സൂക്ഷ്മാണുക്കൾ ചില്ലറക്കാരല്ല, ആരോഗ്യത്തിനും പ്രതിരോധത്തിനും: ഭക്ഷണത്തിൽ വേണം അറിഞ്ഞും അറിയാതെയും
നമ്മുടെ തീന്‍മേശയില്‍ പ്രാചീനകാലം മുതല്‍ ദേശാന്തരതിരിവുകളിലാതെ ഇടംപിടിച്ചവയാണ് തൈര്, ചീസ്, അച്ചാര്‍, സാലഡ് തുടങ്ങിയ ആഹാരപദാർഥങ്ങള്‍. എന്താണ് ഇവയുടെ പൊതുവായ സവിശേഷത? ഇവയെല്ലാം കിണ്വനം അഥവ ഫെര്‍മെന്റേഷന്‍ എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഉൽപന്നങ്ങളാണ്. നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കളെ
നമ്മുടെ തീന്‍മേശയില്‍ പ്രാചീനകാലം മുതല്‍ ദേശാന്തരതിരിവുകളിലാതെ ഇടംപിടിച്ചവയാണ് തൈര്, ചീസ്, അച്ചാര്‍, സാലഡ് തുടങ്ങിയ ആഹാരപദാർഥങ്ങള്‍. എന്താണ് ഇവയുടെ പൊതുവായ സവിശേഷത? ഇവയെല്ലാം കിണ്വനം അഥവ ഫെര്‍മെന്റേഷന്‍ എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഉൽപന്നങ്ങളാണ്. നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കളെ
നമ്മുടെ തീന്‍മേശയില്‍ പ്രാചീനകാലം മുതല്‍ ദേശാന്തരതിരിവുകളിലാതെ ഇടംപിടിച്ചവയാണ് തൈര്, ചീസ്, അച്ചാര്‍, സാലഡ് തുടങ്ങിയ ആഹാരപദാർഥങ്ങള്‍. എന്താണ് ഇവയുടെ പൊതുവായ സവിശേഷത? ഇവയെല്ലാം കിണ്വനം അഥവ ഫെര്‍മെന്റേഷന്‍ എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഉൽപന്നങ്ങളാണ്. നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കളെ
നമ്മുടെ തീന്‍മേശയില്‍ പ്രാചീനകാലം മുതല്‍ ദേശാന്തരതിരിവുകളിലാതെ ഇടംപിടിച്ചവയാണ് തൈര്, ചീസ്, അച്ചാര്‍, സാലഡ് തുടങ്ങിയ ആഹാരപദാർഥങ്ങള്‍. എന്താണ് ഇവയുടെ പൊതുവായ സവിശേഷത?
ഇവയെല്ലാം കിണ്വനം അഥവ ഫെര്‍മെന്റേഷന്‍ എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഉൽപന്നങ്ങളാണ്. നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് നിയന്ത്രിത ഊഷ്മാവില്‍ ആവശ്യമായ സമയമെടുത്താണ് കിണ്വന പ്രക്രിയ നടത്തിവരുന്നത്. ആദ്യകാലങ്ങളില്‍ പോഷകസമ്പുഷ്ടി നഷ്ടപ്പെടുത്താതെ ആഹാരം ദീര്‍ഘകാലം സൂക്ഷിക്കുന്നതിനാണ് ഈ സൂക്ഷ്മാണു പ്രയോഗം നടത്തിയിരുന്നതെങ്കിലും കാലക്രമേണ അതിന്റെ ഉപയോഗം മാറി. ആഹാരത്തിന്റെ രുചിയോടൊപ്പംതന്നെ ഓരോ സൂക്ഷ്മാണുവിന്റെയും തനതായ സ്വഭാവസവിശേഷതകളും അവയുടെ തിരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചു. അവയില്‍ പ്രധാനമാണ് ഇത്തരം സൂക്ഷ്മാണുക്കള്‍ക്ക് നമ്മുടെ ആാരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്തുവാനുള്ള കഴിവ്. ഇങ്ങനെ തങ്ങളുടെ സ്വതസിദ്ധമായ കഴിവുകളിലൂടെ, നമ്മുടെ ആരോഗ്യസ്ഥിതിയില്‍ ഏതെങ്കിലുമൊരുതരത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ സാധ്യമായ നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കള്‍ ‘പ്രോബയോട്ടിക്സ്’ എന്ന് അറിയപ്പെടുന്നു.
എന്താണ് പ്രോബയോട്ടിക്സ്?
പ്രോബയോട്ടിക്സ് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് രണ്ട് ലാറ്റിന്‍ നാമങ്ങളില്‍ നിന്നാണ്. ‘പ്രോ’ എന്നാല്‍ ‘for’, ബയോട്ടിക് എന്നാല്‍ ‘life’. കൃത്യമായ അളവില്‍ കഴിച്ചാല്‍, കഴിക്കുന്ന ഉപഭോക്താവില്‍ ഏതെങ്കിലും ഒരുതരത്തില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിവുള്ള സൂക്ഷ്മാണുക്കളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയുടെ തിരഞ്ഞെടുപ്പിനാവശ്യമായ ഗൈഡ്‌ലൈനുകള്‍ ഇന്ത്യയില്‍ ICMR/DBTഉം രാജ്യാന്തര തലത്തിൽ FAO/WHOയുമാണ് നല്‍കിവരുന്നത്. എലിമെച്ചിനികോഫ് എന്ന റഷ്യന്‍ ജീവശാസ്ത്രജ്ഞനാണ് പ്രോബയോട്ടിക്സിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്. നിലവില്‍ ഒട്ടേറെ പഠനങ്ങള്‍ പ്രോബയോട്ടിക്സുമായി നടന്നുവരുന്നുണ്ടെങ്കിലും, അവയില്‍ 30 എണ്ണം മാത്രമാണ് FSSAI അംഗീകരിച്ചിരിക്കുന്നത്. അവയില്‍ കൂടുതലും Lactobacillus, Lactococcus, Bifidobacterium തുടങ്ങിയ ജനുസ്സുകളില്‍ ഉള്‍പ്പെട്ട സൂക്ഷ്മാണുക്കളാണ്.
എല്ലാ സൂക്ഷ്മാണുക്കളും പ്രോബയോട്ടിക്സ് അല്ല?
ഇന്ത്യയില്‍, ആഹാരവിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് തൈര്. സാധാരണയായി തെരില്‍ കൃത്യമായി അറിയുന്നതും അറിയാത്തതുമായ ഒട്ടേറെ നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തില്‍ മൂല്യവർധന ഉണ്ടാക്കുന്നുണ്ടോ? എന്തുകൊണ്ട് പ്രോബയോട്ടിക്സ് മാത്രം?
പ്രോബയോട്ടിക്സ് എന്നാല്‍ നിരുപദ്രവകാരികളായ, ആഹാരത്തെ പുളിപ്പിക്കുന്ന സൂക്ഷ്മാണു എന്ന അർഥം മാത്രമല്ല. അവ, നമ്മുടെ ശരീരത്തില്‍ പ്രത്യേകിച്ച് കുടലിലെ പരിതസ്ഥിതികളെ (ബൈല്‍ ലവണവും, ആന്തരിക ആസിഡുകളും സാധാരണ സൂക്ഷ്മാണുക്കളുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു). പ്രതിരോധിച്ച് അവരുടെതായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും, പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആരോഗ്യച്യുതികളെ പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സൂക്ഷ്മാണുക്കളെ പ്രോബയോട്ടിക്സ് എന്ന വിഭാഗമായി സാക്ഷ്യപ്പെടുത്തുകയുള്ളു.
എന്തുകൊണ്ട് പ്രോബയോട്ടിക്സ്?
നമ്മുടെ ശരീരം കോടാനുകോടി സൂക്ഷ്മാണുക്കളുടെ കലവറയാണെന്ന വസ്തുത എത്ര പേര്‍ക്കറിയാം? ശരീരത്തിനകത്തും പുറത്തുമായി നല്ലതും ചീത്തയുമായ നിരവധി സൂക്ഷ്മാണുക്കള്‍ വസിക്കുന്നു. അവയില്‍ പ്രധാനമാണ് കുടലുകളിലെ സൂക്ഷ്മാണുക്കള്‍. അവ നമ്മുടെ രോഗപ്രതിരോധത്തില്‍ കൃത്യമായ പങ്കുവഹിക്കുന്നു. മാനസികവും ശാരീരകവുമായ സന്തുലിതാവസ്ഥയുടെ മൂലകാരണങ്ങളില്‍ ഒന്നാണ് നല്ലതും ചീത്തയുമായ സൂക്ഷ്മാണുക്കളുടെ സന്തുലനം. ഇവയുടെ ആവാസവ്യവസ്ഥയില്‍ ഏതെങ്കിലും തരത്തില്‍ ഒരു വ്യതിയാനം സംഭവിച്ചാല്‍ അത് മറ്റു പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുവാന്‍ സാധ്യതയുണ്ട്. നിസാരമായ ഛർദ്ദി മുതല്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട ഡയബറ്റിസ്, കൊളസ്ട്രോള്‍, കാന്‍സര്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അവസ്ഥാന്തരങ്ങള്‍ ഇതില്‍പ്പെടുന്നു.
അസുഖങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത് മരുന്നുകളും ആന്റിബയോട്ടിക്കുകളും നമ്മുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ സ്വഭാവികമായും രോഗകാരികളോടൊപ്പം ഉപകാരികളായ സൂക്ഷ്മാണുക്കളെയും അവ നശിപ്പിക്കും. അതോടെ, അവയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് പ്രോബയോട്ടിക്സിന്റെ സാധ്യത ഏറുന്നത്. മുന്‍കാലങ്ങളില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതില്‍ മാത്രം ഒരുങ്ങി നിന്ന ഇവയുടെ ഉപയോഗം ഇന്ന് രോഗശാന്തിയില്‍ എത്തിനില്‍ക്കുന്നു. പ്രോബയോട്ടിക്സ്, കുടല്‍ഭിത്തികളിലും മറ്റും പറ്റിപിടിച്ച് അവിടെ തങ്ങളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ആക്രമണം തടയുകയും അതോടൊപ്പം അപകടകരവും വിഷലിപ്തവുമായ അവയുടെ ഉല്‍പന്നങ്ങളെ ഘടനാപരമായി മാറ്റങ്ങള്‍ വരുത്തി വിഷമുക്തമാക്കുകയും തത്ഫലമായി നമ്മുടെ പ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യുന്നു. ഇതോടൊപ്പംതന്നെ അവശ്യ ഫാറ്റിആസിഡുകള്‍, അമിനോ ആസിഡുകള്‍, എക്സോപോളിസാക്കറൈഡുകള്‍ തുടങ്ങി നിരവധി ആരോഗ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും പ്രോബയോട്ടിക്സിന്റെ ഗുണഗണങ്ങളുടെ പട്ടികയില്‍ വരുന്നു.
പ്രോബയോട്ടിക് മാര്‍ക്കറ്റ്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രോബയോട്ടിക് സൂക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള ഉൽപന്നങ്ങള്‍ നമ്മുടെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ അമൂല്‍, നെസ്‌ലെ, മില്‍ക്കി മിസ്റ്റ്, മില്‍മ തുടങ്ങി ഒട്ടേറെ ബ്രാൻഡുകളുടെ പ്രോബയോട്ടിക് തൈര്, യോഗര്‍ട്ട്, ചോക്കലേറ്റ്, ഐസ്ക്രീം തുടങ്ങിയ ഉൽപന്നങ്ങള്‍ വിപണിയിലുണ്ട്. ജപ്പാന്‍ നിര്‍മിത യാകള്‍ട്ട് ഒട്ടനവധികാലമായി ഈ കളത്തിലെ പകരക്കാരനില്ലാത്ത മത്സരാർഥിയാണ്.
പ്രോബയോട്ടിക് സൂക്ഷ്മാണുക്കള്‍ ഭക്ഷണമേഖലയ്ക്കു പുറമേ, ഫാര്‍മസിക്യൂട്ടിക്കല്‍ മേഖലയിലും ഇന്ന് തങ്ങളുടെതായ സ്ഥാനം കൈവരിച്ചിരിക്കുന്നു. VSL3, VZYLAC തുടങ്ങിയ ടാബ്ലറ്റുകള്‍ ഇന്ന് ആന്റിബയോട്ടിക്സിനോപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു വരുന്നു. ഇത് ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.
(മണ്ണുത്തി വികെഐഡിഎഫ്‌ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡെയറി മൈക്രോബയോളജിയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് ലേഖിക)