ADVERTISEMENT

കർഷക ആത്മഹത്യയ്ക്ക് കാരണം സ്വാമിനാഥനും കൃഷി ഉദ്യോഗസ്ഥരുമോ? മറുപടിയായി ജൈവവൈവിധ്യ ബോർഡ് ചെയർമാന്റെ കുറിപ്പ്

Published: October 11 , 2023 02:04 PM IST

3 minute Read

  • വടക്കേ ഇന്ത്യയിൽ കഴിഞ്ഞ 2021ൽ നടന്ന കാർഷക സമരത്തിൽ അവരുയർത്തിയ ഒരു പ്രധാന ആവശ്യം സ്വാമിനാഥൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ മിനിമം താങ്ങുവില (MSP) നിശ്ചയിക്കുന്നത് ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50% കൂടുതലായിരിക്കണം (C2+50) എന്നതായിരുന്നു

ഡോ. എം.എസ്.സ്വാമിനാഥൻ (Photo Courtesy: www.mssrf.org)

ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായമായ ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയിൽ കൊടുമ്പിരികൊണ്ടപ്പോൾ അതിൽനിന്നു കരകയറി കോവിഡിനു പോലും

ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായമായ ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയിൽ കൊടുമ്പിരികൊണ്ടപ്പോൾ അതിൽനിന്നു കരകയറി കോവിഡിനു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായമായ ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയിൽ കൊടുമ്പിരികൊണ്ടപ്പോൾ അതിൽനിന്നു കരകയറി കോവിഡിനു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായമായ ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയിൽ കൊടുമ്പിരികൊണ്ടപ്പോൾ അതിൽനിന്നു കരകയറി കോവിഡിനു പോലും പിടിച്ചുലയ്ക്കാൻ കഴിയാത്ത ഭക്ഷ്യധാന്യ ഉൽപാദകസ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ എത്തിച്ചത് ഹരിതവിപ്ലവവും ഇന്ത്യയിൽ അതിന് നേതൃത്വം നൽകി വിപ്ലവത്തിന്റെ പിതൃസ്ഥാനം നേടിയെടുത്തത് ഡോ. എം.എസ്.സ്വാമിനാഥനായിരുന്നു. കാലം പിന്നിട്ടപ്പോൾ ഹരിതവിപ്ലവത്തിലൂടെ എം.എസ്.സ്വാമിനാഥൻ വലിയ അപരാധം ചെയ്തുവെന്ന തരത്തിൽ വ്യാപകമായ കുറ്റപ്പെടുത്തലുകളുണ്ടായി. കർഷക ആത്മഹത്യയ്ക്കു പോലും കാരണം അദ്ദേഹമാണെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നു. ഈ പ്രചരണങ്ങൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് കേരള ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി.ജോർജ് തോമസ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

കർഷക ആത്മഹത്യയ്ക്കും പ്രഫ. സ്വാമിനാഥനെയും കൃഷി ഉദ്യോഗസ്ഥരെയും പഴിചാരി ചിലർ പോസ്റ്റിറ്റിട്ടിരിക്കുന്നത് കണ്ടു! കർഷക ആത്മഹത്യ, കടക്കെണി എന്നിവയ്ക്കൊക്കെ കാരണങ്ങളും പരിഹാരവുമുണ്ട്.  ഉത്തരവാദികൾ ആരാണെന്ന് ഇതൊന്നു വായിച്ചിട്ട് തീരുമാനിച്ചോളൂ. 

ADVERTISEMENT

പ്രഫസർ സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മീഷൻ (National Commission of Farmers) ഡിസംബർ 2004 മുതൽ ഒക്‌ടോബർ 2006 വരെയുള്ള കാലയളവിൽ അഞ്ചു റിപ്പോർട്ടുകൾ ('സ്വാമിനാഥൻ റിപ്പോർട്ട്') സമർപ്പിച്ചു. ഇന്ത്യയിലെ  കർഷക ദുരിതത്തിന്റെ കാരണങ്ങളും കർഷക ആത്മഹത്യകളുടെ വർധനയും അന്വേഷിച്ചുള്ള റിപ്പോർട്ടാണിത്. 

ഭൂപരിഷ്കരണം, ജലസേചനം, ഉൽപ്പാദനക്ഷമത, വായ്പയും ഇൻഷുറൻസും, ഭക്ഷ്യസുരക്ഷ, കർഷക ആത്മഹത്യ, മത്സരശേഷി, തൊഴിൽ, ജൈവവിഭവങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുപാർശകൾ. ഈ റിപ്പോർട്ട് സമഗ്രമായ ദേശീയ നയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടവയാണ്. 

എന്നാൽ, NCFന്റെ റിപ്പോർട്ടിലെ മിക്ക ശുപാർശകളും ഇതുവരെ നടപ്പാക്കിയിട്ടില്ല! എന്തുകൊണ്ട് നടപ്പിലാകുന്നില്ല? ആരാണ് നടപ്പിലാക്കേണ്ടത്? ഇതിന് സ്വാമിനാഥനെയോ കൃഷി ശാസ്ത്രജ്ഞന്മാരെയോ പഴിച്ചിട്ടു ഒരു കാര്യവുമില്ല!

കർഷകരുടെ മത്സരശേഷിയും വരുമാനവുമായി ബന്ധപ്പെട്ടുള്ള ഒരു ശുപാർശയെപ്പറ്റി അൽപം പറയാനുണ്ട്. 

ADVERTISEMENT

വടക്കേ ഇന്ത്യയിൽ കഴിഞ്ഞ 2021ൽ നടന്ന കാർഷക സമരത്തിൽ അവരുയർത്തിയ ഒരു പ്രധാന ആവശ്യം സ്വാമിനാഥൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ  മിനിമം താങ്ങുവില (MSP) നിശ്ചയിക്കുന്നത് ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50% കൂടുതലായിരിക്കണം (C2+50) എന്നതായിരുന്നു. വടക്കേ ഇന്ത്യയിലെ ഒരു വിധം കർഷകർക്കെല്ലാം ഈ (C2+50) എന്താണന്നും അതാണ് തങ്ങൾക്ക് വേണ്ടെതെന്നും നന്നായി അറിയാം!  

കേന്ദ്രസർക്കാർ കാർഷികോൽപന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price, MSP) പ്രഖ്യാപിക്കുന്ന ഒരു സംവിധാനം നിലവിലുള്ളത് അറിയാമല്ലോ? കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ  (Commission for Agricultural Costs and Prices, CACP) ശുപാർശകളുടെ അടിസ്ഥാനത്തിൽ ചില വിളകൾക്ക് വിതയ്ക്കുന്ന സീസണിന്റെ തുടക്കത്തിൽ ഇന്ത്യാ ഗവൺമെന്റ് ഏറ്റവും കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്നു.

സർക്കാർ  23 കാർഷിക ഉൽപന്നങ്ങൾക്കാണു താങ്ങു വില പ്രഖ്യാപിക്കാറുള്ളത്—7 ധാന്യങ്ങൾ (നെല്ല്,ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാർലി), 5 പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, ചെറുപയര്, കടല, തുവര, മസൂർ ), 8 എണ്ണക്കുരുക്കൾ (നിലക്കടല, സോയാബീൻ, സൂര്യകാന്തി, എള്ള്, നൈജർ വിത്ത്, കടുക്, സാഫ്ളവർ, കൊപ്ര), 3 വാണിജ്യ വിളകൾ (കരിമ്പ്, പരുത്തി, ചണം) എന്നിങ്ങനെ.

ഉൽപ്പാനച്ചെലവുമായി ഒത്തുപോകുന്നതല്ല നിലവിലുള്ള താങ്ങുവില എന്ന പരാതി കർഷകർ  പണ്ടേ ഉന്നയിക്കുന്നതാണ്. പണിക്കൂലി, വിത്ത്, വളം, ജലസേചനച്ചെലവ്, കീടനാശിനി, ഡീസൽ  ചാർജ്, വൈദ്യുതി, ഇൻഷുറൻസ്  പ്രീമിയം, ഭൂമിയുടെ പാട്ടം അഥവാ വാടക, യന്ത്ര സാമഗ്രികൾ,  പണിയായുധങ്ങൾ, മുതലിന്റെ പലിശ തുടങ്ങിയ ചെലവുകളുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുവേണം താങ്ങുവില നിശ്ചയിക്കാൻ. 

ADVERTISEMENT

കൃഷിയിലെ ചെലവുകൾ പലതരത്തിൽ കണക്കാക്കാം. സാധാരണ ചെലവുകളോടൊപ്പം ഫാമിലി ലേബർ, ഭൂമിയുടെ വാടക, മുടക്കുമുതലിന്റെ പലിശ, യന്ത്രസാമഗ്രികളുടെ തേയ്മാനം എന്നിവയെല്ലാം കൂട്ടിയ സമഗ്രഉൽപ്പാദന ചെലവ് ആണ് C2 (comprehensive cost). C2വിനൊപ്പം   അതിന്റെ 50 ശതമാനവും (C2+50) കൂട്ടിയുള്ള താങ്ങുവിലയാണ് വേണ്ടതെന്ന് സ്വാമിനാഥൻ പറഞ്ഞു.  കർഷകർ  ആവശ്യപ്പെടുന്നതും ഇതാണ്.

പക്ഷേ, കേന്ദ്ര സർക്കാർ  ഉൽപ്പാദനച്ചെലവായി കണക്കിലെടുക്കുന്നത് A2+FL മാത്രമാണു (A2 എന്നത് പണമായും സാധനങ്ങളായുമുള്ള ആകെ ചെലവാണ്. ഇതിനോടൊപ്പം കുടുംബാംഗങ്ങളുടെ പണിക്കൂലി (family labour, FL) കൂടി കൂട്ടും, അതാണ്, A2+FL). ചുരുക്കത്തിൽ, നിലവിൽ  CACP  ഉൽപാദനച്ചെലവ് നിർണ്ണയിക്കുന്ന രീതി പര്യാപ്തമല്ല. അവർ (A2+FL) അടിസ്ഥാനത്തിലാണ് താങ്ങുവില നിശ്ചയിക്കുന്നത്. 

ഇങ്ങിനെ നിശ്ചയിക്കുന്ന താങ്ങുവില പലപ്പോഴും മിക്ക സംസ്ഥാനങ്ങളിലെയും ഉൽപാദനച്ചെലവിലും കുറവാണ്! കേരളത്തെപ്പോലുള്ള ചില സംസ്ഥാനങ്ങളിൽ ഉൽപാദനച്ചെലവ് വളരെ കൂടുതലാണന്നതും ഓർക്കണം. താങ്ങുവില നിശ്ചയിക്കുമ്പോൾ ഇതൊന്നും കണക്കിലെടുക്കാറില്ല.

കാർഷികോൽപ്പന്നങ്ങൾക്കും മറ്റ് ഉപഭോക്തൃ വസ്തുക്കൾക്കും വില നിശ്ചയിക്കുന്ന രീതിയിലുള്ള പൊരുത്തക്കേടാണ് വലിയ പ്രശ്നം! ഉദാഹരണത്തിന്, വ്യാവസായിക ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം പൊതുവിൽ ഉൽപ്പാദകർക്കാണുള്ളത്. ഉപ്പു തൊട്ട് വിമാനം വരെയുള്ള എല്ലാ വസ്തുക്കളുടെയും പരമാവധി ചില്ലറ വില (maximum retail price) അതത് ഉൽപാദകർ തന്നെ തീരുമാനിക്കുമ്പോൾ കർഷകർക്ക് മാത്രം അവരുടെ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശമില്ല! വ്യാവസായിക ഉൽപന്നങ്ങളുടെ വില കൂടുന്നതല്ലാതെ കുറഞ്ഞു കണ്ടിട്ടുണ്ടോ? 

കാർഷികോൽപന്നങ്ങളുടെ കാര്യമോ? ഇപ്പോഴത്തെ രീതി പ്രകാരം സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയെ ആശ്രയിക്കാനേ കർഷകർക്കു  സാധിക്കൂ. ഇവയുടെ  വില നിയന്ത്രിച്ചു നിരത്തിയില്ലെങ്കിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വിചിത്രവാദമാണ് പറയുന്നത്! അതിനു പാവം കർഷകരെ ബലിയാടാക്കുന്നത് ശരിയാണോ? 

മാത്രമല്ല, കാർഷികോൽപ്പന്നങ്ങൾക്കു എന്തെങ്കിലും കാരണവശാൽ വില കൂടിയാൽ ഇറക്കുമതിയിലൂടെ വില കുറയ്ക്കുന്ന തന്ത്രവുമുണ്ട് (അടുത്തകാലത്ത് ഉള്ളിയുടെ വില കൂടിയപ്പോൽ ചെയ്തത് അതായിരുന്നു). വില കുറഞ്ഞാലോ? അനുഭവിക്കുക തന്നെ! അടുത്തിടെ, വിലയിടിവ് കണ്ടു നിരാശയിലായ കർഷകർ തക്കാളി വലിച്ചെറിഞ്ഞു പ്രതിഷേധിച്ചത് നാം കണ്ടതാണ്. 

തീർന്നില്ല, കർഷികോൽപ്പന്നങ്ങളുടെയും കർഷകൻ വാങ്ങേണ്ടി വരുന്ന മറ്റ് ഉൽപ്പന്നങ്ങളുടെയും വിലവർധനകളിലെ ഭീമമായ അന്തരം കർഷകരുടെ  ജീവിതം  ദുരിതമയമാക്കി മാറ്റുകയും ചെയ്യും. കർഷആത്മഹത്യകൾ ഇതിന്റെയൊക്കെ ഫലമാണ്. ഒരുദാഹരണം പറഞ്ഞാൽ, കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിൽ നെല്ല്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവിലയിൽ ഏകദേശം 20 മടങ്ങ് മാത്രം വർധനയുണ്ടായപ്പോൾ സർക്കാർ  ജീവനക്കാരുടെയും അധ്യാപകരുടെയും സ്വകാര്യ കമ്പനി ജീവനക്കാരുടെയും ശമ്പളത്തിൽ  ഏകദേശം 100 മുതൽ 300 മടങ്ങ് വർധനയാണ് ഉണ്ടായത്! ബിസിനസ്സ്കാരുടെ വരുമാന വർധനവ് ഇതിൽ അധികമായിരിക്കും! 

ചുരുക്കത്തിൽ, യഥാർഥ ചെലവിന്റെ അടിസ്ഥാനത്തിൽ (C2+50) തന്നെയായിരിക്കണം താങ്ങുവില. അത് സംഭവിക്കാത്തതിന്റെ പേരിൽ പ്രഫസ്സർ സ്വാമിനാഥനെയോ മറ്റു കൃഷി ഉദ്യോഗസ്ഥരെയോ പഴിച്ചിട്ട് ഒരു കാര്യവുമില്ല!