നാടൻ കിഴങ്ങുവിളകൾ, പുതു വിപണി; ജോസിന്റെ കൃഷി വ്യത്യസ്തം
ചെറുകിഴങ്ങും നനകിഴങ്ങുമൊക്കെ തിരഞ്ഞു വരുന്ന പുതുതലമുറക്കാരെ ചിലപ്പോഴെങ്കിലും കാണാം ഇന്നു ചന്തകളിൽ. നാടൻ ഭക്ഷ്യോൽപന്നങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യതയുടെ ഭാഗമാണത്. പഴയ തലമുറയ്ക്ക് ഇവയൊക്കെയും ഭക്ഷ്യശീലങ്ങളുടെ ഭാഗമായിരുന്നു. പുതിയവർക്കാകട്ടെ, സോഷ്യൽ മീഡിയയിലെ കൃഷിഗ്രൂപ്പുകളിൽനിന്നുള്ള പരിചയമാണ്.

ചെറുകിഴങ്ങും നനകിഴങ്ങുമൊക്കെ തിരഞ്ഞു വരുന്ന പുതുതലമുറക്കാരെ ചിലപ്പോഴെങ്കിലും കാണാം ഇന്നു ചന്തകളിൽ. നാടൻ ഭക്ഷ്യോൽപന്നങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യതയുടെ ഭാഗമാണത്. പഴയ തലമുറയ്ക്ക് ഇവയൊക്കെയും ഭക്ഷ്യശീലങ്ങളുടെ ഭാഗമായിരുന്നു. പുതിയവർക്കാകട്ടെ, സോഷ്യൽ മീഡിയയിലെ കൃഷിഗ്രൂപ്പുകളിൽനിന്നുള്ള പരിചയമാണ്. എന്നാൽ, ഈ മാറ്റം കർഷകർക്കു ഗുണകരമാക്കാന്‍ കൃഷിവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നു കിഴങ്ങുവിള കർഷകനായ ഇടുക്കി പെരുവന്താനം പാലൂർക്കാവിലെ ജോസ് പനച്ചിക്കൽ. പാരമ്പര്യ കർഷകനായ ജോസിന്റെ കൃഷിയിടത്തിൽ ഒട്ടേറെ നാടൻകിഴങ്ങുവിളകളുണ്ട്. ചെറുകിഴങ്ങ്, നനകിഴങ്ങ്, മുള്ളൻകിഴങ്ങ്, വിവിധയിനം കാച്ചിലുകൾ, നെയ്ച്ചേന, കിഴങ്ങും കായും ഭക്ഷ്യയോഗ്യമായ അടതാപ്പ് എന്നിങ്ങനെ. ഇവയുടെ വിത്തുവിൽപനയിലാണ് ജോസ് ശ്രദ്ധവച്ചിരിക്കുന്നത്.
മേൽപ്പറഞ്ഞ കിഴങ്ങിനങ്ങൾ കൃഷി ചെയ്യുന്നവർ ഇന്നു നന്നേ കുറവ്. പുതിയ ഭക്ഷ്യശീലങ്ങൾ കടന്നുവന്നപ്പോൾ ഇടക്കാലത്ത് നാടൻ കിഴങ്ങുകൾക്കു ഡിമാന്‍ഡ് മങ്ങി. അതോടെ കർഷകരും ഈയിനങ്ങളുടെ കൃഷി മതിയാക്കിയിരുന്നു. ചെറിയ തോതിലെങ്കിലും കൃഷി തുടരുന്നവരാകട്ടെ, വീട്ടാവശ്യത്തിനുള്ളതു മാത്രം വിളയിക്കുന്നു.
എന്നാൽ ഇന്ന് നെയ്ച്ചേനയും ചെറുകിഴങ്ങും ചോദിച്ചു വിളയിക്കുന്ന പലരുണ്ടെന്നു ജോസ്. ഈ മാറ്റം നമ്മുടെ കർഷകർ തിരിച്ചറിയണമെന്നും ജോസ് പറയുന്നു. കഴിഞ്ഞ വർഷം കിലോ 80 രൂപയ്ക്ക് അടതാപ്പിന്റെ വിത്തും കിലോ 60 രൂപയ്ക്ക് വിത്തുനെയ്ച്ചേനയുമെല്ലാം വിൽക്കാൻ കഴിഞ്ഞത് ഈ മാറ്റത്തിന്റെ സൂചനയായിത്തന്നെ ജോസ് കാണുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ പുതുതലമുറ കർഷകരാണ് വിത്തു വാങ്ങാനെത്തിയത്.
കഴിഞ്ഞ തലമുറ ഉരുളൻകിഴങ്ങിനു പകരം ഉപയോഗിച്ചിരുന്ന വിളയാണ് അടതാപ്പ്. ഇറച്ചിക്കാച്ചിലെന്നും പേര്. കൂടുതൽ രുചിയുള്ള ഉരുളൻകിഴങ്ങ് വീട്ടിലെത്തിയപ്പോൾ അടതാപ്പ് ഔട്ടായി. കാച്ചിൽ വർഗത്തിൽപ്പെട്ട അടതാപ്പ് വള്ളിയായി പടർന്നു കയറും. വള്ളികളിൽനിന്ന് ശരാശരി 10 കിലോ വരെ കായും ചുവട്ടിൽനിന്ന് 3–4 കിലോ വരുന്ന കിഴങ്ങും ലഭിക്കും. നനകിഴങ്ങും ചെറുകിഴങ്ങും നെയ്ച്ചേനയും അടതാപ്പുമൊന്നും രുചിയിലും പിന്നിലല്ലെന്നു ജോസ്. പുതുതലമുറയ്ക്കു ശീലമില്ലെന്നു മാത്രം. കിഴങ്ങുവിളക്കർഷകരെ ഏകോപിപ്പിച്ച് വിപണന സൗകര്യം വർധിപ്പിക്കാൻ കഴിഞ്ഞാൽ പുതിയ കാലത്തെ ഉപഭോക്താക്കളിലേക്കും മെച്ചപ്പെട്ട വരുമാനത്തിലേക്കും കടന്നു ചെല്ലാൻ കഴിയുമെന്നും ജോസ്.
കിഴങ്ങുവിളകൾ മാത്രമല്ല, പാരമ്പര്യയിനം പച്ചക്കറികളും ഔഷധസസ്യങ്ങളും പരിപാലിക്കുന്നതിലും ശ്രദ്ധവയ്ക്കുന്നു ഈ കർഷകൻ. മിത്ര ബാക്ടീരിയകളെ വളർത്തി മികച്ച ജീവാണുവള മിശ്രിതം മാർക്കറ്റിലെത്തിക്കുന്നുമുണ്ട്.
ഫോൺ: 9497021297
English summary: Tuber Crops Cultivation