കീടബാധയും കീടനാശിനി പ്രയോഗവും കരിനിഴൽ വീഴ്ത്തിയ മാംഗോസിറ്റിയുടെ മാമ്പഴപ്പെരുമ വീണ്ടെടുക്കാൻ കാലാവസ്ഥ കനിയുമോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതകാലം പിന്നിട്ടു വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ മാവു കർഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും മനസ്സിലുയരുന്ന പ്രധാന

കീടബാധയും കീടനാശിനി പ്രയോഗവും കരിനിഴൽ വീഴ്ത്തിയ മാംഗോസിറ്റിയുടെ മാമ്പഴപ്പെരുമ വീണ്ടെടുക്കാൻ കാലാവസ്ഥ കനിയുമോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതകാലം പിന്നിട്ടു വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ മാവു കർഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും മനസ്സിലുയരുന്ന പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീടബാധയും കീടനാശിനി പ്രയോഗവും കരിനിഴൽ വീഴ്ത്തിയ മാംഗോസിറ്റിയുടെ മാമ്പഴപ്പെരുമ വീണ്ടെടുക്കാൻ കാലാവസ്ഥ കനിയുമോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതകാലം പിന്നിട്ടു വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ മാവു കർഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും മനസ്സിലുയരുന്ന പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീടബാധയും കീടനാശിനി പ്രയോഗവും കരിനിഴൽ വീഴ്ത്തിയ മാംഗോസിറ്റിയുടെ മാമ്പഴപ്പെരുമ വീണ്ടെടുക്കാൻ കാലാവസ്ഥ കനിയുമോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതകാലം പിന്നിട്ടു വീണ്ടുമൊരു മാമ്പഴക്കാലമെത്തുമ്പോൾ മാവു കർഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും മനസ്സിലുയരുന്ന പ്രധാന ചോദ്യങ്ങളിലെന്നാണിത്.

കഴിഞ്ഞ മൂന്നു വർഷമായി മാങ്ങാ വിളവിൽ ഇടിവ് ഉണ്ടായ മാംഗോസിറ്റിക്ക് നിരാശ മാത്രമായിരുന്നു ഫലം. വൃശ്ചികത്തിലെ കാറ്റും രാവിലത്തെ തണുപ്പും പിന്നീടുള്ള ചൂടുകാലാവസ്ഥയും മാങ്ങ പാകമാകാന്‍ ആവശ്യമാണ്. എന്നാല്‍ രാത്രിയിലെ ചൂടും തണുപ്പും നവംബറിലെ മഴയും ഈ വർഷവും തിരിച്ചടിയായിട്ടുണ്ടെങ്കിലും ഡിസംബർ ആദ്യം മഴയകന്നു മാവുകൾ പൂവിട്ടു തുടങ്ങിയതോടെ പ്രതീക്ഷയുടെ മാമ്പഴക്കാലമാണു മുന്നിലുള്ളത്. 

ADVERTISEMENT

കോടികൾ മറിയുന്ന മാമ്പഴ വ്യവസായം

കടലക്കാടുകളിൽ നിന്നു മാന്തോപ്പിലേക്കുള്ള പരിണാമം ആയിരങ്ങളുടെ നഷ്ടക്കൃഷിയിൽ നിന്നും കോടികളുടെ വിറ്റുവരവുള്ള രാജ്യാന്തര വിപണിയിലേക്കുള്ള വളർച്ച കൂടിയാണ്. പാലക്കാടൻ ചുരത്തിന്റെ കാറ്റും മണ്ണിന്റെയും കാലാവസ്ഥയുടെയും പ്രത്യേകതകളും കൊണ്ടു ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മാമ്പഴത്തിനു രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിലെ മാങ്ങയോടു മത്സരിക്കാവുന്ന രുചി വൈവിധ്യമുണ്ട്. 

മാംഗോസിറ്റിയിലെ മാവുകൾ ഒക്ടോബർ പകുതിയിൽ പൂവിടുകയും ജനുവരി ആദ്യം മുതൽ വിളവെടുക്കുകയും ചെയ്യുന്നതിനാൽ രാജ്യത്തിനകത്തെയും പുറത്തെയും വിപണികളിൽ ആദ്യം എത്തുക മുതലമട മാങ്ങയാണ്. പൂവിടുന്നതിനു മാസങ്ങൾ മുൻപേ തോട്ടം ഒരുക്കൽ ആരംഭിക്കും. തോട്ടം നനയ്ക്കൽ, മാവിന്റെ തടമൊരുക്കൽ, പരിപാലനം, കീടനാശിനി തളിക്കൽ, മാങ്ങ പറിക്കൽ, ഗുണനിലവാരമനുസരിച്ചു വേർതിരിക്കൽ, പാക്കിങ് എന്നിവയിലായി ഓരോ സീസണിലും 10000–15000 പേർ മാമ്പഴ വ്യവസായവുമായി ബന്ധപ്പെട്ടുള്ള തൊഴിലിലുണ്ട്. കൂടാതെ രാജ്യത്തിനകത്തെ വിപണികളിൽ മാമ്പഴമെത്തിക്കാൻ നൂറു കണക്കിനു കരാറുകാരുണ്ട്. അൻപതോളം അംഗീകൃത കയറ്റുമതിക്കാരും രാജ്യാന്തര വിപണി ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നുണ്ട്. പാലക്കാട്ടെ വാളയാർ മുതൽ ചെമ്മണാംപതി വരെ നീണ്ടു കിടക്കുന്ന പതിനായിരം ഏക്കറോളം സ്ഥലത്തെ മാന്തോപ്പുകളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന മാമ്പഴ വിപണിയിലൂടെ 600 കോടിയോളം രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതുകൊണ്ടുതന്നെ മാവു കൃഷിയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നൂറു കണക്കിനു കുടുംബങ്ങളെ പ്രത്യക്ഷമായും ആയിരക്കണത്തിനു കുടുംബങ്ങളെ പരോക്ഷമായും ബാധിക്കും. 

കഴിഞ്ഞ വർഷം ഉണ്ടായ കീട ആക്രമണം രൂക്ഷമായ നിലയിൽ

തിരിച്ചടിച്ച എൻഡോസൾഫാൻ കാലം

ADVERTISEMENT

മാന്തോപ്പുകളിൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം നേരിട്ട കീടനാശിനിയാണ് എൻഡോസൾഫാൻ. ഇതിന്റെ പ്രത്യാഘാതമെന്നോളം ജനിതക വൈകല്യങ്ങൾ കാണപ്പെട്ടതോടെ മാവു കൃഷിക്കും മുതലമട മാങ്ങയ്ക്കും തിരിച്ചടിയുടെ കാലമായിരുന്നു. ഔദ്യോഗിക രേഖകളിൽ എൻഡോസൾഫാൻ ഇരകളെന്ന് ആരെയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇവിടെ നിന്നും കയറ്റി അയച്ച മാങ്ങകൾ തിരിച്ചയക്കപ്പെടുന്ന സ്ഥിതി ഉണ്ടായതോടെയാണ് കീടനിയന്ത്രണത്തിനു മറ്റു മാർഗങ്ങൾ അവലംബിക്കാൻ ഇവിടെത്തെ മാവു കർഷകർ രംഗത്തു വരുന്നത്. സന്നദ്ധ സംഘടനകളും കൃഷിവകുപ്പും മാവു കർഷകരും വ്യാപാരികളും തൊഴിലാളികളുമെല്ലാം ചേർന്നു നടത്തിയ ബോധവൽകരണവുമെല്ലാം എൻഡോസൾഫാനെ മുതലമടയിൽ നിന്നും അകറ്റാൻ സഹായിച്ചുവെന്നാണ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. 

കാലാവസ്ഥാവ്യതിയാനത്തെ തുടർന്നു കഴിഞ്ഞ വർഷം മാങ്ങയിൽ ഉണ്ടായ പട്ടാളപ്പുഴുവിന്റെ ആക്രമണം

വെല്ലുവിളി ഉയർത്തി കാലാവസ്ഥ വ്യതിയാനവും കീടബാധയും

കീടബാധയും ഉൽപാദനക്കുറവും രൂക്ഷമായതിനെ തുടർന്നു 30 വർഷത്തിലേറെ പ്രായമായ മാവുകൾ മുറിച്ചു മാറ്റേണ്ടി വന്നതു സമീപകാലത്തു മാംഗോസിറ്റിക്കേറ്റ തിരിച്ചടിയാണ്. വിദേശത്തും ഉത്തരേന്ത്യൻ വിപണിയിലും ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വില ലഭിക്കുന്നതുമായ അൽഫോൻസോ, ബങ്കനപ്പള്ളി, ദോത്താപുരി(കിളിമൂക്ക്), ശെന്തൂരം എന്നീ ഇനങ്ങളിൽപ്പെട്ട മാവുകളാണു മുറിച്ചു നീക്കിയത്. ഈ തോട്ടങ്ങളിൽ നിന്നും ഒരു കോടിയോളം രൂപയുടെ മാങ്ങ ഉൽപാദിപ്പിച്ചു കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്തു പ്രാണികൾ, പട്ടാളപുഴു, ഇലപ്പേൻ തുടങ്ങിയ കീടങ്ങളുടെ രൂക്ഷമായ ആക്രമണത്തെ തുടർന്നു കഴിഞ്ഞ 5 വർഷത്തോളമായി ഉൽപാദനം നാമമാത്രമായിരുന്നു. എന്നാൽ തോട്ടം പരിപാലത്തിനുള്ള ചെലവിൽ യാതൊരു കുറവുമില്ല. ഒരു മാവിന് ഏറ്റവും കുറഞ്ഞതു 1000 രൂപ എന്ന നിരക്കിൽ പ്രതിവർഷം 8 ലക്ഷത്തോളം  പരിപാലനച്ചെലവ് ആവശ്യമായി വന്നിരുന്നു. 

ഇലപ്പേനിന്റെ ആക്രമണത്തിൽ പൂവുകൾ കൊഴിഞ്ഞു പോയ നിലയിൽ(ഫയൽ ചിത്രം)

കഴിഞ്ഞ 3 വർഷമായി കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനവും രൂക്ഷമായ തോതിലുള്ള കീടങ്ങളുടെ ആക്രമണവും മാങ്ങയുടെ ഉൽപാദനത്തിൽ വലിയ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. മാങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ കർഷകരും പാട്ടക്കർഷകരും തൊഴിലാളികളും ഒരു പോലെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് അതിരൂക്ഷമായ കീടാക്രമണം നേരിടുന്ന മുപ്പതിലേറെ വർഷം പ്രായമുള്ള മാവുകൾ മുറിച്ചു മാറ്റാൻ കർഷകർ നിർബന്ധിതമായത്. മാവുകൾ മുറിച്ചു നീക്കുമ്പോഴും ആ സ്ഥലങ്ങളിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ കർഷകർക്കിടയിൽ അനിശ്ചിതത്വമുണ്ട്. ആനയുൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യമുള്ള മേഖല ആയതിനാൽ മാവ്, തെങ്ങ്, കവുങ്ങ് എന്നിവ മാത്രമേ ചെയ്യാനാകൂ. മുതലമടയിലെ കാലാവസ്ഥ മാവുകൃഷിക്ക് അനുകൂലമായതിനാൽ കൃഷി വകുപ്പ് നിർദേശിക്കുന്ന പുതിയ ഇനം മാവുകൾ തന്നെയാണു വീണ്ടും വച്ചത്.

സീസണിൽ കായ്ച്ചു നിൽക്കുന്ന മാവുകൾ
ADVERTISEMENT

കൃഷി വകുപ്പ് ഉറക്കം നടിക്കരുത്...

രാജ്യത്ത് ആദ്യം മാമ്പഴ മധുരം എത്തിക്കുന്ന മുതലമട മാംഗോ സിറ്റിയുടെ വികസനത്തിനു കൃഷി വകുപ്പ് പ്രത്യേക പദ്ധതികൾ തയ്യാറാക്കി മുന്നിൽ നിൽക്കണം. കോടികൾ ചെലവിട്ടു മുതലമടയെ മാംഗോ ഹമ്പ് ആക്കി മാറ്റാൻ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കുള്ള സൗകര്യമൊരുക്കുന്നതിനു ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും തുടരെയുള്ള കീടബാധയും ഉൽപാദനക്കുറവും കാരണം തകർച്ചയുടെ വക്കിലായ മാംഗോ സിറ്റിയെ അതിൽ നിന്നും രക്ഷിക്കാനുള്ള പദ്ധതികൾ ഉണ്ടായില്ല. പഠനവും ഗവേഷണവും ഒരുമിച്ചു നടത്തി നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തി മാംഗോസിറ്റിയെ രാജ്യത്തെ നിലവാരമുള്ള മാമ്പഴത്തിന്റെ ഹബ്ബ് ആക്കി മാറ്റാനുള്ള പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ ഉണ്ടായില്ലെങ്കിൽ വരാനുള്ളതു കയ്പേറിയ കാലമാകും. കർഷകന് അറിവു നൽകാൻ കഴിയുന്ന വിധത്തിൽ മാവ് കൃഷിയിൽ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കാൻ മാന്തോപ്പുകളെ ക്ലസ്റ്റർ ആയി തിരിച്ചു കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി കീടനിയന്ത്രണവും മണ്ണു പരിപാലനവും നടത്താനുള്ള നിർദേശങ്ങളുണ്ടാകണം. അതിനു കാലാവസ്ഥ പഠനത്തിനുള്ള സൗകര്യവും ഉണ്ടാകണം.   

മാങ്ങ ഗുണനിലവാരത്തിന് അനുസൃതമായി വേർതിരിക്കുന്നു(ഫയൽ ചിത്രം)

മുതലമട: കടൽ കടന്ന മാമ്പഴ മധുരത്തിന്റെ നാട്

യൂറോപ്യന്മാരുടെ രൂചിഭേദങ്ങളിൽ ഇടം നേടിയ അൽഫോൻസോ മുതൽ പേരറിയാത്ത നാട്ടുമാങ്ങകൾ വരെ നിറഞ്ഞു നിൽക്കുന്ന വൈവിധ്യമാർന്ന മാമ്പഴക്കലവറയുടെ നാടാണു മുതലമട. ദോത്താപുരി(കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപസന്ത്, മല്ലിക, കാലാപ്പാടി, സുവർണ രേഖ, ശർക്കരക്കുട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയൂർ, റുമാനിയ, ലഡു, ഗദ്ദാമാരി, കൽഗുണ്ട്, വാഴപ്പുവൻ, മുവാണ്ടൻ.... പേരുള്ളതും പേരില്ലാത്തതുമായി അൻപതോളം തരം മാങ്ങകൾ മുതലമടയിലുണ്ട്. അവയ്ക്കൊപ്പം ചേർത്തു മനം കുളിരുന്ന കാഴ്ചയൊരുക്കി നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലെ പച്ചപ്പു നിറഞ്ഞു മാന്തോപ്പുകളെ ഉൾപ്പെടുത്തി സഞ്ചാരികൾക്കായി ഫാം ഹൗസുകൾ, ട്രീ ഹട്ടുകൾ തുടങ്ങിയ നിർമിച്ചു ആകർഷിച്ചാൽ മാവ് കർഷകർക്കു മാങ്ങയ്ക്ക് ഒപ്പം തന്നെ വിനോദ സഞ്ചാരവും വരുമാനമാകും. നെന്മാറ മുതൽ ചെമ്മണാംപതി വരെയുള്ള മേഖലയിൽ തന്നെ പോത്തുണ്ടി, മീങ്കര, ചുള്ളിയാർ അണക്കെട്ടുകൾ, സീതാർകുണ്ട്, പലകപ്പാണ്ടി വെള്ളച്ചാട്ടങ്ങൾ എന്നിവയും ആകർഷകമാണ്. കൂടാതെ നെല്ലിയാമ്പതി, പറമ്പിക്കുളം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ള വിനോദ സഞ്ചാരവും ഗുണം ചെയ്യും.

English summary: Muthalamada Mango City