വളര്‍ത്തിയ മീന്‍ വില്‍ക്കാന്‍ 'മീന്‍ചട്ടി' ഉണ്ടാക്കിയ കര്‍ഷകര്‍; രുചി പങ്കുവച്ച് വില്‍പന
കേരളത്തില്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സുഭിക്ഷ കേരളം പദ്ധതി മുതല്‍ മത്സ്യോല്‍പന്നങ്ങളുടെ ഉല്‍പാദനം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി
കേരളത്തില്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സുഭിക്ഷ കേരളം പദ്ധതി മുതല്‍ മത്സ്യോല്‍പന്നങ്ങളുടെ ഉല്‍പാദനം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി
കേരളത്തില്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സുഭിക്ഷ കേരളം പദ്ധതി മുതല്‍ മത്സ്യോല്‍പന്നങ്ങളുടെ ഉല്‍പാദനം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി
കേരളത്തില്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സുഭിക്ഷ കേരളം പദ്ധതി മുതല്‍ മത്സ്യോല്‍പന്നങ്ങളുടെ ഉല്‍പാദനം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎസ്എസ് വൈ) വരെ നടപ്പിലായി. മത്സ്യോല്‍പാദനം നന്നായി നടന്നു, പക്ഷേ വില്‍പന പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി സാഹചര്യത്തിലൂടെ കടന്നുപോയത് ഒട്ടേറെ കര്‍ഷകരാണ്.
വീട്ടുമുറ്റത്ത് വളര്‍ത്തുന്ന ടണ്‍ കണക്കിന് മത്സ്യങ്ങളെ വീട്ടുമുറ്റത്തുതന്നെ വില്‍ക്കുക പ്രായോഗികമല്ല. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലുള്ള ഒരു കൂട്ടം കര്‍ഷകര്‍ പുതിയ സംരംഭവുമായി മുന്നിട്ടിറങ്ങിയത്. കേരള ഫിഷറീസ് വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചതോടെ കര്‍ഷരുടെ മുഖത്തെ നിരാശ മാറി ആശ്വാസത്തിന്റെ വെളിച്ചം തെളിഞ്ഞുതുടങ്ങി.
ചാലക്കുടി മത്സ്യഭവന്റെ പരിധിയിലുള്ള, മത്സ്യങ്ങള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടിലായിരുന്ന 12 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫിഷ് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ തങ്ങളുടെ മത്സ്യങ്ങള്‍ക്കുള്ള വിപണി തേടാന്‍ തുനിഞ്ഞിറങ്ങിയത്. പിടിച്ചുമാത്രമല്ല പൊരിച്ചും വില്‍ക്കാം എന്ന ചിന്താഗതിയോടെ ഈ 12 അംഗ സംഘം രൂപീകരിച്ച 'മീന്‍ചട്ടി' എന്ന റസ്റ്ററന്റിലൂടെയാണ് മത്സ്യങ്ങള്‍ വില്‍ക്കുന്നത്. വളര്‍ത്തുമത്സ്യങ്ങളുടെ രുചി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കാരണം, വളര്‍ത്തുമത്സ്യങ്ങളോട് പൊതുവെ ആളുകള്‍ക്കുള്ള താല്‍പര്യക്കുറവ് അതിന്റെ യഥാര്‍ഥ രുചി അനുഭവേദ്യമാക്കൊക്കൊണ്ട് മാറ്റിയെടുക്കാനാണ് ശ്രമം.
വാള, തിലാപ്പിയ, കാളാഞ്ചി, ചെമ്പല്ലി, പൂമീന്‍, വരാല്‍ തുടങ്ങിയ മത്സ്യങ്ങളെ ഗ്രില്‍ ചെയ്ത് അല്‍ഫാം ആക്കി നല്‍കുന്നതാണ് മീന്‍ചട്ടിയിലെ പ്രധാന വിഭവം. പാതി പാകം ചെയ്ത മത്സ്യങ്ങള്‍ ആവശ്യാനുസരണം പാകം ഗ്രില്‍ ചെയ്തു നല്‍കുന്നതു കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ കണ്‍മുന്നില്‍വച്ച് മത്സ്യങ്ങളെ പിടിച്ച് വൃത്തിയാക്കി പാകം ചെയ്തു നല്‍കുന്ന രീതിയും ഇവിടുണ്ട്. രുചി ഇഷ്ടപ്പെട്ട് വീട്ടിലേക്ക് മത്സ്യങ്ങള്‍ വാങ്ങിപ്പോകുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്ന് മീന്‍ചട്ടിയുടെ അമരക്കാര്‍ പറയുന്നു. ജീവനോടെയും അതല്ല വൃത്തിയാക്കി വേണമെങ്കില്‍ അങ്ങനെയും ഇവിടെ മത്സ്യം ലഭിക്കും.
2022 ജനുവരി പകുതിയോടെയാണ് മീന്‍ചട്ടിയുടെ ഔദ്യോഗികമായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ചാലക്കുടി പോട്ടയില്‍ ദേശീയപാതയോടു ചേര്‍ന്ന് നല്ലൊരു സ്ഥലം ലഭിച്ചത് കര്‍ഷകര്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. റസ്റ്ററന്റ് കൂടാതെ മത്സ്യഫാമും ഇവിടെ കാണാം. സര്‍ക്കാര്‍ സഹായങ്ങള്‍ ഇതിനായി കര്‍ഷകര്‍ക്കുണ്ടെന്ന് ചാലക്കുടി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം. ജിബിന. റസ്റ്ററന്റിന് ഉള്ളില്‍ത്തന്നെ മൂന്നു പദ്ധതികളാണ് സംയോജിപ്പിച്ചിരിക്കുന്നത്.
നാലു പദ്ധതികള്‍
ആകെ നാലു സര്‍ക്കാര്‍ പദ്ധതികളിലൂടെയാണ് ഈ കര്‍ഷകരുടെ മത്സ്യക്കൃഷി. പിഎംഎസ്എസ് വൈ പദ്ധതി പ്രകാരം കര്‍ഷകര്‍ തങ്ങളുടെ വീടുകളില്‍ ബയോഫ്‌ളോക് ടാങ്കുകളില്‍ മത്സ്യക്കൃഷി നടത്തുന്നു. അതേസമയം റസ്റ്ററന്റില്‍ സുഭിക്ഷകേരളം പദ്ധതിപ്രകാരമുള്ള പടുതക്കുളത്തിലെ വരാല്‍ മത്സ്യക്കൃഷി, ബയോഫ്‌ളോക് വനാമി ചെമ്മീന്‍ കൃഷി എന്നിവയ്ക്കു പുറമേ മത്സ്യങ്ങളെ വില്‍ക്കുന്നതിനുള്ള മത്സ്യ വിപണന കേന്ദ്രം എന്നീ പദ്ധതികളും ഈ കര്‍ഷകര്‍ക്ക് ലഭിച്ചു. ഇതിന്റെ ഭാഗമായി മൊബൈല്‍ മത്സ്യവില്‍പന യൂണിറ്റുമുണ്ട്.
12 മുതല്‍ 12 വരെ
ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് മീന്‍ചട്ടിയുടെ പ്രവര്‍ത്തനം. പ്രധാനമായും മത്സ്യവിഭവങ്ങള്‍ കൂടാതെ മറ്റു വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഉച്ചയ്ക്കുള്ള ചട്ടിച്ചോറ് ഏറെ ജനപ്രീതി നേടുകയും ചെയ്തു. അഞ്ചിലധികം മത്സ്യവിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചട്ടിച്ചോറിന് ആവശ്യക്കാരേറെയാണ്. റസ്റ്ററന്‌റിലെത്തുന്നവരുടെ ആവശ്യം പരിഗണിച്ചായിരുന്നു ചട്ടിച്ചോര്‍ കൊണ്ടുവന്നത്. ദിവസം നൂറിലധികം ചട്ടിച്ചോര്‍ ചെലവാകുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. 100 ചട്ടിച്ചോര്‍ ചെലവായാല്‍ 100 മത്സ്യം ചെലവായി എന്നാണ്. അത് കര്‍ഷകരായ തങ്ങളെ സംബന്ധിച്ചിടത്തോളം നേട്ടമാണെന്നും കര്‍ഷകര്‍.
12 പേരില്‍ നാലു പേര്‍ക്കാണ് റസ്റ്ററന്റിന്റെ ചുമതല. ഊഴമനുസരിച്ച് ഇവര്‍ റസ്റ്ററന്റില്‍ ഉണ്ടാകും. അതുപോലെ മുഴുവന്‍ സമയ മേല്‍നോട്ടത്തിനും ആളെ നിയമിച്ചിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ തോട്ടത്തില്‍ വിളയിക്കുന്ന മറ്റ് ഉല്‍പന്നങ്ങളും മീന്‍ചട്ടിയുടെ അടുക്കളയില്‍ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
കാഴ്ചയും പഠനവും രുചിയും ഒരുമിച്ച്
മത്സ്യക്കൃഷി കണ്ടും കേട്ടും പഠിക്കാനും ഇവിടെയെത്തുന്നവര്‍ക്ക് അവസരമുണ്ട്. മീന്‍ചട്ടിയുടെ സാരഥികളായ കര്‍ഷകര്‍ത്തന്നെ അറിവുകള്‍ പകര്‍ന്നുനല്‍കും. അതുപോലെ കുട്ടികള്‍ക്ക് നയനസുഖമേകുന്ന കാഴ്ചകള്‍ നല്‍കാന്‍ ചില്ലുടാങ്കുകളില്‍ വര്‍ണമത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു.
പ്രതിസന്ധികള്‍ ഏറെ
മത്സ്യക്കൃഷിക്ക് ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചെങ്കിലും പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നുവെന്ന് കര്‍ഷകര്‍. ചെറിയ രീതിയലുള്ള ട്രയല്‍ ആന്‍ഡ് എറര്‍ എല്ലാം പരിഹരിച്ച് മികച്ച രീതിയിലുള്ള ഉല്‍പാദനം സാധ്യമായപ്പോഴാണ് വില്‍പന പ്രതിസന്ധി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ സുലഭമായി കുറഞ്ഞ വിലയ്ക്ക് ഇവിടേക്ക് എത്തിയപ്പോള്‍ നിലവാരമുള്ള തീറ്റ നല്‍കി വളര്‍ത്തിവന്ന ഇവിടുത്തെ മത്സ്യങ്ങള്‍ക്ക് ഡിമാന്‍ഡ് ഇടിഞ്ഞു. നിശ്ചിത മാസത്തെ വളര്‍ച്ച കഴിഞ്ഞാല്‍ തിലാപ്പിയ പോലുള്ള മത്സ്യങ്ങളുടെ വളര്‍ച്ചത്തോത് കുറയും. തുടര്‍ന്നു നല്‍കുന്ന തീറ്റയുടെ അളവനുസരിച്ച് ശരീരതൂക്കം ഉയരില്ല. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് ഉയരും. അതുകൊണ്ടുതന്നെ വില്‍പനയ്ക്ക് മാര്‍ഗം തേടി കര്‍ഷകര്‍ ഫിഷറീസുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഫിഷറീസ് വകുപ്പ് പുതുതായി കൊണ്ടുവന്ന മത്സ്യവിപണനകേന്ദ്രം എന്ന പദ്ധതി ഈ കര്‍ഷകര്‍ക്ക് ലഭിച്ചത്. അതോടെ വില്‍പന പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമായി എന്ന് കര്‍ഷകര്‍തന്നെ പറയുന്നു.
വൈദ്യുതി ബില്ലും പ്രശ്‌നമാണെന്ന് കര്‍ഷകര്‍ പറയുന്നു. 7 ടാങ്കുകളുള്ള ഒരു കര്‍ഷകന് മാസം ശരാശരി 10000 രൂപയ്ക്ക് അടുത്ത് ചെലവ് വരുന്നുണ്ട്. ഇതിന്റെ നല്ലൊരു ഭാഗവും വൈദ്യുതിച്ചെലവാണ്. വൈദ്യുതി തടസമുള്ള ദിവസങ്ങളില്‍ ഡീസല്‍ വാങ്ങിയും നല്ലൊരു തുക ചെലവാകുന്നുവെന്നും കര്‍ഷകര്‍. മത്സ്യക്കൃഷിക്കുള്ള വൈദ്യുതിക്ക് പ്രയോജനമുള്ള വിധത്തില്‍ ഇളവു ലഭിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.
ഇവര്‍ സാരഥികള്‍
എ.വൈ. ജയ്‌സണ്‍ (പ്രസിഡന്റ്), സി.ജെ. കുര്യാക്കോസ് (സെക്രട്ടറി), ആന്റു ജോസ് (ട്രഷറര്‍), ജോസ് തോമസ്, പി.എം.ജോബി, ആന്റോ മൂത്തേടന്‍, പി.എ.സുമോദ്, എ.എ. ബുഷി, ജോസ് മാവേലി, മനോഹരന്‍ കണ്ണോളി, എന്‍.വി. ജോഷി, എം.ജെ.നെല്‍സണ്‍ എന്നീ കര്‍ഷകരാണ് ഫിഷ് ഫാര്‍മേഴ്‌സ് സൊസൈറ്റിയിലെ അംഗങ്ങളും മീന്‍ചട്ടിയുടെ ഉടമകളും.
ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം. ജിബിനയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ റെന്റീന വര്‍ഗീസുമുണ്ട്.
വാളയ്ക്ക് രുചി ഇല്ലെന്ന് ആരാ പറഞ്ഞേ? രുചി കൂടാന്‍ ഇങ്ങനെ ചെയ്താല്‍ മതി
രുചിയില്ലായെന്ന പേരുദോഷം വളര്‍ത്തുമത്സ്യമായ വാളയ്ക്ക് ഏറെ നാളായുണ്ട്. എന്നാല്‍ മീന്‍ചട്ടിയുടെ പ്രത്യേക ഫിഷ് അല്‍ഫാം വിഭവങ്ങളില്‍ വാളയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാണുള്ളത്. ദിവസം 20 വാള അല്‍ഫാം വിറ്റഴിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മീന്‍ചട്ടിയുടെ പ്രവര്‍ത്തകര്‍ത്തന്നെ പറയുന്നു.
വൃത്തിയാക്കി പ്രത്യേക രീതിയില്‍ മുറിച്ച വാളമത്സ്യത്തില്‍ ഇവരുടെ പ്രത്യേക മസാലക്കൂട്ട് തേച്ചുപിടിപ്പിക്കുന്നു. മസാല നന്നായി പിടിച്ചശേഷം കനലില്‍വച്ചു ചുട്ടെടുക്കുന്നതിനാല്‍ മത്സ്യത്തിനുള്ളിലെ നെയ്യെല്ലാം ഉരുകി ഇല്ലാതാകും. അതോടെ രുചിയുള്ള ഒരു വിഭവമായി മാറുകയാണ് വാള. മത്സ്യത്തിനൊപ്പം കുബ്ബൂസ്, മയൊണൈസ്, പുതിനച്ചമ്മന്തി എന്നിവകൂടിയാകുമ്പോള്‍ ആര്‍ക്കും ഒന്നു കഴിക്കാന്‍ തോന്നും. കണ്ണുകള്‍ക്ക് കാഴ്ചവിരന്നും നാവിന് രുചിവിരുന്നും നല്‍കുന്നതാണ് വാള അല്‍ഫാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846425873, 8921187986, 9562853989
English summary: Fish special restaurant Chalakudy