സംസ്ഥാനത്തെ കര്‍ഷകരുടെ സർവോത്മുഖ ക്ഷേമം ലക്ഷ്യമിട്ട് കേരള സര്‍ക്കാർ കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാകുന്ന പദ്ധതിയാണ് ‘കേരള കര്‍ഷക ക്ഷേമനിധി’. 2019 ഡിസംബര്‍ 20നു നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ നിലവിൽ വന്നു. സംസ്ഥാനത്ത്

സംസ്ഥാനത്തെ കര്‍ഷകരുടെ സർവോത്മുഖ ക്ഷേമം ലക്ഷ്യമിട്ട് കേരള സര്‍ക്കാർ കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാകുന്ന പദ്ധതിയാണ് ‘കേരള കര്‍ഷക ക്ഷേമനിധി’. 2019 ഡിസംബര്‍ 20നു നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ നിലവിൽ വന്നു. സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ കര്‍ഷകരുടെ സർവോത്മുഖ ക്ഷേമം ലക്ഷ്യമിട്ട് കേരള സര്‍ക്കാർ കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാകുന്ന പദ്ധതിയാണ് ‘കേരള കര്‍ഷക ക്ഷേമനിധി’. 2019 ഡിസംബര്‍ 20നു നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ നിലവിൽ വന്നു. സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ കര്‍ഷകരുടെ സർവോത്മുഖ ക്ഷേമം ലക്ഷ്യമിട്ട്  കേരള സര്‍ക്കാർ കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാകുന്ന പദ്ധതിയാണ് ‘കേരള കര്‍ഷക ക്ഷേമനിധി’. 2019 ഡിസംബര്‍ 20നു നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ നിലവിൽ വന്നു.

സംസ്ഥാനത്ത് കാര്‍ഷികവൃത്തികൊണ്ട് ഉപജീവനം ചെയ്യുന്ന ഏതൊരു കര്‍ഷകന്റെയും ക്ഷേമത്തിനായും ഐശ്യര്യത്തിനായും പെന്‍ഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നല്‍കുന്നതിനും യുവ തലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപം കൊണ്ടിരിക്കുന്നത്.

ADVERTISEMENT

ആർക്കൊക്കെ അംഗമാകാം?

18 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും ക്ഷേമനിധി ബോർഡിൽ അംഗമായി റജിസ്റ്റർ ചെയ്യാം. കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്ന 2019 ഡിസംബർ 20ന് 56 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും 65 വയസ്സു വരെ ക്ഷേമനിധിയിൽ അംഗമാ‍കുന്നതിന് അർഹത ഉണ്ടായിരിക്കും. വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാത്ത, 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരിക്കുന്ന കർഷകർക്ക് ഈ ക്ഷേമനിധിയിൽ അംഗങ്ങളാകാം. കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടു‍നൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാടക്കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടി‍രിക്കുന്നവർക്കും അംഗമാകാം.  

കൃഷിയുടെ നിർവചനം

കേരള കർഷക ക്ഷേമനിധി നിയമ പ്രകാരം, വിളപരിപാലനം, ഉദ്യാനകൃഷി, ഔഷധ-സസ്യപരിപാലനം, നടീൽ വസ്തുക്കളുടെ ഉൽപാദനവും വിൽപനയും, ഇടവിള‍കളുടെയും വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളർത്തൽ, തീറ്റപ്പുൽ കൃഷി, മത്സ്യം വളർത്തൽ, അലങ്കാര മത്സ്യം വളർത്തൽ, പശു, ആട്, പോത്ത്, പന്നി, മുയൽ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂ‍ൽപ്പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാർഷികാവശ്യത്തിനുള്ള ഭൂമിയുടെ ഉപയോഗം തുടങ്ങിയവ കൃഷി എന്ന നിർവചനത്തിൽപ്പെടുന്നു.

ADVERTISEMENT

ഉടമസ്ഥനായോ, അനുമതി പത്രക്കാരനായോ, ഒറ്റി കൈവശക്കാരനായോ, വാക്കാൽ പാട്ടക്കാരനായോ, സർക്കാർ ഭൂമി പാട്ടക്കാരനായോ, കുത്തക പാട്ടക്കാരനായോ, അല്ലെങ്കിൽ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെൻറിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും  കൃഷി ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തികൾക്ക് ബോര്‍ഡിൽ അംഗങ്ങളാകാന്‍ സാധിക്കും. എന്നാല്‍ ഏലം, റബർ, കാപ്പി, തേയില എന്നീ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കറാണ് പരിധി.

അപേക്ഷ ഓൺലൈനിലൂടെ

അംഗമായി റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ കർഷകർ ക്ഷേമനിധി ബോർഡിന്റെ  https://kfwfb.kerala.gov.in/ എന്ന പോര്‍ട്ടൽ വഴിയാണ് നൽകേണ്ടത്. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (അപേക്ഷകന്റെ ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറെ സാക്ഷ്യപത്രം (വെറ്ററിനറി ഡോക്ടർ, ഫിഷറീസ് സബ് ഇന്‍സ്പെക്ടർ, ഇൻ‍ഡസ്ട്രീസ് ഓഫീസർ, ഡെയറി എക്സ്റ്റന്‍ഷൻ ഓഫീസർ തുടങ്ങി അപേക്ഷകൻ അപേക്ഷയിൽ പറഞ്ഞിട്ടുള്ള പ്രധാന മേഖലയിലെ ഉദ്യോഗസ്ഥന്റെ), വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ  കരം അടച്ച രസീതോ/ഭൂമി സംബന്ധിച്ച രേഖകളോ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ) അപ്‌ലോഡ് ചെയ്യേണ്ടതാണ്. റജിസ്ട്രേഷൻ ഫീ ആയി 100 രൂപ ഓൺലൈനായി അടയ്ക്കണം. 

കൃഷി ഓഫീസറുടെ ലോഗിന്‍ ഡാഷ്ബോർഡിൽ അപേക്ഷ വരുമ്പോൾ ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾ കൃത്യമായി അപേക്ഷകൻ പാലിച്ചിട്ടുണ്ട് എന്ന് നാലാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരം കൃഷി ഓഫീസർക്ക് ബോധ്യമാകുന്ന സംഗതിയിൽ അപേക്ഷകന്റെ റജിസ്‌ട്രേഷൻ  ഉടൻ തന്നെ അംഗീകരിക്കേണ്ടതാണ്. അപേക്ഷയിലെ വിവരങ്ങൾ അപൂര്‍ണമെങ്കിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് പ്രസ്തുത കാര്യങ്ങൾ ഓണ്‍ലൈനിൽ രേഖപ്പെടുത്തി കര്‍ഷകന് തിരിച്ചയക്കണം. ഏതെങ്കിലും കാരണത്താൽ അപേക്ഷ അംഗീകരിക്കാൻ കഴിയാത്ത പക്ഷം അപേക്ഷ തീയതി മുതൽ  30 ദിവസത്തിനകം കാരണങ്ങൾ ഓൺലൈനിൽ രേഖപ്പെടുത്തി നിരസിക്കാവുന്നതാണ്. എന്നാൽ, അപേക്ഷകനെ കേൾക്കുന്നതിന് ന്യായമായ ഒരു അവസരം നൽകാതെ അംഗമായി റജിസ്റ്റർ ചെയ്യുന്നതിനുള്ള യാതൊരു അപേക്ഷയും നിരസിക്കാൻ പാടില്ല.

ADVERTISEMENT

നാമനിർദേശം സമർപ്പിക്കൽ

നിധിയിലേക്ക് അംഗത്വം ലഭിക്കുന്ന ഓരോ കർഷകനും മരണാനന്തര ആനുകൂല്യം നൽകുന്നതിന് ആക്ടിലെ കുടുംബം എന്ന നിർവചനത്തിൽപ്പെടുന്ന ഒരാളെ നാമനിർദേശം ചെയ്യണം. കർഷകന്റെ ഭാര്യ, ഭർത്താവ്, അവരുടെ പ്രായപൂർത്തിയായതോ ഭിന്നശേഷിക്കാരായതോ ആയ മക്കൾ, ദത്തെടുത്ത കുട്ടികൾ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയ പെൺമക്കൾ, കർഷകന്റെ മരണപ്പെട്ട മക്കളുടെ വിധവയും പ്രായ പൂർത്തിയാകാത്ത മക്കൾ, കർഷകനെ ആശ്രയിച്ചുകഴിയുന്ന അവരുടെ മാതാപിതാക്കൾ എന്നിവരെയും അനന്തരാവകാശികളായി നാമനിർദേശം ചെയ്യാം.

നിധിയിലേക്ക് അംശദായം അടക്കൽ  

നൂറു രൂപ അടച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന കർഷകർക്ക് ബോർഡിൽനിന്നും അംശാദായം അടയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ആദ്യഗഡു അംശദായം ഓൺലൈൻ മുഖേനെ അടയ്ക്കണം. ക്രഡിറ്റ് കാർഡ്, ഗൂഗിൾ പേ, ഡെബിറ്റ് കാർഡ് എന്നിവയിലൂടെയും തുക ഒടു‍ക്കാം. ഓട്ടോ ഡെബിറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അംശദായം കുറഞ്ഞത് പ്രതിമാസം 100 രൂപയാണ്. എന്നാൽ അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയർന്ന നിരക്കിൽ അടയ്ക്കാം. സർക്കാരിന്റെ അംശദായ വിഹിതം തത്തുല്യമായ തുകയോ പരമാവധി പ്രതിമാസം 250 രൂപയോ ആയിരിക്കും. അംഗങ്ങൾ അവർ അടയ്ക്കേണ്ടതായ അംശദായം ഓരോ മാസവും പത്താം  തീയതിക്കകം മുൻകൂറായി അടയ്കേണ്ടതാണ്. ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ അംശദായത്തുക ഒന്നിച്ച് മുൻകൂറായി അടയ്ക്കാം.

കിസാൻ അഭിമാൻ പദ്ധതിയിൻ കീഴിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന, 60 വയസ്സ് പൂർത്തിയാക്കിയ ചെറുകിട നാമമാത്ര കർഷകർക്ക് സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് വർഷം തോറും നൽകുന്ന തുകയും പ്രസ്തുത പദ്ധതിയിൽ അംഗമാകുന്നവരുടെ വിശദവിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് സർക്കാർ നിശ്ചയിക്കുന്ന പെൻഷൻ നൽകുന്നതാണ്.

ആനുകൂല്യങ്ങൾ

1. ക്ഷേമനിധി പെൻഷൻ 

അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ 60 വയസ്സ് വരെ അംശദായം അടച്ച് അംഗമായി തുടരുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെയും ഒടുക്കിയ കാലയളവിന്റെയും ആനുപാതികമായി പദ്ധതി പ്രകാരമുള്ള തുക പെൻഷൻ ആയി ലഭിക്കും.

എന്നാല്‍ ആക്ടിന്റെ പ്രാരംഭ തീയതിയിൽ 56 വയസ്സു പൂര്‍ത്തിയാക്കിയ ഏതൊരു കര്‍ഷകനും അയാൾ ആക്ടിന്റെ 4-ആം വകുപ്പ് 1-ആം  ഉപവകുപ്പ് പ്രകാരം 65 വയസ്സു വരെ നിധിയില്‍ അംഗമാകുകയും ചെയ്യുന്ന സംഗതിയിൽ അംഗം 60 വയസ്സ് പൂർത്തീകരിക്കുകയും 5 വര്‍ഷത്തിൽ കുറയാതെ അംശാദായം അടച്ചുതീര്‍ക്കുകയും ചെയ്ത തീയതിയുടെ തൊട്ടടുത്ത മാസം മുതല്‍ പെൻഷനു അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

2. അനാരോഗ്യ ആനുകൂല്യം

കുറഞ്ഞത് അഞ്ചുവർഷം അംശദായം ഒടുക്കി കുടിശ്ശിക ഇല്ലാതെ തുടരുന്ന അംഗത്തിന് പെൻഷൻ തീയതിക്ക് മുമ്പുതന്നെ അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെ നിശ്ചിത തുക പ്രതിമാസ ആനുകൂല്യം ലഭിക്കും. 60  വയസ്സിന് ശേഷം സാധാരണ പെൻഷൻ ലഭിക്കുകയും ചെയ്യും.

3. കുടുംബ പെൻഷൻ

ക്ഷേമനിധിയിൽ കുറഞ്ഞത് അഞ്ചു വർഷം അംശദായം അടച്ചതിനു ശേഷം കുടിശ്ശിക ഇല്ലാതെ അംശദായം അടച്ചു വരികെ അംഗം മരണമടയുകയോ, പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കെ അംഗം മരണമടയുമ്പോഴും അംഗത്തിന്റെ കുടുംബത്തിന് കുടുംബപെൻഷന് അർഹത ഉണ്ടായിരിക്കും.

4. അവശതാ ആനുകൂല്യങ്ങൾ

അഞ്ചു വർഷം തുടർച്ചയായി അംശദായം അടച്ച് കുടിശ്ശിക ഇല്ലാതെ തുടരുന്ന അംഗത്തിന് രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണവുമായ ശാരീരിക/മാനസിക അവശത കാരണം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അവശത 50 ശതമാനത്തിനു മുകളിൽ ആണെന്ന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ നൽകുന്ന പെൻഷൻ.

5. ചികിത്സാസഹായം

പദ്ധതിയിലെ അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ് /മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗം ആകണം. ഗുരുതര രോഗബാധയുള്ളവർക്ക് ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക ചികിത്സാധനസഹായം നൽകും. പ്രസ്തുത ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ കുടിശ്ശിക ഇല്ലാതെ തുടരുന്നവർക്ക് സർക്കാർ ആശുപത്രികളിലോ ബോർഡ് തീരുമാനിക്കുന്ന ആശുപത്രിയിലോ ഇൻ-പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് ഓരോ വർഷവും നിശ്ചിത തുക പദ്ധതിപ്രകാരം ലഭിക്കും. 

6. പ്രസവാനുകൂല്യം

അഞ്ചു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചു വരുന്ന വനിതാ അംഗത്തിന് പ്രസവാനുകൂല്യം ആയി പദ്ധതി പ്രകാരം നിശ്ചിത തുക ലഭിക്കുന്നതാണ്.

7. വിവാഹ ധനസഹായം

അഞ്ചുവർഷം അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അടച്ചു വരുന്ന വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിന് പദ്ധതി പ്രകാരം ധനസഹായം ലഭിക്കും.

8. ഒറ്റത്തവണ ആനുകൂല്യം

25 വർഷത്തിൽ കുറയാത്ത കാലയളവിൽ അംശദായം അടച്ചിട്ടുള്ള അംഗങ്ങൾക്കു് മറ്റു ആനുകൂല്യങ്ങള്‍ക്ക് പുറമേ ഒരു നിശ്ചിത തുക ഒറ്റത്തവണയായി  നല്‍കും.

9. വിദ്യാഭ്യാസ ധനസഹായം

അഞ്ചുവർഷക്കാലം അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അടച്ചു വരുന്ന അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലയുടെ അഫിലിയേഷൻ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം മുതലുള്ള കോഴ്സ് പഠിക്കുന്നതിന്  വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതാണ്.

10. മരണാനന്തര ആനുകൂല്യം

അംഗം അസുഖം കാരണമോ അപകടം/പ്രകൃതിക്ഷോഭം/വന്യജീവി ആക്രമണം/വിഷബാധ എന്നിവ കാരണമോ മരണമടഞ്ഞാൽ പെൻഷൻ ആനുകൂല്യത്തിന് പുറമേ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള മരണാനന്തര ആനുകൂല്യം അനന്തരാവകാശികൾക്ക് ലഭിക്കുന്നതാണ്. നിധിയിലേക്ക് അംശാദായം അടക്കുകയും അഞ്ച് വർഷം പൂർത്തിയായില്ല എന്ന കാരണത്താൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവർക്ക് നിർണയിക്കപ്പെടാവുന്ന പ്രകാരം ഉള്ളതും നിർണയിക്കപ്പെടാവുന്ന നിരക്കിലുള്ളതുമായ തുക തിരികെ നൽകും.

ബോര്‍ഡ് പരിഗണനയിലുള്ള വിഷയങ്ങൾ:

  • അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം
  • വീട് വയ്ക്കുന്നതിനു കുറഞ്ഞ പലിശയിൽ ഭവന വായ്പ
  • കര്‍ഷകര്‍ക്ക് കൗണ്‍സലിങ് സംവിധാനം
  • ESI മാതൃകയിൽ ചികിത്സാ സംവിധാനം

English summary: Kerala Farmers Welfare Fund