പോഷക മൂല്യത്തിനും ആരോഗ്യ ഗുണങ്ങൾക്കും വിലമതിക്കപ്പെടുന്ന പാനീയമാണ് പാൽ. കുട്ടിക്കാലം മുതൽ പാൽ പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗമാണ്. കാത്സ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും, ശാസ്ത്ര ഗവേഷണത്തിലെ സമീപകാല മുന്നേറ്റങ്ങൾ വ്യത്യസ്ത തരം

പോഷക മൂല്യത്തിനും ആരോഗ്യ ഗുണങ്ങൾക്കും വിലമതിക്കപ്പെടുന്ന പാനീയമാണ് പാൽ. കുട്ടിക്കാലം മുതൽ പാൽ പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗമാണ്. കാത്സ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും, ശാസ്ത്ര ഗവേഷണത്തിലെ സമീപകാല മുന്നേറ്റങ്ങൾ വ്യത്യസ്ത തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക മൂല്യത്തിനും ആരോഗ്യ ഗുണങ്ങൾക്കും വിലമതിക്കപ്പെടുന്ന പാനീയമാണ് പാൽ. കുട്ടിക്കാലം മുതൽ പാൽ പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗമാണ്. കാത്സ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും, ശാസ്ത്ര ഗവേഷണത്തിലെ സമീപകാല മുന്നേറ്റങ്ങൾ വ്യത്യസ്ത തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക  മൂല്യത്തിനും ആരോഗ്യ ഗുണങ്ങൾക്കും വിലമതിക്കപ്പെടുന്ന പാനീയമാണ് പാൽ. കുട്ടിക്കാലം മുതൽ പാൽ പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗമാണ്. കാത്സ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും, ശാസ്ത്ര ഗവേഷണത്തിലെ സമീപകാല മുന്നേറ്റങ്ങൾ വ്യത്യസ്ത തരം പാലുകളിലേക്കും അവ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനും വെളിച്ചം വീശുന്നു. പ്രത്യേകിച്ച്, A1, A2 പാലുകളുടെ കണ്ടെത്തലും അവ ഉപഭോക്താക്കളിലുണ്ടാക്കിയ താൽപര്യത്തിനുമൊപ്പം ഈ വ്യതിയാനങ്ങൾ നമ്മുടെ  ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചുള്ള കൗതുകകരമായ ചോദ്യങ്ങൾ ഉയരുകയും ചെയ്യുന്നു. 

എന്താണ് എ1, എ2 പാൽ?

ADVERTISEMENT

കസീനുകൾ, whey പ്രോട്ടീനുകൾ, ഫാറ്റ് ഗ്ലോബ്യൂൾ മെംബറേൻ പ്രോട്ടീനുകൾ, എൻസൈമുകൾ, മൈനർ പ്രോട്ടീനുകൾ, നൈട്രജൻ സംയുക്തങ്ങൾ എന്നിവ പാലിൽ അടങ്ങിയിരിക്കുന്നു. കസീനിന്റെ ഒരു പ്രധാന ഘടകമായ ബീറ്റാ-കസീൻ, ആകെ കസീനിന്റെ 35% വരെ അടങ്ങിയിട്ടുണ്ട്. എ1, എ2 എന്നിവ ഉൾപ്പെടെ ബീറ്റാ-കസീനിന്റെ ഒന്നിലധികം ജനിതക വകഭേദങ്ങളുണ്ട്, ഇതിൽ എ1, എ2 എന്നിവയാണ് കറവപ്പശുക്കളിൽ ഏറ്റവും സാധാരണയായി കണ്ടവരുന്ന വകഭേദങ്ങൾ. ഇത് പാലിനെ എ1 അല്ലെങ്കിൽ എ2 ആയി തരംതിരിക്കുന്നതിലേക്ക് നയിക്കുന്നു. 

എ1, എ2 ബീറ്റാ-കസീൻ എന്നിവയുടെ ബയോകെമിക്കൽ ഘടന

ADVERTISEMENT

209 അമിനോ ആസിഡുകൾ അടങ്ങിയ ഒരു പ്രോട്ടീനാണ് ബീറ്റാ-കസീൻ. കൂടാതെ എ1 വേരിയന്റ് എ2ൽ നിന്ന് ഒരു അമിനോ ആസിഡ് കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. എ1 ബീറ്റാ-കസീനിൽ 67-ാം സ്ഥാനത്ത് ഹിസ്റ്റിഡിൻ അടങ്ങിയിരിക്കുന്നു. ഇത് എൻസൈമാറ്റിക് വിഘടനത്തിലൂടെ BCM-7 (ബീറ്റ കാസൊമോർഫിൻ-7) എന്ന് വിളിക്കപ്പെടുന്ന ഏഴ്-അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ള പെപ്റ്റൈഡ് പുറത്തുവിടാൻ കാരണമാകുന്നു. എ2 ബീറ്റാ-കസീനിലെ 67-ാം സ്ഥാനത്തുള്ള പ്രോലൈൻ BCM-7 റിലീസ് ചെയ്യുന്നതിൽ നിന്ന് തടയുന്നു.

പശുവിന്റെ ഇനങ്ങളും പാലിന്റെ തരവും

ADVERTISEMENT

യഥാർഥത്തിൽ, എല്ലാ പാലും എ2 ആയിരുന്നു. എന്നാൽ ഒരു ജനിതകമാറ്റം എ1 പാൽ പ്രത്യക്ഷപ്പെടാൻ കാരണമായി. വ്യത്യസ്ത ബ്രീഡുകൾക്ക് എ1, എ2 പാലിന്റെ വ്യത്യസ്ത അനുപാതങ്ങളുണ്ട്. ഉദാഹരണത്തിന്, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, മറ്റ് ഇനങ്ങളെ അപേക്ഷിച്ച് എ2 പാലിന്റെ അനുപാതം കുറവാണ്.  ബ്രൗൺ സ്വിസ്, ഫ്ലെക്‌വീഹ്, ഗുർൺസി എന്നീ ഇനങ്ങളിൽ എ2 പാലിന്റെ ഉയർന്ന അനുപാതമുണ്ട്. തനതായ ഏഷ്യൻ, ആഫ്രിക്കൻ കന്നുകാലികളിൽ എ1 പാൽ ഇല്ല അല്ലെങ്കിൽ വളരെ അപൂർവമാണ്. കൂടാതെ എ2 പാലിന്റെ ഇതര സ്രോതസുകളിൽ ചെമ്മരിയാടുകൾ, എരുമകൾ, ആടുകൾ എന്നിവയും തദ്ദേശീയ ഏഷ്യൻ, ആഫ്രിക്കൻ പശു ഇനങ്ങളിൽ നിന്നുള്ള പാലും ഉൾപ്പെടുന്നു. പല രാജ്യങ്ങളിലും എ2 പാൽ മാത്രം ഉൽപാദിപ്പിക്കുന്ന കന്നുകാലികളെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുകൊണ്ടിരിക്കുന്നു.

A1 അല്ലെങ്കിൽ A2 ഉള്ള പശുവിൻ പാൽ കുടിച്ചാൽ ഏതെല്ലാം രോഗങ്ങൾ ഉണ്ടാകാം?

പാലിൽ കാണപ്പെടുന്ന β-കസീൻ എന്ന പ്രോട്ടീനിന്റെ ദഹനത്തെ ചുറ്റിപ്പറ്റിയാണ് എ1, എ2 പാൽ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചർച്ച. ദഹന പ്രക്രിയയിൽ, ബയോ ആക്റ്റീവ് പെപ്റ്റൈഡുകൾ പുറത്തുവിടാം. BCM-7 എന്ന് വിളിക്കപ്പെടുന്ന അത്തരം ഒരു പെപ്റ്റൈഡിൽ ഏഴ് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ എ2 പാലുമായി താരതമ്യപ്പെടുത്തുമ്പോൾ എ1 പാലിന്റെ ദഹന സമയത്ത് ഇത് കൂടുതൽ തവണ പുറത്തുവരുമെന്ന് പറയപ്പെടുന്നു. BCM-7ന് ഒപിയോയിഡുകൾക്ക് സമാനമായ ഫലങ്ങളുണ്ട്. ഇത് മനുഷ്യ ജനസംഖ്യയുടെ 25% പേരെ ബാധിക്കുമെന്നാണ് പഠനം. ചില ഗവേഷണ ഗ്രൂപ്പുകൾ BCM-7ഉം ടൈപ്പ് 1 പ്രമേഹം, ഹൃദ്രോഗം, ശിശുമരണം, ഓട്ടിസം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളും തമ്മിൽ ഒരു സാധ്യതയുള്ള ബന്ധം  അനുമാനിക്കുന്നു. BCM-7 ദഹനവ്യവസ്ഥയെ ബാധിക്കുമെങ്കിലും, BCM-7 രക്തപ്രവാഹത്തിലേക്ക് എത്രത്തോളം ആഗിരണം ചെയ്യപ്പെടുന്നു എന്നത്  ഗവേഷണത്തിലാണ്. പശുവിൻ പാൽ കഴിക്കുന്ന ആരോഗ്യമുള്ള മുതിർന്നവരുടെ രക്തത്തിൽ BCM-7 സാധാരണയായി കാണപ്പെടുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ശിശുക്കളിൽ ഇവയുടെ സാന്നിധ്യത്തിന്റെ സൂചനകളുണ്ട്. കൂടാതെ, പഠനങ്ങൾ നിർദേശിക്കുന്ന്ത് ജീവിതത്തിന്റെ ആദ്യ വർഷത്തിലെ ശിശുവിന്റെ പോഷണത്തിന്റെ കാര്യത്തിൽ കൃത്രിമ തീറ്റയെ അപേക്ഷിച്ച് മുലയൂട്ടൽ ഗുണം നൽകുന്നു. കൂടാതെ ബോവിൻ കാസോമോർഫിൻ ഇല്ലാതാക്കുന്നത് സൈക്കോമോട്ടോർ വികസനത്തിലെ കാലതാമസത്തിനും ഓട്ടിസം പോലുള്ള മറ്റ് രോഗങ്ങൾക്കും ഒരു അപകട ഘടകമായേക്കാമെന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു. അതിനാൽ, ആരോഗ്യകരമായ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നതിന്, ആദ്യത്തെ ആറു മാസത്തേക്ക് മുലയൂട്ടൽ മാത്രമേ നൽകാവൂ എന്നും രണ്ടു വർഷം വരെ തുടരാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉപദേശിക്കുന്നു.

എ2 പാൽ എ1 പാലിനേക്കാൾ ആരോഗ്യകരമാണോ എന്ന ചോദ്യം വർഷങ്ങളായി കർഷകർ, ബ്രീഡർമാർ, സൊസൈറ്റികൾ, മാധ്യമങ്ങൾ എന്നിവർക്കിടയിൽ ചർച്ചാ വിഷയമാണ്. ഈ രണ്ടു പാൽ വകഭേദങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം ബീറ്റാ കസീനിലെ ഒറ്റ അമിനോ ആസിഡ് വ്യത്യാസത്തിലാണ്. പരിണാമ പ്രക്രിയയുടെ ചില ഘട്ടങ്ങളിൽ, ഒരു മ്യൂട്ടേഷൻ സംഭവിച്ച് എ1 പാലായി. അതേസമയം എ2 പാൽ കൂടുതൽ സ്വാഭാവിക രൂപമായി കണക്കാക്കപ്പെടുന്നു. എ1 പാലും BCM-7 പെപ്റ്റൈഡും ഹൃദ്രോഗം, പ്രമേഹം, ഓട്ടിസം, പെട്ടെന്നുള്ള ശിശുമരണം, ദഹനവ്യവസ്ഥയുടെ വീക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, ഈ വിഷയത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ അനിശ്ചിതത്വത്തിലാണ്, കൂടുതൽ ഗവേഷണം ആവശ്യമാണ്.

English summary: Milk proteins and human health