സംസ്ഥാനത്തെ തിരഞ്ഞെടുത്ത 200 ഹെക്ടർ ഭൂമിയിൽ രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുമായി എത്തുകയാണ് സർക്കാർ. കാരണങ്ങൾ പലതുണ്ട് – ലോകത്തിലെ ഏറ്റവും പ്രശസ്തമായ മറയൂർ ചന്ദനക്കാട്ടിലെ ചന്ദനമരങ്ങൾക്ക് ‘സ്പൈക്ക് ഡിസീസ്’ എന്ന അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മരം വെട്ടിക്കളയുകയല്ലാതെ

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 200 ഹെക്ടർ ഭൂമിയിൽ രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുമായി എത്തുകയാണ് സർക്കാർ. കാരണങ്ങൾ പലതുണ്ട് – ലോകത്തിലെ ഏറ്റവും പ്രശസ്തമായ മറയൂർ ചന്ദനക്കാട്ടിലെ ചന്ദനമരങ്ങൾക്ക് ‘സ്പൈക്ക് ഡിസീസ്’ എന്ന അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മരം വെട്ടിക്കളയുകയല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 200 ഹെക്ടർ ഭൂമിയിൽ രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുമായി എത്തുകയാണ് സർക്കാർ. കാരണങ്ങൾ പലതുണ്ട് – ലോകത്തിലെ ഏറ്റവും പ്രശസ്തമായ മറയൂർ ചന്ദനക്കാട്ടിലെ ചന്ദനമരങ്ങൾക്ക് ‘സ്പൈക്ക് ഡിസീസ്’ എന്ന അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മരം വെട്ടിക്കളയുകയല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 200 ഹെക്ടർ ഭൂമിയിൽ രണ്ടു ലക്ഷം ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുമായി എത്തുകയാണ് സർക്കാർ. കാരണങ്ങൾ പലതുണ്ട് – ലോകത്തിലെ ഏറ്റവും പ്രശസ്തമായ മറയൂർ ചന്ദനക്കാട്ടിലെ ചന്ദനമരങ്ങൾക്ക് ‘സ്പൈക്ക് ഡിസീസ്’ എന്ന അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മരം വെട്ടിക്കളയുകയല്ലാതെ മറ്റു ചികിത്സാ മാർഗങ്ങൾ ഇതിന് ഗവേഷകർ ഇതേവരെ കണ്ടെത്തിയിട്ടില്ല. മറയൂരിലുള്ള 2400 മരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു കഴി‍ഞ്ഞു. 17ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ മറയൂരിൽ എത്തി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മരം വെട്ടുന്ന കാര്യത്തിൽ തീരുമാനം എടുക്കും. മരം വേരോടെ പിഴുതെടുക്കണമെങ്കിൽ പോലും അത് ചെത്തി വൃത്തിയാക്കി ചന്ദന ഡിപ്പോയിലേക്ക് വിൽപ്പനയ്ക്കായി മാറ്റുകയാണ് ചെയ്യുക. 

‘സ്പൈക്ക് ഡിസീസ്’ പുതിയൊരു രോഗമൊന്നുമല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നു. കുറേ വർഷങ്ങളായി ചെറിയ പ്രദേശങ്ങളിലെ മരങ്ങൾക്ക് രോഗബാധ കണ്ടെത്തുന്നുണ്ട്. 57,000 മരങ്ങളുള്ളതിൽ ചെറിയ ശതമാനം വെട്ടേണ്ടി വരും. പകരം 5000 തൈകൾ വീതം നട്ടു പിടിപ്പിക്കുന്നുമുണ്ട്. ഇതോടൊപ്പമാണ് സംസ്ഥാനമൊട്ടാകെ 2 ലക്ഷം ചന്ദനത്തൈകൾ നട്ടു വളർത്താനുള്ള വനം വകുപ്പിന്റെ പദ്ധതിയും വരുന്നത്. 

ADVERTISEMENT

ജനപങ്കാളിത്തം പാടില്ലേ?

സർക്കാർ ഭൂമിയിലോ വനം വകുപ്പ് കണ്ടെത്തുന്ന ഭൂമിയിലോ ആണ് ചന്ദന മരം വച്ചു പിടിപ്പിക്കുന്നത്. സ്വകാര്യ ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ ചന്ദനത്തോട്ടങ്ങൾ എന്തുകൊണ്ട് വളർത്തിക്കൂടാ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. ചന്ദനം നട്ടുവളർത്തുന്നതിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകളാണ് അടിസ്ഥാന പ്രശ്നം. ഏറ്റവും ലാഭകരമായ മരം വളർത്തലാണെങ്കിലും ചന്ദനത്തോട്ടം ഒരുക്കാൻ ധൈര്യപൂർവം മുന്നോട്ടു വന്നവർ ചുരുക്കമാണ്. 

റബർ വെട്ടിയൊഴിയുന്ന പ്രദേശങ്ങളിലും പൈനാപ്പിൾ തോട്ടത്തിലും ചന്ദനം വച്ചു പിടിപ്പിക്കാമെന്ന് കോതമംഗലത്ത് ചന്ദന നഴ്സറി നടത്തുന്ന സാബു ജോസഫ് പറയുന്നു. നിയമക്കുരുക്കുകളിൽ തങ്ങൾ പെട്ടു പോകുമോ എന്ന പേടിയാണ് പലരെയും പിൻതിരിപ്പിക്കുന്നത്. മുമ്പ് ചന്ദനം വളർത്തുന്നതിലും വെട്ടുന്നതിലും വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിയമം പാടേ മാറിക്കഴിഞ്ഞു. ഇത് പലരും തിരിച്ചറിഞ്ഞിട്ടുമില്ല. 

ചന്ദനത്തൈകൾ

നിയമത്തിലെ മാറ്റം 

ADVERTISEMENT

വീട്ടുവളപ്പിൽ നടുന്നതിനുണ്ടായിരുന്ന നിയമ തടസ്സങ്ങൾ ഇപ്പോൾ ഇല്ല. ചന്ദനം വെട്ടുന്നത് വനം വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും എന്നു മാത്രം. 12–15 വർഷം വളർത്തി, വെട്ടാൻ പാകമാകുമ്പോൾ വനം വകുപ്പിനെ അറിയിച്ചാൽ അവർ തന്നെ വന്ന് വെട്ടി, തടി മറയൂർ ഡിപ്പോയിലേക്ക് കൊണ്ടു പോയിക്കോളും. തടിയുടെ നിലവിലുള്ള വിപണി വില പൂർണമായും കർഷകന് ലഭിക്കും. വെട്ടുന്നതിനുള്ള ചെലവും തടി കൊണ്ടു പോകുന്നതിനുള്ള ചെലവും മാത്രമേ കുറയ്ക്കുകയുള്ളൂ. മുമ്പ് 70% ഉടമയ്ക്കും 30% വനം വകുപ്പിനും ആയിരുന്നു. ആ നിയമവും ഇപ്പോൾ മാറി. പ്രധാനവിള ആയിട്ട് അല്ലെങ്കിലും കൃഷിഭൂമിയുടെ അതിരിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ചന്ദന കൃഷി ചെയ്യുന്നത് എപ്പോഴും ലാഭത്തിൽ കലാശിക്കുമെന്നാണ് കർഷകർ പറയുന്നത്. വീട്ടുവളപ്പിൽ നട്ട ചന്ദനമരം മുറിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അനുവാദം നൽകുന്നതു സംബന്ധിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.  ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും വിധി വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചന്ദന‍മരത്തെ സംബന്ധിച്ച് ഒട്ടേറെ നിയന്ത്രണങ്ങളാണ് കേരളത്തിലു‍ള്ളത്. സ്വന്തം പറമ്പിൽ ചന്ദനമരം നട്ടുവളർത്തു‍ന്നതിന് സംസ്ഥാനത്ത് നിയമ തടസ്സം ഇല്ല. പക്ഷേ, നട്ടുവളർത്തുന്ന മരം വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ മുറിക്കാൻ പാടുള്ളൂവെന്നാണ് കേരളത്തിലെ നിയമം. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനമരം മുറിച്ചു കടത്തിയാൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ചന്ദനം വീട്ടിൽ വളർത്തുന്നതിനു നിയമ തടസ്സമില്ല. വലിയ പ്ലാന്റേഷനായും ചന്ദനം വളർത്താം. മരം നടാമെങ്കിലും മുറിക്കാൻ സർക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. പട്ടയമുള്ള സ്വന്തം ഭൂമി ആയിരിക്കണം എന്നു മാത്രം.  സർക്കാർ ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും തഹസിൽദാർ സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും. വരുംകാലത്ത് ഈ നിയമത്തിലും ഏറെ ഇളവുകൾ പ്രതീക്ഷിക്കാമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 

എങ്ങനെ കൃഷി

ADVERTISEMENT

മറയൂർ ചന്ദനക്കാടുകളിൽനിന്നു ശേഖരിക്കുന്ന വിത്തിൽനിന്നു മുളപ്പിച്ചെടുത്ത തൈകൾ സർക്കാർ അനുമതിയോടെയാണു വിതരണം ചെയ്യുന്നത്. സെമി പാരസൈറ്റ് ഇനത്തിൽപ്പെട്ട സസ്യമാണ് ചന്ദനം.  മണ്ണിൽനിന്ന് ധാതുക്കൾ സ്വയം വലിച്ചെടുക്കാനുള്ള കഴിവ് ചന്ദനത്തിനില്ല. സമീപത്തു വളരുന്ന മറ്റൊരു ചെടിയുടെ വേരിൽനിന്നാണ് ആവശ്യമായ ധാതുക്കളിൽ പകുതിയും ചന്ദനം വലിച്ചെടുക്കുന്നത്. ഇതിനായി അധികം ഉയരത്തിലേക്ക് വളരാത്ത ചീര, കറിവേപ്പ്, തുവരപ്പയർ, ശീമക്കൊന്ന, തുളസി  തുടങ്ങിയ ചെടികൾ കൂടി വച്ചു പിടിപ്പിക്കും. ഇവയുടെ വേര് ഉപയോഗപ്പെടുത്തിയായിരിക്കും ചന്ദനത്തിന്റെ വളർച്ച. ചന്ദനം നടുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇക്കാര്യമാണ്. 

ചില്ലറയല്ല വില

ചന്ദനം തൂക്കത്തിനാണ് വില. 15 വർഷം വളർച്ചയുള്ള ചന്ദത്തിന്റ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോ തൂക്കം വരും. ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ക്വാളിറ്റി കാതലിന് കിലോയ്ക്ക് 16,000 രൂപയാണ് ശരാശരി വില. മറ്റുള്ളതിന് ശരാശരി 2000 രൂപ വരെ കിട്ടും. ഇത് സർക്കാർ നിശ്ചയിക്കുന്ന വിലയാണ്. സർക്കാർ തലത്തിൽ മാത്രമേ വിപണി ഉള്ളൂ. മോഹവിലയോ, കൊള്ളവിലയോ, വില ഇടിക്കലോ ചന്ദനത്തിന്റെ കാര്യത്തിൽ നടക്കില്ല.  

ചന്ദനത്തടികൾ സൂക്ഷിച്ചിരിക്കുന്നു

ഒരു ചന്ദന തൈയ്ക്ക് 75–100 രൂപയാണ് വില. ചന്ദനത്തിനൊപ്പം നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവർഗങ്ങൾ എന്നിവ നടേണ്ടതിനാൽ ഇവയും ലഭിക്കും. വിത്തും കിട്ടും. 50 സെന്റീമീറ്റർ വരെ വണ്ണം എത്തുമ്പോൾ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കണം. 

സംരക്ഷണത്തിന് സാങ്കേതിക വിദ്യ

വിലയേറിയ മരം ആയതിനാൽ തന്നെ ചന്ദനത്തിന് സംരക്ഷണവും അത്യാവശ്യമാണ്. മോഷ്ടാക്കളാണ് ഏറ്റവും വലിയ ഭീഷണി. മോഷണം തടയാൻ ഇപ്പോൾ സാങ്കേതികവിദ്യകളും ലഭ്യമാണ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ ചന്ദനമരത്തിന്റെ തടിയിൽ ഘടിപ്പിക്കാൻ ചിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മരത്തിൽ ഒരു വെട്ടു വീണാൽ മൊബൈലിൽ സന്ദേശം വരും. ഈ ചിപ്പ് എവിടെയാണ് ഘടിപ്പിക്കുന്നതെന്ന് ഉടമയ്ക്ക് മാത്രമേ അറിയൂ. ക്യാമറ നിരീക്ഷണം, വൈദ്യുത വേലി എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ചന്ദനമര സംരക്ഷണത്തിനായി കർഷകരുടെ സഹായത്തിനുണ്ട്. 

ഏറ്റവും ഗുണപ്രദം

കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യൻ ഭൂപ്രദേശത്ത് കാണപ്പെടുന്ന ചന്ദനമരങ്ങളെ അവയുടെ ഗുണത്തിന്റെ അടിസ്ഥാനത്തിൽ ‘ചന്ദന വർഗങ്ങളിലെ രാജ്ഞി’ എന്നാണ് അറിയപ്പെടുന്നത്. 600 മുതൽ 2600 മില്ലി ലീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശത്താണ് ചന്ദനം വളരുന്നത്. നല്ല വെയിൽ വേണം. എപ്പോഴും വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. വളമിടുകയോ മരുന്ന് തളിക്കുകയോ വേണ്ട – ഇതെല്ലാം പരിചരണച്ചെലവ് വളരെ കുറയ്ക്കുന്നതായി സാബു ജോസഫ് പറഞ്ഞു. പൊതുവിൽ മഴ കുറവുള്ള പാറ പോലുള്ള മണൽ പ്രദേശങ്ങളിലാണ് കൂടുതൽ സുഗന്ധമുള്ള ചന്ദനത്തടികൾ ലഭിക്കുന്നത്. ഏറ്റളും മികച്ച സുഗന്ധമുള്ള ചന്ദനമരത്തോട്ടങ്ങൾ തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ചിന്തേരി, കർണാടകത്തിലെ റോയർപാട്, ഷിമോഗയിലെ യെധഹള്ളി, കേരളത്തിലെ മറയൂർ എന്നിവിടങ്ങളിലാണ്. 90% ചന്ദതൈലം അടങ്ങിയിട്ടുള്ള ഇന്ത്യൻ ചന്ദനത്തടികൾക്കാണ് വിപണിയിൽ ഏറ്റവും മൂല്യമുള്ളത്. 

3670 ഹെക്ടർ തോട്ടം, 1,30,042 ചന്ദനമരങ്ങൾ

വനം വകുപ്പിനു കീഴിൽ 3670 ഹെക്ടർ ചന്ദനത്തോട്ടം ഉണ്ട്. ഇവിടെ 1,30,042 ചന്ദനമരങ്ങളും. കൂടുതൽ മറയൂരിലാണ് – 1460 ഹെക്ടറിൽ 57,751 മരങ്ങൾ. മണ്ണാർകാട് (878 ഹെക്ടർ – 51,000 മരങ്ങൾ), മൂന്നാർ വൈൽഡ് ലൈഫ് (353–6638), വയനാട് സൗത്ത് (185 – 4122), തെന്മല (224 – 3293), ചാലക്കുടി (125 – 2430), നെന്മാറ (149 – 1483), പറമ്പിക്കുളം (114 – 1397), കാസർകോട് (162 –918), പെരിയാർ ഈസ്റ്റ് (9–858), വയനാട് നോർത്ത് (10–152) എന്നിങ്ങനെയാണ് മറ്റിടത്തെ കണക്കുകൾ. 

English summary: Sandalwood Cultivation Information Guide