നന വൈകുന്നേരം, പുതയായി മാവില വേണ്ട: വേനൽക്കാല പച്ചക്കറിക്കൃഷിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അടുത്ത മാസത്തോടെ വേനലാകും. വേനൽക്കാലം പച്ചക്കറിക്കൃഷിക്ക് ഉത്തമമെങ്കിലും പ്രശ്നങ്ങള്‍ കൂടും. അതിൽ പ്രധാനം വർൾച്ച തന്നെ. മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ദിവസം ഒരു നേരം നനയ്ക്കാം. അതു വൈകുന്നേരമായാൽ നന്ന്. ബാഷ്പീകരണനഷ്ടം മണ്ണിന്റെ താപനില കൂട്ടുമെന്നു മാത്രമല്ല, സൂക്ഷ്മാണുക്കളുടെ

അടുത്ത മാസത്തോടെ വേനലാകും. വേനൽക്കാലം പച്ചക്കറിക്കൃഷിക്ക് ഉത്തമമെങ്കിലും പ്രശ്നങ്ങള്‍ കൂടും. അതിൽ പ്രധാനം വർൾച്ച തന്നെ. മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ദിവസം ഒരു നേരം നനയ്ക്കാം. അതു വൈകുന്നേരമായാൽ നന്ന്. ബാഷ്പീകരണനഷ്ടം മണ്ണിന്റെ താപനില കൂട്ടുമെന്നു മാത്രമല്ല, സൂക്ഷ്മാണുക്കളുടെ വളർച്ചയും തടസ്സപ്പെടുത്തും. അത് ഒഴിവാക്കുന്നതിനായി ചെടികൾക്കു നിർബന്ധമായും ജൈവപുത നൽകണം. അഴുകിത്തുടങ്ങിയ കരിയിലകളോ തെങ്ങോലയോ ശീമക്കൊന്നപോലുള്ള പച്ചിലകളോകൊണ്ടു പുതയിടാം. അഴുകാൻ പ്രയാസമുള്ള മാവിലപോലുള്ളവ ഒഴിവാക്കുക. ജൈവപുത മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും ജൈവാംശം കൂട്ടുകയും സൂക്ഷ്മാണുക്കളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.
ശീമക്കൊന്നയില പുതയിടുമ്പോൾ മണ്ണിലെ നൈട്രജന്റെയും കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവു കൂടും. ശീമക്കൊന്നയിലുള്ള ആൽക്കലോയ്ഡ്, ടെർപിൻ തുടങ്ങിയ രാസഘടകങ്ങള്‍ കീടങ്ങളെ അകറ്റുന്നതിനാല്‍ പച്ചക്കറികൾക്കു കീടബാധ കുറയും. ജൈവാംശം കൂടുന്ന തോടെ മണ്ണിന്റെ ജലാഗിരണശേഷിയും കൂടും. പൊടിഞ്ഞ ജൈവവളത്തോടൊപ്പം ചകിരിച്ചോർ കംപോസ്റ്റു കൂടി നൽകുന്ന പക്ഷം നടീൽമിശ്രിതത്തിന് വെള്ളത്തെ പിടിച്ചുനിർത്താനുള്ള കഴിവു കൂടും. വേരുപടലത്തിലെ ഈർപ്പം മണ്ണിൽനിന്നുള്ള മൂലകങ്ങളുടെ ആഗിരണശേഷിയും കൂട്ടും; ചെടി കരുത്തോടെ വളരും.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം വേനൽക്കാലത്തു കൂടുന്നതായി കാണുന്നതിനാല്‍ മുൻകരുതലായി മഞ്ഞക്കെണി വയ്ക്കാം. മഞ്ഞനിറമുള്ള ഷീറ്റിൽ ഇരുവശത്തും ഗ്രീസ് പുരട്ടി കെണി തയാറാക്കാം. വെള്ളരിവർഗവിളകളിൽ വേനൽക്കാലത്ത് ആങ്കുലർ ലീഫ് സ്പോട്ട് രോഗം കൂടുതലായി കാണുന്നു. ഇലകളിൽ വെള്ളമിറങ്ങിയതുപോലുള്ള പാടുകൾ വന്ന് ക്രമേണ മഞ്ഞളിപ്പ് ഇല മുഴുവൻ വ്യാപിക്കുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നതാണ്. ഈ രോഗം. സ്യൂഡോ മോണാസ് എന്ന മിത്ര ബാക്ടീരിയകൊണ്ട് വിത്തുപരിചരണം നടത്തുന്നതും ഇടയ്ക്കിടെ സ്യൂ ഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നതും രോഗവ്യാപനം തടയും.
വേനൽക്കാലത്ത് വെള്ളരിവർഗവിളകളിൽ കായീച്ചയുടെ ആക്രമണം കൂടുന്നു. പെണ്ണീച്ച കായയിൽ മുട്ടകളിടും. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായ്ക്കുള്ളിലെ മാംസളഭാഗങ്ങൾ തിന്നുനശിപ്പിക്കുന്നു. ക്രമേണ കായകൾ മഞ്ഞളിച്ച് അഴുകി താഴെ വീഴും. കായ്കൾ തീരെ ചെറുതായിരിക്കു മ്പോൾ തന്നെ കടലാസുകൊണ്ട് പൊതിയുന്നത് കായീച്ചകളുടെ ആക്രമണം കുറയ്ക്കും. പന്തലിൽ തൂക്കിയിട്ട വിവിധ കെണികളിലേക്ക് കായീച്ചയെ ആകർഷിച്ച് നശിപ്പിക്കാം. ഇതിനായി പഴക്കെണിയോ തുളസിക്കെണിയോ ഉപയോഗിക്കാം. നാലു കുഴികൾക്ക് നടുവിൽ ഒരു കെണി എന്ന തോതിൽ തൂക്കിയിടുന്നതാണു നല്ലത്. കായീച്ചയുടെ ആക്രമണമേറ്റ കായകൾ പറിച്ചെടുത്ത് നശിപ്പിക്കുകയും വേണം.