകം ഷെഡിനുള്ളിലേക്ക് നിരത്തിയിട്ടാൽ കോഴികൾ ഉടനെത്തി ചിക്കിച്ചികഞ്ഞ് തീറ്റ തേടും. ഉണങ്ങുന്നതിനുസരിച്ച് ചാണകം ഷെഡിനുള്ളിൽത്തന്നെ വലിച്ചു നീക്കിയിടുന്നു. കോഴികൾ ഇടതടവില്ലാതെ ചികഞ്ഞ് രണ്ടാഴ്ചകൊണ്ടു നന്നായി പൊടിഞ്ഞ്, ഈർപ്പം മാറിയ ചാണകം ചാക്കിലാക്കി വിൽപനയ്ക്കായി മാറ്റിവയ്ക്കുന്നു. വശങ്ങൾ മറയ്ക്കാതെയാണ് ഷെഡിന്റെ നിർമാണം. കോഴികൾ പുറത്തേക്കു പോകാതിരിക്കാനായി അതിർവേലിയുണ്ട്. ഒട്ടു ഗുണമേന്മ നഷ്ടപ്പെടാതെയും ദുർഗന്ധമില്ലാതെയും കാര്യമായ മനുഷ്യാധ്വാനമില്ലാതെയും ചാണകം ഉണക്കിയെടുക്കുന്ന ഈ മാതൃകയും ഡെയറിഫാമുകൾക്ക് പകർത്താം.

ഫോൺ: 9061635443 (ഡോ. അഖില)