ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന്

ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന് സുരക്ഷിതവും സുഖകരവുമായ ‘സോഫ്റ്റ് ലാൻഡിങ്’ ആയിരുന്നു‌. ‘റിട്ടയർമെന്റിനുശേഷമാണ് റിയൽ ലൈഫ്’ തുടങ്ങുന്നതെന്നാണ് ജയിംസിന്റെ പക്ഷം. ഉത്തരവാദിത്തങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ ജീവിതത്തിൽ ‘മിസ്’ ചെയ്ത ചില ഇഷ്ടങ്ങൾ എല്ലാവർക്കുമുണ്ടാകും. അവയെ തിരികെപ്പിടിക്കാനുള്ള സമയമാണ് റിട്ടയർമെന്റ് കാലം. തനിക്ക് ഏറ്റവും ‘മിസ്’ ചെയ്തത് കൃഷി തന്നെയെന്നും ജയിംസ്. 

വേറിട്ട കൃഷിപരീക്ഷണങ്ങളോടു പണ്ടേയുണ്ടു കമ്പം. ജാപ്പനീസ് കൃഷിചിന്തകൻ മസനോബു ഫുക്കു വോക്കയെയും അദ്ദേഹത്തിന്റെ ഒറ്റവൈക്കോൽ വിപ്ലവ(One-Straw Revolution)ത്തെയും കേരളത്തില്‍ ആദ്യം പരിചയപ്പെട്ടവരില്‍ ജയിംസുമുണ്ട്. One-Straw Revolution മലയാളത്തിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കൊപ്പവും ജയിംസുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റങ്ങൾ വന്നതോടെ കൃഷിയിലെ ഇടപെടല്‍ കുറഞ്ഞു. എങ്കിലും ബാങ്കിങ്ങിന്റെ വൈരസ്യം മാറ്റാൻ കൃഷിയെ മനസ്സിൽ ചേർത്തുപിടിച്ചു. 3 വർഷം മുൻപു വിരമിച്ചതോടെ കൃഷി വീണ്ടും മനസ്സിൽനിന്നു മണ്ണിലെത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്തെ കൃഷിക്കൂട്ടായ്മയായ ‘സസ്റ്റയ്നബിൾ ഫുഡ് ഫോറസ്റ്റ് ഫാമിങ്’ ആണ് ഇക്കുറി ആകർഷിച്ചത്. അവരുടെ ആശയങ്ങൾ സ്വീകരിച്ച് ജയിംസ് ഒരുക്കിയ ‘ഭക്ഷ്യവനം’ ആരെയും മോഹിപ്പിക്കും.

ADVERTISEMENT

മധുരത്തോട്ടം

പുരയിടത്തിൽനിന്ന് അര കിലോമീറ്റർ ദൂരമേയുള്ളൂ 67 സെന്റ് വരുന്ന ഫുഡ് ഫോറസ്റ്റിലേക്ക്. ‘ലെയർ ഫാമിങ്’ രീതിയാണ് ഇവിടെ നടപ്പാക്കുന്നത്. വേഗത്തിൽ വളർന്നുയരുന്നതും കൂടുതൽ സൂര്യപ്രകാശം ആവശ്യമുള്ളതുമായ ഫലവൃക്ഷങ്ങളുടേതാണ് ആദ്യ തട്ട്, അതിനു താഴെ മിതമായ വളർച്ചയുള്ള പഴവർഗച്ചെടികൾ. ഇങ്ങനെ, വളർച്ചയുടെയും സൂര്യപ്രകാശലഭ്യതയുടെയും അടിസ്ഥാനത്തിലാണ് വിളകളുടെ ക്രമീകരണം. ഏറ്റവും താഴെത്തട്ടായി വെയിൽ ലഭിക്കുന്ന ഒഴിവിടങ്ങളിൽ പച്ചക്കറികൾ. പ്ലാവിനും ഡ്രാഗൺ ഫ്രൂട്ടിനുമാണ് ഈ കൃഷിയിടത്തിൽ കൂടുതൽ ഇടമുള്ളത്. 20 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവുകൾ വച്ചതിൽ നല്ല പങ്കും കായ്ച്ചു. നല്ല മധുരപ്പഴം നൽകുന്ന ജെ 33 പ്ലാവുകളുമുണ്ട്.  ഇരുപതോളം ചുവട് ഡ്രാഗൺ ഫ്രൂട്ടും വിളവിലെത്തി. തുടര്‍ച്ചയായി കുല വെട്ടാവുന്ന രീതിയിൽ ഘട്ടം ഘട്ടമായാണ് വാഴ നടുന്നത്. പപ്പായക്കൃഷിയും അങ്ങനെതന്നെ. അലഹാബാദി പേര മുതൽ അവ്ക്കാഡോ വരെ എഴുപതിലധികം പഴവർഗ വിളകളുണ്ട്. ഒപ്പം മത്സ്യക്കൃഷിയും. 

ADVERTISEMENT

പഠിക്കാനുണ്ട് പലതും

വിശ്രമകാല വിനോദമെന്നു കരുതി ജയിംസിന്റെ കൃഷിയെ നിസ്സാരമാക്കരുത്. ഇതര കർഷകർക്ക് അനുകരിക്കാവുന്ന ഒട്ടേറെ മാതൃകകളുണ്ടവിടെ. കംപോസ്റ്റിങ് തന്നെ ഉദാഹരണം. സംസ്ഥാനത്ത് ഏറെ പ്രചാരം നേടിയ തുമ്പൂർമുഴി കംപോസ്റ്റിങ് രീതിയില്‍ മാലിന്യനിർമാർജനവും കൃഷിക്കായി ജൈവവള ഉൽപാദനവും ഒരുമിച്ചു സാധിക്കുന്നു. തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രം വ‍ികസിപ്പിച്ച എയ്റോബിക് കംപോസ്റ്റിങ് സാങ്കേതികവിദ്യയാണ് തുമ്പൂർമുഴി മോഡൽ. ചെലവു കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായ ഈ രീതിക്ക് ലഘുവായ അധ്വാനം മതി. വായു കടക്കുന്ന രീതിയിൽ കട്ടകളോ സിമന്റുകാലുകളോ ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്തു നിർമിക്കുന്ന ചതുരവേലിക്കൂടാണ് പൊതുവേ തുമ്പൂർമുഴിക്കായി തയാറാക്കുന്നതെങ്കിൽ വൃത്താകൃതിയിലുള്ള കമ്പിവലക്കൂടാണ് ജയിംസിന്റേത്. കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും കൃഷിയിടത്തിന്റെ പല ഭാഗങ്ങളില്‍ മാറ്റി സ്ഥാപിക്കാമെന്നതുമാണ് കമ്പിവലയുടെ സൗകര്യം. 

ADVERTISEMENT

പുരയിടത്തിലെ കരിയിലയും ചവറുമെല്ലാം അടിയിൽ ഒരു നിരയായി വിതറി മുകളിൽ  ചാണകം നിരത്തി അതിനു മുകളിൽ അടുക്കളയവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവാവശിഷ്ടങ്ങൾ ഇടാം. കൂടു നിറയും വരെ ഇങ്ങനെ കരിയില, ചാണകം, ജൈവാവശിഷ്ടങ്ങൾ എന്ന അടുക്കുരീതി തുടരുന്നു. ഏകദേശം ഒരു മാസം കൊണ്ട് വലക്കൂട് നിറയും. ശേഷം ഒരു വട്ടം ഇളക്കി മറിച്ച്, മഴ നനയാതെ മൂടിയിട്ടാൽ 3 മാസം കൊണ്ട് പൊടിഞ്ഞ് നല്ല വളമായി മാറുമെന്നു ജയിംസ്. ലവലേശം ദുർഗന്ധമില്ലാതെ മാലിന്യം സംസ്കരിക്കാം, ഒരു മുടക്കുമില്ലാതെ ഒന്നാന്തരം ജൈവവളം ലഭിക്കുകയും ചെയ്യും. 

പ്രകൃതിക്കൃഷി അവലംബിക്കുന്ന കൃഷിയിടത്തിൽ ഈ കംപോസ്റ്റ് അല്ലാതെ നൽകുന്ന മറ്റൊരു പോഷകം ജീവാമൃതമാണ്. അതും സ്വയം തയാറാക്കും. കൃഷിതാൽപര്യമുണ്ടെങ്കിൽ ഇതൊക്കെ ആഹ്ലാദത്തോടെയും ഉത്സാഹത്തോടെയും ചെയ്യാവുന്ന കാര്യങ്ങളെന്നു ജയിംസ്. എല്ലാ ചെടികൾക്കും കൃത്യമായി നനയ്ക്കാന്‍ തുള്ളിനന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൈമർ ക്രമീകരിച്ചിരിക്കുന്നതിനാൽ നിശ്ചിത ഇടവേള കളിൽ നന താനേ നടന്നുകൊള്ളും. നനയ്ക്കുള്ള അധ്വാനവും ഒഴിവാകും.

ആരോഗ്യം തിരികെ

കുടുംബാംഗങ്ങൾക്കും സഹോദരങ്ങൾക്കുമെല്ലാം ഇന്ന് എറെ പ്രിയമാണ് ജയിംസിന്റെ തോട്ടം. ഒരു വട്ടം നടന്നുവരുമ്പോഴേക്കും ഒരു പിടി പഴങ്ങൾ, കയ്യില്‍, മനസ്സു നിറയെ സന്തോഷം, ശരീരത്തിനു നല്ല ഉന്മേഷം. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നു ജോലി ചെയ്തതിന്റെ ബാക്കിയായി കിട്ടിയ പുറം, നടുവു വേദനകൾ ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങളും കൃഷിയിലേക്കു വന്നതോടെ ഇല്ലാതായെന്നതു ചില്ലറക്കാര്യമല്ലെന്നു ജയിംസ്. അതുകൊണ്ടുതന്നെ വിരമിച്ചു  വിരസമായിരിക്കുന്നവരെല്ലാം കൃഷിയിലേക്കു തിരിയണമെന്നും ഇദ്ദേഹം നിര്‍ദേശിക്കുന്നു. 

ഫോൺ: 9447361756