കൃഷി ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനൊരു കോഴ്സ്! അങ്ങനൊരു കോഴ്സ് വരും തലമുറയുടെ ആവശ്യമാണ്. മണ്ണിനെയും വിളകളെയും അറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കർഷകമേഖലയായ പാലായുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച സെന്റ് തോമസ് കോളജ് ഇത്തരത്തിലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷി ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനൊരു കോഴ്സ്! അങ്ങനൊരു കോഴ്സ് വരും തലമുറയുടെ ആവശ്യമാണ്. മണ്ണിനെയും വിളകളെയും അറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കർഷകമേഖലയായ പാലായുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച സെന്റ് തോമസ് കോളജ് ഇത്തരത്തിലൊരു ആവശ്യം മുന്നിൽക്കണ്ട് വർഷങ്ങൾക്കു മുമ്പേ കൃഷിയുമായി ബന്ധപ്പെട്ട് ഒരു കോഴ്സ് ആരംഭിച്ചിരുന്നു, അതായത് കൃഷിയിൽ ബിരുദം. ഒരു തൊഴിലധിഷ്ഠിത ബിരുദ കോഴ്സ് ആണെങ്കിലും കൃഷിയെ സ്നേഹിക്കുന്ന ഒട്ടേറെ കുട്ടികളാണ് ഈ കോഴ്സിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാലായിലെത്തിയത്.

പുസ്തകത്തിലൂടെ മാത്രം കൃഷി പഠിക്കുന്ന രീതിയല്ല ഈ കോഴ്സിനുള്ളത്. പകരം ഓരോ വിഷയവും കൃത്യമായ പ്രായോഗിക പരിശീലനത്തിലൂടെ സ്വായത്തമാക്കുന്ന രീതി. ചുരുക്കത്തിൽ കപ്പയും നെല്ലും പോലുള്ള വിളകൾ വിദ്യാർഥികൾ കൃഷി ചെയ്തു പഠിക്കുന്നു.

ADVERTISEMENT

കോഴ്സിന്റെ അഞ്ചാം സെമസ്റ്ററിൽ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഓരോ വിദ്യാർഥിയും ക്ലാസിൽ പങ്കുവയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ, കോവിഡ്–19മായി ബന്ധപ്പെട്ട് ഓൺലൈൻ ക്ലാസുകൾ ആയതിനാൽ ഈ വിഷയങ്ങൾ വിഡിയോ ആയി കൈകാര്യം ചെയ്യാമെന്ന് വിദ്യാർഥികൾ ഐകകണ്ഠേന തീരുമാനിച്ചു. ഇത് വിദ്യാർഥികൾക്ക് മാത്രമല്ല മറ്റു കർഷകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ യൂട്യൂബിൻ പങ്കുവയ്ക്കാമെന്ന് അധ്യാപികയായ രേണു മാത്യു നിർദേശിച്ചതോടെ ക്ലാസിലെ 49 വിദ്യാർഥികളും ആവേശത്തിലായി.

വിദ്യാർഥികളുടെ വിഡിയോകൾ

കർഷകർക്ക് ഉപകാരപ്പെടുന്ന, ജൈവകൃഷിയിൽ ആവശ്യമായ വിഷയങ്ങളാണ് ക്ലാസിലെ ഓരോ വിദ്യാർഥിയും തിരഞ്ഞെടുത്തത്. തെങ്ങുകയറ്റം, അക്വാപോണിക്സ്, കുറ്റിക്കുരുമുളക് കൃഷി, അസോള കൃഷി, കൃഷിയിടത്തിലെ കുമ്മായ ഉപയോഗം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, മുളകൊണ്ട് എലിക്കെണി എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട 49 വിഷയങ്ങൾ വിദ്യാർഥികൾ ബിവോക് അഗ്രികൾച്ചർ എസ്‌ടിസിപി പാലാ (Bvoc agriculture STCP Palai) എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കും. 32 വിഷയങ്ങൾ ഇതിനോടകംതന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഓരോ വിദ്യാർഥിയും കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് വിഡിയോ തയാറാക്കുന്നത്. കൂടാതെ, ഓരോ വിഷയെത്തെക്കുറിച്ചും കൂടുതൽ പഠിക്കുന്നതിനായി അതാത് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള കർഷകരുടെ സഹായവും വിദ്യാർഥികൾക്ക് ലഭ്യമായിരുന്നു. വിഡിയോ എഡിറ്റ് ചെയ്യുന്നതും വിദ്യാർഥികൾത്തന്നെ. വിശദമായി തയാറാക്കിയ വിഡിയോ ക്രോഡീകരിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് ക്ലാസ് ലീഡറായ വിജയ് ഹരിഹരനാണ്. 

വിഡിയോ ചിത്രീകരണത്തിലും അവതരണത്തിലും യാതൊരു മുൻപരിചയം ഇല്ലെങ്കിലും നല്ല രീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാനായി എന്ന വിശ്വാസത്തിലാണിവർ.

ADVERTISEMENT

English summary: B.Voc In Agriculture