അമൃതിൻകുംഭമായി നാളികേരം; ലോകം കാത്തിരിക്കുന്നു നാളികേരോൽപന്നങ്ങളെ
നാളികേരത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നതെങ്കിലും ഇന്നും തേങ്ങയോ തെങ്ങിൽനിന്നു കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വ്യവസായ സാധ്യതകളുടെ കാര്യത്തിലോ ഉപയോഗരീതികളിലോ ഏറെ പിന്നിലാണ് നമ്മുടെ സ്ഥാനം. തെങ്ങിന്റെ ഓരോ അംശവും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാവുന്ന രീതിയിലാണ്. എന്നിട്ടും പച്ചത്തേങ്ങ,
നാളികേരത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നതെങ്കിലും ഇന്നും തേങ്ങയോ തെങ്ങിൽനിന്നു കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വ്യവസായ സാധ്യതകളുടെ കാര്യത്തിലോ ഉപയോഗരീതികളിലോ ഏറെ പിന്നിലാണ് നമ്മുടെ സ്ഥാനം. തെങ്ങിന്റെ ഓരോ അംശവും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാവുന്ന രീതിയിലാണ്. എന്നിട്ടും പച്ചത്തേങ്ങ,
നാളികേരത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നതെങ്കിലും ഇന്നും തേങ്ങയോ തെങ്ങിൽനിന്നു കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വ്യവസായ സാധ്യതകളുടെ കാര്യത്തിലോ ഉപയോഗരീതികളിലോ ഏറെ പിന്നിലാണ് നമ്മുടെ സ്ഥാനം. തെങ്ങിന്റെ ഓരോ അംശവും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാവുന്ന രീതിയിലാണ്. എന്നിട്ടും പച്ചത്തേങ്ങ,
നാളികേരത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നതെങ്കിലും ഇന്നും തേങ്ങയോ തെങ്ങിൽനിന്നു കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വ്യവസായ സാധ്യതകളുടെ കാര്യത്തിലോ ഉപയോഗരീതികളിലോ ഏറെ പിന്നിലാണ് നമ്മുടെ സ്ഥാനം. തെങ്ങിന്റെ ഓരോ അംശവും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാവുന്ന രീതിയിലാണ്. എന്നിട്ടും പച്ചത്തേങ്ങ, കൊപ്ര, വെളിച്ചെണ്ണ, ചകിരി, ചിരട്ട എന്നിവയ്ക്ക് അപ്പുറത്തേക്ക് ഒരു സാധ്യതയും പരീക്ഷിക്കാൻ തയാറല്ല. വെല്ലുവിളി ഏറ്റെടുത്ത് വളരെ കുറച്ചു പേർ സംരംഭകരംഗത്ത് മൂന്നാട്ടു വന്നിട്ടുണ്ട്. അവരിൽ നല്ലൊരു പങ്ക് വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേർ നാളികേര വ്യവസായ മേഖലയിലേക്ക് കടന്നു വരുന്നില്ല.
ഇളനീരുകൊണ്ടും തേങ്ങ കൊണ്ടും ചിരട്ട കൊണ്ടുമൊക്കെ വ്യത്യസ്തമായ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. അസംസ്കൃത സാധനങ്ങളുടെ ലഭ്യത, വിപണിയിലെ സാധ്യത തുടങ്ങിയവ മനസ്സിലാക്കി വേണം നാളികേരത്തിന്റെ മൂല്യവർധിത ഉൽപന്ന നിർമാണ മേഖലകളിലേക്ക് കടക്കാൻ . പോഷകമൂല്യം, ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകൾ, രോഗ പ്രതിരോധശേഷി തുടങ്ങി ഒട്ടേറെ പോസിറ്റീവ് ഘടകങ്ങൾ നാളികേര ഉൽപന്നങ്ങളിലുണ്ട്. തെങ്ങിലെ ഭക്ഷ്യ വസ്തുക്കളല്ലാത്ത വസ്തുക്കളിൽ നിന്ന് നിർമിക്കുന്ന ഉൽപന്നങ്ങളാകട്ടെ പൂർണമായും പരിസ്ഥിതിക്ക് ഇണങ്ങുന്നതാണ് എന്ന മേന്മയും ഉണ്ട്. അതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കളാകട്ടെ മറ്റ് ഉൽപന്നങ്ങളാകട്ടെ വിപണിയിൽ ഡിമാൻഡ് കൂടുകയല്ലാതെ കുറയുന്നില്ല.
വെളിച്ചെണ്ണ വില കുതിക്കുകയാണ്. തേങ്ങയ്ക്കും വിപണിയിൽ മോശമില്ലാത്ത വിലയുണ്ട്. ഉൽപാദനത്തിൽ പഴയ മികവ് ഇന്ന് മലയോര മേഖലയിൽ ഇല്ലെങ്കിലും നാളികേര മേഖലയിൽ ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. അതിലേറെ മാറ്റങ്ങൾ ഇനി വരാനിരിക്കുന്നു. ഇവയൊക്കെ കണ്ണു തുറന്നു കാണാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിഞ്ഞാൽ നാളികേര ഉൽപാദനം നഷ്ടമാകില്ല.
മികച്ച ആരോഗ്യഭക്ഷണമായി വെളിച്ചെണ്ണയുൾപ്പെടെയുള്ള നാളികേര ഉൽപന്നങ്ങൾ ഖ്യാതി നേടുന്നു. വികസിത രാജ്യങ്ങളിൽ ഏറ്റവും ഗ്ലാമറുള്ള ഭക്ഷ്യവസ്‌തുവായി നാളികേര ഉൽപന്നങ്ങൾ മാറിക്കഴിഞ്ഞു.
അമൃതിൻ കുംഭം
നാളികേരത്തിന്റെ പോഷകമൂല്യം സംബന്ധിച്ച അവകാശവാദങ്ങൾക്ക് ദേശീയ, രാജ്യാന്തര തലത്തിൽ ഗവേഷണ പിന്തുണ വർധിച്ചു വരുന്നു. വെളിച്ചെണ്ണയും നാളികേരവും ആരോഗ്യത്തിനു അപകടമല്ലെന്നു മാത്രമല്ല ആവശ്യമാണെന്ന സ്‌ഥിതിയിലേക്കു കാര്യങ്ങൾ മാറുകയാണ്. വെളിച്ചെണ്ണ രക്‌തത്തിലെ കൊളസ്‌ട്രോളിനെ വർധിപ്പിച്ച് ഹൃദ്രോഗത്തിനു കാരണമാകുന്നുവെന്ന ആരോപണം ഒരു ദശാബ്‌ദം മുമ്പേ നമ്മുടെ ഗവേഷകർ പൊളിച്ചതാണ്. ഇന്നു ലോകം അത് അംഗീകരിച്ചെന്നു മാത്രമല്ല രക്‌തത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനു ഉത്തമമാണെന്നും പറഞ്ഞു തുടങ്ങി. അമിതവണ്ണം തടയാൻ, പ്രമേഹം പ്രതിരോധിക്കാൻ, സന്ധിവാതവും അർബുദവും ചെറുക്കാൻ, കരളിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം മെച്ചപ്പെടുത്താൻ എന്നിങ്ങനെ ആരോഗ്യസംരക്ഷണത്തിനു തേങ്ങയോളം ഉത്തമമായി മറ്റൊന്നില്ലെന്നാണ് വിവിധ ഗവേഷകരുടെ പഠനങ്ങൾ വ്യക്‌തമാക്കുന്നത്. വെന്ത വെളിച്ചെണ്ണയിലെ 17 ഫൈറ്റോ കെമിക്കലുകളുടെ മെച്ചം വായിച്ചാൽ മാത്രം മതി അതിന്റെ ആരാധകരായി മാറാൻ. തേങ്ങയുടെ പോഷകമൂല്യം അംഗീകരിക്കുന്ന ഒട്ടേറെ ഗവേഷണ ഫലങ്ങൾ നമ്മുടെ തന്നെ വിവിധ ഗവേഷണ സ്‌ഥാപനങ്ങളിൽ നിന്നു പുറത്തുവന്നിട്ടുണ്ടെന്ന് സിപിസിആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി. അനിതകുമാരി പറയുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരകൃഷിയുള്ള സംസ്ഥാനം കേരളമാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് പിന്നീടുള്ളത്. നാളികേര ഉൽപാദനത്തിൽ മുന്നിലാണെങ്കിലും ശരാശരി ഉൽപാദനത്തിൽ കേരളം പിന്നിലാണ്. അതായത് മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ ശാസ്ത്രീയമാർഗങ്ങൾ കൃഷിയിൽ അവലംബിക്കുന്നതിനാൽ കുറഞ്ഞ ഏരിയയിൽ നിന്ന് കൂടുതൽ ഉൽപാദനം ലഭിക്കുന്നു.
ന്യൂജെൻ ലുക്
നമ്മുടെ നാട്ടിലും നാളികേരത്തിന്റെ ഉപയോഗത്തിൽ വൈവിധ്യവൽക്കരണം യാഥാർഥ്യമായി വരുന്നു. വെന്ത വെളിച്ചെണ്ണയും തൂൾതേങ്ങയും തേങ്ങാപ്പാലും കരിക്കിൻ വെള്ളവുമൊക്കെ വിപണിയിൽ സാധാരണമായിത്തുടങ്ങി. വെളിച്ചെണ്ണയ്‌ക്കു വേണ്ടി മാത്രമല്ല ഇന്നത്തെ തെങ്ങുകൃഷി. ലോകവിപണിയിലേയ്‌ക്ക് നൂറുകണക്കിനു ഉൽപന്നങ്ങൾ നൽകുന്ന സവിശേഷ വിളയായി കേരം മാറിയിരിക്കുന്നു.
ഈ രംഗത്ത് വൻകിട ഫാക്‌ടറികളും ബ്രാൻഡുകളും കുറവാണെന്നതാണ് നമ്മുടെ പരിമിതി. നമ്മുടെ മൂല്യവർധനയും ഉൽപന്നനിർമാണവും വലിയൊരളവു വരെ സ്വാശ്രയസംഘങ്ങളുടെ തലത്തിലാണ്. കേരളത്തിലെ നാളികേര ഉൽപാദക കമ്പനികൾ വിവിധ നാളികേര ഉൽപന്നങ്ങളുടെ രാജ്യാന്തരബ്രാൻഡായി വളരണം. ഇവയുടെ കീഴിൽ തേങ്ങയിൽ നിന്നുള്ള ഉൽപന്നങ്ങൾ മാത്രമല്ല നീര, ചിരട്ട, ചകിരി, ഈർക്കിലി എന്നിവയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ പോലും സംസ്‌കരണ വ്യവസായം വളർത്തിയെടുക്കാനാവും. ചിരട്ടയിൽ നിന്ന് ഐസ്‌ക്രീം കപ്പുണ്ടാക്കി കയറ്റുമതി ചെയ്യുന്നവർ നമ്മുടെ നാട്ടിലുണ്ട്.
മൂല്യവർധിത ഉൽപന്നങ്ങൾ
ആക്ടിവേറ്റഡ് കാർബൺ, ഉണ്ട കൊപ്ര, കോക്കനട്ട് ബിസ്കറ്റ്, ചിപ്സ്, ചട്ണി പൗഡർ,കോക്കനട്ട് ഫ്ളെയ്ക്സ്, ഹണി, ശർക്കര, ജാം, നാളികേര പാൽ, ഐസ്ക്രീം, മിൽക് പൗഡർ, വെളിച്ചെണ്ണ, അച്ചാർ, ചിരട്ടപ്പൊടി, ചൂലുകൾ, സ്ക്വാഷ്, വിനാഗിരി, തേങ്ങാവെള്ള സോഡ, അങ്ങനെ തെങ്ങിനെ ആശ്രയിച്ച് എത്രയെത്ര ഉൽപന്നങ്ങൾ.
ലോകം കാത്തിരിക്കുന്നു
തേങ്ങയുടെ കയറ്റുമതിയിൽ കണ്ടുവരുന്ന വർധന ഇവിടെ വില കൂടാൻ കാരണമായിട്ടുണ്ട്. ചില വിദേശരാജ്യങ്ങൾക്ക് ഇന്ത്യയിൽനിന്നു വെളിച്ചെണ്ണയ്‌ക്കു പകരം തേങ്ങ തന്നെ ഇറക്കുമതി ചെയ്യാനാണ് ഇപ്പോൾ താൽപര്യം. ഇന്ത്യയിൽനിന്നുള്ള വെളിച്ചെണ്ണയിലെ മായമാണു കാരണം. തേങ്ങാപ്പാലും മറ്റും നിർമിക്കുന്ന അന്യസംസ്‌ഥാന ഫാക്‌ടറികളിലേക്കു കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും തേങ്ങ വർധിച്ച തോതിൽ കയറ്റി വിടുന്നുണ്ട്.
ഇന്റർനെറ്റിലൂടെ നാളികേര ഉൽപന്നങ്ങൾക്ക് ലോകത്തെവിടെയും വിപണി കണ്ടെത്താനുള്ള അവസരം. ഇന്റർനെറ്റ് വിപണനത്തിന്റെ സാധ്യത നമ്മുടെ കൃഷിക്കാർ പ്രയോജനപ്പെടുത്തിയിട്ടില്ല. ചെറുകിട നാളികേര സംസ്‌കരണയൂണിറ്റുകൾക്കു പോലും മതിയായ നിലവാരത്തിൽ ഉൽപന്നങ്ങളുണ്ടാക്കാനായൽ ഇന്റർനെറ്റിലൂടെ വിപണനം നടത്താനാവും.
കയർ ഉൽപന്നങ്ങളും ചകിരിച്ചോർ ഉപയോഗിച്ചുള്ള ജൈവവളക്കൂട്ടുകളും വിപണിയിലും വിദേശരാജ്യങ്ങളിലും പ്രചാരം നേടേണ്ടതുണ്ട്. മണ്ണില്ലാക്കൃഷിക്ക് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ബദൽ മാർഗമായി ചകിരിയെ നാളികേര വികസന ബോർഡ് അവതരിപ്പിക്കുന്നത് ഇതിനാലാണ്. ഒട്ടേറെ ചെറുകിട കർഷകർ നാളികേര ഉൽപന്നങ്ങളെ മൂല്യവർധിതമാക്കി മാറ്റിക്കൊണ്ട് വിജയം നേടുന്നുണ്ട്. നാളികേര വികസന ബോർഡ്, സിപിസിആർഐ, തെങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ നാളികേര സംസ്കരണത്തിലും പുതിയ ഉൽപന്നങ്ങളുടെ പ്രചാരണത്തിലും സംരംഭക പരിശീലനത്തിലും മുന്നേറുന്നുണ്ട്. കർഷകർക്ക് ആവശ്യമായ യന്ത്രങ്ങളും ഗവേഷണവിഭാഗങ്ങൾ രൂപപ്പെടുത്തി നൽകുന്നുണ്ട്.
English summary: Coconut- Value Added Products