ഫിഷറീസിനെ ഞെട്ടിച്ച മീൻകൃഷി; ആരോടും പറയാതെ 20 വർഷം; അധ്വാനമില്ലാതെ ഒന്നര ലക്ഷം കീശയിൽ
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല് വളരുന്നതിനൊപ്പം ജലനിരപ്പും ഉയരുന്ന പാടത്ത് നെല്ലിന്റെ ശത്രുകീടങ്ങളെ മത്സ്യങ്ങള്‍ ആഹാരമാക്കുമ്പോൾ മത്സ്യങ്ങളുടെ കാഷ്ഠം നെല്ലിനു വളവുമാകുന്നു.
നെല്ലിനൊപ്പം മീൻകൃഷി 35 വർഷമായി നടത്തിവരികയാണ് വയനാട് പനമരത്തിനു സമീപം പരക്കുനി തോരണത്തിൽ ടി.എഫ്.വർക്കി. നിരീക്ഷണബുദ്ധിയും മത്സ്യങ്ങളോടുള്ള കമ്പവും മൂലം തുടങ്ങിവച്ച ഈ രീതി പുതുമാതൃകയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല.
മീൻ മോഷ്ടിക്കപ്പെടുമെന്ന ഭീതിയും ഇതു രഹസ്യമാക്കി വയ്ക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുൻപ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നതുവരെ വർക്കി മോഡൽ ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ.
പുതിയ ശൈലി 1985ൽ ആണ് പരീക്ഷിച്ചുതുടങ്ങിയതെന്നു വർക്കി. കബനിനദിയിൽ ഫിഷറീസ് വകുപ്പ് കാർപ് മത്സ്യങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കാലം. പുരയിടത്തിലെ ചെറുതോട് തേകിയപ്പോൾ ആ മത്സ്യങ്ങളിൽ ചിലത് വർക്കിക്കു കിട്ടി. എന്നാൽ, സ്വർണവർണമുള്ള കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നുതിന്നാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. വീടിനോടു ചേർന്നുള്ള പാടത്തെ വെള്ളം വറ്റാതെ കിടന്ന കുഴിക്കണ്ടത്തിൽ അവയെ തുറന്നുവിട്ടു.
സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന പാടത്ത് നെല്ലിനിടയിൽ പ്രത്യേക തീറ്റയോ പരിചരണണമോ ഇല്ലാതെ അവ വളർന്നു. കൊയ്ത്താകാറായപ്പോൾ അവയെ പിടിച്ചു. ആകെ നിക്ഷേപിച്ച 40 മത്സ്യങ്ങളും ശരാശരി ഒരു കിലോ തൂക്കമെത്തിയിരുന്നു. നെല്ലിനിടയിൽ വിടുമ്പോൾ ശരാശരി 100 ഗ്രാം തൂക്കമുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങളാണ് കേവലം 90 ദിവസം കൊണ്ട് ഒരു കിലോ തൂക്കമെത്തിയത്. അതോടെ വർക്കിച്ചേട്ടന്റെ മനസ്സിൽ പുത്തൻ ആശയമുദിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ഞാറ്റടി തയാറാക്കി പാടത്തു ഞാര്‍ നടുന്നതിനൊപ്പം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അടുത്ത കാലത്തായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു പകരം മാതൃ–പിതൃ മത്സ്യങ്ങളെ പാടത്തേക്കു വിട്ട് പ്രജനനം നടത്തുകയാണു പതിവ്.
പുരയിടത്തോടു ചേർന്ന പൊയിലിൽ കുളംപോലെ ബണ്ടുകെട്ടി 5 പാടങ്ങളാക്കിയാണ് ഇദ്ദേഹം നെല്ലിനൊപ്പം മീൻ വളർത്തുന്നത്. ആകെ 50 സെന്റാണ് വിസ്തൃതി. അതിൽ രണ്ടര സെന്റുള്ള നഴ്സറിക്കുളം മുതൽ 10 സെന്റ് വരുന്ന വളർത്തുകുളങ്ങൾവരെയുണ്ട്. പുരയിടത്തിന്റെ മേൽഭാഗത്തൂള്ള കനാലിൽനിന്ന് വെള്ളം കുളങ്ങളിലേക്കു താനേ ഒഴുകിയെത്തും.
ജലനിരപ്പ് ഉയർത്തണമെന്നു തോന്നുമ്പോൾ കനാലിൽനിന്നുള്ള പൈപ്പ് തുറക്കുകയേ വേണ്ടൂ. ഇനി ജലനിരപ്പ് താഴ്ത്തണമെന്നുണ്ടെങ്കിൽ കുളകങ്ങളിൽനിന്ന് താഴെ തോട്ടിലേക്കുള്ള പൈപ്പ് തുറന്നാൽ മതി. ഇപ്രകാരം ഏതാനും മിനിറ്റുകൾകൊണ്ടു പാടത്തെ ജലനിരപ്പ് ക്രമീകരിക്കാമെന്നത് പുതിയ കൃഷിരീതിയിൽ ഏറെ പ്രയോജനപ്പെടുത്താൻ വർക്കിക്കു കഴിയുന്നുണ്ട്.
നെല്ലിനു വളം നല്‍കാറില്ലെങ്കിലും മത്സ്യത്തിനു തീറ്റ നൽകാറുണ്ട്. സമീപത്തെ ബോർമയിൽനിന്നുള്ള ആഹാരാവശിഷ്ടങ്ങളാണ് കൂടുതലായും നൽകുന്നത്. അതിനാൽ, തീറ്റച്ചെലവ് തീരെ കുറവാണ്. ഇടയ്ക്കു പെല്ലറ്റ് തീറ്റയും നൽകും. നൽകിയ തീറ്റ പൂർണമായും തീർന്ന ശേഷം മാത്രമേ വീണ്ടും തീറ്റ നൽകുകയുള്ളൂ. തീറ്റയവശിഷ്ടങ്ങള്‍ കിടന്നാല്‍ വെള്ളം മോശമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട്ടുകാർ ചെമ്പല്ലിയെന്നു വിളിക്കുന്ന സൈപ്രിനസ് മത്സ്യങ്ങളെയാണ് വളർത്തിത്തുടങ്ങിയതെങ്കിലും ഇപ്പോൾ വരാൽ, തിലാപ്പിയ എന്നിവയെയും വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള മാതൃ–പിതൃ മത്സ്യങ്ങളെ നെൽകൃഷിക്കുശേഷം ഒരു ചെറുകുളത്തിൽ സംരക്ഷിക്കും. അടുത്ത നെൽ കൃഷിക്കു സമയമാകുമ്പോഴേക്കും അവ പ്രജനനത്തിനു തയാറായിട്ടുണ്ടാവും.
ആദ്യകാലങ്ങളിൽ തൊട്ടടുത്തുള്ള പാടത്തെ കർഷകരിൽനിന്നു ഞാറ് വാങ്ങുമായിരുന്നു. ഇപ്പോൾ പ്രോ ട്രേയിൽ ചാണകവും ചകിരിപ്പിത്തും കലർത്തിയുണ്ടാക്കിയ നടീൽമിശ്രിതം നിറച്ചശേഷം ഓരോ കുഴിയിലും 2–3 നെൽവിത്ത് വീതം നട്ടാണു ഞാറുണ്ടാക്കുന്നത്. മുളച്ചുവന്ന നെല്ല് 10 ദിവസം വളർച്ചയാകുമ്പോൾ കുളത്തിലെ ചേറിൽ പറിച്ചുനടും. വീണ്ടും 10 ദിവസം കഴിയുമ്പോൾ മാതൃ–പിതൃമത്സ്യങ്ങളെ നെല്ലിനിടയിലേക്കു വിടും.
മത്സ്യത്തിനു നീന്താൻ മാത്രം ആഴത്തിൽ അരയടി വെള്ളമാണ് തുടക്കത്തിലുണ്ടാവുക. വൈകാതെ തന്നെ നഴ്സറിക്കുളങ്ങളിൽ പെരുകിയ മത്സ്യക്കുഞ്ഞുങ്ങളെയും നട്ട ഞാറിനിടയിലേക്ക് അഴിച്ചുവിടും. സൈപ്രിനസ് മത്സ്യങ്ങൾക്കൊപ്പം ഏതാനും ഗ്രാസ് കാർപ് കുഞ്ഞുങ്ങളെയും വിടാറുണ്ട്. കുറഞ്ഞ തോതിൽ ഗ്രാസ് കാർപ്പിനെ നിക്ഷേപിക്കുന്നത് നെല്ലിനു ദോഷമാകില്ലെന്നാണ് വർക്കിയുടെ പക്ഷം. സ്ഥിരമായി വെള്ളത്തിൽ നിൽക്കുമ്പോൾ നെല്ലിനുണ്ടാകുന്ന പുഴുക്കളെ ഇവ ആഹരിക്കുമെന്ന മെച്ചവുമുണ്ട്.
മത്സ്യക്കുഞ്ഞുങ്ങൾക്ക് ഹാനികരമായതിനാൽ രാസവളമോ കീടനാശിനികളോ പ്രയോഗിക്കാറില്ല. നെല്ലിനൊപ്പം വളരുന്ന മീൻ തന്നെയാണ് ഈ പാടത്തെ നെല്ലിനു ജൈവ സാക്ഷ്യപത്രം നൽകുന്നത്. രാസവളം നല്‍കിയില്ലെങ്കിലും നെല്ലിനു വേണ്ടതെല്ലാം മത്സ്യങ്ങളുടെ കാഷ്ഠത്തിലുടെ കിട്ടുന്നുണ്ട്. വർക്കിച്ചേട്ടന്റെ പാടത്തെ നെല്ലിന്റെ വളർച്ച തന്നെ തെളിവ്. ഒരേസമയം തൊട്ടടുത്ത പാടത്തു നട്ട ഞാറിനെക്കാൾ ഇരട്ടി വളർച്ചയാണ് ഇവയ്ക്ക്. കീടങ്ങൾക്കെതിരെ എന്തു ചെയ്യുമെന്ന ചോദ്യം സ്വാഭാവികം. ഒന്നും ചെയ്യില്ലെ ന്നാണ് വർക്കിച്ചേട്ടന്റെ ഉത്തരം. കീടങ്ങളെയൊക്കെ സൈപ്രിനസ് അകത്താക്കുമത്രെ.
നെല്ലും മീനും വളരുന്നതനുസരിച്ച് പാടത്തെ ജലനിരപ്പ് ഉയർത്തും. ഇപ്പോൾ ഇവിടത്തെ 3 പാടങ്ങളിലാണു നെല്ലുള്ളത്. കഴിഞ്ഞ തവണ 3 പാടങ്ങളിലെ ഏകദേശം 25 സെന്റിൽനിന്ന് രണ്ടര ക്വിന്റൽ നെല്ല് കിട്ടി. പത്താം മാസം ശേഷം പാടം വറ്റിച്ചപ്പോൾ 500 കിലോ മത്സ്യവും പതിനായിരക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളും കിട്ടി.
രണ്ടര ക്വിന്റൽ ജൈവ നെല്ലിന് 7000 രൂപ മാത്രം കിട്ടിയപ്പോൾ മീൻ നൽകിയത് ഒന്നര ലക്ഷം രൂപ! അടുത്ത സീസൺ മുതൽ ആദ്യ കൃഷിയുടെ വിളവെടുപ്പിനു പിന്നാലെ വീണ്ടും ഞാറു നട്ട് 5 ക്വിന്റൽ നെല്ലെങ്കിലും ഉൽപാദിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. മത്സ്യക്കുഞ്ഞുങ്ങളെ അടുത്ത കൃഷിക്കായി നഴ്സറിക്കുളത്തിലേക്കു മാറ്റുകയും അധികമുള്ളവ വിൽക്കുകയുമാണു പതിവ്. വിപണിയിൽ 10 രൂപ വിലയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഒരു രൂപയ്ക്കാണു വിറ്റത്. എങ്കിലും ഒരു ലക്ഷം രൂപയോളം മത്സ്യവിത്തിലൂടെ കിട്ടിയെന്ന് വർക്കിച്ചേട്ടൻ പറയുന്നു.
ഫോൺ: 9946955099