കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പുകാലമായി; ഒട്ടേറെ ഉൽപന്നങ്ങൾ തയാറാക്കാം
മരച്ചീനി, മധുരക്കിഴങ്ങ്, ശീമച്ചേമ്പ്, ചെറുചേമ്പുകൾ, കാച്ചിൽ, ചെറുകിഴങ്ങ്, ചേന, കൂർക്ക, കൂവക്കിഴങ്ങ് തുടങ്ങിയവയാണ് കേരളത്തിൽ പ്രചാരമുള്ള കിഴങ്ങുവർഗങ്ങൾ. മറ്റു വിളകൾക്കു നൽകുന്നത്ര ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമില്ല. മരച്ചീനിയൊഴികെയുള്ളവയ്ക്കു ദീർഘകാല സൂക്ഷിപ്പുഗുണവുമുണ്ട്. ലഘു
മരച്ചീനി, മധുരക്കിഴങ്ങ്, ശീമച്ചേമ്പ്, ചെറുചേമ്പുകൾ, കാച്ചിൽ, ചെറുകിഴങ്ങ്, ചേന, കൂർക്ക, കൂവക്കിഴങ്ങ് തുടങ്ങിയവയാണ് കേരളത്തിൽ പ്രചാരമുള്ള കിഴങ്ങുവർഗങ്ങൾ. മറ്റു വിളകൾക്കു നൽകുന്നത്ര ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമില്ല. മരച്ചീനിയൊഴികെയുള്ളവയ്ക്കു ദീർഘകാല സൂക്ഷിപ്പുഗുണവുമുണ്ട്. ലഘു
മരച്ചീനി, മധുരക്കിഴങ്ങ്, ശീമച്ചേമ്പ്, ചെറുചേമ്പുകൾ, കാച്ചിൽ, ചെറുകിഴങ്ങ്, ചേന, കൂർക്ക, കൂവക്കിഴങ്ങ് തുടങ്ങിയവയാണ് കേരളത്തിൽ പ്രചാരമുള്ള കിഴങ്ങുവർഗങ്ങൾ. മറ്റു വിളകൾക്കു നൽകുന്നത്ര ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമില്ല. മരച്ചീനിയൊഴികെയുള്ളവയ്ക്കു ദീർഘകാല സൂക്ഷിപ്പുഗുണവുമുണ്ട്. ലഘു
മരച്ചീനി, മധുരക്കിഴങ്ങ്, ശീമച്ചേമ്പ്, ചെറുചേമ്പുകൾ, കാച്ചിൽ, ചെറുകിഴങ്ങ്, ചേന, കൂർക്ക, കൂവക്കിഴങ്ങ് തുടങ്ങിയവയാണ് കേരളത്തിൽ പ്രചാരമുള്ള കിഴങ്ങുവർഗങ്ങൾ. മറ്റു വിളകൾക്കു നൽകുന്നത്ര ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമില്ല. മരച്ചീനിയൊഴികെയുള്ളവയ്ക്കു ദീർഘകാല സൂക്ഷിപ്പുഗുണവുമുണ്ട്.
ലഘു സംസ്കരണം
- റെഡി–ടു–കുക്ക്
തൊലി നീക്കം ചെയ്തു വൃത്തിയാക്കി ആകർഷകമായി മുറിച്ചു റെഡി–ടു–കുക്ക് രൂപത്തിൽ കൂർക്ക, ചേന, കാച്ചിൽ, ചേമ്പ് എന്നിവ വിപണനം ചെയ്യാം. അണുകുടുംബങ്ങൾക്കു യോജ്യമായ വിധത്തിൽ 250 ഗ്രാം, 500 ഗ്രാം, ഒരു കിലോ എന്നീ അളവുകളിൽ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാം. കൂർക്ക, മരച്ചീനി, ചേന എന്നിവ തണുപ്പിച്ചും വിപണനം ചെയ്യാം.
- റെഡി–ടു–ഈറ്റ്
ആകർഷകമായി മുറിച്ചു പുഴുങ്ങിയെടുത്ത കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്, ശീമച്ചേമ്പ്, ചെറു കിഴങ്ങ് എന്നിവയും വൃത്തിയായി പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാം. ഇവയുപയോഗിച്ചു ബജി, കട്‍ലറ്റ്, സമോസ, പക്കോട പോലുള്ള വിഭവങ്ങളും തയാറാക്കാം.
ഹ്രസ്വകാല ഉൽപന്നങ്ങൾ
ചതുരത്തിലും വൃത്തത്തിലും ഈർക്കിൽപോലെയും അരിഞ്ഞെടുത്ത്, സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു തയാറാക്കുന്ന കപ്പ ചിപ്സിന് ആവശ്യക്കാർ ഏറെയാണ്. മരച്ചീനി ചിപ്സ് തയാറാക്കുമ്പോൾ അതിന്റെ കട്ട് നീക്കം ചെയ്യേണ്ടതുണ്ട്. തൊലി നീക്കി വൃത്താകൃതിയിലോ ചതുരാകൃതിയിലോ അരിഞ്ഞ മരച്ചീനി ഒരു മണിക്കൂർ നേരം വിനാഗിരി ചേർത്ത വെള്ളത്തിൽ (0.1 ശതമാനം) മുക്കി വച്ചതിനു ശേഷം കഴുകി, വാട്ടി ഉണക്കിയെടുത്തു വറുത്താൽ ചിപ്സിനു നല്ല ഭംഗിയും രുചിയുമുണ്ടാകും. 8–9 മാസം വിളഞ്ഞ മരച്ചീനിയാണ് ചിപ്സിനു നല്ലത്. ചിപ്സിനു യോജിച്ച കപ്പയിനങ്ങൾ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. അത്തരം ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷി ചെയ്യണം. വറുത്തെടുത്ത ചിപ്സിനു വ്യത്യസ്ത രുചി പകരാൻ പലതരം ഫ്ലേവറുകളും ചേർക്കാം.
മധുരക്കിഴങ്ങ്, നന്നായി വിളഞ്ഞ ചേന, ശീമച്ചേമ്പ് എന്നിവ ഉപയോഗിച്ചും ചിപ്സ് ഉണ്ടാക്കാം. സ്ലൈസിങ് മെഷീൻ, കൊമേഴ്സ്യൽ സ്റ്റൗ, ഇൻഡസ്ട്രിയൽ ഗ്യാസ് കണക്‌ഷൻ, യോജ്യമായ വലുപ്പത്തിലുള്ള വറവുചട്ടി, സീലിങ് യന്ത്രം എന്നിവ ആവശ്യമാണ്.
ദീർഘകാല ഉൽപന്നങ്ങൾ വിവിധോദ്ദേശ്യ പൊടികൾ
ധാന്യപ്പൊടികളോടു കിടപിടിക്കുന്ന അന്നജമാണ് മരച്ചീനിപ്പൊടിയിലുള്ളത്. അതിനാൽ ഇതുപയോഗിച്ചു ബേക്കറി ഉൽപന്നങ്ങൾ, പക്കാവട, മുറുക്ക്, സേവ, അച്ചപ്പം, മിക്സ്ചർ എന്നിവയുണ്ടാക്കാം. ഗ്ലൂട്ടൻ (ഗോതമ്പിൽ അടങ്ങിയിട്ടുള്ള, അലർജിയുണ്ടാക്കുന്ന ഒരു പ്രോട്ടീൻ) ഇല്ലാത്ത അന്നജമായതിനാൽ മൈദ/ഗോതമ്പ് മാവിനു പകരം മരച്ചീനി മാവ് ഉപയോഗിക്കാം. കൂടാതെ, പുട്ട്, ഉപ്പുമാവ്, ഇടിയപ്പം എന്നിവയ്ക്കും യോജ്യം. പുതുതലമുറ വിഭവങ്ങളായ പാസ്ത, മാക്രോണി, നൂഡിൽസ് തുടങ്ങിയ വിഭവങ്ങൾക്കും നന്ന്. കുർകുറെ പോലുള്ള ഉൽപന്നങ്ങളുമുണ്ടാക്കാം.
മരച്ചീനിപ്പൊടി തയാറാക്കുന്നതിനു കട്ടില്ലാത്തതും നല്ല പാചകഗുണമുള്ളതുമായ മരച്ചീനി തിരഞ്ഞെടുത്ത്, തൊലി നീക്കം ചെയ്തു നന്നായി കഴുകി അരിഞ്ഞ് സൂര്യപ്രകാശത്തിലോ ഡ്രയറിലോ ഉണക്കിയെടുക്കണം. ഉൽപന്നം തയാറാക്കുന്നതിനു തരിയുടെ അളവനുസരിച്ചു പൊടിച്ചെടുക്കണം.
മരച്ചീനിമാവിൽനിന്നുണ്ടാക്കുന്ന സാഗോ അഥവാ ചൗവരി ഇന്ത്യയിൽ ഉടനീളം ആവശ്യമുണ്ട്. ഉത്തരേന്ത്യയിലാണു കൂടുതൽ ആവശ്യക്കാർ. സ്റ്റാർച്ച്–ചൗവരി നിർമാണ യൂണിറ്റുകൾ അധികമുള്ളത് തമിഴ്നാട്ടിലെ സേലത്തും ഈറോഡിലുമാണ്. കേരളത്തിലും ഇത്തരം യൂണിറ്റുകൾക്കു സാധ്യതയുണ്ട്.
ആരോറൂട്ട് അഥവാ കൂവക്കിഴങ്ങിന്റെ പൊടിക്കും ആവശ്യക്കാരേറെ. നന്നായി വിളഞ്ഞ കൂവക്കിഴങ്ങ് വൃത്തിയായി ഉരച്ചോ അരച്ചെടുത്തോ അന്നജം വേർതിരിച്ചതിനു ശേഷം പല തവണ ശുദ്ധീകരിച്ചാണ് കൂവപ്പൊടി യുണ്ടാക്കുന്നത്. ആവശ്യമായ യന്ത്രങ്ങളുണ്ടെങ്കിൽ അധികം അധ്വാനമില്ലാതെ ഈ ഉൽപന്നമുണ്ടാക്കാം. തുണിമിൽ വ്യവസായത്തിന് ആവശ്യമുള്ള അസംസ്കൃതവസ്തുവാണ് മരച്ചീനി സ്റ്റാർച്ച്. ഗുണമേന്മയുള്ള പശയുടെ നിർമാണത്തിനും ആവശ്യമുണ്ട്. ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ആൽക്കഹോളും മരച്ചീനി സ്റ്റാർച്ചിൽനിന്നു വേർതിരിച്ചെടുക്കാം.
English summay: Production and Processing Technology for Tuber Crops